സാഹസികകൃത്യങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ക്ക് മാത്രം ചെയ്യാവുന്ന ഒരു ഊഞ്ഞാലാട്ടം ആണ് ചുവടെ നിങ്ങള്‍ കാണുന്നത്. ചുമ്മാ പറയുകയല്ല, 2660 മീറ്ററുകള്‍ താഴ്ച്ചയുള്ള കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവിനു മുകളില്‍ നിന്നുമാണ് ഈ ഊഞ്ഞാലാട്ടം. ഒന്ന് പിഴച്ചാല്‍ പിന്നെ പൊടി പോലും ബാക്കിയുണ്ടാവില്ല എന്ന് ചുരുക്കം. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ തന്നെ മുട്ടുവിറക്കും എന്നതില്‍ സംശയം വേണ്ട.
ഇക്വഡോറിലെ ബനോസില് ആണ് ഈ ട്രീ ഹൌസും അതിനോടനുബന്ധിച്ച ഊഞ്ഞാലും ഉള്ളത്. ധൈര്യം സംഭരിച്ചു ഊഞ്ഞാല് ആടുന്നവര്ക്കായി ചുറ്റുമുള്ള അതീവ സുന്ദരമായ പ്രകൃതി സൌന്ദര്യം ആസ്വദിക്കുവാനാണ് ഭാഗ്യം ലഭിക്കുക. അടുത്തുള്ളൊരു അഗ്നിപര്വ്വതക്കാഴ്ചയും അതില്‍ ഉള്‍പ്പെടും.
നിങ്ങളില്‍ എത്ര പേര് ഈ ഊഞ്ഞാലില്‍ ആടുവാന്‍ ധൈര്യം കാണിക്കും? താഴെ കമന്റ് വഴി അറിയിക്കൂ.