fbpx
Connect with us

എനിക്കിപ്പോ കാണണം ഗാന്ധിജിയെ..

‘ഹലോ.. എന്താടാ ???’ ഫോണ്‍ എടുത്ത ഉടന്‍ ഞാന്‍ ചോദിച്ചു..
‘വീട്ടില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഉണ്ടായതൊക്കെ വൈകിട്ടും അവിടുണ്ടോന്നു നോക്കിക്കൊടെടാ നിനക്കൊക്കെ..’ അവന്‍ ദേഷ്യത്തോടെ ചോദിച്ചു.

 115 total views

Published

on

കൊതുക് കടി കൊള്ളാതിരിക്കുക എന്നത് ഒരു കലയാണ് എന്ന തത്വശാസ്ത്രം മനസിലാക്കി തുടങ്ങിയതിന്റെ രണ്ടാം വര്‍ഷം, ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ എറണാകുളം ജീവിതത്തിന്റെ രണ്ടാം വര്‍ഷമാണ് ഈ കഥ നടക്കുന്നത്. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ത്രിപ്പൂണിത്തുറക്ക് സമീപമുള്ള കിണറില്‍!. (കയ്യിലിരുപ്പിന്റെ ‘കൊണം’ കൊണ്ട് ആരും ഞങ്ങളെ പിടിച്ചു കിണറില്‍ ഇട്ടതല്ല. ‘കിണര്‍ ജങ്ങ്ഷന്‍’ എന്നത് ഒരു സ്ഥലത്തിന്റെ പേരാ. ഞങ്ങള്‍ പോയതിനു ശേഷം അതിന്റെ പേര് മാറ്റി ‘കുളം ജങ്ങ്ഷന്‍’ എന്നാക്കി മാറ്റിയോ എന്നത് ഇപ്പോഴും വ്യക്തമല്ല..)

പേട്ടയില്‍ നിന്നും 5 കിലോമീറ്റര്‍ യാത്രാ ചെയ്താല്‍ ‘കിണര്‍ ജങ്ങ്ഷന്‍’ എത്തും. പേട്ട കഴിഞ്ഞു 100 മീറ്റര്‍ അപ്പുറത്തായി ഒരു ബസ് സ്‌റ്റോപ്പ്ഉം അതിന്റെ അടുത്തായി ഗാന്ധിജിയുടെ ഒരു പ്രതിമയുണ്ട്. ഏതായാലും രാവിലെയും വൈകുന്നേരവും ഓഫീസിലേക്ക് പോകുമ്പോഴും വരുമ്പോഴും പേട്ട ജങ്ങ്ഷന്‍ കഴിഞ്ഞാല്‍ മനസ്സില്‍ കുളിര് കോരും. ത്രിപ്പൂണിത്തുറ കോളേജില്‍ പഠിക്കുന്ന തരുണീമണികള്‍ അവിടെ ബസ് കാത്തു നില്‍ക്കുന്നത് കൊണ്ടൊന്നുമല്ല അത്, ഗാന്ധിജിയെ കാണുന്നത് കൊണ്ട് തന്നെയാ.. സത്യം..!

സിനുവിന്റെ കാറില്‍ അവനോടപ്പം ഞാനും പ്രവീണും ശിനോജും അസറും രാവിലെ 9 മണിക്ക് ഓഫീസിലേക്ക് പോകുമ്പോഴും, തിരിച്ചു 6 മണിക്ക് തിരിച്ചു വരുമ്പോഴും, പേട്ടയില്‍ ആ ബസ് സ്‌റ്റോപ്പില്‍ എത്തുമ്പോള്‍ കാര്‍ ഒന്ന് ഓഫ് ആവും.

‘എന്ത് പറ്റിയെടാ?’ ഞങ്ങള്‍ സിനുവിനോദ് ചോദിക്കും..
‘കാര്‍ ബ്രേക്ക് ഡൌണ്‍ ആയതാടാ’
‘അതെന്താടാ ഇവിടെ എത്തുമ്പോള്‍ തന്നെ കാര്‍ ബ്രേക്ക് ഡൌണ്‍ ആവുന്നത്?’
‘ആഹ്.. അറിയില്ല..’ അവന്‍ നിഷ്‌കളങ്കമായി ഉത്തരം നല്‍കും.

അവിടെ എത്തുമ്പോള്‍ മാത്രം എന്ത് കൊണ്ട് കാര്‍ ബ്രേക്ക് ഡൌണ്‍ ആവും എന്നതിനും, ആ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കാറുള്ള ഒരു പെണ്ണിനെ അവന്‍ അടിച്ചു മാറ്റി കൊണ്ടു പോയി കല്യാണം കഴിച്ചതും തമ്മില്‍ എന്തേലും ബന്ധമുണ്ടോ എന്നും ഞങ്ങള്‍ക്കിന്നുമറിയില്ല. കാണുമോ?
ഏയ്.. ഇല്ല.. !!!

Advertisementഅങ്ങനെയുള്ള ഒരു രാത്രി. ഓഫീസില്‍ നിന്നും വന്നു, ഓര്‍ക്കുട്ടില്‍ ആണ്‍ പെണ്‍ അനുപാതത്തില്‍ വല്ല മാറ്റവുമുണ്ടോ എന്ന ഗവേഷണത്തില്‍ മുഴുകിയിരിക്കെ മൊബൈലില്‍ ഒരു കോള്‍. എടുത്തു നോക്കി. ഇത് ലവനാ. കള്ളടിച്ചാല്‍ മാത്രം സ്‌നേഹം മൂക്കുന്നവന്‍.

‘ദി ടെന്‍ മിനുട്‌സ്, നതിംഗ് മാറ്റഴ്‌സ്’ ഫൈം കാര്‍ത്തി എന്ന കാര്‍ത്തിക്, കുറച്ചു കള്ളടിച്ചു കഴിഞ്ഞാല്‍ ആഗോളവല്‍കരണത്തിനെയും ഉദാരവല്‍ക്കരണണത്തെയും കുറിച്ച് ആശങ്ക രേഖപ്പെടുത്തി, അതില്‍ മനം നൊന്ത് വീണ്ടും വീണ്ടും കുടിക്കുന്നവന്‍. ഏതായാലും ഫോണ്‍ എടുത്തേക്കാം, ഇല്ലേല്‍ റൂമിലേക്ക് വന്നു ‘ഫോണ്‍ എടുക്കെടാ പട്ടി’ എന്നും പറഞ്ഞു തിരിച്ചു പോയി വീണ്ടും വിളിക്കും അവന്‍. കാരണം ഒരു കാര്യം വിചാരിച്ചാല്‍ അത്രയ്ക്ക് ആത്മാര്‍ത്ഥതയാ അവന്(വെള്ളമടിച്ചാല്‍ മാത്രം..!).

‘ഹലോ.. എന്താടാ ???’ ഫോണ്‍ എടുത്ത ഉടന്‍ ഞാന്‍ ചോദിച്ചു..
‘വീട്ടില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഉണ്ടായതൊക്കെ വൈകിട്ടും അവിടുണ്ടോന്നു നോക്കിക്കൊടെടാ നിനക്കൊക്കെ..’ അവന്‍ ദേഷ്യത്തോടെ ചോദിച്ചു.
‘ഏതു സാധനത്തിന്റെ കാര്യമാടാ നീ പറയുന്നത്..??’
‘രാവിലെ അവിടെ ഉണ്ടായിരുന്ന വിലപ്പെട്ട ഒരു സാധനം ഇപ്പൊ അവിടില്ല..അത് തന്നെ..’
‘പടച്ചോനെ.. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഒരു പണി കൊടുക്കണം എന്ന ഉദ്ദേശത്തോടെ ഉപേക്ഷിച്ചു പോയ ടീവി ഈ കുരുത്തം കെട്ടവന്‍ എടുത്തോണ്ട് പോയി വിറ്റോ?? ആ കാശിനു കള്ള് കുടിച്ചിട്ടാണോ അവന്‍ വിളിക്കുന്നത്?’ എന്ന സംശയത്തില്‍ ഞാന്‍ ഹാളിലേക്ക് ഓടി.

ഭാഗ്യം. ഇന്ത്യയുടെ പൈതൃകത്തിന്റെ അടയാളമെന്നോണം ആ പഴയ ടീവി ഇപ്പോഴും അവിടെ തന്നെയുണ്ട്.. ഈ വീട്ടില്‍ ആകെ വിലപിടിപ്പുള്ളതു ആ സാധനത്തിനാ.അതെല്ലേല്‍ പിന്നെ എന്താണാവോ??
‘ടീവി ഒക്കെ ഇവിടെ തന്നെയുണ്ട്..ഏന്തില്ല എന്നാണ് നീയേ പറയുന്നത്..’
‘എടാ പട്ടി.. ടീവിയുടെ കാര്യമൊന്നുമല്ല ഞാന്‍ പറഞ്ഞത്, ഒരു ജീവനുള്ള സാധനം അവിടന്ന് മിസ്സ് ആയിട്ടുണ്ട്..അതാ ..’
‘ഓ മൈ ഗോഡ്.. കിങ്ങിണി പൂച്ച ഈസ് മിസ്സിംഗ്..!?’ സംശയത്തില്‍ അടുക്കളയിലേക്കു ഓടിയ എനിക്ക് പിന്നേം സമാധാനം.

Advertisementഅടുക്കളയുടെ ഒരു മൂലയില്‍ കിങ്ങിണി പൂച്ച അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ചയുമായി കുടുംബാസൂത്രണത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാ..
ഉം.. നടക്കട്ടെ, നടക്കട്ടെ. സ്വര്‍ഗത്തില്‍ കട്ടുറുമ്പാവാന്‍ നമ്മളില്ലേയ്.

ഞാന്‍ അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങി..
‘അശ്വമേധം കളിക്കാതെ കാര്യം എന്താന്ന് പറയെടാ തെണ്ടി..’ ഞാന്‍ ചൂടായി തുടങ്ങി..
‘പ്രവീണ്‍ ഉണ്ടോ അവിടെ??’
‘ആഹ്..ആര്‍ക്കറിയാം..??’
‘എനിക്കറിയാം.. അവിടില്ല.. കാരണം അവനിവിടെ അടിച്ചു പാമ്പായി നാല് കാലില്‍ ഇരിപ്പുണ്ട്..’
‘സഹപാമ്പ് നീ ആയിരിക്കുമല്ലോ.. രണ്ടും പാമ്പും അവിടെ വല്ല മാളത്തിലും കേറാന്‍ നോക്കാതെ നീയെന്തിനാ എന്നെ വിളിച്ചിരിക്കുന്നെ?? ‘ ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു..
‘പോടാ.. ഞാന്‍ എന്റെ വീട്ടില്‍ പോകുവാ..നിങ്ങള്‍ വന്നു ഈ പാമ്പിനെ എങ്ങനേലും കൊണ്ടു പോകാന്‍ നോക്ക്..’
‘പോടാ പാമ്പേ.. ഞങ്ങള്‍ക്ക് വയ്യ ഈ അര്‍ദ്ധ രാത്രി അവിടം വരെ വരാന്‍..’
‘എന്നാ നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട.. ഞാന്‍ ഇവനേം കൊണ്ട് അങ്ങോട്ട് വരാം..’
‘ഹയ്യോ.. വേണ്ടെടാ വേണ്ടാ.. നീ വരേണ്ടാ.. ഞങ്ങള്‍ എവിടന്നു വെച്ചാ വന്നു അവനെ കൂട്ടി കൊണ്ടു വന്നോളം..’
അവന്‍ കള്ള് കുടിച്ചു അസമയത്ത് റൂമിലേക്ക് വന്നാല്‍ നാട്ടുകാര് കേറിയങ്ങ് മേയും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാത്തതു കൊണ്ട് അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..

