11811421_897095110369689_246672667738130821_n

മുകളിലത്തെ ചിത്രം കാണുമ്പോള്‍ തന്നെ സകല കുട്ടികള്‍ക്കും ആളെ മനസിലാകും, അതെ നിങ്ങള്‍ ഉദ്ദേശിച്ച ആള് തന്നെ…ദിനോസറുകളുടെ കഥ പറഞ്ഞ ജുറാസിക് പാര്‍ക്ക് സിനിമയിലെ അപ്പുപ്പന്‍. പക്ഷെ ഇത് അങ്ങനെ വെറും ഒരു അപ്പുപ്പന്‍ മാത്രമല്ല എന്നാ കാര്യം നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം?

ഇദ്ദേഹത്തിന്റെ പേര് റിച്ചാര്‍ഡ് ആറ്റിന്‍ബോറോ, ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുണ്ടോ?

എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ ബ്രിട്ടീഷ്‌കാരാനായ ഡയറക്ടര്‍ കൂടിയാണ് ലോക പ്രശസ്ത സംവിധായകനായ ‘റിച്ചാര്‍ഡ് ആറ്റന്‍ബറോ’.

1982ല്‍ പുറത്തിറങ്ങിയ ഗാന്ധിയാണ് ആറ്റന്‍ബറോയെ ലോകം മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനാക്കി മാറ്റിയത്.

ബെന്‍ കിങ്‌സ്‌ലി ഗാന്ധിജിയായി വേഷമിട്ട ചിത്രം, ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രം എക്കാലത്തേയ്ക്കും അഭ്രപാളികളില്‍ പകര്‍ത്തിവച്ചു. 1983ല്‍ മികച്ച സംവിധായകനും മികച്ച സിനിമയ്ക്കുമുള്‍പ്പെടെ എട്ട് ഓസ്‌കര്‍ അവാര്‍ഡുകളാണ് ഗാന്ധി സ്വന്തമാക്കിയത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭാനു അതയ്യ മാറിയതും ഈ ചിത്രത്തിലൂടെ തന്നെ. ഗാന്ധിജിയായി വേഷമിട്ട കിങ്‌സ്‌ലി മികച്ച നടനുമായി.

ഈ സിനിമയ്ക്ക് ഇനിയും ഉണ്ട് വലിയ ഒരു പ്രത്യേകത. ഈ ചിത്രത്തിലെ ഗാന്ധിയുടെ ശവസംസ്ക്കാര സീനില്‍ അഭിനയിച്ചത് 3 ലക്ഷത്തില്‍ പരം ആളുകളാണ്.

അങ്ങനെ ഒരു സീനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അഭിനയിച്ച സിനിമ എന്നാ എന്ന റെക്കോഡ് ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ആറ്റിന്‍ബാരോ സംവിധാനം ചെയ്ത ഈ ചിത്രം നേടി.

You May Also Like

കേശവൻ മാമ ഇന്ന് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ് ഓരോ മിനിറ്റിലും വളരുന്ന പ്രസ്ഥാനം, നിങ്ങൾക്കുമാകാം ഒരു കേശവൻ മാമ

കേശവൻ മാമ ഇന്ന് ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ് ഓരോ മിനിറ്റിലും വളരുന്ന പ്രസ്ഥാനം. നിങ്ങൾക്കുമാകാം ഒരു…

നാറുന്ന ചില കാര്യങ്ങള്‍

പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ? ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും? ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍?

തന്റെ സിനിമ കാണാൻ അച്ഛനില്ല എന്നതാണ് ഏറ്റവും സങ്കടകരമെന്ന് രൺബീർ കപൂർ

ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ചിത്രമാണ് ഷംഷേര. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പാണ്…

“..ചുംബന സമരത്തെ എതിര്‍ക്കുന്നത് വിരൂപരായ കേരള പുരുഷന്‍മാരോ..?” – സന്തോഷ്‌ ആനപ്പാറ.

ഈ ലേഖനത്തിലെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, കാഴ്ചപ്പാടും ലേഖകന്റെത് മാത്രമാണ്. ലേഖനത്തിലെ നിരീക്ഷണങ്ങള്‍ക്കോ, അതില്‍ വരുന്ന അഭിപ്രായ…