നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസറഗോഡ് എത്തുന്ന അതിവേഗ പാതയെകുറിച്ചു ചില സംശയങ്ങൾ

58

Ganga S

സിൽവർ ലൈൻ

അതിവേഗ റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ഉടനെ ഈ സാമ്പത്തിക വർഷത്തിൽ തന്നെ തുടങ്ങും എന്ന് വായിച്ചു. നാല് മണിക്കൂർ കൊണ്ടു തിരുവനന്തപുരം നിന്ന് കാസറഗോഡ് എത്തും. നല്ലത്. മണിക്കൂറിൽ 200 കി മി വേഗതയിൽ ആയിരിയ്ക്കും അത്രേ ട്രെയിനിന്റെ സഞ്ചാരം. സെമി സ്പീഡിൽ എന്നർത്ഥം. തിരൂർ മുതൽ കാസറഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരം ആയിരിയ്ക്കും. അപ്പോൾ ഒരു സംശയം. ഒന്നല്ല നിരവധി സംശയങ്ങൾ. സംശയങ്ങൾ ആകാശ പാത പോലെ മനസ്സിൽ കൂടി ഹൈ സ്പീഡിൽ കുതിച്ചു പായുകയാണ്. അത് കാസറഗോഡ് ചെന്നാലും നിൽക്കുമെന്ന് തോന്നുന്നില്ല.
സംശയങ്ങൾ ചുവടെ

1 : ഈ റെയിൽ പാത ആകാശത്തു കൂടി ആണോ ഭൂമിയിൽ കൂടി ആണോ പോകുന്നത്?
2 : ഭൂമിയിൽ കൂടി ആണെങ്കിൽ ട്രാക്ക് മതിൽ കെട്ടി സംരക്ഷിക്കേണ്ടേ?
3 : ഇരുവശത്തുനിന്നും മനുഷ്യരും മറ്റ് മൃഗങ്ങളും പ്രവേശിയ്ക്കാൻ പാടില്ലല്ലോ, അല്ലേ?
അതോ ഓവർ ബ്രിഡ്ജുകൾ ഉണ്ടോ? മനുഷ്യർക്കും മൃഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ?
4 : അതിനർത്ഥം സിൽവർ ലൈൻ കേരളം രണ്ടായി തിരിയ്ക്കുക എന്നാണോ?
ഈ മതിൽ പക്ഷേ,
ചേരി കാണാതിരിക്കാൻ കെട്ടും പോലെ അല്ല.
നവോഥാനത്തിന് കെട്ടും പോലെയും അല്ല.
ഇനി,
5 : പ്രതീകാത്മക മതിൽ മതിയോ?
ഇതിനെ കുറിച്ച് മെട്രോ മാൻ ശ്രീ ശ്രീധരൻ എന്താണ് അഭിപ്രായം പറഞ്ഞത്?
അദ്ദേഹം ഇതിൽ പങ്കാളി ആണോ?
6 : വെറുതെ അളവെടുപ്പും മറ്റുമായി കോടികൾ ഏതെങ്കിലും കമ്പനിയ്ക്ക് കൊടുക്കാൻ ആണോ?
7 : സിൽവർ ലൈൻ എന്ന ഈ വികസന പദ്ധതി ആർക്കെങ്കിലും ഗോൾഡൻ ലൈൻ ആവുമോ?
കോവിഡ് കാലത്ത് സാധാരണ ജനങ്ങൾക്കു 5000/- വച്ചു കൊടുക്കാൻ ഇല്ല.
8 : ആർക്കാണ് ഇത്ര അത്യാവശ്യം ആയി തിരുവനന്തപുരം നിന്ന് കാസറഗോഡ് പോകേണ്ടത്.?
9 : അങ്ങനെ ഉണ്ടെങ്കിൽ വിമാനത്താവളം അല്ലേ നല്ലത്.?
എല്ലാ ജില്ലകളിലും വിമാനത്താവളം അല്ലേ വേണ്ടത്? എയർ ആംബുലൻസ് ഉൾപ്പെടെ.
10 : ആകാശത്തു ഇഷ്ടം പോലെ സ്ഥലം ഉണ്ട്. ഭൂമിയിൽ പ്രത്യേകിച്ച് കേരളത്തിൽ അങ്ങനെ എടുക്കാൻ വേണ്ടി സ്ഥലം ഉണ്ടോ?
11 : ഇനി റെയിൽ പാത തന്നെ വേണം പുരോഗതി യ്ക്ക് എങ്കിൽ ആകാശ റെയിൽ പാത അല്ലേ വേണ്ടത്?

എന്റെ കൊച്ചു ബുദ്ധിയിൽ ഉദിച്ച സംശയങ്ങൾ ആണ്. എനിയ്ക്ക് പിടിപാടില്ലാത്ത വിഷയം ആണ്.
Nb : ദയവായി ആരും കൂവരുത്.