അടുത്ത റൂമില്‍ കേറി ശിനോജിനെയും സിനുവിനെയും അസറിനെയും അടിചെഴുന്നെല്‍പ്പിച്ചു..
‘എന്താടാ കാര്യം??’ ഉറക്കം നഷ്ടപ്പെട്ട കലിപ്പില്‍ സിനു ചോദിച്ചു..
‘പ്രവീണ്‍ പാമ്പായി..’ ഞാന്‍ പറഞ്ഞു..
‘ആരാ?’
‘നമ്മുടെ സഹമുറിയന്‍ പ്രവീണ്‍.’
‘ഓഹോ.. അവന്റെ നാടിന്റെ പേര് പാമ്പായി എന്നാണോ??’
‘എഹ്.. അതല്ലടാ.. വെള്ളമടിച്ചു പാമ്പായി പ്രവീണ്‍ കടവന്ത്രയില്‍ ഉണ്ടെന്നു..നമുക്ക് പോയി പൊക്കണം അവനെ..’
‘പോടാ ചെക്കാ.. കുടിച്ച വെള്ളം രാവിലെ നീരാവിയായി കഴിഞ്ഞാല്‍ അവന്‍ തിരിച്ചു വന്നോളം..’
‘അതല്ലടാ.. അവനെ നമ്മള്‍ കൂട്ടാന്‍ പോയില്ലേല്‍ കാര്‍ത്തി അവനേം കൊണ്ട് ഇങ്ങോട്ട് വരുമെന്ന്..’
അത് കേട്ടതും അവന്‍ ചാടി എണീറ്റു.. കാരണം കാര്‍ത്തി വന്നാല്‍ നാട്ടുകാര്‍ നമ്മുടെ ദേഹത്ത് ‘അത്തള പിത്തള തവളാച്ചി’ കളിക്കും എന്ന് അവനുമറിയാം..

അങ്ങനെ ഞങ്ങള്‍ നാലുപേരും സിനുവിന്റെ വണ്ടിയില്‍ കടവന്ത്ര ലക്ശ്യമാക്കി യാത്ര തുടങ്ങി. ഇത്തവണ പേട്ട എത്തിയപ്പോള്‍ വണ്ടി ഓഫ് ആയില്ല,കാരണം അര്‍ദ്ധരാത്രി ബസ് സ്‌റ്റോപ്പില്‍ ആരും കാണില്ല എന്നത് വണ്ടിക്കു പോലുമറിയാം.

Advertisementവണ്ടി കടവന്ത്രയില്‍ എത്തി.
ബസ് സ്‌റ്റോപ്പില്‍ കാര്‍ത്തിയും പ്രവീണും മാത്രം..
കാറ്റടിച്ചാല്‍ വീണു പോയാലോ എന്ന് പേടിച്ചു കാര്‍ത്തി പ്രവീണിനെ ഒരു ചുമരില്‍ ചാരി വെച്ചേക്കുന്നു..
‘എന്താടാ നിന്റെ കയ്യില്‍ ?? ‘പ്രവീണിന്റെ കയ്യില്‍ എന്തോ ഒരു പൊടി കണ്ടു ഷിനോജ് ചോദിച്ചു..
‘ആന്‍സ്.. ‘ കണ്ണ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മറുപടി..
‘ആനസാ..??’ ഷിനോജ് വീണ്ടും ചോദിച്ചു..
‘ടാ.. ഹാന്‍സ് എന്ന്.. ‘ കാര്യം മനസിലായ ഞാന്‍ ശിനോജിനോദ് പറഞ്ഞു..
‘ഇതെവിടാ വെക്കേണ്ടത്??’ പ്രവീണ്‍ ഞങ്ങളോടായി ചോദിച്ചു..
അത് ശരി.. അപ്പൊ ഹാന്‍സ് കയ്യില്‍ തട്ടി എവിടെ വെക്കണം എന്നറിയാതെ നില്‍ക്കുവാ… കഷ്ടം തന്നെ..!!!
‘മൂക്കിലേക്ക് വലിച്ചു കേറ്റടാ ..’ കലിപ്പോടെ അസര്‍ പറഞ്ഞു..
‘നീ ഓരോന്ന് പറയല്ലേ.. മൂക്ക് എവിടന്നാവും അവന്റെ അടുത്ത ചോദ്യം..കാരണം അവനിപ്പോ നാല് കാലിലല്ല, എട്ടുകാലിലാ… എട്ടുകാലി.. ‘
പ്രവീണ്‍ ഒന്നും മനസിലാകാതെ ഞങ്ങളെ തന്നെ നോക്കുന്നു. ഷിനോജ് പതിയെ അവന്റെ അടുത്തേക്ക് നടന്നു..
‘ടാ..വാ,നമുക്ക് റൂമില്‍ പോകാം.’ അതും പറഞ്ഞു ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചു..
‘നീ ആരാ?’ കൈ തട്ടി മാറ്റി അവന്‍ ചോദിച്ചു..
‘നിന്റെ അച്ഛന്‍ സുധാകരന്‍.. ‘ ഷിനോജ് പല്ല് കടിച്ചു കൊണ്ട്, കലിപ്പോടെ പറഞ്ഞു..
‘എഹ്..അച്ഛനോ..അച്ഛനെന്താ ഇവിടെ..?’ അതും പറഞ്ഞു അവന്‍ നേരെ നില്ക്കാന്‍ ഒരു വിഫലശ്രമം നടത്തി..
‘ദേ ,അവന്‍ വിശ്വസിച്ചെടാ…’ ഞാന്‍ ശിനോജിന്റെ ചെവിയില്‍ പറഞ്ഞു..
‘നീ വന്നു വണ്ടിയില്‍ കേറ്,, ബാക്കി വീട്ടിലെത്തിയിട്ടു പറയാം.. ‘ ഒരച്ഛന്റെ ശാസന പോലെ ഷിനോജ് പറഞ്ഞു..
‘ഇല്ല..ഞാന്‍ കേറില്ല..’
‘നിന്റച്ചനാണ് പറയുന്നത്,വണ്ടിയില്‍ കേറടാ..’ ഷിനോജ് കിരീടത്തിലെ തിലകനായി..പ്രവീണ്‍ മോഹന്‍ലാലുമായി..
അവന്‍ നല്ല കുട്ടിയായി വണ്ടിയിലേക്ക്..
സിനു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, അസര്‍ ഓടിക്കേറി വണ്ടിയുടെ മുന്നിലിരുന്നു..
ഞാനും ശിനോജും പ്രവീണിന്റെ ഇരുവശത്തുമായി യാത്രാ ആരംഭിച്ചു..

