Connect with us

Literature

അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം

എൺപതുകളുടെ തുടക്കമാണ്. മഹാരാജാസിലെ ബിരുദപഠനകാലം. കടമ്മനിട്ടയ്ക്കൊപ്പം കോഴിക്കോട്ട് ഒരു കവിത ചൊല്ലലിനെത്തിയതാണ് കവി. കവിയരങ്ങും കമ്പനികൂടലുമൊക്കെ

 167 total views,  3 views today

Published

on

Ganesh Olikkara എഴുതിയത്

സന്ദർശനം

എൺപതുകളുടെ തുടക്കമാണ്. മഹാരാജാസിലെ ബിരുദപഠനകാലം. കടമ്മനിട്ടയ്ക്കൊപ്പം കോഴിക്കോട്ട് ഒരു കവിത ചൊല്ലലിനെത്തിയതാണ് കവി. കവിയരങ്ങും കമ്പനികൂടലുമൊക്കെ കഴിഞ്ഞ് എല്ലാവരും പലവഴി പിരിഞ്ഞു. നഗരം വിടുന്നതിനുമുൻപ് ഒരാളെക്കൂടി കാണാനുണ്ട്. ഹൈസ്ക്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരി ഇവിടെ മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ട്. ഒരുപാടുനാളായി അവളെ കണ്ടിട്ട്. നേരെ മെഡിക്കൽ കോളേജിന്റെ വിമൻസ് ഹോസ്റ്റലിലേക്ക് ചെന്നു. സന്ദർശകമുറിയിൽ, തന്നെ കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ മുന്നിലേക്ക് ആ പെൺകുട്ടി ഇറങ്ങിവന്നു. പാറിപ്പറന്ന മുടിയും മുഷിഞ്ഞവേഷവുമായി മുന്നിലിരിക്കുന്ന മെലിഞ്ഞുണങ്ങിയ രൂപം തന്റെ പഴയ കൂട്ടുകാരൻതന്നെയാണെന്ന് തിരിച്ചറിയാൻ അവൾക്ക് ഒരുനിമിഷം വേണ്ടിവന്നു. ആ മുഖത്തേക്ക് നോക്കി ഒന്നും പറയാതെ നിർന്നിമേഷയായി അവൾ നിന്നു. ദൈവസന്നിധിയിലെത്തിയ ശരണാർത്ഥിയെപ്പോലെ കവിയും ഒന്നും പറയാനാകാതെയിരുന്നു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ആ കൂടിക്കാഴ്ചയിൽ ഇരുവരും ഒരുവാക്ക് പോലും മിണ്ടിയില്ല. സന്ദർശകസമയം അവസാനിക്കാറായപ്പോൾ പോകാനായി എഴുന്നേറ്റു. യാത്രപറച്ചിലായി അപ്പോഴും ഒരു നിറകൺചിരി മാത്രം. സന്ധ്യയിലേക്ക് നടന്നിറങ്ങുന്ന കവിയെ നോക്കി അവൾ നിന്നു.

