അറിവ് തേടുന്ന പാവം പ്രവാസി

ആത്​മീയത നിറഞ്ഞു നിൽക്കുന്ന ഇന്ത്യയിലെ ഒരു സ്ഥലമാണ് വാരണാസി. ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊ ന്നാണ് ഗംഗാ ആരതി .ഗംഗാ നദീതീരത്ത്​ നടക്കുന്ന പ്രത്യേകതരം പൂജയാണ് ആരതി. ദശാശ്വേമേധഘാട്ടിൽ സന്ധ്യാസമയത്താണ്​ ഇത്​ അരങ്ങേറുക. പുരോഹിതന്മാരാണ്​ ഇതിന്​ നേതൃത്വം നൽകുന്നത്​. ദീപങ്ങൾ ഭജ​ന്റെ താളാത്മകമായ രാഗത്തിൽ മുകളിലേക്കും, താഴേക്കും നീക്കുന്നതാണ്​ ഇതിലെ പ്രധാന ചടങ്ങ്​. അസിഘട്ട് എന്ന സ്ഥലത്തുനിന്നും അമ്പലങ്ങളാൽ നിറക്കപ്പെട്ട ഗംഗാ തീരത്തു കൂടി നടന്നുവേണം ആരതി നടക്കുന്ന സ്ഥലത്ത്​ എത്താൻ.

ചെറിയ തോണികളും അവിടേക്ക്​ പോകാൻ ലഭിക്കും. അഘോരികൾ, സന്യാസിമാർ, പൂജാരിമാർ, ഭജന പാടുന്നവർ, പൂക്കൾ വിൽക്കുന്നവർ എല്ലാവരും ​ചേർന്ന്​ ആ പ്രദേശത്തെ ഉത്സവലഹരിയിലെത്തിക്കുന്നു.
ഇത്രമേൽ ആത്മീയത ഒഴുകുന്ന ഈ സ്ഥലത്ത് നൂറുകണക്കിന് ഭക്തർ ആരതി കാണാൻ ഉണ്ടാവും.

ചെറിയ ദീപങ്ങൾ വെച്ച് പരിസരമാകെ അലങ്കരിച്ചിരിക്കും. പ്രത്യേകതരം വസ്ത്രങ്ങൾ അണിഞ്ഞാണ് പൂജാരിമാർ ആരതി ആരംഭിക്കുന്നത്. ആരതി തുടങ്ങുന്നത് അറിയിച്ച്​ ശംഖിന്റെ നാദമുയരും. ചന്ദനത്തിരികൾ കത്തിച്ച്​ പൂജാ മണികൾ അടിച്ചു. കുന്തിരിക്കം പുകയ്ക്കുന്നതോടെ പരിസരമാകെ അതിന്റെ ഗന്ധം ആയിരിക്കും. അറിയാതെ നമ്മളും ആത്​മീയതയുടെ ആഴങ്ങളിൽ അലിഞ്ഞുചേരും.

കത്തിച്ചുവെച്ച വലിയ പിടികളുള്ള ദീപങ്ങൾ എടുത്ത്​ പൂജാരിമാർ കറക്കാൻ തുടങ്ങും. മൈക്ക് വെച്ച് ഭജന പാടും. ചെറിയ തീ ആയിരിക്കും ആദ്യം. പിന്നീട് തിരികളുടെ എണ്ണം കൂട്ടും. തീയും , പുകയും , മന്ത്രങ്ങളും ,ഭജനയും ചേർന്ന്​ ആത്മീയതയുടെ മുർധന്യാവസ്ഥയിലേ ക്ക്​ ആവാഹിക്കുന്നു. ആളുകൾ സ്വയം മറന്ന്​ കൈകൾ ഉയർത്തി പ്രാത്ഥിച്ചുകൊണ്ടിരിക്കും.ഏറ്റവും ഒടുവിൽ പൂജാരിമാർ ഒരുമിച്ചുനിന്ന് കൈകൾ കൊട്ടി ഭജന പാടാൻ തുടങ്ങും. അതോടെ ആളുകൾ പിരിഞ്ഞ്​ അവർ വന്ന തോണികളിൽ കയറി മടങ്ങും.

💢 വാൽ കഷ്ണം💢

ഉത്തർ പ്രദേശിൽ ഗംഗാ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് ആറ്​ കിലോമീറ്ററിലധികം‌ നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് വാരണാസി. തലസ്​ഥാനമായ ലഖ്​നൗവിൽനിന്ന്​ 320 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ബനാറസ്, കാശി എന്നീ പേരുകളിലും ഈ പുരാതന നഗരം അറിയപ്പെടുന്നു. കാശിയെ ശിവ​ന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്.കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടന കേന്ദ്രവും. ഗംഗയുടെ കരയിൽ ധാരാളം കൽപ്പടികൾ കാണാം. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നത്​ ഇത്തരം പടികളിലാ ണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കും.

 

You May Also Like

ഹണിറോസ് ക്രിസ്മമസിനെ വരവെൽക്കാൻ ഒരുങ്ങുന്ന വീഡിയോ വൈറലാകുന്നു

മലയാളി യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പക്ഷെ മലയാള നടിമാരിൽ…

മഹാനടന്റെ മരണവും അലസിപ്പോയ എന്റെ ആദ്യ സംരംഭവും (എന്റെ ആൽബം- 26)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

‘ബാറോസ്’ നെകുറിച്ചുള്ള വമ്പൻ അപ്ഡേറ്റ് എത്തി

ബറോസ് മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ആയതുകൊണ്ടുതന്നെ തുടക്കം മുതൽ വളരെ ശ്രദ്ധ നേടിയ ചിത്രമാണ്.…

രജനികാന്തിന്റെ 72-ാം ജന്മദിനം നാളെ, ആരാധകർ ഇറക്കിയ കോമൺ ടിപി വൈറലാകുന്നു

കോളിവുഡ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 72-ാം ജന്മദിനം നാളെ ഗംഭീരമായി ആഘോഷിക്കാൻ പോകുന്നു. അതുകൊണ്ട് തന്നെ ഇന്ന്…