ഹെവി സ്പോയ്ലേഴ്‌സ് എഹെഡ്

Fury Charlie

വാലിബനിൽ പാളിപ്പോയ മേഖലകൾ എഡിറ്റിങ് പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ നാടൻ തല്ല്കാരൻ കാണിയുടെ കണ്ണിൽ ഒന്ന് നോക്കി കാണാം.

തീയറ്റർ കുലുങ്ങുന്ന ഇൻട്രോ ഉണ്ടാക്കാൻ സാധിച്ചില്ല എന്നത് സത്യം തന്നെയാണ് എന്നാൽ വാലിബന്റെ ഇൻട്രോ ബിജിഎം ആയി ” ഒരു മാലൈ ഇളവെയിൽ ” എന്ന ഗജിനിയിലെ പ്രശസ്തഗാനമായിരുന്നില്ല വിസിൽ ട്യൂൺ ആയി ഉപയോഗിക്കേണ്ടിയിരുന്നത്. എണ്ണമറ്റ കൗബോയ് സിനിമകളുടെ ബിജിഎം കോപ്പി അടിക്കുന്നതിനു പകരം പുതിയ ഒരു ക്ലാസ് ഐറ്റം ഉണ്ടാക്കിയെടുക്കാൻ ഒരു വർഷം പണിയെടുത്തിട്ടും സാധിക്കാത്ത ബിജിഎം വിഭാഗം അമ്പേ പരാജയമായിപോയി.

പാട്ടുകളിലേക്ക് കടന്നാൽ ആലാപനം കൊണ്ട് അപാര ഭംഗി കൈവരിച്ച “മദഭരമിഴിയോരം ” എന്ന ഒരേയൊരു പാട്ടാണ് ശ്രദ്ധിച്ചത്. അതാകട്ടെ രണ്ട് വരി മാത്രമാണ് കേൾപ്പിക്കുന്നത്. പിന്നെ വരുന്ന നാടോടി പാട്ട് “കദളി ചെങ്കദളി പൂവേണോ “എന്ന വര്ഷങ്ങളോളം സ്കൂൾ കലാമത്സരങ്ങളിൽ കേട്ടിരുന്ന പാട്ടിന്റെ വികൃതാനുകരണം. അത് പഴയ കാലത്തിന്റെ ഓർമക്ക് എന്ന് പറയരുത്. പുതുതായി ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെയൊക്കെ സോ കാൾഡ് ക്രീയേറ്റീവിറ്റി?

“റാക്ക റക്ക ” എന്ന പാട്ടോ? മലയാള സിനിമയിലെ ഏറ്റവും നല്ല നർത്തകനൊപ്പം കേരളം മുഴുവൻ ആടേണ്ട പാട്ടിന് പകരം എന്താണ് ഇവര് ഉണ്ടാക്കി വെച്ചിരിക്കുന്നത്? എത്ര കേട്ട ട്യൂൺ ആണ് അത്? അതിനൊപ്പം കുറേ താടി…മുടി…കഞ്ചാവ് കള്ള്….. പിന്നെ കുറേ പുകയും കാണിച്ചാൽ മതിയോ കാണികളെ ഒരു രംഗത്തിൽ ഇൻവോൾവ്ഡ് ആക്കാൻ?