നിറയെ നിലാവുള്ള രാത്രി. മടക്കയാത്രയിൽ ബസ്സിന്റെ സൈഡ് സീറ്റിൽ പുറത്തേക്ക് നോക്കിയിരുന്നു. മനസ്സിൽ വീണ്ടും ആ സന്ദർശകമുറി തെളിഞ്ഞു. ചിന്തിച്ചത് മുഴുവൻ അവളെക്കുറിച്ചായിരുന്നു. ആരായിരുന്നു തനിക്കവൾ? സൌഹൃദമെന്നോ പ്രണയമെന്നോ വിശേഷിപ്പിക്കാനാകാത്ത തരത്തിലുള്ള ആരാധനയായിരുന്നു എന്നും അവളോട് തോന്നിയിട്ടുള്ളത്. ക്ലാസ്സിലെ ഏറ്റവും സമർത്ഥയായ കുട്ടി. സൌന്ദര്യവും സമ്പത്തും വേണ്ടുവോളം അനുഗ്രഹിച്ചവൾ. സാഹിത്യവും സംഗീതവും ഒരുപോലെ വഴങ്ങുന്ന തികഞ്ഞ കലാകാരി. ആരാധന തോന്നാതിരിക്കുന്നതെങ്ങനെ? അവൾക്ക് വേണ്ടിയായിരുന്നു അന്നൊക്കെ കവിതകളെഴുതിയിരുന്നത്. അതിൽ ചിലതെങ്കിലും അവൾ വായിച്ചിരുന്നു. കവിത നന്നായിട്ടുണ്ട് എന്ന അവളുടെ അഭിനന്ദനത്തോളം ഒരംഗീകാരവും തന്നെയിതുവരെ മോഹിപ്പിച്ചിട്ടില്ല. പത്താംതരത്തിലെ വർഷപ്പരീക്ഷക്ക് ജയിക്കുമോയെന്നുള്ള ആശങ്കയേക്കാൾ അവളെ പിരിയണമല്ലോയെന്ന വേദനയായിരുന്നു മുന്നിട്ടുനിന്നത്. പരീക്ഷ ജയിച്ച് അവൾ ഉപരിപഠനത്തിനായി കോളേജിൽ ചേർന്നു. താനാകട്ടെ ഉള്ളിൽ കലിയും കവിതയും ബാധിച്ച് വീടുവിട്ടിറങ്ങി. ദരിദ്രനായി, ഭവനരഹിതനായി പീടികത്തിണ്ണയിലും ചാരായഷാപ്പിലും, കൂട്ടുകാരുടെ കുടുസ്സുമുറികളിലും അന്തിയുറങ്ങി അഭയാർത്ഥിയായി കാലം കഴിച്ചു. അതിനിടയിൽ ആരോ പറഞ്ഞറിഞ്ഞു മെഡിസിന് അഡ്മിഷൻ കിട്ടി അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്നുവെന്ന്. വർഷങ്ങൾക്കുശേഷം ഇന്നവളെ കണ്ടു. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും സ്നേഹനിർമ്മലമായ ആ സാന്നിധ്യം കൊണ്ട്, കരുണാർദ്രമായ നോട്ടംകൊണ്ട് അവൾ തന്റെ ആത്മാവിനെ അനുഗ്രഹിച്ചിരിക്കുന്നു. മതി, ഇത്രയൊക്കെയേ താനും ആഗ്രഹിച്ചിരുന്നുള്ളു. പുറത്ത് നിലാവിന്റെ നിധികുംഭത്തിനൊപ്പം മനസ്സിൽ കവിതയുടെ അമൃതകുംഭവും ചുരന്നു. സഹയാത്രികർ ഗാഢനിദ്രയിലായ ആ ബസ്സ് യാത്രയിൽ കവിതയുടെ ആദ്യവരികൾ പിറന്നു.

“അധികനേരമായ് സന്ദർശകർക്കുള്ള
മുറിയിൽ മൌനം കുടിച്ചിരിക്കുന്നു നാം….”

