തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ‘ജയം’ രവി നായകനായി അഭിനയിച്ചു ഈയിടെ റിലീസായ ‘ഇരൈവൻ’, ‘സൈറൻ’ എന്നീ രണ്ടു ചിത്രങ്ങളും വൻ പരാജയമായിരുന്നു. ഈ ചിത്രങ്ങൾക്ക് മുൻപ് റിലീസായ മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ‘ജയം’ രവിക്ക് നല്ല പേര് വാങ്ങിത്തന്നിരുന്നു. അടുത്ത് ‘ജയം’ രവിയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ‘ബ്രദർ’, ‘ജീനി’ ‘കാതലിക്ക നേരമില്ലൈ’ എന്നിവയാണ്. ഇതിൽ കൃത്തികാ ഉദയനിധി സംവിധാനനം ചെയ്യുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രണമാണ് അടുത്ത് റിലീസാകാനിരിക്കുന്നത്. ഇതിൽ ‘ജയം’ രവിക്കൊപ്പം നായികയായി അഭിനയിക്കുന്നത് നിത്യാമേനോൻ ആണ്. ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ.റഹ്‌മാനാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. മറ്റുള്ള രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ‘ജയം’ രവി അടുത്ത് ഈയിടെ റിലീസായി സൂപ്പർഹിറ്റായ ‘ഡാഡ’ എന്ന ചിത്രം സംവിധാനം ചെയ്ത ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. ഗണേഷ് ബാബു ഒരുക്കിയിരിക്കുന്ന കഥ ‘ജയം’ രവിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും അതിനാൽ ചിത്രത്തിന്റെ ഔദ്യോകിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

You May Also Like

“രൺവീർ തുണിയുരിഞ്ഞാൽ ഹോട്ട് എന്ന് പറയുന്നവർ ഒരു നടിയായിരുന്നെങ്കിൽ വീട് കത്തിച്ചേനെ”, തൃണമൂൽ എംപിയും നടിയുമായ മിമിയുടെ ട്വീറ്റ്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായി രൺവീർ പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ…

തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിനോട് നോ പറഞ്ഞ വിജയ് സേതുപതി… അതിനു കാരണം

തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് സീനിനോട് നോ പറഞ്ഞ താര നായകൻ.. അങ്ങനെ ചെയ്തിരുന്നെങ്കിൽ പടം ഫ്ലോപ്പ്…

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം “ഡാൻസ് പാർട്ടി” യുടെ ട്രെയ്‌ലർ

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം “ഡാൻസ് പാർട്ടി” യുടെ ട്രെയ്‌ലർ വിഷ്ണു…

സ്വർണം കൊണ്ട് പ്രതികാരമെഴുതാൻ ‘ഖലീഫ’ വരുന്നു, പൃഥ്വിയും വൈശാഖും ഒന്നിക്കുന്നു

തന്റെ കരിയർ വ്യക്തമായ ധാരണകൾക്കനുസരിച്ചു ഉയർത്തിക്കൊണ്ടുവരുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. തിയേറ്റർ അടുത്ത കാലത്തു മലയാള…