ഇനി ആക്ഷൻ കൊറേയോഗ്രാഫി. ആക്ഷന് അതി പ്രാധാന്യമുള്ള ഈ സിനിമ മാഫിയ ശശിയെ ഏൽപ്പിച്ചിരുന്നെങ്കിൽ ഇതിലും ഭംഗിയായേനെ. ആവേശം കൊടുമുടിയേറുന്ന ചില മൂവ്മെന്റ്സ്, ചില ഷോട്സ് ഒക്കെ മിസ്സ്‌ ആയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സ്റ്റാർ കൈയ്യിലുണ്ടായിട്ട് ഒരൊറ്റ ആക്ഷൻ ഷോട്ട് പോലും എടുത്ത് പറയാൻ തക്കതായി ഉണ്ടായില്ല.ആദ്യ സീനിൽ വാലിബന്റെ ഗുസ്തിയിലുള്ള കഴിവ് വിശദമാക്കേണ്ട സമയം വെറുതെ മണൽ തെറിക്കുന്നതും ഷാൾ പറക്കുന്നതും കാട്ടി നശിപ്പിച്ചു. ഈ സീനിലെ വാലിബന്റെ എതിരാളിയെ ആദ്യം കാട്ടുമ്പോൾ അയാൾ ഉയരത്തിൽ നിന്ന് നിലത്തേക്ക് ചാടുന്ന സീനിൽ അയാളുടെ ലാൻഡിംഗ് ഒട്ടും പെർഫെക്ട് ആയില്ല. ലാലേട്ടനെ വള്ളിയിൽ കെട്ടി ചാടിക്കുന്ന സീനുകൾ മുഴുവൻ ഈ സിനിമയിൽ പാളി പോയിരിക്കുന്നു. ഒന്നുകിൽ വള്ളിയിൽ കെട്ടിപൊക്കൽ ഇല്ലാതെ ചെയ്യാമായിരുന്നു. ചെയ്യുമ്പോൾ അത് പെർഫെക്ട് ആക്കണം. കാരണം ഇതൊരു സാധാരണ സിനിമയല്ല LJP സിനിമയാണ്.

മുരളിയിൽ ടൊവിനോയുടെ ലാൻഡിംഗ് ഇതിലും ഭംഗിയായിരുന്നു എന്ന് ഓർമ്മിക്കുന്നു. പിന്നൊന്ന് സ്ക്രിപ്റ്റ്ന്റെ ഘടനയാണ്. സംഭവങ്ങൾ പലയിടത്തും മിസ്പ്ളേസ് ചെയ്തിരിക്കുന്നു. ഉദാഹരണം ഹരീഷ് പേരടി വാലിബന്റെ ജന്മത്തെ കുറിച്ചു പറയുന്ന സീനും, തൊട്ട്പുറകെ മാതംഗി പറയുന്ന കുതിര നഷ്ടപ്പെട്ട യോദ്ധാവിന്റെ കഥയും. ഇത് രണ്ടും ശരിക്കും മനസ്സിലാക്കിയില്ലെങ്കിൽ ഈ സിനിമ കൊണ്ട് എന്താണ് LJP ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ രണ്ടര മണിക്കൂറും സ്ലോമോഷനും, വെടിപടലവും “ണേ ണേ” ന്നുള്ള ബിജിഎം ഉം കടന്ന് സിനിമയുടെ ക്ലൈമാക്സ്‌ വരെ കാത്തിരിക്കേണ്ടി വരും. ചിലർക്കൊന്നും അപ്പോഴും മനസ്സിലാകില്ല. കാരണം ആദ്യം പറയുന്ന കഥ അപ്പോഴേക്കും മനസ്സിൽ നിന്ന് പോയിട്ടുണ്ടാകും. കാണികൾ കഥയിലേക്ക് ഇൻവോൾവ് ചെയ്ത് കഴിഞ്ഞായിരുന്നു ആ കഥ പറയേണ്ടിയിരുന്നത്.

പിന്നൊന്ന് അവസാനത്തെ പ്രിയദർശൻസ്റ്റൈൽ -അസൂയ, പരദൂഷണം, തെറ്റിദ്ധാരണ എപ്പിസോഡ് – ക്ലിപ്പ് ചെയ്തിരിക്കുന്നത്. അത് അവസാന യുദ്ധത്തിന് മുൻപേ സ്റ്റാർട്ട്‌ ചെയ്ത് മെയിൻ കഥയുമായി ലിങ്ക് ചെയ്ത് പോകണമായിരുന്നു. എങ്കിൽ അവസാനയുദ്ധത്തിന് തൊട്ടു പുറകെ ആ ആഘോഷവും അതിനിടയിൽ ക്ലൈമാക്സും കൊണ്ട് സീനിമ ഒരു മേളമായി തീർന്നേനെ. അതിന് പകരം യുദ്ധത്തിന് ശേഷം കാണികളുടെ ആവേശം തണുത്തുറയാൻ അരമണിക്കൂറോളം സമയം കൊടുത്ത LJP യുടെ തീരുമാനം തിരിഞ്ഞു കുത്തി. അതാണ് സിനിമ കഴിഞ്ഞിറങ്ങുന്നവൻ യാതൊരു എക്സൈറ്റ്മെന്റും ഇല്ലാതെ ഇറങ്ങി പോകാൻ കാരണം. പിന്നൊന്ന് ഇതിലെ ഡയലോഗുകളാണ്. കൈതേരി സഹദേവന്റെ പ്രേതം ഇപ്പോഴും ഇറങ്ങി പോകാത്ത ഹരീഷ് പേരടി മുതൽ ഒറ്റ വാക്ക് മലയാളം പോലും പറയാൻ അറിയാത്ത സായിപ്പ് വരെയാണ് മലയാളം ഡയലോഗ് നെടുനീളത്തിൽ പറഞ്ഞിരിക്കുന്നത്.

ഫോർട്ട് കൊച്ചി മുതൽ പോർട്ടുഗീസ് വരെയുള്ള പല സ്ലാങ് ൽ കാണികൾക്ക് മനസ്സിലാകാത്ത രീതിയിലാണ് പല കഥാപാത്രങ്ങളുടെയും സംസാരം. അറ്റ്ലീസ്റ്റ് ഒരു നാട്ടിലുള്ള ആളുകളെങ്കിലും ഒരേ ഭാഷയിൽ സംസാരിക്കും എന്ന് നമ്മൾ പ്രതീക്ഷിക്കും. പക്ഷേ ഒരേ കടുംബത്തിലെ അംഗങ്ങൾ പോലും വ്യത്യസ്ത സ്ലാങ്ങുകൾ ആണ് സംസാരിക്കുന്നത്. കഥയിലെ പ്രധാന സീനുകൾ കാണികൾക്ക് ആസ്വദിക്കാൻ ആകാത്തതിന് കാരണവും ഇത് തന്നെ.പ്രധാന സീനുകളിലെ ക്ലോസ് അപ്പ്‌ ഷോട്ടുകളുടെ അഭാവം സിനിമയെ ബാധിച്ചു എന്നത് മറ്റൊരു സത്യം. പല സീനുകളിലും കഥാപാത്രങ്ങളുടെ ഭാവം മനസ്സിലാക്കാൻ അവരുടെ മുഖം നമുക്ക് അടുത്ത് കണ്ടേ തീരൂ. ക്യാമറയിൽ മുഖം കേറ്റിവെച്ചാലും പതറാത്ത ക്ലോസ് അപ്പ്‌ അഭിനയത്തിന്റെ ഉസ്താദിനെ കൈയ്യിൽ കിട്ടിയിട്ട് വൈഡ് ഷോട്ടിൽ അകലത്തിൽ നിന്ന് അയാളെ കണ്ട് മനസ്സിലാക്കാൻ കാണികളെ നിർബന്ധിച്ചിടത്തും LJP ക്ക് തെറ്റി. മൊത്തത്തിൽ തെറ്റിയത് കാണികൾക്കല്ല, ടീം MKV ക്ക് തന്നെയാണ്.

You May Also Like

നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷവും ആരാധകർക്ക് പ്രേമം ആണ് പ്രേമം സിനിമയോട്, വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഈ വർഷവും പ്രദർശനത്തിന് എത്തിയിരിക്കുന്നത്

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച മലയാള ചലച്ചിത്രമായ പ്രേമം സമാനതകൾ…

തമിഴിലും തെലുങ്കിലും വില്ലനായി വേഷമിട്ട ജയറാമിന് മലയാളത്തിൽ അത് ചെയ്യാൻ എന്താണിത്ര ബുദ്ധിമുട്ട് ?

ഈയിടെ സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംവിധായകൻ സിദ്ധിഖ് ഭാസ്ക്കർ ദ റാസ്ക്കൽ…

ഐശ്വര്യ റായിയെ അവഹേളിച്ചു എന്ന ആരോപണം, വിമർശനം ഇരമ്പുന്നു, പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖ് മാപ്പുപറഞ്ഞു

ഐശ്വര്യ റായിയെ കുറിച്ചുള്ള പരാമർശത്തിന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖ് ക്ഷമാപണം നടത്തിയതിന്…

മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ

രാഗീത് ആർ ബാലൻ രണ്ട് വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ ഇങ്ങനെ പറയുകയുണ്ടായി.…