ആ യാത്ര എറണാകുളത്ത് അവസാനിക്കുമ്പോഴേക്കും വരികൾ മുഴുവൻ മനസ്സിൽ കമ്പോസ് ചെയ്തുകഴിഞ്ഞിരുന്നു. പിറ്റേന്ന് വൈകിയാണ് എഴുന്നേറ്റത്. ഉടനേതന്നെ കവിത കടലാസ്സിലേക്ക് പകർത്തി. അതും കീശയിലിട്ട് ഹോസ്റ്റലിന് എതിർവശത്തുള്ള ടെർമിനസ് ബാറിലേക്ക് നടന്നു. രണ്ടുരൂപ കൌണ്ടറിലെ പയ്യന്റെ മുന്നിൽ വെച്ചു. അവൻ ഒരു വലിയ ഗ്ലാസ് നിറയെ കീടൻ തന്നു.( അളവുപാത്രം തുളുമ്പി താലത്തിൽ വീഴുന്ന പല ബ്രാൻഡ് മദ്യത്തിന്റെ മിശ്രിതമാണ് കീടൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നത്. ദരിദ്ര കുടിയന്മാരെ ഉദ്ദ്യേശിച്ചുള്ളതാണ് കീടൻ.) അതും കുടിച്ച് നേരെ ക്യാമ്പസ്സിലേക്ക്. അന്ന് വെള്ളിയാഴ്ചയായിരുന്നു. അക്കാലത്ത് ക്യാമ്പസ്സിലെ കവിതാസ്നേഹികളായ വിദ്യാർത്ഥികൾ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരു മരത്തണലിൽ കൂടുമായിരുന്നു. ക്യാമ്പസ്സ്കവികൾ അവരുടെ പുതിയ സൃഷ്ടികൾ അവതരിപ്പിക്കുകയും , കവിതകളെക്കുറിച്ചുള്ള ചർച്ചയുമൊക്കെ ആ അനൌദ്യോഗിക കൂട്ടായ്മയിൽ പതിവായിരുന്നു. പിൽക്കാലത്ത് ദേശാഭിമാനിയിലും മറ്റ് ആനുകാലികങ്ങളിലും കവിതകളെഴുതിയിട്ടുള്ള യശ:ശരീരനായ വി.കെ.അനിയനായിരുന്നു ആ കൂട്ടായ്മയിലെ പ്രധാനി.
“ബാലൻ കവിത ചൊല്ലുന്നുണ്ടോ?”….. “ഉവ്വ്..ഒരെണ്ണം എഴുതിയിട്ടുണ്ട്”. എന്നാ അതാകട്ടെ ആദ്യം. ഉത്സാഹത്തോടെ അനിയൻ കവിത ചൊല്ലാൻ ക്ഷണിച്ചു. കവിക്ക് വേണ്ടി സദസ്സ് കാതുകൂർപ്പിച്ചു. കണ്ണടച്ചപ്പോൾ മനസ്സിൽ അവളുടെ ദിവ്യസാന്നിധ്യം നിറഞ്ഞു.

പ്രിയപ്പെട്ട കൂട്ടുകാരി ഇത് നിന്നെക്കുറിച്ചാണ്, നിനക്കുവേണ്ടിയാണ്.. കേൾക്കൂ….അവൾക്കു വേണ്ടിയെന്നപോലെ വികാരതീവ്രമായി കവിതചൊല്ലി.
അരുതുചൊല്ലുവാൻ നന്ദി: കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക
സമയമാകുന്നു പോകുവാൻ, രാത്രിതൻ
നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ.
ചൊല്ലിയവസാനിച്ചപ്പോൾ സദസ്സ് നിശബ്ദമായിരുന്നു. പതിവ് കരഘോഷങ്ങളോ അഭിനന്ദനങ്ങളോ ഇല്ല. നിറഞ്ഞ കണ്ണുകൾ കൂട്ടുകാർ കാണാതിരിക്കാൻ മുഖം കുനിച്ചിരുന്നു. ചുമലിൽ ഒരു കർസ്പർശം-അനിയനാണ്. “ഇന്നിനി ആരും കവിത ചൊല്ലുന്നില്ല….നീയിത് ഒന്നൂടെ ചൊല്ല്..” ഇടറുന്ന സ്വരത്തിൽ അനിയൻ ആവശ്യപ്പെട്ടു. സദസ്സിന് വേണ്ടി വീണ്ടും ചൊല്ലി. സന്ദർശനം എന്ന കവിത ആവേശത്തോടെ ക്യാമ്പസ്സ് ഏറ്റെടുത്തു. ആലുവാ യു.സി.കോളേജിൽ നിന്നും മറ്റു ക്യാമ്പസ്സുകളിൽ നിന്നും കവിതാകുതുകികളായ വിദ്യാർത്ഥികൾ കവിയെത്തേടി മഹാരാജാസിൽ എത്തി. അവർ കവിയിൽ നിന്ന് നേരിട്ട് ചൊല്ലിക്കേട്ടും, നോട്ട്ബുക്കിൽ എഴുതിയെടുത്തും കൊണ്ടുപോയി. ഒരുദിവസം ക്യാമ്പസ്സിൽ വെച്ച് ഒരു സുഹൃത്ത് കുസൃതിച്ചിരിയോടെയൊരു ചോദ്യം..

Advertisement

നീയാ കവിത രശ്മിയെക്കുറിച്ച് എഴുതിയതാണല്ലെ?
ഏത് രശ്മി? കവി നെറ്റി ചുളിച്ചു.
നമ്മുടെ ക്ലാസ്സിലെ രശ്മി….ചിരി വിടാതെ സുഹൃത്ത്.
എന്നാര് പറഞ്ഞു? നീരസത്തോടെ ചോദിച്ചു.
ബാലനിത് എന്നെക്കുറിച്ചാ എഴുതിയതെന്ന് അവളു തന്നെയാണ് ക്ലാസ്സിൽ പറഞ്ഞത്. സുഹൃത്തിന്റെ നിഷ്കളങ്കമായ മറുപടി.
ദേഷ്യവും സങ്കടവും തോന്നി. ആ കവിതയ്ക്ക് കാരണഭൂതയായവളെ തനിക്ക് മാത്രമെ അറിയൂ…പവിത്രമായ ആ സ്നേഹബന്ധത്തിനാണ് മറ്റൊരുത്തി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ചോദിച്ചിട്ട് തന്നെ കാര്യം. ചെല്ലുമ്പോൾ കൂട്ടുകാരുമൊത്ത് സൊറപറഞ്ഞിരിക്കുകയാണവൾ. രശ്മീ….പതിവിലും ഉച്ചത്തിലുള്ള ആ വിളിയിൽ എല്ലാവരും നടുങ്ങി. അവൾ മാത്രം കൂസാതെ കവിയെ നോക്കി.
ഉം..എന്താ?

നീ പറഞ്ഞോ ആ കവിത നിന്നെക്കുറിച്ചാണ് ഞാനെഴുതിയതെന്ന്?…നിന്നോട് ഞാനങ്ങനെ പറഞ്ഞോ?
“നീ പറയുന്നതെന്തിനാ? വായിക്കുന്നവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാനുള്ളതാണ് കവിത. അത് വായിച്ചപ്പോൾ എന്നെക്കുറിച്ചാണ് നീയതെഴുതിയതെന്ന് തോന്നി. ഞാനിനിയും പറയും- നീ പോടാ…
എടുത്തടിച്ചുള്ള ആ മറുപടിയിൽ അന്തം വിട്ടു നിന്നു പോയി. കൂട്ടുകാരുടെ കളിയാക്കിച്ചിരിക്കിടയിൽ നിന്ന് ഇളിഭ്യനായി പുറത്തേക്ക് നടക്കുമ്പോൾ, എഴുതിക്കഴിഞ്ഞാൽ കവിത കവിയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന തിരിച്ചറിവുണ്ടായി.
ആയിടെ കോട്ടയത്ത് ഒരു കവിയരങ്ങിൽ സന്ദർശനം ചൊല്ലി. സദസ്സിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ കെ.എം.തരകനുമുണ്ടായിരുന്നു. കവിയരങ്ങ് കഴിഞ്ഞ് തരകൻ അടുത്തേക്ക് വന്നു. “ആഴ്ചപ്പതിപ്പിൽ ഇതുവരെ കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടില്ല. ബാലന്റെ ഈ കവിത തന്നാൽ, വാരികയിൽ കവിത്യ്ക്കും ഒരു സ്ഥാനമുണ്ടാകും, ഒരുപുതിയ തുടക്കമാവുകയും ചെയ്യും. എന്തുപറയുന്നു?” കവി സമ്മതം മൂളി. മനോരമ ആഴ്ചപ്പതിപ്പിലാണ് സന്ദർശനം എന്ന കവിത അച്ചടിമഷി പുരണ്ടത്.
സന്ദർശനം

അധികനേരമായി സന്ദശകര്ക്കു ള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്മ്മാതൻ
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മൾ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടിൽ തുളുമ്പുവാൻ
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്ത്തു്വാനാവാതെ തൊണ്ടയിൽ
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെൻ
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിൻ
വിരല്‍ തൊടുമ്പോൾ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തൻ
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിൻ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങൾ
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകൾ
ചില നിമിഷത്തിലേകാകിയാം പ്രാണ –
നലയുമാര്ത്തതനായ് ഭൂതായനങ്ങളിൽ
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിൻ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തൻ
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാൻ
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍,
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മൾ,പണ്ടേ പിരിഞ്ഞവര്


 168 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement