ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍…….

1442

bekalകേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ, കൊങ്കണി, തുളു, ഉര്‍ദു, ഹിന്ദി, തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്…

ഒരു കാസറഗോഡ് സംഭാഷണം…

ബസ് കണ്ടക്ടര്‍: ബേം കീ…ബേം കീ ..(ഒറിജിനല്‍:പെട്ടെന്ന് ഇറങ്ങു..പെട്ടെന്ന് ഇറങ്ങു. )
യാത്രക്കാരന്‍: കീയ…കീയ..(ഇറങ്ങാം..ഇറങ്ങാം..)

എങ്ങനെയുണ്ട്..?വല്ലതും മനസ്സിലായോ????മറുനാട്ടുകാര്‍ക്ക് ഇത് കേട്ടാല്‍ വല്ലതും മനസ്സിലാവുമോ..?

ഇത് പോലെ ഒരുപാട് വാക്കുകള്‍ കാസറഗോഡ് ഉപയോഗിക്കുന്നുണ്ട്…ചില വാക്കുകളെ പരിചയപ്പെടുത്തട്ടെ…

അംബര്പ്പ് = ധ്രൃതി
അല്ചെ = ചതി
ആലെ=തൊഴുത്ത്
ആരി=ആര്
ആട = അവിടെ
ആക്കുന്നത് = ചെയ്യുന്നത്
ഇച്ച = ചേട്ടന്
ഇഞ്ഞ =മൂത്ത സ്ത്രീ, ചേട്ടത്തി, ചേച്ചി ( ചേട്ടത്തിയമ്മ)
ഇഞ്ജാലെ = ഊഞ്ഞാല്‍
ഈട = ഇവിടെ
ഈന്ത് = ഈന്തപ്പന
എരുത് =കാള
എന്നിന്റെ =എന്താണ്
എണക്ക് = എനിക്ക്
ഏടെ = എവിടെ
ഒലക്കെ =ഉലക്ക
ഒരമേസം = രോമം
ഒല്‍ച്ചെ, പാറാട്ടം = ഉഷാറ്
ഒള്ളെ = നീര്ക്കോലി
ഓന് = അവന്
ഓന്റെ = അവന്റെ
ഓള് = അവള്
ഓളെ = അവളുടെ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്(അദ്ദേഹം),അയാള്
കടയങ്കല്ല്.= അരകല്ല്
കലമ്പ് = വഴക്കു
കണ്ടം= വയല്, കഷ്ണം
കരെക്കരെ= വിരഹ ദു:ഖം
കണ്ടിന് = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
കട്ച്ചി = കിടാവ്
കയില് =തവ
കടു= കടുക്
കരു‍പ്പക്കാരിത്തി = ഗര്ഭിണി
കാറുക= ഛര്ദ്ദിക്കുക
കാലി = ആടു മേട്
കാളത്തെ= അതിരാവിലെ(പുലര്‍ച്ച)
കിടാവ് = ചെറിയ കുട്ടി
കീഞ്ഞു = ഇറങ്ങി
കീയ്യുക = ഇറങ്ങുക
കുച്ചില് = അടുക്കള
കുഞ്ഞി = കുട്ടി
കുള്ത്ത കഞ്ഞി = പഴങ്കഞ്ഞി
കൂറ= പാറ്റ
കെണിയുക = കുടുങ്ങുക
കൈക്കോട്ട് = മണ്‍ വെട്ടി
കൊയക്ക = കോവക്ക
കൊത്തമ്പാരി = മല്ലി
കൊണ്ടെ = ഇടങ്ങഴി
കൊത്തുക = വെട്ടുക
കൊട്ടെ = കശുവണ്ടി
കൊട്ടില് = പൂമുഖം
കോസ്സ് കണ്ണ് = കോങ്കണ്ണ്
കോസുക്കണ്ണന് = കോങ്കണ്ണന്
കൊസ്രാക്കൊള്ളീ = കുരുത്തക്കേട്
കോയി = കോഴി
ചട്ട്വം=ചട്ടുകം
ചങ്ങായി = സുഹൃത്ത്
ചാടുക= കളയുക
ചങ്ക് = കഴുത്ത്
ചിമ്മിണിക്കൂട് = മണ്ണെണ്ണ വിളക്ക്
ചിമ്മിണിന്‍റെ ബെളി = മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം
ചിമ്മിണെണ്ണ= മണ്ണെണ്ണ
ചെറന്ബ്, ഒപ്പിടി = കുറച്ച്
ചെല്ത്ത് = പഴഞ്ചൊല്ല്
ചെരങ= മത്തന്
ചെംചം = സ്പൂണ്
ചേറ്ട്ടെ =തേരട്ട
ജാഗെ = സ്ഥലം
ജാതി = തേക്ക്
തംബിക്കുക= സമ്മതിക്കുക
തള = തളപ്പ്
തയ്ക്കുക = അടിക്കുക
തച്ചു = അടിച്ചു
തടുപ്പെ = മുറം
തണ്ണി = വെള്ളം
തണ്ണി തൂയി = വെള്ളം മറിഞ്ഞു
തല്ലാക്കുക = അടിയുണ്ടാക്കുക
തുള്ളുക =ചാടുക
തൂയി = മറിഞ്ഞു
തൂയി, തൂസി = സൂചി
തൊണ്ടന് = കിഴവന്
തൊണ്ടി = കിഴവി
ദാരപീരെ = നരമ്പന്
ദൂര്‍ = കുറ്റം
ദീപിലെചക്ക = ശീമച്ചക്ക
ദംബ = പാത്തി
നട്ടി = ക്രഷി
നായി = നായ
നേങ്കല്‍ = കലപ്പ, നുകം
നൊമ്പലം = വേദന
നുള്ളുക = പിച്ചുക
പള്ള = വയറിന്റെ വശം, ഇടുപ്പ്
പള്ള നൊംബലം = ഇടുപ്പ് വേദന
പള്ളക്ക് = അടുത്ത്
പട്ളക്കായി= പടവലങ്ങ
പയക്കം = സംസാരം, ശകാരം
പാള = കവുങിന് പോള
പാഞ്ഞിനി = ഓടി
പാങ്ങ് = നല്ലത്, സൌന്ദര്യം
പാനി, കടയം = കുടം
പാഞ്ഞു = ഓടി
പീടിയ = കട
പൂള് = കഷണം
പേറ് = പ്രസവം
പൈക്ക്ന്ന് = വിശക്കുന്നൂ
പൈ, പയ്യു = പശു
പൊറത്ത് പോക്ക് = വയറിളക്കം
പൊയത്തം = മന്‍ടത്തരം
പോന്നത്= പോകുന്നത്
പൊണ്ടം =ഇളനീര്‍
പൊര = വീട്
പോയിന് = പോയിരുന്നു
പോള = ഒരു തരം ദോശ
ബന്നാ = വന്നോ
ബപ്പങ്ങായി = പപ്പായ
ബരീങ = വഴുതിനങ
ബണ്ടി = വണ്ടി
ബണ്ണാന് =ചിലന്തി
ബായ = വാഴ
ബായി = വായ്
ബാദല് = വവ്വാല്
ബിസ്യം = സംസാരം
ബെര്ന്നത്= വരുന്നത്
ബെറ് = വിറക്
ബെറ് കൊത്തുക = വിറക് പൂളുക
ബെരളു തേച്ചും മുറിഞ്ഞിന് = വിരല് മൊത്തം മുറിഞ്ഞു
ബെള്ളമാനം = അതി രാവിലെ
ബെഡക്ക്, പൊട്ട് = ചീത്ത
ബെള്ളെക്കെട്ടന്, കെട്ടെളേപ്പന് =ശംഖുവരയന്
ബീയും = വീഴും
ബെല്യപ്പ= മുത്തച്ഛന്
ബെലീമ്മ =മുത്തശ്ശി
ബെയില് = വെയില്
ബേം = വേഗം
ബേജാറ്= വിഷമം
മണ്ഡലി = അണലി
മങ്ങലം = കല്യാണം
മഞ്ഞത്തണ്ണി = മുളകിട്ട കറി
മാച്ചി = ചൂല്
മുഡുഡ്പ്പ് = സന്ധ്യ മയങ്ങ്ങ്ങുന്ന നേരം
മൂട് = മുഖം, പാത്രത്തിന്റെ അടപ്പ്
മൂത്ത =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്ത്താവ്
മോന്തി = സന്ധ്യ
മോന്തിക്ക്, ബൈട്ട് = സന്ധ്യാ നേരം
മേടുക, മേട്ടം = കിഴുക്കുക, കിഴുക്ക്
മേങ്ങുക = വാങ്ങുക
മൊള്=മുളക്
മോന്തി = സന്ധ്യ
മോട്ടന് = മുടന്തന്
മൌ = മഴു
മൌത്തിരി = മെഴുക് തിരി
മൂരുക = കൊയ്യുക
മൂറ്ച്ച = കൊയ്ത്ത്
മൂറ്ച്ചെ = സാമറ്ത്ഥ്യം, കഴിവ്
ലാവ് = രാത്രി
സുദ്ദി = വിവരം
റാവുക്കെ = തട്ടം

ഇനിയും ഒരുപാട് വാക്കുകളുണ്ട്..ഇപ്പൊ ഇത് മതി……അപ്പോള്‍ ഇനി ധൈര്യമായി നിങ്ങളുടെ കാസറഗോടന്‍ സുഹൃത്തുക്കളോട് സംസാരിച്ചോളൂ…