തങ്ങളെ നിരോധിച്ച മനുഷ്യന്റെ പ്രതിമയുണ്ടാക്കാൻ മാത്രം വിശാലമനസ്കത മറ്റേതു സംഘടനയ്ക്ക് ഉണ്ടാകും ?

215
1948 സെപ്റ്റംബർ 11 ന് ആർ. എസ്. എസ് തലവനായിരുന്ന ഗോൾവാൾക്കർക്ക് ഇന്ത്യയുടെ ഹോം മിനിസ്റ്റർ ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ എഴുത്തിയ കത്തിന്റെ പകർപ്പ് രൂപമാണിത്.
ഇതിൽ ആർ.എസ്.എസിന്റെ വിഷലിപ്തമായ പ്രസ്ഥാവനകൾ സംബന്ധിച്ചും ,ഗാന്ധി കൊല്ലപ്പെട്ട സന്ദർഭത്തിൽ മധുര പലഹാരം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകരെ സംബന്ധിച്ചും ,ഈ കാര്യണങ്ങൾ കൊണ്ട് എല്ലാം RSS നെ നിരോധിച്ചതും അദ്ദേഹം ‘ പങ്ക് വെയ്ക്കുന്നു.
ആർ.എസ്.എസ് താങ്ങളുടെ നിരോധന കാലയളവിൽ ഏതെങ്കിലും വിധേയന നന്നാവും എന്ന പ്രതിക്ഷ നശിച്ച പട്ടേൽ തന്റെ നിരാശ കത്തിൽ മറിച്ച് വെയ്ക്കുന്നില്ലാ..!
ചരിത്രം തെളിഞ്ഞ് വരുമ്പോൾ…
ജി വിജയകുമാര്‍ എഴുതുന്നു 

‘ഗാന്ധി വധ ഗൂഢാലോചനയില് ഹിന്ദുമഹാസഭയിലെ പ്രധാന വിഭാഗത്തിന്റെ പങ്കാളിത്തം ഉണ്ടെന്നതില് എനിക്ക് അല്പ്പവും സംശയമില്ല. ആര്എസ്എസിന്റെ പ്രവര്ത്തനങ്ങള് ഗവണ്മെന്റിന്റെയും രാജ്യത്തിന്റെയും തന്നെ നിലനില്പ്പിനു ഗുരുതരമായ ഭീഷണിയാണുയര്ത്തുന്നത്.”

ഇതെഴുതിയത് ഏതെങ്കിലും ഇടതുപക്ഷക്കാരനല്ല; സംഘപരിവാറിനോട് കടുത്ത എതിര്പ്പുള്ള ലിബറല് ചിന്താഗതിയുള്ള ആളുമല്ല. ഇന്ന് നരേന്ദ്രമോഡിയും സംഘപരിവാറും ഇന്ത്യന് ദേശീയതയുടെ പ്രതീകമായി ഉയര്ത്തിപ്പിടിക്കുന്ന, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയായ സാക്ഷാല് സര്ദാര് വല്ലഭായ് പട്ടേല് 1948 ജൂലൈ 18ന് ഹിന്ദുമഹാസഭയുടെ നേതാവായ, പില്ക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ (ബിജെപിയുടെ പൂര്വരൂപം) സ്ഥാപകനേതാവുമായ ഡോ. ശ്യാമപ്രസാദ് മുഖര്ജിക്ക് എഴുതിയ കത്തിലെ വരികളാണിത്.
