Connect with us

Science

നരകവും നിലവിളിയും എല്ലാം സാഹിത്യത്തിലോ മറ്റു കലകളിലോ കൊള്ളാം, പക്ഷേ ശാസ്ത്രത്തിൽ കലർത്തരുത്

നാസ നരകത്തിലെ ശബ്ദം പുറത്ത് വിട്ടു എന്ന് വാർത്ത.655 പ്രകാശാവർഷം അകലെ HELIX 655 എന്ന നെബുലയുടെ സോണിക്കേഷൻ ചെയ്തപ്പോൾ ഉണ്ടായ ശബ്ദം ആണ്. ചത്തു പോകാറാവുമ്പോൾ

 44 total views

Published

on

Ganga S

ഗംഗ എസ്

നാസ നരകത്തിലെ ശബ്ദം പുറത്ത് വിട്ടു എന്ന് വാർത്ത.655 പ്രകാശാവർഷം അകലെ HELIX 655 എന്ന നെബുലയുടെ സോണിക്കേഷൻ ചെയ്തപ്പോൾ ഉണ്ടായ ശബ്ദം ആണ്. ചത്തു പോകാറാവുമ്പോൾ നക്ഷത്രം നെബുല ആയിത്തീരുന്നു. അതിന്റെ കരച്ചിൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിയ്ക്കാം.യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ, സയന്റിസ്റ്റുകളുടെ കേന്ദ്രമായ നാസ, ചന്ദ്രനിലേക്കു മനുഷ്യരെയും ചൊവ്വയിലേക്കു പേടകങ്ങളേയും അയച്ച നാസ, ഇനീ സൂര്യന്റെ ഭ്രമണ പഥത്തിലേയ്ക്ക് പേടകം അയയ്ക്കാനിരിയ്ക്കുന്ന നാസയാണ് നരകം കണ്ട്പിടിച്ചതത്രേ. ക്രെഡിറ്റ് ഉണ്ട്.നാസ ഇക്കാര്യം ഇതുവരെ അറിഞ്ഞിട്ടിലെങ്കിൽ ഉടനെ അറിയിക്കേണ്ടതാണ്. കേൾക്കാൻ സാധിയ്ക്കുന്നതും അല്ലാത്തതുമായ അനേകം ശബ്ദങ്ങൾ കൂടിച്ചേർന്നതാണ് പ്രപഞ്ചം.
ഇതിപ്പോൾ നരകത്തിലെ ആർത്തനാദങ്ങൾ കേട്ടുവത്രേ.അതിൽത്തന്നെ സ്ത്രീകളുടെ കരച്ചിൽ ഉണ്ട് . അതിനി ലേഡീസ് ഒൺലി നരകം ആയിരുന്നോ?

അതൊരു മനഃപൂർവമായ ഗൂഢ അജണ്ടയോടെ ഉള്ള , ആകസ്മികമായി എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രസ്താവനയാണ്. അതായത്,കുലകൾ അല്ലാത്ത, ഫെമിനിച്ചികളും നിഷേധികളും അടങ്ങി ഒതുങ്ങി ജീവിക്കാത്തവളുമാർക്കും അങ്ങനെ തന്നെ വേണം. അനേകം പ്രകാശ വര്ഷം അകലെ അവളുമാര് നരകത്തിൽ കിടന്ന് നിലവിളിക്കട്ടെ.പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹം ആയ ഭൂമിയിലെ ഇന്ന് വരെയുള്ള കോടാനുകോടി ആൾക്കാരെ, മരണശേഷം അനേകം പ്രകാശ വര്ഷം അകലെ വരെ വഴി തെറ്റാതെ ചുമന്ന് കൊണ്ട് പോയി ഇട്ട് പൊരിയ്ക്കാനും വറുക്കാനും ഒരു സംവിധാനം ഉണ്ടല്ലോ. അതാണ് നാസ പോലും ഇന്ന് വരെ കണ്ട് പിടിച്ചിട്ടില്ലാത്ത ശാസ്ത്രം.മെഡിസിൻ പഠിച്ചവർക്കെങ്കിലും കുറഞ്ഞപക്ഷം അറിയാം മരിയ്ക്കുന്നതോട് കൂടി ശരീരം ജീർണ്ണിച്ചു പോകും. ആത്മാവും പ്രേതവും ഒന്നുമില്ല. മരണത്തോടെ കഴിഞ്ഞു ഒരാളുടെ ജീവിതം. തുടർച്ചയില്ല.ഹൗസ് സർജൻസി കാലത്ത് രാത്രി ഡ്യൂട്ടിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാർഡിൽ മരിച്ചവരെ പോയി സർട്ടിഫൈ ചെയ്തിട്ട് അർദ്ധ രാത്രിയിൽ രണ്ട് മണിയ്ക്കൊക്കെ ഒറ്റയ്ക്ക് വിജനമായ വരാന്തകളിലൂടെ നടന്നിട്ടുണ്ട്. അന്നേരം ‘ ഹായ് ഗംഗ ഗ്ലാഡ് ടു മീറ്റ് യു ‘ ന്ന് അല്ലെങ്കിൽ ‘നിൽക്കൂ ന്നേ ഒരൂട്ടം പറയട്ടെ ‘ ന്ന് കുശലം പറയാൻ ഒരു പ്രേതാത്മാവും വന്നില്ല.45 വര്ഷം മുൻപ് നാട്ടിലെ അമ്പലങ്ങളിൽ നാടകമോ ബാലെയോ മറ്റോ കണ്ട് കഴിഞ്ഞിട്ട് ചില രാത്രികളിൽ ഞങ്ങളെ കൂട്ടാൻ വരുമായിരുന്നു പപ്പ.