പ്രവീണ്‍ വണ്ടിയില്‍ കേറിയത് മുതല്‍ കള്ളുകുടിച്ചാല്‍ കൂടെ കിട്ടുന്ന റെഡിമേഡ് വാചകങ്ങള്‍ ഓരോന്നായി ഉരുവിടാന്‍ തുടങ്ങി..അതിങ്ങനെ,
‘ഞാന്‍ ഇന്ന് മുതല്‍ കള്ളുകുടി നിര്‍ത്തി..’
‘ഉവ്വ.. ഇനി കള്ള് കുടിച്ചാലേ നീ ഈ വാക്ക് പോലും ഓര്‍ക്കു.. പിന്നാ..’
‘ഫിറോസെ,നീ ആണെടാ എന്റെ ബെസ്റ്റ് ഫ്രണ്ട്..’
‘ഉവ്വ.. ഇന്നലെ അത് ഷിനോജ് ആയിരുന്നു..’
‘അവള്‍ എന്നെ ചതിക്കുവാണെടാ…’
‘ഉവ്വ.. ഏതവള്‍ ??,ലക്ഷ്മി, ഫൌസിയ,പ്രിയ, മിനി… ??’

അങ്ങനെ പേട്ട എത്തി.. ഇപ്പോഴും വണ്ടി ഓഫ് ആയില്ല,കാരണം ബസ് സ്‌റ്റോപ്പ് ശൂന്യമാണ്..
പേട്ട കഴിഞ്ഞു 4 കിലോമീറ്റര്‍, ഇനി റൂമിലേക്ക് ഒരു കിലോമീറ്റര്‍ കൂടി..

‘നിര്‍ത്ത്.. നിര്‍ത്ത്.. വണ്ടി നിര്‍ത്ത്..’ പെട്ടെന്ന് പ്രവീണ്‍ ചാടി എണീറ്റു പറഞ്ഞു..
‘ടാ സിനു, വണ്ടി നിര്‍ത്തെടാ.. ആ പന്നിക്ക് മുള്ളണമെന്നാ തോന്നുന്നേ..’ ഞാന്‍ പറഞ്ഞു,,
‘ഇനി വീട്ടില്‍ ചെന്നിട്ടു മതി മുള്ളലും തുള്ളലുമെല്ലാം ..’ അതും പറഞ്ഞു അവന്‍ വണ്ടി ഒന്ന് കൂടി സ്പീഡ് ആക്കി..
‘ടാ.. നിര്‍ത്തെടാ…’ പ്രവീണ്‍ ഒന്ന് കൂടി അലറി..
‘ടാ നിര്‍ത്തിയില്ലേല്‍ ഇവന്‍ വണ്ടിയില്‍ മുള്ളും കെട്ടാ..’
‘വണ്ടിയില്‍ മുള്ളിയാല്‍ അവന്റെ മുള്ളാണി ഞാന്‍ ചെത്തിക്കളയും..’ അതും പറഞ്ഞു പ്രവീണ്‍ വണ്ടി നിര്‍ത്തി..
ഞാന്‍ വണ്ടിയില്‍ നിന്നുമിറങ്ങി. പിറകില്‍ പ്രവീണും.

