Fury Charlie

ഉപയോഗിക്കാനല്ലെങ്കിൽ തോക്ക് എടുക്കരുത് എന്ന് സിനിമയെപ്പറ്റി പറഞ്ഞ മഹാനെ ഓർത്ത് കൊണ്ട് ചോദിക്കട്ടെ, ഓസ്‌ലറിലെ ജയറാമിന്റെ ഹാലൂസിനേഷൻ പോലെ ഇതിലെ ഒരു ആ കഥാപാത്രത്തിന്റെ തലച്ചോറിൽ എന്തിനാണ് “ഇപ്പോ പൊട്ടും” എന്ന രീതിയിലുള്ള ഒരു കുമിള കഥാകാരൻ വെച്ചത്? നന്നായി എൻജോയ് ചെയ്ത് കണ്ട ഒരു നല്ല കഥയായിരുന്നുവെങ്കിലും ഈ സിനിമ ഒരു പെർഫെക്ട് ഷോട്ട് ആകുന്നതിനു ഇത്തരം ചില തടസ്സങ്ങളാണ് പ്രധാനമായും കണ്ടത്. ലാലേട്ടൻ ഇല്ലാത്ത 12ത് മാൻ എന്നൊക്കെ തമാശക്കാർക്ക് ഈ സിനിമയെ വിളിക്കാം.

ഒരു ഫെമിനിസ്റ്റ് കൂടി ഉണ്ടാകുന്നു എന്ന രീതിയിൽ ഓൺലൈൻ സപ്പോർട്ടിനായി വർത്തമാന പുരോഗമന വാതകങ്ങളുമായി സമരസപ്പെടാൻ നടത്തിയ ചില ശ്രമങ്ങൾ അങ്ങിങ്ങ് കഥയുടെ രസചരട് പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ അത് അടപ്രഥമനിലെ കൈപ്പക്കാ പോലെ അലോസരപ്പെടുത്തുന്ന നിലയിലേക്ക് എത്തിയിട്ടില്ല. അത് കൊണ്ട് തന്നെ തികച്ചും ആസ്വാദ്യം എന്ന് തന്നെ ഈ സിനിമയെ പറ്റി പറയണം. അവസാനം ഷാജോൺ കൊടുത്ത ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു. തീയറ്ററിൽ ഇരുന്ന് കൈകൊട്ടി പോയ ഒരു നിമിഷമായിരുന്നു അത്.

ഇനി അങ്ങോട്ട് ബെ‌വെയർ ഓഫ് സ്പോയ്ലേഴ്‌സ്.

കുറേ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഒരു മദ്യപാനസദസ്സിൽ പങ്കെടുത്ത് അടിച്ച് കോൺ തെറ്റി കിടന്നുറങ്ങിയ പരിഷ്കാരി പെൺകുട്ടിയുടെ മാറിൽ ജനലിൽ കൂടി കൈയിട്ട് ആരോ പിടിക്കുന്നു. (മലയാളികൾക്കിടയിൽ ഇതൊക്കെ തികച്ചും സ്വാഭാവികം!) പിടിച്ചിട്ട് ഓടിയവൻ ആരാണ് എന്ന് ലക്ഷണം വെച്ച് അവൾക്കൊരു തോന്നലുണ്ട്. അത് ശരിയാണോ എന്നത് ഉറപ്പില്ല. എല്ലാവരും പരസ്പരം പഴി ചാരുന്നു, കൃത്യമായ തെളിവ് ഇല്ലാത്തത് കൊണ്ട് കുറ്റവാളി എന്ന് അവൾ കരുതിയ ആൾ തന്നെയാണോ അത് ചെയ്തത് എന്ന് ഉറപ്പുമില്ല. അങ്ങിനെ നീങ്ങുന്ന കഥയെ വീണ്ടും ട്വിസ്റ്റ്‌കൾ കൊണ്ടും സബ് പ്ലോട്ടുകൾ കൊണ്ടും കൊഴുപ്പിച്ച് രണ്ടാം പകുതിയും ക്ലൈമാക്സും ഗംഭീരമാക്കിയിട്ടുണ്ട് കഥാകാരൻ.

നല്ല കഥയെങ്കിലും സ്ക്രീൻ പ്രസൻസ് ഇല്ലാത്ത ഒട്ടേറെ അപരിചിത മുഖങ്ങൾ മൂലം ആസ്വാദനം പൂർണ്ണമാകാതെ പോയി. നാടകത്തിന്റെ പശ്ചാത്തലം സിനിമയ്ക്ക് ഒരു ക്ലാസ് ലൂക്ക് കൊടുക്കാൻ വേണ്ടി കൊടുത്തതാകണം, അത് പക്ഷേ സാധാരണ ജനങ്ങൾക്ക് സിനിമ പൂർണ്ണമായും ആസ്വദിക്കാൻ തടസ്സമാകുന്നുണ്ട്. ക്ലൈമാക്സിലേക്ക് എത്താനെടുക്കുന്ന ദൂരം ഇന്ട്രെസ്റ്റിംഗ് ആകാൻ കഴിയാത്തത് അത് കൊണ്ടാണ്. ഇത്തരം കഥകളിൽ പ്രധാന തീമിൽ നിന്ന് പ്രേക്ഷകരുടെ ഫോക്കസ് പോകാതെ സൂക്ഷിക്കണമായിരുന്നു. കഥാപാത്രങ്ങളുടെ പേഴ്സണൽ പ്രശ്നങ്ങളിലേക്ക് ഒരു പരിധി വിട്ട് കടക്കേണ്ട കാര്യമേയില്ലായിരുന്നു.

