FURIOSA: A MAD MAX SAGA

Shikhil K Shajan

മാഡ് മാക്സ്: ഫ്യൂരി റോഡ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ഫ്യൂരിയോസ. ഫ്യൂരി റോഡിൽ ഏതാനും കുറച്ചു സംഭാഷണങ്ങളിലൂടെ സൂചിതമാകുന്ന ഫ്യൂരിയോസയുടെ ഭൂതകാലത്തെ വിശദമായി ഈ സിനിമയിലൂടെ ജോർജ്ജ് മില്ലർ ദൃശ്യവത്കരിച്ചിട്ടുണ്ട്; തൻ്റെ തനതായ ചലച്ചിത്രശൈലിയിയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ തന്നെ.

കുട്ടിയായിരിക്കെ ഗ്രീൻപ്ലേസിൽ നിന്നും തട്ടിയെടുക്കപ്പെട്ട ഫ്യൂരിയോസ ഗ്രേറ്റ് ബൈക്കർ സംഘത്തലവൻ ഡെമെൻ്റസിൻ്റെ കൈയിലും പിന്നീട് മോർട്ടെൻ ജോയുടെ സിറ്റാഡെലിലും എത്തിപ്പെടുന്നു. ഗ്രീൻപ്ലേസിലേക്ക് രക്ഷപ്പെട്ടു തിരിച്ചു പോകാനുള്ള ശ്രമത്തിനിടയ്ക്ക് തൻ്റെ കൗശലവും വൈദഗ്ധ്യവുമുപയോഗിച്ച് വിവിധ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഫ്യൂരിയോസയുടെ സാഹസികമായ അതിജീവനത്തിൻ്റെ കഥയാണ് ഈ സിനിമ.

ഫ്യൂരി റോഡിനെ അപേക്ഷിച്ച് കുറേക്കൂടി വിശാലമായ വേസ്റ്റ്ലാൻഡ് ഭൂമികയെ മില്ലർ ഈ സിനിമയിലൂടെ കാണിച്ചു തരുന്നുണ്ട്. കേട്ടു മാത്രം പരിചയമുള്ള ഗ്രീൻപ്ലേസും ഗ്യാസ് ടൗണും ബുള്ളറ്റ് ഫാമും ഇതിൽ കാണാം. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഗംഭീരമായ ഇതിലെ ചേയ്സിങ്ങ്-ആക്‌ഷൻ സീക്വൻസുകളാണ്. എല്ലാം ഒന്നിനൊന്നു മെച്ചം.

ഷാലിസ് തെരെൺ അവിസ്മരണീയമാക്കിയ ഫ്യൂരിയോസയ്ക്ക് പകരം വെക്കാനാവുമോയെന്ന ആരാധകരുടെ സംശയത്തെ അസ്ഥാനത്താക്കിക്കൊണ്ടാണ് ആന്യ ടെയ്‌ലർ ജോയിയുടെ പ്രകടനം. ചെറുപ്പകാലം അഭിനയിച്ച കുട്ടിയും നന്നായി ചെയ്തു. രൂപഭാവത്തിലും ആറ്റിറ്റ്യൂഡിലും വരെ മൂന്നു പേരും പെർഫെക്റ്റ് കാസ്റ്റിംഗ് ആയി തോന്നി. ഫ്യൂരി റോഡിൽ ഒരു പ്രത്യേക ഇഷ്ടം തോന്നിയ കഥാപാത്രമായിരുന്നു വാർ ബോയ് ആയ നക്‌സ്.

ഈ സിനിമയിലേക്ക് വരുമ്പോൾ ആ ഇഷ്ടം പ്രീറ്റോറിയൻ ജാക്ക് എന്ന കഥാപാത്രത്തോടാകുന്നു. ആകർഷകമായ മാനറിസങ്ങളും ഡയലോഗ് ഡെലിവെറികളുമായി പൂണ്ടു വിളയാടിയിരിക്കുകയാണ് ഡെമെൻ്റസ് എന്ന ക്രിസ് ഹെംസ് വെർത്തിൻ്റെ കഥാപാത്രം.

ഫ്യൂരിയോസയുടെ, അമ്മയുമായും ഗ്രീൻപ്ലേസുമായുമുള്ള ബന്ധം ഒരു വിത്തിലൂടെ സിനിമയിലുടനീളം കാണിക്കുന്നുണ്ട്. മറ്റൊരു ഘട്ടത്തിൽ ഫ്യൂരിയോസയും ജാക്കുമായുള്ള കണക്ഷനും ഈയൊരു വിത്തുമായി കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ആ വിത്തുമുളച്ചുണ്ടാകുന്ന പുതുജീവൻ ഇവരെക്കുറിച്ചുള്ള ഓർമ്മകളും ഫ്യൂരിയോസയുടെ മികച്ചൊരു പ്രതികാരവുമായി മാറുന്ന നല്ലൊരു കാഴ്ച സിനിമയുടെ അവസാനം കാണാവുന്നതാണ്.

ആകെയൊരു പോരായ്മയായി തോന്നിയത് അവസാനഭാഗത്ത് ആന്യയുടെ ഫ്യൂരിയോസ പൊടുന്നനെ തെരെണിൻ്റെ ഫ്യൂരിയോസയായി മാറുന്നിടത്താണ്. കൗമാരക്കാരിയായ ഫ്യൂരിയോസ യൗവനത്തിലേക്ക് മാറി വരുന്നത് നല്ലൊരു ആക്ഷൻ ചേയ്സിങ്ങ് സീനുകൾ വെച്ച് കാണിച്ചിരുന്നേൽ നന്നായിരുന്നേനെ എന്നൊരു വ്യക്തിപരമായ അഭിപ്രായം എനിക്കുണ്ട്. ഷാലിസ് തെരെൺ ഫാൻസിന് അതൊരു മികച്ച അനുഭവവും സമ്മാനിച്ചേനെ.

എന്തൊക്കെയായാലും MAD MAX: FURY ROADന് മികച്ചൊരു പ്രീക്വൽ തന്നെയാണ് FURIOSA: A MAD MAX SAGA. മികച്ച തീയറ്റർ എക്സ്പീരിയൻസ് കിട്ടി. രണ്ടും ഒരേ ലെവലിൽ തന്നെ ഇഷ്ടപ്പെട്ടു. ജോർജ്ജ് മില്ലർ അണ്ണനൊരു ബിഗ് സല്യൂട്ട്. ഇതിൻ്റെ സീക്വലിനായി കാത്തിരിക്കുന്നു.തീയിൽ കുരുത്തതും വെയിലത്ത് വാടാത്തതും മുറിച്ചിട്ടാൽ മുറി കൂടുന്നതുമായ, പതറാത്ത പോരാട്ടവീര്യത്തിൻ്റെ പെൺകരുത്ത്; ഒരേയൊരു ഫ്യൂരിയോസ

You May Also Like

പടങ്ങൾ മോശമായാലും ഉദയകൃഷ്ണ മലയാള സിനിമയിൽ എപ്പോഴത്തെയും പോലെ ഉണ്ടാവും

Muhammed Wafa K Udaykrishna Sibi K Thomas Analysis???? ശരിക്കും പറഞ്ഞാൽ ഉദയകൃഷ്ണ അത്ര…

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വിനീത്…

മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ

മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ പി.എൻ. മേനോന്റെ 14-ാം ചരമവാർഷികം സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍…

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്. ഇപ്പോൾ കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.…