ആര്എസ്എസിന്റെ സര്സംഘചാലക് ആയിരുന്ന മാധവ് സദാശിവ് ഗോള്വാള്ക്കര്ക്ക് 1948 സെപ്തംബര് 11ന് സര്ദാര് പട്ടേല് എഴുതിയ കത്തിലെ ഒരു ഭാഗം കൂടി വായിക്കുക: ”സംഘത്തിന്റെ നേതാക്കളുടെ പ്രസംഗങ്ങള് വിഷലിപ്തമാണ്. അങ്ങനെ വമിക്കപ്പെട്ട കൊടുംവിഷമാണ് ഗാന്ധിജിയുടെ വധത്തിനിടയാക്കിയത്. ആര്എസ്എസ് അണികള് ഗാന്ധിവധം മധുരപലഹാരം വിതരണം ചെയ്ത് ആഘോഷിക്കുകയുമുണ്ടായി”.ഗാന്ധിജിയെ വധിച്ചതില് തങ്ങള്ക്ക് പങ്കുണ്ടെന്ന് എഴുതുകയോ പറയുകയോ ചെയ്യുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല് നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുന്ന സംഘപരിവാറുകാര് ആദ്യം നിയമനടപടിക്ക് വിധേയനാക്കേണ്ടിയിരുന്നത് തങ്ങളുമായി എക്കാലവും ആത്മബന്ധം പുലര്ത്തിയിരുന്ന സര്ദാര് പട്ടേലിനെ ആയിരുന്നു. വിവിധ രഹസ്യാന്വേഷണ ഏജന്സികളില് നിന്ന് ഔദ്യോഗികമായി തനിക്ക് ലഭിച്ച, സ്ഥിരീകരിക്കപ്പെട്ട റിപ്പോര്ട്ടുകളുടെ പിന്ബലത്തിലാണ് സര്ദാര് പട്ടേല് സംഘപരിവാറിന്റെ ഉന്നതനേതാക്കള്ക്ക്, ഗാന്ധിവധത്തെ തുടര്ന്ന് ആര്എസ്എസിനെതിരെ ഏര്പ്പെടുത്തിയിരുന്ന നിരോധനം നീക്കംചെയ്യണമെന്ന അവരുടെ ആവശ്യത്തിനുമറുപടി ആയി എഴുതിയത്.എന്തുകൊണ്ട് ഗാന്ധിജിയെ വധിക്കാന് സംഘപരിവാര് ഗൂഢാലോചന നടത്തി? ഫാസിസ്റ്റുകള് എപ്പോഴും ഏതെങ്കിലും ജനവിഭാഗത്തെ, പ്രസ്ഥാനത്തെ, വ്യക്തിയെ ശത്രുവായി അവതരിപ്പിച്ച്, മുന്നില് നിര്ത്തിയാണ് പ്രവര്ത്തിക്കുന്നത്. സൗകര്യാനുസരണം ശത്രുസ്ഥാനത്തുനില്ക്കുന്നവരില് മാറ്റം വരുത്താറുമുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കല് തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന് സ്വാതന്ത്ര്യസമരത്തില് അണിനിരക്കേണ്ട ജനതയെ മതാടിസ്ഥാനത്തില് ഭിന്നിപ്പിക്കുന്നതിനായി രൂപം കൊണ്ടആര്എസ്എസ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ നായകനായ ഗാന്ധിജിയെ ശത്രുപക്ഷത്താണ് കണ്ടത്. സനാതന ഹിന്ദുവായി സ്വയം വിശേഷിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത ഗാന്ധിജിയെ ആര്എസ്എസിന് മുസ്ലിംപക്ഷ പാതിയായി മാത്രമേ കാണാനാവുമായിരുന്നുള്ളൂ. കാരണം, സ്വാതന്ത്ര്യസമരത്തിനെതിരായ അവരുടെ നിലപാട് തന്നെ. ഒപ്പം അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനായി, മതസൗഹാര്ദത്തിനായി നിലകൊണ്ടതും അവര്ക്ക് സഹിക്കുമായിരുന്നില്ല. അതാണ് ഗാന്ധിജിയെ വധിക്കാന് ഗൂഢാലോചനയില് ഏര്പ്പെടാനും അത് നടപ്പാക്കാനും അവരെ പ്രേരിപ്പിച്ചത്.