ചിരിച്ചുമരിക്കും ഈ ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’

0
181

മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ ജാനകി ജോഡികളുടെ റാസ്പുടിൻ ഡാൻസ് സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചാ വിഷയം ആയിരുന്നു.. ഇപ്പോഴിതാ റാസ്പുടിൻ ഡാൻസ് ചലഞ്ചിൽ ഏറ്റവും അവസാനം പുറത്തുവന്ന വിഡിയോ സൈബർ ലോകത്തെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫണ്ണി വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ഇയാൾ ചുവടുവയ്ക്കുന്നതെങ്കിലും യഥാർഥത്തിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടോ എന്നും അതോ അത്തരത്തിൽ അഭിനയിക്കുന്നതാണോ എന്നും വ്യക്തമല്ല. എന്തായാലും മിനിട്ടുകൾക്കകം വിഡിയോ വൈറലായി. വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ കാഴ്ചയിൽ മദ്യപാനി എന്നു തോന്നിക്കുന്നുമുണ്ട്. മെഡിക്കൽ വിദ്യാർഥികൾ അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ അനായാസമായി അനുകരിക്കുകയാണ് ഈ വ്യക്തി. റാസ്പുടിൻ ചലഞ്ചിന് ഇതിലും മികച്ച ഒരു പതിപ്പ് കിട്ടാനില്ലെന്നാണ് പ്രേക്ഷകപക്ഷം. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വിഡിയോ ഷെയർ ചെയ്തു.