Advertisementഇറങ്ങിയ ഉടനെ അവന്‍ ചുറ്റുപാടും നോക്കി..
‘എന്താടാ നോക്കുന്നെ?? മുള്ളണേല്‍ മുള്ള്..’ ഞാന്‍ പറഞ്ഞു..
‘എവിടെ??’
‘ആര്??’
‘ഗാന്ധിജി??’
‘എന്തോന്നാ??’
‘എനിക്കിപ്പോ കാണണം ‘ഗാന്ധിജിയെ’… ‘
‘എന്തിര്??’
‘ ‘ഗാന്ധിജിയെ’ എനിക്കിപ്പോ കാണണം എന്ന്.. ‘
‘എന്തിനു??’ ഒന്നും മനസിലാകാതെ ഞാന്‍ ചോദിച്ചു..
‘കാണിച്ചു താടാ പന്നി…’ അത് പറഞ്ഞപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞിരുന്നു…
‘പടച്ചോനെ, കള്ളടിച്ചപ്പോള്‍ രാജ്യസ്‌നേഹം മൂത്തെന്നാ തോന്നുന്നേ..ഏതായാലും നല്ല കാര്യമല്ലേ, കാണിച്ചു കൊടുത്തേക്കാം..’
അതും പറഞ്ഞു ഞാന്‍ പേഴ്‌സ് എടുത്തു അതിനകത്ത് നോക്കി.. 100 രൂപയുടെ നോട്ട് മാത്രമേ അതിലുള്ളൂ..
‘ടാ.. നിന്റെ കയ്യില്‍ പത്തു രൂപ ഉണ്ടോ??’ ഞാന്‍ ശിനോജിനോടായി ചോദിച്ചു..
‘എന്തിനാടാ??’
‘ഇവന് ഗാന്ധിജിയെ കാണണമെന്ന്..എന്റെ കയ്യില്‍ നൂറു രൂപയുടെ നോട്ട് മാത്രമേ ഉള്ളു, അത് കൊടുത്താല്‍ എനിക്ക് ഗാന്ധിജിയെ മാത്രം മതി, ചുറ്റുമുള്ള പറമ്പ് വേണ്ട എന്ന് പറഞ്ഞു ഇവന്‍ ഗാന്ധിജിയുടെ പടം മാത്രം കീറിയെടുക്കാന്‍ സാധ്യത ഉണ്ട്.. പത്തു രൂപ ആണേല്‍ കുഴപ്പമില്ലല്ലോ.. അതാ..’

ഷിനോജ് ഒരു പത്തു രൂപ നോട്ട് എടുത്തു എന്റെ നേരെ നീട്ടി.. ഞാന്‍ അത് വാങ്ങിച്ചു അതിലുള്ള ഗാന്ധിജിയുടെ ഫോട്ടോ അവനെ കാണിച്ചു..
‘ഇതാടാ അളിയാ,നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി..’ ഞാന്‍ ബഹുമാനപൂര്‍വ്വം അവനോട് പറഞ്ഞു..
അവന്‍ എന്നെയും ഗാന്ധിജിയെയും മാറി മാറി നോക്കി..
‘എനിക്ക് കാണേണ്ടത് ഈ ഗാന്ധിജിയെ അല്ല..’
‘പിന്നെ.. സോണിയ ഗാന്ധിയെ ആണോ??’ ഞാന്‍ ഞെട്ടലോടെ ചോദിച്ചു..
‘അല്ലേടാ.. ‘
‘പിന്നെ ??’
‘പേട്ടയിലുള്ള ഗാന്ധിജിയെ..’
‘വലിച്ചു.. ‘ നാല് കിലോമീറ്റര്‍ അപ്പുറമുള്ള ഗാന്ധിജിയുടെ പ്രതിമയാ ഇവന്‍ ഉദ്ദേശിച്ചത് എന്ന് മനസിലാക്കിയ ഞങ്ങള്‍ നാലും ഒരുമിച്ചു പറഞ്ഞു..
‘എടാ.. അത് കഴിഞ്ഞെടാ.. നമ്മളിപ്പോ റൂമില്‍ എത്താറായി….’
‘അതൊന്നും പറയേണ്ട. ഞാന്‍ വരുമ്പോള്‍ നോക്കിയതാ.. ഗാന്ധിജി അവിടെ ഇല്ല..ഗാന്ധിജിക്ക് എന്തോ പറ്റിയിട്ടുണ്ട്..’ അവന്‍ വേദനയോടെ പറഞ്ഞു..
‘എടാ.. ഉണ്ടെടാ…ഗാന്ധിജി അവിടെ തന്നെയുണ്ട്..ഞാന്‍ കണ്ടതാ..’ ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞു.
‘ഇല്ല ഇല്ല ഇല്ല.. ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍ നിന്നെയാ എനിക്ക് സംശയം..’ അവന്‍ ഉച്ചത്തില്‍ രോഷത്തോടെ പറഞ്ഞു..
ഠിം..
ഞാന്‍ ചുറ്റും നോക്കി..
‘പടച്ചോനെ, ആരേലും ഇത് കേട്ടാല്‍..? വിശിഷ്യാ ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്ന സമീപനമുള്ള മാധ്യമങ്ങള്‍ കേട്ടാല്‍??? ‘

ആ കാര്യം ആലോചിച്ച എന്റെ മനസ്സില്‍ ഏഷ്യാവിഷന്‍ വാര്‍ത്ത! മുന്നില്‍ തെളിഞ്ഞു.

‘നമസ്‌കാരം, ഞാന്‍ നിതീഷ് കുമാര്‍, ഏഷ്യാവിഷന്‍ എക്‌സ്‌ക്ലുസിവ്..
ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍ ഉണ്ടെന്ന സംശയക്കുന്നയാള്‍ എറണാകുളത്ത് പിടിയിലായി..
കണ്ണൂര്‍ സ്വദേശി ഫിറോസ് ആണ് തൃപ്പൂണിതുറയിലെ ‘കിണറില്‍’ വെച്ച് പിടിയിലായത്..
സംഭവം നടന്നതിനു ശേഷം അറുപതുകാരനായ പ്രതി ഇരുപത്തഞ്ചുകാരനായി വേഷം മാറിയതിന്റെ സുപ്രധാന തെളിവുകള്‍ ഏഷ്യവിഷന് ലഭിച്ചു..’

ഗോതമ്പുണ്ട..തീഹാര്‍..കൊലക്കയര്‍..

Advertisement‘ഓന്റെ മയ്യിത്ത് പോലും എനിക്ക് കാണേണ്ടാ ‘ എന്ന് പറയുന്ന എന്റുമ്മ.
ഇതൊക്കെ ഒരു മിനിറ്റ് കൊണ്ട് എന്റെ മനസിലൂടെ കൊള്ളിയാന്‍ പോലെ പോയി,ഞാന്‍ ദയനീയമായി പ്രവീണിനെ നോക്കി..

‘നിന്റെ മുഖം കണ്ടാലറിയാം, നീ തന്നെയാ ഗാന്ധിജിയുടെ തിരോധാനത്തിനു പിന്നില്‍..’ പ്രവീണ്‍ ഒന്നുകൂടി ഉച്ചത്തില്‍ പറഞ്ഞു..
അത് കേട്ടതും ഞാന്‍ സിനുവിനോടായ് അലറി..
‘കേറ്റടാ ഈ പന്നിയെ വണ്ടിയില്‍,തിരിക്കെടാ വണ്ടി, വിടെടാ വണ്ടി പേട്ടക്ക്..’

അങ്ങനെ വണ്ടി വീടും പേട്ടയിലേക്ക്..
പേട്ടയെത്തി.. പ്രവീണിനെ വണ്ടിയില്‍ നിന്നും പിടിച്ചിറക്കി,ഗാന്ധിജിയുടെ പ്രതിമയെ ചൂണ്ടി ഞാന്‍ നെഞ്ച് വിരിച്ചു പറഞ്ഞു..
‘നോക്കെടാ നോക്ക്.. ഗാന്ധിജി ദേ നില്‍ക്കുന്നു.. ഇനിയേലും വിശ്വാസിക്ക്, ഗാന്ധിജിയെ ഞാന്‍ ഒന്നും ചെയ്തില്ലന്നു..’
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.. അവന്‍ പ്രതിമയുടെ അടുത്തേക്ക് നീങ്ങി..പിന്നെ ഞങ്ങളുടെ നേരെ തിരിഞ്ഞു പറഞ്ഞു,
‘എനിക്ക് ആരതി വേണം… ‘
അതുവരെ സീനില്‍ ഇല്ലാതിരുന്ന അസര്‍ ചാടി എണീറ്റു.. പ്രവീണിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
‘അളിയാ.. നീ വിളിക്കെടാ.. എവിടെയാണേലും നമുക്ക് കൂട്ടാന്‍ പോകാം..’
‘ആരെ??’ ഞാന്‍ സംശയത്തോടെ ചോദിച്ചു..
‘എടാ അവന്‍ ഏതോ ആരതിയെ വേണം എന്ന് പറയുന്നു..അവളെ…’ അവന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി..
‘എടാ പട്ടി.. അവന്‍ ഗാന്ധിജിയെ ഉഴിയാന്‍ ആരതി വേണം എന്ന പറയുന്നേ.. ‘
അസറിന്റെ മുഖത്തെ ചിരി മഞ്ഞു.. അവന്‍ പുച്ഛത്തോടെ പ്രവീണിനെ നോക്കി..അപ്പോഴും പ്രവീണ്‍ പറഞ്ഞു,
‘എനിക്ക് ആരതി വേണം… ‘
‘എടാ.. ആരതിയൊന്നും ഈ നേരത്ത് കിട്ടില്ലെടാ..’ സിനു പല്ല് കടിച്ചു കൊണ്ടു പറഞ്ഞു..
‘എന്നാല്‍ അര്‍ച്ചന മതി..’
അത് കേട്ടതും അസര്‍ ചുറ്റിലും നോക്കി..
‘നീ ആരെയാ നോക്കുന്നത്???’ ഞാന്‍ ചോദിച്ചു..
‘അര്‍ച്ചന ഉണ്ടെന്നു..’ അവന്റെ നിഷ്‌കളങ്ക മറുപടി..
‘എന്റെ പൊന്നെ.. അര്‍ച്ചന എന്ന പറയുന്നതും പെണ്ണല്ലഡേയ്..’

അവന്റെ മുഖത്ത് പിന്നേം നിരാശ..അത് നോക്കാതെ ഞാന്‍ പ്രവീണിന് നേരെ തിരിഞ്ഞു..
‘അളിയാ,, ആരതിയും അര്‍ച്ചനയൊന്നും ഇപ്പൊ ചെയ്യാന്‍ പറ്റില്ല..നീ വാ,നമുക്ക് വീട്ടില്‍ പോകാം,,’
പക്ഷെ പ്രവീണ്‍ അത് കേട്ടത് പോലും ഭാവിക്കാതെ പ്രതിമയുടെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു.. ഞാന്‍ ചുറ്റിലും നോക്കി..
ആരേലും ഇതുവഴി വന്നാല്‍.. ശോ.. മാനം കപ്പല് കേറി ഉഗാണ്ടയിലെത്തും ..

Advertisement‘അളിയാ.. അവന്‍ ദേ മുട്ടുകുത്തി ഇരുന്നു,മിക്കവാറും ഇനി മെഴുകുതിരി ചോദിക്കും.. ‘ ഷിനോജ് പറഞ്ഞു..
സിനു ആ മനോഹര സീന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി..
പ്രവീണ്‍ രണ്ടു കയ്യും കൂപ്പി പ്രതിമക്കു മുന്നില്‍ നിന്നും സംസാരിക്കാന്‍ തുടങ്ങി,
‘മഹാത്മാ, അങ്ങ് മഹാനാണ്..അങ്ങയുടെ പ്രവര്‍ത്തന ഫലം കൊണ്ടാണ് ഈ മണ്ണ് സ്വതന്ത്രമായത്,അത് കൊണ്ടു തന്നെ അങ്ങയെ എനിക്കും വല്ലാതെ ഇഷ്ടമാണ്..പക്ഷെ..!!!’
അവന്‍ ‘പക്ഷെ’ പറഞ്ഞു നിര്‍ത്തി..
‘എന്തോന്ന് പക്ഷേ???? ‘ ഞങ്ങള്‍ അവന്റെ അടുത്ത വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു..
‘അങ്ങയോട് ഒരു കാര്യത്തില്‍ എനിക്ക് ദേഷ്യമുണ്ട്..’ അവന്‍ വേദനയോടെ പറഞ്ഞു നിര്‍ത്തി..
എഹ്.. അതേത് കാര്യം???
‘പറയ്, ആ ചതി ചെയ്തത് അങ്ങയാണോ??’
ഏത് ചതി???
‘അങ്ങാണോ ഗാന്ധി ജയന്തിക്കു ബാര്‍ അവധി ആക്കാന്‍ ഉത്തരവിട്ടത്.. ഏതായാലും അതെനിക്കിഷ്ടപ്പെട്ടില്ല..പറ അങ്ങാണോ ആ കൊലച്ചതി ചെയ്തത്???’
ഠിം..

ഞങ്ങളില്‍ കുരു പൊട്ടി..

‘ഒഹ്.. കയ്യില്‍ വടിയുള്ള ഗാന്ധിജിയുടെ പ്രതിമയാകാതിരുന്നത് നന്നായി..ഇല്ലേല്‍ പ്രതിമ ആണേല്‍ പോലും വടി എടുത്ത് അടിച്ചേനെ..’
‘പറയ്.. അങ്ങ് തന്നെയാണോ ആ ചതി ചെയ്തത്..?? ഒരുത്തരം അങ്ങ് തന്നെ പറയാതെ ഞാന്‍ പോവില്ല.. പറയൂ മഹാത്മാ, പറയൂ.. ‘ പ്രവീണ്‍ പ്രതിമക്കു മുന്നില്‍ നിന്നും കേഴുന്നു..
അത് കേട്ടതും ഞാന്‍ അടുത്ത് കണ്ട കടവരാന്തയില്‍ കേറി കിടന്നു,കാരണം ഗാന്ധിജിയുടെ മറുപടി കിട്ടാതെ അവന്‍ പിന്തിരിയില്ലന്നു…!!!
‘പറയൂ മഹാത്മാ പറയൂ..’
അത് കൂടി കേട്ടപ്പോള്‍ എന്റെ സകല നിയന്ത്രണവും പോയി,ഞാന്‍ ചാടി എണീറ്റു അവനു നേരെ കുതിച്ചു..
‘ഈ നായിന്റെ മോനെ ഞാനിന്നു കൊല്ലും..’
ഷിനോജ് എന്നെ തടഞ്ഞു..
‘നീ അടങ്ങു..ഇതിനുള്ള പോംവഴി ഞാന്‍ ചെയ്തു തരാം..’ അതും പറഞ്ഞു അവന്‍ പ്രതിമയുടെ പിറകിലേക്ക് പോയി..
‘അങ്ങാണോ ഗാന്ധി ജയന്തിക്കു ബാര്‍ അവധി ആക്കാന്‍ ഉത്തരവിട്ടത്..’ പ്രവീണ്‍ വീണ്ടും..
‘അല്ല മകനെ,, നോമല്ല അത് ചെയ്തത്..’ പ്രതിമക്കു പിറകില്‍ നിന്നും ശബ്ദം കനപ്പിച്ചു ഷിനോജ് മറുവാക്ക് മൊഴിഞ്ഞു..
അത് കേട്ടതും പ്രവീണിന്റെ മുഖം പ്രസന്നമായി,കാരണം ഗാന്ധിജി അവനുള്ള മറുപടി കൊടുത്തിരിക്കുന്നു..
‘അല്ലേലും എനിക്കറിയാം.. അങ്ങിങ്ങനെ ഒന്നും ചെയ്യില്ലാന്ന്.. അങ്ങ് പാവമാണ്, അങ്ങേയ്ക്ക് ശേഷം വന്നു കുറെ അപരാധി മക്കള്‍ തന്ന ആ കൊലച്ചതി ചെയ്തത്..’
ഞാന്‍ പതിയെ അവന്റെ അടുത്തേക്ക് പോയി..
‘വാ.. നിനക്ക് മറുപടി കിട്ടിയില്ലേ.. നമുക്ക് ഇനിയേലും വീട്ടിലേക്കു പോകാം..’
അവന്‍ എന്നെ നോക്കി.. പിന്നെ ഗാന്ധിജിയെ നോക്കി..
‘ഞാന്‍ പോകണോ മഹാത്മാ??’ അവന്‍ വീണ്ടും..
‘പെട്ടെന്ന് പോടാ *$ഫ@$വ)(%#@ മോനെ.. ‘ ഗാന്ധിജിയുടെ മുഖം മൂടിയിട്ട ഷിനോജ് ചൂടായി..
അത് കേട്ടതും അവന്‍ എഴുന്നേറ്റു കാറിനുള്ളിലേക്ക് പോയി,കൂടെ ഞങ്ങളും..
വണ്ടി വീണ്ടും റൂമിലേക്ക്,റൂമിലെത്തിയപ്പോള്‍ രാത്രി 2 മണി..
പാമ്പിനെ ഒരു മാളത്തില്‍ കേറ്റി ഞങ്ങളും ഉറക്കത്തിലേക്ക്..