ഗാന്ധിജിയെ വധിച്ച ശേഷവും അദ്ദേഹത്തോടുള്ള അവരുടെ കലി അടങ്ങിയിരുന്നില്ല എന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് 1980കളുടെ ഒടുവില് ബാബ്റി മസ്ജിദ് തകര്ക്കുന്നതിനായുള്ള പ്രചരണപരിപാടിയുടെ ഭാഗമായി നടത്തിയ രഥയാത്രയില് എല് കെ അദ്വാനി ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നതിനെ അപഹസിച്ചത്. 1989 ഒക്‌ടോബര് 17ന് ”ടൈംസ് ഓഫ് ഇന്ത്യ” എഴുതിയ മുഖപ്രസംഗത്തില് പറയുന്നത് നോക്കൂ: ”എല് കെ അദ്വാനി ‘ഭാരതമാതാ’വിനെക്കുറിച്ച് വാചാലനാകുമ്പോള് തന്നെ, മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കണക്കാക്കുന്നതിനെ എതിര്ക്കുന്നിടത്തോളം എത്തിയിരിക്കുന്നു”.സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോടുള്ള സംഘപരിവാറിന്റെ മനോഭാവം വെളിപ്പെടുത്തുന്ന ഒരു സംഭവം പ്രശസ്ത എഴുത്തുകാരനായ എ ജി നൂറണി ചൂണ്ടിക്കാണിക്കുന്നു (ആര്എസ്എസും ബിജെപിയും എന്ന കൃതിയുടെ 4-ാം അധ്യായം.) ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാലത്ത്, ജനസംഘത്തിന്റെയും ഹിന്ദുമഹാസഭയുടെയും സ്ഥാപകനേതാക്കളില് പ്രമുഖനായ ഡോ. ശ്യാമപ്രസാദ് മുഖര്ജിബംഗാള് പ്രവിശ്യയിലെ മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവണ്മെന്റില് ധനമന്ത്രി ആയിരുന്നു. (മുസ്ലീം ലീഗും ഹിന്ദുമഹാസഭയും തമ്മിലായിരുന്നു അന്ന് ബംഗാളില് കൂട്ടുകെട്ട്. മുസ്ലീം വിരോധം ഇളക്കിവിട്ട് ഹിന്ദുമഹാസഭയും ഹിന്ദുവിരുദ്ധ വികാരം ആളിക്കത്തിച്ച് മുസ്ലീം ലീഗും ആളുകൂട്ടുകയായിരുന്നുവെന്നും ഓര്ക്കുക). ശ്യാമപ്രസാദ് മുഖര്ജി 1942 ആഗസ്ത് 9ന്, ക്വിറ്റ് ഇന്ത്യാ പ്രമേയം കോണ്ഗ്രസ് അംഗീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം, അന്നത്തെ ബംഗാള് ഗവര്ണര് സര് ജോണ് ഹെര്ബെര്ട്ടിനെഴുതി: ”ബംഗാളില് ഈ പ്രക്ഷോഭത്തെ എങ്ങനെ എതിര്ത്ത് പരാജയപ്പെടുത്തണം എന്നതാണ് ചോദ്യം”.പക്ഷേ, ഇതേ സംഘപരിവാര് തന്നെ ഗാന്ധിജിയുടെ പൈതൃകം ഏറ്റെടുക്കുന്നതും, ഗാന്ധിയന് സിദ്ധാന്തങ്ങളുടെ പിന്മുറക്കാരാണ് തങ്ങള് എന്നവകാശപ്പെടുന്നതും 1990കള് മുതല് നാം കാണുന്നു.
ഇന്ന് നരേന്ദ്രമോഡിയും ഒരു വശത്ത് ഗാന്ധിജിക്കുമേല് സര്ദാര് പട്ടേലിനെ പ്രതിഷ്ഠിക്കാന് ശ്രമിക്കുമ്പോള് തന്നെ താനാണ് ഗാന്ധിജിയുടെ പിന്മുറക്കാരന് എന്നവകാശപ്പെട്ട്, സംഘപരിവാറുകാരനെന്ന നിലയില് ഗാന്ധിവധത്തിന്റെ പാപക്കറസ്വന്തം കൈയില് നിന്ന് കഴുകിക്കളയാന് ശ്രമിക്കുന്നു. അതേ മോഡി തന്നെ അമേരിക്കന് സന്ദര്ശനത്തിനിടെ നടത്തിയ പ്രസംഗത്തില് മോഹന്ദാസ് കരംചന്ദ് ഗാന്ധിയെ ”മോഹന്ലാല് ഗാന്ധി”യാക്കി രണ്ടാമതും ഗാന്ധിവധം നടത്തുന്നു.സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠുരമായ കൊലപാതകം, ഏറ്റവും വലിയ ഭീകരപ്രവര്ത്തനം എന്ന് നിസ്സംശയം അടയാളപ്പെടുത്താവുന്നതാണ് 1948 ജനുവരി 30ന് പ്രാര്ഥനാനിരതനായി നിന്ന രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് സംഘപരിവാറുകാരനായ നാഥുറാം വിനായക് ഗോഡ്‌സെ നിറയൊഴിച്ചത്. ”ഹേ, റാം” എന്ന് ഉരുവിട്ടുകൊണ്ട്, തികഞ്ഞ ഹിന്ദുമത വിശ്വാസിയായ, ശ്രീരാമഭക്തനായ ആ വയോവൃദ്ധന് പിടഞ്ഞു വീണുമരിച്ചപ്പോള് ആര്എസ്എസുകാര് മധുരം വിളമ്പി അതാഘോഷിച്ചു എന്ന് ഭാവി തലമുറകള്ക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കോണ്ഗ്രസുകാരനായിരുന്നെങ്കിലും വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും അടുപ്പം പുലര്ത്തിയിരുന്ന സര്ദാര് പട്ടേല് തന്നെയെന്നത് ചരിത്രത്തിലെ വിരോധാഭാസങ്ങളില് ഒന്നുതന്നെ. (പ്രശസ്ത പണ്ഡിതനും സാഹിത്യകാരനുമായ യു ആര് അനന്തമൂര്ത്തി അന്തരിച്ചപ്പോള്, അദ്ദേഹം സംഘപരിവാര് പ്രത്യയശാസ്ത്രത്തിന്റെയും മോഡിയുടെയും വിമര്ശനകനായിരുന്നതിനാല് സംഘപരിവാരത്തിന്റെ പുതുതലമുറ മധുരം പങ്കിട്ട് ആഹഌദം പ്രകടിപ്പിച്ചതും നമ്മുടെ കണ്വെട്ടത്ത് നാം കണ്ടതുമാണല്ലോ.)കേരളത്തിന്റെ തലസ്ഥാനനഗരിയില് ശ്രീ പത്മനാഭക്ഷേത്ര ദര്ശനം കഴിഞ്ഞിറങ്ങിയ സംഘപരിവാറുകാരനായ ഇന്ത്യയുടെ ഇന്നത്തെ ആഭ്യന്തരമന്ത്രിയെ തിരുവനന്തപുരത്തെ കൊലക്കേസില് പ്രതിയായ സംഘപരിവാറുകാരനെ കൊണ്ടുതന്നെ ബിജെപിയുടെ സംസ്ഥാന ജില്ലാ നേതാക്കള് കിന്നരിത്തലപ്പാവണിയച്ചത് യാദൃച്ഛികതയോ അബദ്ധവശാല് സംഭവിച്ചുപോയതോ അല്ല. സംഘപരിവാര് എന്നാല് വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും പ്രതീകമാണെന്ന് ചരിത്രം മറക്കാത്തവര്ക്ക് സംശയമുണ്ടാവില്ല.1925ല് നാഗ്പൂരില് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില് ആര്എസ്എസ് രൂപം കൊണ്ട് ഒരാഴ്ചയ്ക്കുള്ളില് നാഗ്പൂര് പ്രദേശത്ത് മുസ്ലീങ്ങള്ക്കെതിരെ ആക്രമണമഴിച്ചുവിട്ടുകൊണ്ടാണ്, സംഘം അതിന്റെ അരങ്ങേറ്റം കുറിച്ചത്. 1947 മാര്ച്ച്-ആഗസ്ത് കാലത്തായി, ഇന്ത്യാ വിഭജനത്തെ തുടര്ന്ന് ഇരുപതിനായിരത്തിലേറെ മനുഷ്യരാണ് കല്ക്കത്തയില്, നവഖാലിയില്, ചണ്ഡിഗഢില്, ലാഹോറില്, അമൃത്‌സറില് എന്നിങ്ങനെ വടക്കെ ഇന്ത്യയിലാകെ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടത്. ആര്എസ്എസ് ഈ വര്ഗീയലഹളയില് നിര്ണായകപങ്കാണ് വഹിച്ചത്.ഗാന്ധിവധത്തെ തുടര്ന്ന് മുങ്ങാന് നിര്ബന്ധിതമായ ആര്എസ്എസ് പിന്നീട് പകല് വെളിച്ചത്തില് പുറത്തിറങ്ങിത്തുടങ്ങിയത് 1960കള് മുതലാണ്- ഭീകരമായ വര്ഗീയലഹളകളുടെ പരമ്പരകള് സൃഷ്ടിച്ചുകൊണ്ട്. ഇന്ത്യാ-ചൈന യുദ്ധകാലത്തും ഇന്ത്യാ പാക് യുദ്ധകാലത്തും ഡല്ഹിയില് ട്രാഫിക് നിയന്ത്രണചുമതല ആര്എസ്എസിനു നല്കിയും റിപ്പബ്ലിക് ദിന പരേഡില് അവരെ പങ്കെടുപ്പിച്ചും ആര്എസ്എസിനു നെഹ്രുവും ലാല് ബഹദൂര് ശാസ്ത്രിയും മാന്യത നല്കി എന്നത് മറ്റൊരു സത്യം. സ്വാതന്ത്ര്യത്തിനുമുന്പ്, സാമ്രാജ്യത്വത്തിനെതിരായി ഒരുമിച്ചണിനിരക്കേണ്ട ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ദൗത്യം നിറവേറ്റിയിരുന്ന സംഘപരിവാര് സ്വാതന്ത്ര്യാനന്തരം, വിശിഷ്യാ 1960കള് മുതല്, സംഘടിത തൊഴില്മേഖലകളില് വര്ഗീയമായ ചേരിതിരിവുകളുണ്ടാക്കി തൊഴിലാളിവര്ഗ ഐക്യം തകര്ക്കുകയെന്ന അജന്ഡയാണ് നടപ്പാക്കിയത്. നുണകള് പ്രചരിപ്പിച്ചും ആവര്ത്തിച്ചുമാണ് എക്കാലവും ആര്എസ്എസ് അക്രമങ്ങള്ക്ക്ന്യായീകരണം നല്കിയത്.1964ല് റൂര്ക്കേലയിലും കല്ക്കത്തയിലും ജംഷഡ്പൂരിലും സംഘപരിവാര് കെട്ടഴിച്ചു വിട്ട വര്ഗീയ കലാപത്തില് കൊല്ലപ്പെട്ടത് രണ്ടായിരത്തിലേറെ ആളുകളായിരുന്നു, ഏറെയും മുസ്ലിങ്ങള്. 1967 ആഗസ്തില് റാഞ്ചിയിലും 1968ല് ഔറംഗാബാദിലും ആസാമിലെ കരിംഗഞ്ചിലുമായി ഇരുന്നൂറിലേറെ പേര് കൊല്ലപ്പെട്ടു. 1969 സെപ്തംബറില് ഗുജറാത്തിലെ അഹമ്മദാബാദില് ജഗന്നാഥക്ഷേത്ര പരിസരത്തു സൃഷ്ടിക്കപ്പെട്ട വര്ഗീയലഹള ഇരുപത്തഞ്ചിലധികം പ്രദേശങ്ങളില് പടര്ന്നുപിടിക്കുകയുണ്ടായി. അറുനൂറോളം ആളുകള് കൊല്ലപ്പെട്ട ഈ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജഗന്മോഹന് റെഡ്ഡി കമീഷന് ലഹള തുടങ്ങുന്നതിലും നുണക്കഥകള് പ്രചരിപ്പിച്ച് അത് വ്യാപിപ്പിച്ചതിലും ആര്എസ്എസ് വഹിച്ച പങ്ക് അടിവരയിട്ട് പറയുന്നു.1970ല് മഹാരാഷ്ട്രയിലെ ഭീവണ്ടി, ഗുല്ഗാവ്, മഹാദ് തുടങ്ങിയ പ്രദേശങ്ങളില് നടന്ന, നൂറിലേറെ പേര് കൊല്ലപ്പെട്ട വര്ഗീയകലാപത്തിന്റെയും മുഖ്യ ഉത്തരവാദി ആര്എസ്എസ് തന്നെ എന്നാണ് അതിനെക്കുറിച്ചന്വേഷണം നടത്തിയ ഡി പി മദന് കമീഷന്റെ കണ്ടെത്തല്. 1972, 1977, 1978 എന്നീ വര്ഷങ്ങളില് ഉത്തര്പ്രദേശിലെ അലിഗഢ്, വാരണാസി തുടങ്ങിയ പ്രദേശങ്ങളില്, 1978ല് തന്നെ ആന്ധ്രയിലെ ഹൈദരാബാദില് 1979ല് ബിഹാറിലെ ജംഷെഡ്പൂരില് ആര്എസ്എസ് നേതൃത്വത്തില് നടത്തപ്പെട്ട വര്ഗീയ ലഹളകളില് നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.1980ല് ഉത്തര്പ്രദേശിലെ മൊറാദാബാദില് ഈദ് പ്രാര്ഥനയ്ക്കിടയില് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിലും തുടര്ന്ന് ദിവസങ്ങള് നീണ്ടുനിന്ന കലാപത്തിലും രണ്ടായിരത്തിലേറെ ആളുകള് കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 1981ല് ബിഹാറിലെ ബിഹാര് ഷെരീഫിലും 1982 സെപ്തംബറില് യുപിയിലെ മീററ്റിലും ഡിസംബറില് ഗുജറാത്തിലെ ബറോഡയിലും 1983 മെയ് മാസത്തില് കര്ണാടകത്തിലെ മലൂരിലും ജൂണില് മഹാരാഷ്ട്രയിലെ മാലെഗാവിലും സെപ്തംബറില് ഹൈദരാബാദിലുംഒക്‌ടോബറില് ബിഹാറിലെ ഹസാരിബാഗിലും അരങ്ങേറപ്പെട്ട വര്ഗീയ ആക്രമണങ്ങളില് കൊല്ലപ്പെട്ടതും നൂറുകണക്കിനാളുകള്. 1984 മെയ് മാസത്തില് മഹാരാഷ്ട്രയിലെ ഭീവണ്ടിയിലും 1985 ഏപ്രില് മാസത്തിലും 1986 ജൂലൈയിലും അഹമ്മദാബാദിലും 1987 ഏപ്രില്, മെയ് മാസങ്ങളില് മീററ്റിലും 1989 മാര്ച്ചില്ഒറീസയിലെ ഭദ്രക്കിലും സെപ്തംബറില് രാജസ്ഥാനിലെ കോട്ടയിലും ഒക്‌ടോബറില് മധ്യപ്രദേശിലെ ഇന്ഡോറിലും 1990 ഏപ്രില് മുതല് ഡിസംബര് വരെ വിവിധ ഘട്ടങ്ങളില് യുപിയിലും ഗുജറാത്തിലും രാജസ്ഥാനിലും ഡല്ഹിയിലും മഹാരാഷ്ട്രയിലും ബിഹാറിലും ആസാമിലും കര്ണാടകത്തിലും ആന്ധ്രയിലും അരങ്ങേറിയ ആയിരങ്ങള് കൊല്ലപ്പെട്ട വര്ഗീയലഹളകള് എല് കെ അദ്വാനിയുടെ രഥയാത്രയുടെ പശ്ചാത്തലത്തിലായിരുന്നു.അയോധ്യയിലെ ബാബ്റി മസ്ജിദ് പൊളിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടയിലും പള്ളി പൊളിച്ച ശേഷവും ഇന്ത്യയിലെമ്പാടും ഭീകരമായ വര്ഗീയകലാപങ്ങളാണ് അഴിച്ചുവിടപ്പെട്ടത്. ഇവയിലെല്ലാം സൂത്രധാരന്മാര് സംഘപരിവാര് തന്നെയെന്ന് വിവിധ ഏജന്സികള് നടത്തിയ അന്വേഷണങ്ങളില് തെളിയിക്കപ്പെട്ടതാണ്. 1991, 1992 കാലത്ത് ഗുജറാത്തിലായിരുന്നു ഏറ്റവുമധികം അക്രമസംഭവങ്ങള് നടന്നത്. 1992 ഡിസംബര്, 1993 ജനുവരി മാസങ്ങളില് നടന്ന ബോംബെ കലാപത്തില് മാത്രം ആയിരത്തിലേറെ ആളുകള് കൊല്ലപ്പെട്ടു. 1995, 1996, 1998, 1999, 2000, 2001 വര്ഷങ്ങളിലും കര്ണാടകം, യുപി, ബിഹാര്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്, ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് വിവിധ സ്ഥലങ്ങളില് നടത്തപ്പെട്ട വര്ഗീയലഹളകളില് നൂറുകണക്കിനാളുകള് കൊല്ലപ്പെടുകയുണ്ടായി.2002 ജനുവരിയില് ഗോധ്രാസംഭവത്തെ തുടര്ന്ന്, സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കാര്മികത്വത്തില്, മന്ത്രിമാരടക്കം പങ്കെടുത്ത് നടത്തപ്പെട്ട വംശഹത്യ മനസ്സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മൂവായിരത്തോളം പേരാണ് ഏതാനും ആഴ്ചകള്ക്കുള്ളില് കൊല്ലപ്പെട്ടത്. ഗുജറാത്തില് 2002ലെ വംശഹത്യക്കുശേഷവും മതന്യൂനപക്ഷങ്ങള്ക്കെതിരെയുള്ള ആക്രമണങ്ങള് തുടരുകയാണ്. 2003ലും 2004ലും 2005ലും 2006ലും 2008ലുമെല്ലാം ഗുജറാത്തില് മാത്രമല്ല, ഒറീസയിലും മഹാരാഷ്ട്രയിലും യുപിയിലും ഹരിയാനയിലുമൊക്കെ ഭീകരമായ വര്ഗീയാക്രമണങ്ങള് നടത്തപ്പെട്ടു. ഏറ്റവുമൊടുവില് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്ക്ക് മുന്നിലാണല്ലോ യുപിയില്വര്ഗീയ ആക്രമണങ്ങള് നടത്തപ്പെട്ടത്. അതില് മുഖ്യപങ്കു വഹിച്ചവരിലൊരാള് നരേന്ദ്രമോഡി മന്ത്രിസഭയില് എത്തുകയുമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വര്ഗീയചേരിതിരിവ് നിലനിര്ത്താനായി സംഘര്ഷാന്തരീക്ഷം സൃഷ്ടിക്കുകയാണല്ലോ ഇപ്പോഴും സംഘപരിവാര്.കഴിഞ്ഞ 5 പതിറ്റാണ്ടിലേറെക്കാലം സംഘപരിവാര് ആസൂത്രണം ചെയ്ത് ഇന്ത്യയിലെമ്പാടും നടത്തപ്പെട്ട വര്ഗീയാക്രമണങ്ങളില് കൊലപാതകങ്ങള് മാത്രമല്ല, കൊള്ളയും കൊള്ളിവയ്പും സ്ത്രീകള്ക്കെതിരായ ആക്രമണങ്ങളും വ്യാപകമായി നടത്തിയിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും സംഘപരിവാറുകാര് കൂട്ടബലാത്സംഗങ്ങള് നടത്തി, ആ ദൃശ്യങ്ങള് വീഡിയോയില് പകര്ത്തി പ്രദര്ശിപ്പിക്കുക പോലുമുണ്ടായി. മധ്യപ്രദേശിലും ഒറീസയിലും കന്യാസ്ത്രീകള് മാനഭംഗം ചെയ്യപ്പെട്ടപ്പോള് അതിനെ ന്യായീകരിക്കുകയായിരുന്നു പരിവാറിന്റെ ഉന്നതര്. ഒറീസ്സയില് മിഷനറി പ്രവര്ത്തനം നടത്തിയ ഗ്രഹാംസ്റ്റെീന്സിനെയും മക്കളെയും തീയിട്ടുകൊന്നതും സംഘപരിവാറുകാരാണെന്ന സത്യം മറക്കാനാര്ക്കാണ് കഴിയുക?പ്രത്യക്ഷത്തിലുള്ള ഭീകരപ്രവര്ത്തനങ്ങളില് തന്നെ സംഘപരിവാറിനുള്ള പങ്ക് നിഷേധിക്കാനാവാത്തവിധം തെളിഞ്ഞിട്ടും അതിനുനേരെ കണ്ണടയ്ക്കുകയാണല്ലോ നമ്മുടെമാധ്യമങ്ങളും പൊതുസമൂഹത്തിന്റെ വക്താക്കള് ചമയുന്നവരും. മാലേഗാവിലും മക്കാമസ്ജിദിലും ജയ്പൂരിലും സമഝൗത എക്‌സ്പ്രസിലും സ്‌ഫോടനപരമ്പരകള് നടത്തിയത് സ്വാധി പ്രജ്ഞാസിങ് ഠാക്കുറും സ്വാമി അസിമാനന്ദയും മറ്റുമടങ്ങിയ സംഘപരിവാര് സംഘമായിരുന്നെന്ന് വ്യക്തമാക്കപ്പെട്ടതാണല്ലോ. പ്രജ്ഞാസിങ് ഠാക്കൂറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള് ബിജെപി ഉള്പ്പെടെയുള്ള സംഘപരിവാര് സംഘങ്ങള് ഉണ്ടാക്കിയ പുകിലുകള് വിസ്മരിക്കാനാവുന്നതാണോ? അനിഷേധ്യമായ തെളിവുകള് പുറത്തുവന്നപ്പോഴാണല്ലോ അവരെ വഴിതെറ്റിയ കുഞ്ഞാടുകളായി തള്ളിപ്പറഞ്ഞത്? അസിമാനന്ദ തന്നെ മോഡിയുടെ ഗുജറാത്തിലെ പരിവാര് കേന്ദ്രങ്ങളിലായിരുന്നല്ലോ മാസങ്ങള് ഒളിച്ചുകഴിഞ്ഞത്?ഇന്ത്യയിലങ്ങോളമിങ്ങോളം വര്ഗീയ കലാപങ്ങള് അഴിച്ചുവിട്ട സംഘപരിവാറിന് കേരളത്തില് പലവട്ടം ശ്രമിച്ചിട്ടും, യുഡിഎഫിന്റെ ഒത്താശ ഉണ്ടായിട്ടും വേണ്ടവിധം അത് നടപ്പാക്കാന് കഴിയാതിരുന്നത് സിപിഐ എം നേതൃത്വത്തില് അത്തരം നീക്കങ്ങളെ ശക്തമായി ചെറുത്തതിനാലാണ്. കണ്ണൂരില് 1960കളില് ആര്എസ്എസ് അക്രമാസക്തമായി രംഗത്തുവന്നത് മാംഗ്ലൂര് ഗണേഷ് ബീഡിക്കമ്പനിയുടെ കങ്കാണിമാരും ഗുണ്ടകളുമായാണ്. പാര്ലമെന്റംഗീകരിച്ച ബീഡി സിഗാര് നിയമം കേരളത്തില് നടപ്പാക്കിയപ്പോള് ബീഡിത്തൊഴിലാളികള്ക്ക് മിനിമംകൂലി നല്കുന്നത് ഒഴിവാക്കാന് കേരളത്തിലെ ബീഡിക്കമ്പനികള് അടച്ചുപൂട്ടി കര്ണാടകത്തിലേക്കു മാറിയ ഗണേഷ് ബീഡിക്കമ്പനിക്കായി കുറഞ്ഞകൂലിക്ക് കുടിതെറുപ്പ് സമ്പ്രദായം (ഔട്ട്‌സോഴ്‌സിങ്) നടപ്പാക്കിയാണ് ആര്എസ്എസിന്റെ രംഗപ്രവേശം. ഇതിനെ ചെറുത്ത തൊഴിലാളി സംഘടനാപ്രവര്ത്തകരെ മുതലാളിമാരുടെ കങ്കാണിമാരായി പ്രവര്ത്തിച്ച ആര്എസ്എസുകാര് വ്യാപകമായി ആക്രമിക്കാനാരംഭിച്ചു. 1970ല് തലശ്ശേരിയില് വര്ഗീയലഹളക്കിടയില് മുസ്ലീങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ആക്രമണത്തില് നിന്ന് രക്ഷിക്കാനും സമാധാനവും ഹിന്ദു-മുസ്ലിം ഐക്യവും സ്ഥാപിക്കാനും സിപിഐഎം നേതൃത്വപരമായ പങ്കുവഹിച്ചത് സംഘപരിവാറിന് സഹിക്കുമായിരുന്നില്ല. തലശ്ശേരിയില് ആര്എസ്എസ് മതന്യൂനപക്ഷങ്ങള്ക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള് അതിനെ ചെറുത്ത സിപിഐ എം ലോക്കല് കമ്മറ്റി അംഗം കുഞ്ഞിരാമനെ ആര്എസ്എസ് കാപാലികര് കൊലപ്പെടുത്തുകയുണ്ടായി. തുടര്ന്നുള്ള വര്ഷങ്ങളില് സിപിഐ എമ്മിന്റെ ഉശിരന്മാരായ അറുപതോളം സഖാക്കളെയാണ് ആര്എസ്എസ് കൊലയാളി സംഘം അതിനിഷ്ഠുരമായി കൊലപ്പെടുത്തിയത്. കാസര്കോടുമുതല് തിരുവനന്തപുരം വരെ ഇത്തരം നിരവധി സിപിഐ എം പ്രവര്ത്തകരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. കണ്ണൂര് സെന്ട്രല് ജയിലിനുള്ളില് വച്ചുപോലും ശിക്ഷാ കാലാവധി പൂര്ത്തിയായി പുറത്തിറങ്ങാറായ ഒരു സിപിഐ എം പ്രവര്ത്തകനെ ആര്എസ്എസുകാര് കൊലപ്പെടുത്തുകയുണ്ടായി.സ്വാതന്ത്ര്യസമരകാലത്ത് സാമ്രാജ്യത്വ ഭരണക്കാരുടെ പിണിയാളുകളായി ജനങ്ങളെ തമ്മിലടിപ്പിക്കാന് അവതരിച്ച ആര്എസ്എസ് സ്വാതന്ത്ര്യാനന്തരം തൊഴിലാളികളുടെ ഐക്യത്തെ ശിഥിലമാക്കാന് മൂലധനശക്തികളുടെ ദല്ലാളുകളായാണ് പ്രവര്ത്തിച്ചത്. ”രാജ്യത്തിന്റെ നിലനില്പ്പിനുതന്നെ ഭീഷണി” എന്ന് സര്ദാര് പട്ടേല് വിശേഷിപ്പിച്ച ആര്എസ്എസ് ഇന്ന് അധികാരത്തിന്റെ ചുക്കാന് പിടിക്കുകയാണ് എന്നതാണ് ദൗര്ഭാഗ്യകരമായ അവസ്ഥ. ബിജെപി ഉള്പ്പെടെയുള്ള സംഘപരിവാറിന്റെ അമരക്കാരെല്ലാം തന്നെ, ഭരണത്തിനുള്ളിലുള്ളവരും പുറത്തുനില്ക്കുന്നവരുമായ സംഘപരിവാറുകാരെല്ലാം തന്നെ വളര്ച്ചയുടെ പടവുകള് കയറിയത് വര്ഗീയകലാപങ്ങളുടെ, കൂട്ടക്കൊലകളുടെ, വംശഹത്യകളുടെ ചോരക്കറ കൈകളില് പുരണ്ടാണ്. കലാപങ്ങള്ക്കായി ഗൂഢാലോചന നടത്തുകയോ നേരിട്ട് അവയില് പങ്കാളിത്തം വഹിക്കുകയോ ചെയ്തിട്ടാണ്.രാജ്യത്ത് ഏറ്റവും അധികം കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്പും ബലാത്സംഗങ്ങള് ഉള്പ്പെടെയുള്ള അക്രമങ്ങള് നടത്തുകയുംചെയ്ത സംഘപരിവാറിനെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വെള്ളപൂശാന് മാധ്യമങ്ങള് മത്സരിക്കുമ്പോള് ഇതെല്ലാം വിസ്മരിക്കാനാവുമോ?