ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ്”: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ലോകേഷ് കനകരാജ് എന്ന പ്രശസ്തനായ സംവിധായകൻ തന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്.ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ഫൈറ്റ് ക്ലബ് എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യ യാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷനേരങ്ങൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്‌ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.

സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.

You May Also Like

“ഈ ദൃശ്യവിരുന്ന് ഞാൻ ഉറപ്പു തരുന്നു നിങ്ങളെ കാഴ്ചകളുടെ കൊടുമുടിയിലേക്ക് കൊണ്ട് പോകും”

എഴുതിയത് Jayan George Abraham ഇനിയും കാണാത്തവരുണ്ടൊ…? എങ്കിൽ ഞാൻ പറയുന്നു നിങ്ങൾ നഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ…

തൻറെ ഇഷ്ട കഥാപാത്രത്തിൻറെ ഫോട്ടോ പങ്കുവെച്ച്. ഇത് ഏത് സിനിമയിലെ കഥാപാത്രം ആണെന്ന് പറയാമോ?

ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന നടിമാരിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ആയ കാലത്ത് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് ആയിട്ടുണ്ട്.

ഒരു മുതിർന്ന സ്ത്രീയെ മോഹിച്ചു പോയ കൗമാരക്കാരന്റെ കഥയ്ക്കപ്പുറം ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥയാണ് മലേന

സിനിമാപരിചയം Malèna ലൂസിയാനോ വിൻസെൻസോണിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ജുസെപ്പെ ടൊർനാട്ടോറെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ…

“മനുഷ്യരെ ബൊമ്മ ആക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല എന്ന് തീരുമാനിച്ചു”, ഡോക്ടർ സൗമ്യ സരിന്റെ കുറിപ്പ്

“മനുഷ്യരെ ബൊമ്മ ആക്കി നിർത്തുന്ന ഹോട്ടലിൽ നിന്ന് ഞാൻ ഒന്നും കഴിക്കില്ല എന്ന് തീരുമാനിച്ചു”, ഡോക്ടർ…