Fyzie Rahim

ഒരോർമ്മകളിൽ പോലും തന്റെ ഇണയായി കാണാത്ത ഒരാളെ, ചുറ്റുമുള്ള ലോകം മുഴുവൻ നല്ല ജോഡി എന്ന് കരുതുമ്പഴും അതറിയാതെ മുന്നോട്ടു പോകുന്ന ‘പഴം’ എന്നെല്ലാവരും വിളിക്കുന്ന കഥാപാത്രം ധനുഷിന്റെ കയ്യിൽ ഭദ്രം. സ്വാഭാവികമായും അതങ്ങനെയല്ലാതെ വരില്ലെന്ന് നമുക്കറിയാം. പക്ഷേ എന്നെ ഞെട്ടിച്ചത് ശോഭന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിത്യാ മേനൻ ആണ്! എത്ര മനോഹരമായും സ്വാഭാവികമായുമാണ് അവർ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചത്. സത്യത്തിൽ ഈ സിനിമ ധനുഷിന്റെ സിനിമയല്ല ഇത് പഴത്തിന്റെ അച്ഛന്റെ, അഛച്ഛന്റെ, പിന്നെ ശോഭനയുടേയും മാത്രം കഥയാണ്.

നിത്യാ മേനൻ സിനിമയിൽ ഉണ്ടെന്നറിഞ്ഞാൽ മനസ്സിലേക്ക് ഓടിയെത്തുന്ന എക്സ്ട്രീം പ്രണയ സീനുകൾ, അവരുടെ കണ്ണുകൾ, വിടരുന്ന ചുണ്ടുകളിൽ നിരയൊത്ത പല്ലുകളുടെ ഭംഗി, അവരുടെ പതിഞ്ഞ കുടുകുടാ ചിരികൾ ഒക്കെയാണ്. പക്ഷേ എല്ലാ തോന്നലുകളെയും അസ്ഥാനത്താക്കി അവരൊരു സാധാരണ തമിഴ് സ്ത്രീയായി രൂപാന്തരം പ്രാപിക്കുകയാണ് ഈ സിനിമയിൽ. തീർച്ചയായും ഇതൊരു ബ്രഹ്മാണ്ട സിനിമയല്ല. സാധാരണ കണ്ടു തഴമ്പിച്ച ചുറ്റുവട്ടങ്ങളും ആളുകളും ഉള്ള ഒരിടത്ത് സിനിമ വളരുന്ന മനോഹരമായ കാഴ്ച്ച. കഥ എല്ലാ തലങ്ങളിലും മിഡിൽ ക്ലാസ് ജീവിതങ്ങളുടെ ഏതെങ്കിലുമൊരു സ്പർശിച്ചിരിക്കുമെന്ന് ഉറപ്പാണ്. ഇതിലെ അച്ഛൻ മകൻ മകൻ ബന്ധം, ഇവരുടെ ഫ്രണ്ട്ഷിപ്പിനെ അതേ സ്പിരിറ്റിലെടുക്കുന്ന രണ്ടു കുടുംബങ്ങൾ, തുടരെ തുടരെ ഉള്ള പ്രണയ ശ്രമങ്ങൾ, ജീവിത ചിലവുകളെ കുറിച്ചുള്ള ചർച്ചകൾ, ഡെലിവെറി ബോയ് എന്ന രീതിയിലുള്ള അവസ്ഥകൾ, ഇന്ത്യക്കാരുടെ യൂറോപ്യൻ സ്വപ്നങ്ങൾ ഇങ്ങനെ എണ്ണിപ്പറഞ്ഞാൽ തീരാത്ത വിധം സിനിമ സാധാരണക്കാരന്റെ ജീവിതം തൊട്ടുപോകാത്ത ഭാഗങ്ങൾ നന്നേ വിരളമെന്ന് പറയാം.

വിസ്മരിച്ചുകൂടാത്ത മറ്റൊരു കാര്യമെന്തെന്ന് വെച്ചാൽ ചിത്രത്തിന്റെ സംഗീത സംവിധാനമാണ്. എന്തൊരു ഈണങ്ങളാണ്! ബാക്ക് ഗ്രൗണ്ട് സ്കോറുകളിൽ മുഴുകി എപ്പഴോ കണ്ണുകളിൽ നനവ് പടർന്ന് പോയി! പാട്ടുകളെല്ലാം ഇതിനകം റീൽസുകളിൽ അടക്കം സമൂഹമാധ്യമങ്ങളിൽ ഗംഭീര ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ചലചിത്രത്തെ മനോഹരമാക്കുന്ന അർഹിക്കുന്ന സംഗീതം തന്നെ സിനിമയ്ക്ക് ലഭിച്ചുവെന്ന് നിസ്സംശയം പറയാം. ചിത്രത്തിലെ വിഷ്വലുകൾ എല്ലാം കവിത പോലെ ചിരിപ്പിച്ച്, അസ്ഥാനത്തെ നിരതെറ്റിക്കേറി മൂർച്ച കൂടി എയ്തുവിട്ട് മനുഷ്യരുടെ ഉള്ളിലെ സ്നേഹത്തെ പകുത്തെടുത്ത് പുറത്തുവെച്ച് കണ്ണീരിൽ കുതിർത്ത് അതിൽ സ്നേഹംപാകി മുളപ്പിച്ച് ഒരു സാധാരണ കഥയുടെ വളർച്ച എത്ര രസകരവും ആഴമുള്ളതുമാണെന്ന് കാണിച്ചു തരുന്നു. സിനിമാറ്റോഗ്രാഫിയുടെ മികവാണോ അത്! കിടിലം!

ഒരു ഫീൽ ഗുഡ് മൂവി എന്ന് മാത്രം മാർക്കിടാതെ അതിലുപരി ഒരുപടി കടന്ന് പ്രകാശ് രാജും ധനുഷും നിത്യാ മെനെനും മൽസരിച്ചഭിനയിച്ച ഒരു സാധാരണ കിടിലൻ പടം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. തമിഴ് സിനിമ കാണാൻ മടിച്ചു നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിലും ഈ സിനിമ ഒഴിവാക്കരുതെന്ന് പറയുന്നു. ട്രെൻഡിങ്ങ് സിനിമക്ക് പ്രതികൂലമാണോ എന്നറിയില്ല. എന്റെ കാഴ്ച്ചയിൽ അത് മികച്ചത് എന്ന് തോന്നി.

Leave a Reply
You May Also Like

ഇൻഡസ്ട്രിയിൽ ഒന്നാംസ്ഥാനം നഷ്ടപ്പെട്ട മമ്മൂട്ടി, കയറിവരുന്ന മോഹൻലാൽ, ന്യൂഡല്ഹിയുടെ റിലീസ് .. കഥ വായിക്കാം

Bineesh K Achuthan ക്രിയേറ്റർ, സഷ്ടാവ്, ദൈവം….Yes… I am God…….Media God ….ഇവിടെ പലരുടെയും…

അടിത്തട്ടിലെ മുള്ളൻ

അടിത്തട്ടിലെ മുള്ളൻ അയ്മനം സാജൻ എഴുതിക്കഴിഞ്ഞ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റുമായി നീണ്ടകരയിലെത്തുന്നത് കഴിഞ്ഞ വർഷം ജൂണിലാണ്.…

‘വിലായത് ബുദ്ധ’ സച്ചിസാറിന് സമർപ്പിച്ചുകൊണ്ട് ഇന്ദുഗോപൻ എഴുതിയത് ആരുടെയും മനസിനെ സ്പർശിക്കും

Bineesh Joseph Valiyaparmbil പ്രവാസത്തിൽ നിന്ന് അവധിയെടുത്ത് സിനിമയ്ക്ക് പുറകെ ഞാനും ദീപുവും കൂടി അലയുമ്പോൾ…

എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു

പാർവതി ജയറാമും മകൾ മാളവികയും ഫാഷൻ ഷോയിൽ തിളങ്ങുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.…