വഴിവക്കിൽ നിൽക്കുന്ന ഏഴിലം പാലച്ചുവട്ടിലൂടെ പാതിരാത്രിയിൽ ഞങ്ങളെ കൊണ്ട് വന്നിട്ടുണ്ട് . അങ്ങനെ വരുമ്പോൾ പട്ടി ശല്യം ഉള്ളത് കൊണ്ട് റെയിൽവേ ട്രാക്കിൽ നിന്ന് പപ്പ കരിങ്കല്ല് എടുക്കും. അല്ലാതെ യക്ഷി പ്രേതങ്ങളെ ഒന്നും കണ്ടിട്ടില്ല.. ആരും മേത്തു കൂടിയിട്ടുമില്ല. പലരും പ്രേത കഥകൾ പറഞ്ഞിട്ടുണ്ട്. വെള്ള സാരി ധരിച്ച യക്ഷിയെ കണ്ടുവെന്ന് ഇയ്യടുത്തും കേട്ടു.വെള്ളസാരി ഏത് ടെക്സ്റ്റിൽസിൽ നിന്നാണ് മേടിച്ചത്?ഇത്രയും വെളുപ്പ് വൃത്തിയായി സൂക്ഷിയ്ക്കുന്നതിന് ഉപയോഗിക്കുന്നത് 501 ബാർ സോപ്പോ ഉജാല സോപ്പു പൊടിയോ? മിക്കവാറും യക്ഷികളും മരം കയറ്റം പഠിച്ചവരാണ്. കയറുന്ന വഴി വെള്ള സാരി കുരുങ്ങി പനയിൽ നിന്ന് വീണു നടുവൊടിഞ്ഞ ഒരു യക്ഷിയും ഇല്ല.പന കയറ്റക്കാരികളും പാല കയറ്റക്കാരികളുമേ യക്ഷികൾക്കിടയിൽ ഉള്ളൂ. തെങ്ങ് കയറ്റക്കാർ ഇല്ല. ഉണ്ടായിരുന്നെങ്കിൽ , തേങ്ങയിടാൻ പറയുമായിരുന്നു.

ഇനീ പ്രേതം.
ആത്മഹത്യ ചെയ്തയാളുടെ പ്രേതം ആത്മഹത്യയ്ക്ക് കാരണമായവരോ പ്രേരിപ്പിച്ചവരോ ആയ ആൾക്കാരെ ഒഴിവാക്കി നാട്ടുകാരെ ഉപദ്രവിക്കുന്നത് എന്തിന്? കൊല്ലപ്പെട്ടയാളുടെ പ്രേതം കൊന്നവരെ പോയി പേടിപ്പിക്കാതെ വഴിയേ പോകുന്നവരെ പേടിപ്പിക്കുന്നത് എന്തിന്? ക്രൂരമായി കൊല്ലുമ്പോഴോ അതിന് ശേഷമോ പ്രേതത്തിന് കൊന്നവരോടല്ല വൈരാഗ്യം വഴിയേ പോകുന്ന നിരപരാധികളോടാണ്. കൊള്ളാം ല്ലോ .അങ്ങനെ പ്രതികാരദാഹികളായ പ്രേത യക്ഷികൾ ഉണ്ടെങ്കിൽ പിന്നെ പോലീസും വക്കീലന്മാരും സാക്ഷികളും കോടതിയും ജീവപര്യന്തവും തൂക്കിക്കൊലയും ഒന്നും വേണ്ടല്ലോ. കൊന്നവരൊക്ക പലരും സുഖമായി ജീവിക്കുന്നത് നമുക്കറിയാം.അത് പോട്ടെ,നരകത്തിലെ ശബ്ദം കേൾപ്പിച്ച നാസ വൈകാതെ തന്നെ സ്വർഗ്ഗത്തിലെ സന്തോഷച്ചിരികളും കേൾപ്പിയ്ക്കുമായിരിയ്ക്കും.അവിടെ പക്ഷേ സ്ത്രീകൾ ആയിരിയ്ക്കില്ല ചിരിയ്ക്കുക.സ്വർഗത്തിൽ പോകാൻ തക്ക യോഗ്യതയുള്ള പെണ്ണുങ്ങൾ എത്ര പേരുണ്ട്?ചിലപ്പോൾ ഒന്നിനോടും അറപ്പില്ലാതെയും, കറിയിലെ മുഴുത്ത കഷണങ്ങൾ എടുക്കാതെയും

( വാലും നടുക്കണ്ടവും കണ്ടാൽ കണ്ട മട്ട് കാണിയ്ക്കരുത്. തല എടുക്കാം. അയിലത്തലയുടെ കാര്യത്തിൽ ഇനിയും വ്യക്തത വരുത്താനുണ്ട്. അയിലത്തല അളിയനും കൊടുക്കരുത് എന്നാണ്. അപ്പോൾ പെണ്ണുങ്ങൾക്ക് എടുക്കാമായിരിക്കും. )
രുചി നോക്കാതെയും,സ്വന്തമായി ഇഷ്ടങ്ങൾ കൊണ്ട് നടക്കാതെയും,ജീവിച്ചവൾ ആരോ അവൾക്ക് മാത്രമേ സ്വർഗത്തിൽ പ്രവേശനം ഉള്ളായിരിയ്ക്കും.

Nb : നരകവും നിലവിളിയും എല്ലാം സാഹിത്യത്തിൽ അല്ലെങ്കിൽ മറ്റു കലകളിൽ കൊള്ളാം. ഞാനും എഴുതിയിട്ടുണ്ട്. വേണമെങ്കിൽ അതായിട്ട് ആസ്വദിയ്ക്കാം. പക്ഷേ ശാസ്ത്രത്തിൽ കലർത്തരുത്.

Advertisement

 

 45 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement