Narayanan Nambu ·

ഗഗനചാരി : ഒരു പ്രത്യേകതരം മികച്ച അനുഭവം..!!
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
Genre : ഫാന്റസി, Sci-fi, ബ്ലാക്ക് ഹ്യൂമർ

പേര് പോലെ തന്നെ വ്യത്യസ്തമാണ് ഗഗനചാരി. ട്രൈലെർ കട്ട്സ് ഒക്കെ കണ്ടപ്പോൾ തന്നെ വളരെ വ്യത്യസ്തമായി തോന്നിയ ചിത്രം കാണുമ്പോഴും അതേ വൈബ് ആയിരുന്നു. ഒരു തരത്തിലും പിടി തരാതെ പോകുന്ന സിനിമ വ്യക്തിപരമായി വളരെ നല്ല അനുഭവമായിരുന്നു. സാധാരണ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ഒരു സിനിമയുടെ ‘മീറ്റർ’ അല്ല ഗഗനചാരിക്ക്. അൺ ഓർത്തഡോക്സ് ആയുള്ള മേക്കിങ് തന്നെയാണ് സിനിമയുടെ പ്രത്യേകത.

ലോജിക്കൽ ആയുള്ള കാര്യങ്ങൾ തേടി പോകാൻ തോന്നാത്ത, യുക്തിരഹിതമായത് തന്നെ ആസ്വദിക്കാൻ സാധിക്കുന്ന വളരെ മികച്ച ശ്രമം ആണ് ചിത്രം. ഇത്തരം ആശയങ്ങൾ ഉള്ള സിനിമകൾ ഒക്കെ മലയാളത്തിൽ കണ്ടിട്ടേയില്ല. ബ്ലാക്ക് ഹ്യൂമറും, ഫാന്റസിയും അന്യഗ്രഹവും ഒക്കെ ചേർന്ന് ഒരു പ്രത്യേക അനുഭവം.

ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് ആണ് ഗഗനചാരി. അസാധ്യ കോമഡി ടൈമിങ്ങും ഡയലോഗ് മോഡുലേഷനും ഉള്ള നടനാണ് ഗോകുൽ എന്ന് ചിത്രം കാണുമ്പോൾ മനസിലാകും. നല്ല ഫ്ളക്സ്ബിൾ ആണ് ഗോകുൽ. എനിക്ക് സിനിമയിൽ ഏറ്റവും ആസ്വാദ്യമായതും ഗോകുലിന്റെ പ്രകടനമാണ്.

ഞെട്ടിച്ച മറ്റൊരു പ്രകടനം ഗണേഷ് കുമാറിന്റെതാണ്. ഗണേഷിന്റെ സിനിമ ജീവിതത്തിലെ ഒരു ഡ്രീം റോൾ തന്നെയാണ് ഇതിലെത്. മറ്റാരു ചെയ്യുന്നതിനേക്കാൾ ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു ഗണേഷ് ആ വേഷം ചെയ്തപ്പോൾ. അജു വർഗീസും ഭയങ്കര രസമായി പെർഫോം ചെയ്തിരിക്കുന്നു. അനാർക്കലി മരക്കാരിനെ പോലെ ഇത്രെയും യോജിച്ച ഒരാളെ ആ റോൾ ചെയ്യാൻ ഇന്ന് മലയാളത്തിൽ കിട്ടുമോ എന്ന കാര്യം സംശയമാണ്. പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു അനാർക്കലിയുടേത്.

ശങ്കർ ശർമ ചെയ്ത സംഗീതം രസമായിരുന്നു. കാർത്തിക് പാടിയ ഒരു ഗാനം നല്ലോണം ഇഷ്ടമായി. പശ്ചാത്തല സംഗീതവും സിനിമയുടെ ഒപ്പം തന്നെ ചേർന്ന് നിന്നു. സുർജിത് പൈ ഒരുക്കിയ ക്യാമറ വർക്ക് തീർത്തും unconventional ആയിരുന്നു. അത് സിനിമയുടെ മൂഡിന് നന്നായി. സംവിധായകൻ ആയ അരുൺ ചന്തു ഒരുക്കിയ തിരക്കഥയുടെ ഫ്ലോ കാണുന്നത് തന്നെ രസമാണ്. അതിലേക്ക് പല കാര്യങ്ങളും ചേർത്തിരിക്കുന്നത് കാണുമ്പോൾ പുള്ളിടെ ഭാവനയെ പറ്റി ഓർത്ത് പോയി. ഭാവനകൾക്ക് അതിരുകൾ ഇല്ലല്ലോ.

ആകെമൊത്തത്തിൽ വ്യത്യസ്തമായ ജോണറുകൾ ഇഷ്ടമുള്ളവർക്ക് ഉറപ്പായും സന്തോഷത്തോടെ ആസ്വദിക്കാവുന്ന വളരെ വ്യത്യസ്തമായ മലയാള ചിത്രമാണ് ഗഗനചാരി. സിനിമ ഇങ്ങനെയേ ഉണ്ടാക്കാവൂ എന്നൊരു നിയമവും ഇല്ല. അതിന്റെ ഭാവന എങ്ങനെ വേണമെങ്കിലും പോകാം. മുകുന്ദനുണ്ണി അസോസിയേറ്റ്സ് കണ്ടിറങ്ങിയപ്പോൾ കിട്ടിയ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു. ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ടൈപ്പ് സിനിമ കണ്ടു എന്നുള്ള ഫ്രഷ്‌നെസ്സ്. അതേപോലെ ഒരു ഫീൽ ഗഗനചാരി കണ്ടിറങ്ങിയപ്പോഴും ലഭിച്ചു.

You May Also Like

കേശവൻ നായരെ നോക്കി കുമ്പിടി ഒരു ശ്ലോകം പറയുന്നുണ്ട്. ഈ ശ്ലോകത്തിന്റെ അർത്ഥം എന്ത്, അതിനു പിന്നിലൊരു കഥയുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി നന്ദനം എന്ന മലയാള സിനിമയിൽ കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം…

അയാൾ കുടുംബം എന്ന പ്രഷർ കുക്കറിന്റെ വിസിൽ ഊരിയെടുത്ത് ദൂരെ മാറി നിന്ന് മന്ദഹസിക്കുകയാണ്

” നിശ്ചയത്തിന് മുമ്പ് ” അപനിർമ്മിക്കപ്പെടുന്ന കുടുംബം ! Roopesh R ” കുടുംബനാഥൻ ,…

നിഷ്കളങ്കയും പരിശുദ്ധയുമായ സീത എന്ന ഗ്രാമീണകന്യക നഗരത്തിലെ പവൻവിലയുള്ള അഭിസാരികയായി മാറുന്ന കഥ

ചുവന്നപുഷ്പം Roy VT നിഷ്കളങ്കയും പരിശുദ്ധയുമായ സീത എന്ന ഗ്രാമീണകന്യക നഗരത്തിലെ പവൻവിലയുള്ള അഭിസാരികയായി മാറുന്ന…

അതിവേഗം മരണത്തിലേക്ക് ഓടി അടുത്തുകൊണ്ടിരിക്കുന്ന റീഗൽ നക്ഷത്രം

വേട്ടക്കാരൻ നക്ഷത്രരാശിയിലെ രണ്ടാമത്തെ ദീപ്ത നക്ഷത്രമായ ബീറ്റ ഓറിയോണിസ് അഥവാ റീഗൽ നക്ഷത്രം