ഷാജോൺ തന്റെ വേഷം അതിഗംഭീരമാക്കി. നായികയും ഭംഗിയായി. വിനയ് ഫോർട്ട് ഒരു നല്ല നടനാണെങ്കിലും ഇന്ദ്രജിത്തിനെയും ജയസൂര്യയെയും ഒക്കെ പോലെ സീരിയസ് വേഷങ്ങളിൽ ബോറടിപ്പിക്കും. പുതു മുഖങ്ങൾ എല്ലാവരും നന്നായി എന്നാൽ 12 ആംഗ്രി മാന്റെ അതേ ചുവട് പിടിക്കാതെ ആളുകളുടെ എണ്ണം കുറച്ചിരുന്നെങ്കിൽ കാണികൾക്ക് അവരെ എല്ലാവരെയും വ്യക്തിത്വം കൃത്യമായി മനസ്സിലാക്കുവാൻ കഴിയുമായിരുന്നു എന്ന് തോന്നി.പിന്നെ ഈ സിനിമ നല്ലതാണെങ്കിലും സാമ്പത്തികമായി വിജയിക്കാത്തതിന് കാരണം ഒരു കൗതുകമായാൽ, കാവ്യനീതിക്ക് വേണ്ടി വിശക്കുന്ന കാണികൾക്ക് അത് കൊടുക്കാതെ നിരാശരാക്കിയത് കൊണ്ടാണ് എന്ന് വെട്ടുക്കിളി പറയും. പുരുഷവർഗ്ഗത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിറുത്തിയായിരുന്നില്ല സിനിമ തീർക്കേണ്ടിയിരുന്നത്. അതിൽ കൂടുതൽ അതേപറ്റി പറയുന്നത് ഈ സിനിമ കാണാനിരിക്കുന്നവരോടുള്ള അനീതിയായത് കൊണ്ട് ഇവിടെ നിർത്തുന്നു.

എങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യാ. മീ ടൂ പറഞ്ഞ സ്ത്രീ തന്നെ പീഡിപ്പിച്ചവനെയും, ആ സമയത്ത് വഴിയിൽ കൂടി പോയവനെയും, തെങ്ങിൽ കയറിയവനെയുമൊക്കെ ശത്രുവായി പ്രഖാപിച്ച്, ഒടുവിൽ അത് തന്നെ വിറ്റ് ജീവന മാർഗ്ഗം കണ്ടെത്തി ഒരു ഫെമിനിസ്റ്റിനെ കൂടി സ്വയം സമൂഹത്തിന് സംഭാവന ചെയ്യുന്നു എന്ന ട്വിസ്റ്റ്‌ പക്കാ റിയാലിറ്റി ആയത് കൊണ്ട് തന്നെ ഒടുക്കത്തെ കോമഡിയായി പോയി. അതായിരുന്നു പുരുഷന്മാര്ക്ക് നേരെയുള്ള യഥാർത്ഥ ഫെമിനിസ്റ്റ് പല്ലിളിച്ചു കാട്ടൽ! ഒന്നാലോചിച്ചാൽ ഇങ്ങിനെ തന്നെയല്ലേ ഇവിടെ പല ഫെമിനിസ്റ്റുകളും ജീവിക്കുന്നത് ?

You May Also Like

നടി മഞ്ജുളയുടെ വ്യക്തിജീവിതത്തിൽ ‘ജാക്‌പോട്ടി’ലെ കഥയുമായി സാമ്യങ്ങളുണ്ടായി

Sunil Kolattukudy Cherian കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’. ഷാജൂൺ കാര്യാലിന്റെ കഥയിൽ…

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Suresh Varieth “എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും സന്ദർശകരായി…

കല്യാണിയുടെ ബീപാത്തു, ‘തല്ലുമാല’ സെക്കന്റ് ലുക്ക് പോസ്റ്റർ

ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ്…

റഷ്യയിൽ പോലും സൂപ്പർഹിറ്റ് ആയ ‘പസിവാഡി പ്രാണം’ റിലീസ് ആയിട്ട് 35 വർഷം

Bineesh K Achuthan തെലുങ്ക് മെഗാ സ്റ്റാർ ചിരജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ” പസിവാഡി…