പിറ്റേന്ന് പ്രഭാതം..
ആരോ തട്ടി വിളിച്ചപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ഉറക്കച്ചടവോടെ എഴുന്നേറ്റു..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ കുളിച്ചു ചന്ദനം തൊട്ട് എക്‌സിക്യൂട്ടീവ് വേഷവും അണിഞ്ഞു കഥാനായകന്‍ പ്രവീണ്‍ പുഞ്ചിരി തൂകി..
‘എന്താടാ മോനെ???’
‘നിങ്ങളെ ഇന്നലെ കണ്ടില്ലല്ലോ..എവിടെ പോയതായിരുന്നു..’
‘എഹ്.. ഞങ്ങളോ..’
‘അതേ.. ഞാന്‍ നേരത്തേ വന്നു..വന്നപ്പോള്‍ നിങ്ങളില്ല..നിങ്ങള്‍ സിനിമയ്ക്കു വല്ലതും പോയോ??’
അത് ശരി.. അപ്പൊ ഇന്നലെ നടന്ന പുകിലൊന്നും നിനക്കോര്‍മ ഇല്ല അല്ലേടാ പന്നി…
‘ഉം.. പോയെടാ പോയി.. ഞങ്ങള്‍ ഒരു സിനിമയ്ക്കു പോയി..’ മനസ്സില്‍ വന്ന തെറി കടിച്ചമര്‍ത്തി ഞാന്‍ അവനു മറുപടി കൊടുത്തു..
‘ഏതു സിനിമ??’
‘അത്…ഗാന്ധിജിയെ സ്‌നേഹിച്ച ആണ്‍കുട്ടി.. ‘
‘എഹ്.. അങ്ങനത്തെ പടമൊക്കെ ഇറങ്ങിയാ??’ അവനു സംശയം..
‘ഉം.. ഇറങ്ങി ഇറങ്ങി.. ഇന്നലെ അര്‍ദ്ധരത്രിയാ ഇറങ്ങിയത്.. ‘
‘ഉം.. ഞാന്‍ കണ്ടില്ല.. ‘ അവനു സങ്കടം..
‘വേണേല്‍ െ്രെടലെര്‍ കാണിച്ചു തരാം..’ അതും പറഞ്ഞു സിനു അവന്‍ പിടിച്ച വീഡിയോ എടുത്തു പ്രവീണിന് നേരെ നീട്ടി..

Advertisementഅവന്‍ ‘ഗാന്ധിജിയെ സ്‌നേഹിച്ച ആണ്‍കുട്ടിയുടെ’ വീഡിയോ കാണാന്‍ തുടങ്ങി..
ഓരോ സീന്‍ കാണുമ്പോഴും അവന്റെ കണ്ണുകളില്‍ അത്ഭുതങ്ങളുടെ തിരയിളക്കം..
വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ അവന്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു..
‘ഞാന്‍ വെള്ളത്തിലായിരുന്നു എന്നത് ഓക്കേ.. പക്ഷെ എന്റെ ചോദ്യത്തിന് ഗാന്ധിജി ഉത്തരം പറഞ്ഞത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ..അത്ഭുതം തന്നെ..’
എഹ്.. എന്തോന്ന്??
എന്തോ പറയാന്‍ ഒരുങ്ങിയ എന്നെ സിനു തടഞ്ഞു..
‘നീ ഒന്നും പറയേണ്ടാ.. അവന്റെ കെട്ട് ഇപ്പോഴും വിട്ടിട്ടില്ല.. ബോധം തിരിച്ചു കിട്ടുന്ന മൂന്നാംപക്കം പറഞ്ഞാല്‍ മതി,ഗാന്ധിജിയല്ല ഷിനോജ്ജി ആണെന്ന്…’

അപ്പോഴും പ്രവീണ്‍ പറഞ്ഞു കൊണ്ടേ ഇരുന്നു,,,
‘എന്തായാലും മഹാത്മ എന്റെ സംശയം തീര്‍ത്തല്ലോ.. എനിക്കത് മതി..ഈ സന്തോഷത്തിനു ഞാനിന്നു കുടിച്ചു ചാവും…’
‘സൈക്കിള്‍ ബ്രാന്‍ഡ് അഗര്‍ബത്തികള്‍ ..കുടിക്കാന്‍ ഓരോരുത്തര്‍ക്കും ഒരോ കാരണങ്ങള്‍..’ കയ്യിലെടുത്ത ചന്ദനത്തിരി കത്തിച്ചു ശിനോജിന്റെ ആത്മഗദം..
‘എന്നാലും ഗാന്ധിജിക്ക് മലയാളം അറിയുമെന്ന് നിങ്ങള്‍ എവിടേലും വയിചിട്ടുണ്ടോടാ?? ‘ പ്രവീണിന്റെ സംശയം തീരുന്നില്ല..

നിങ്ങള്‍ പറ, ഞങ്ങളെന്താ അവനോട് പറയേണ്ടത്???
ഇനിയിപ്പോ ഗാന്ധിജി തന്നെയാണോ ശരിക്കും അത് പറഞ്ഞത് ???
ആഹ്.. ആര്‍ക്കറിയാം അല്ലെ?? 🙂

ഈ കഥ ഇവിടെയും വായിക്കാം..

Advertisement 116 total views,  1 views today

Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment18 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement