ബാലപീഡനത്തെക്കുറിച്ച് യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് നടത്തിയ സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ

  0
  476

  Ganga S

   

  Child abuse (ബാലപീഡനം )

  17-04-2007 യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് ബാലപീഡനത്തെക്കുറിച്ച് നടത്തിയ ഒരു സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ. (ലൈംഗികവും ലൈംഗികേതരവും ഉൾപ്പെടെ )

  1. 13 സ്റ്റേറ്റുകളിലെ 12000 കുട്ടികളിൽ നടത്തിയ സർവേയിൽ 3 ൽ 2 കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള പീഡനം ഏറ്റുവാങ്ങുന്നുണ്ട്.

  2: അതിൽ പകുതിയോളം കുട്ടികൾ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നുണ്ട്.

  3: 50 % കുട്ടികളും പീഡിപ്പിയ്ക്കപ്പെട്ടത് കുട്ടികൾക്ക് അറിയുന്നവർ അല്ലെങ്കിൽ രക്ഷകർതൃ സ്ഥാനത്തുള്ളവർ ആണ്.

  4: കൂടുതൽ സന്ദര്ഭങ്ങളിലും കുട്ടികൾ പീഡനത്തെ കുറിച്ച് പരാതിപ്പെടില്ല.

  അതിനർത്ഥം പല കാരണങ്ങൾ കൊണ്ടും പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ നിശബ്ദർ ആകും.പ്രതിരോധിയ്ക്കാനുള്ള കഴിവില്ലായ്‌മ , ഭീഷണി, ഭയം, പീഡനം ആണെന്ന തിരിച്ചറിവില്ലായ്മ, അത്‌ ആണ് പീഡകർക്ക് കൂടുതൽ ധൈര്യം കൊടുക്കുന്നത്.2007 ലെ നിതാരി സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. നോയിഡയിലെ നിതാരിയിൽ ആണ് ആ ക്രൂരത നടന്നത്. 19 കുട്ടികൾ പീഡിപ്പിയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.അതിൽ നിന്ന് പാഠം ഉൾക്കൊണ്ടു സർക്കാർ കുട്ടികളുടെ സുരക്ഷയ്ക്കായി നിയമം കൊണ്ട് വന്നു.വേൾഡ് വിഷൻ പോലുള്ള NGO s കുട്ടികളുടെ പീഡനങ്ങളുമായി ബന്ധപെട്ടു അവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി പ്രവർത്തിയ്ക്കുന്നു
  .
  അവർ മുന്നോട്ട് വച്ച ആശയങ്ങൾ അഥവാ നിർദ്ദേശങ്ങൾ ഇതാണ്.

  വേൾഡ് വിഷൻ പ്രോഗ്രാമിന്റെ കീഴിൽ ആയി എല്ലാ ഗ്രാമങ്ങളിലും ഒരു ബാല സംരക്ഷണ കമ്മിറ്റി ഉണ്ടാക്കണം.അതിൽ സമുദായ നേതാക്കൾ, പ്രത്യകിച്ചു സ്ത്രീകൾ, കുട്ടികൾ, ജില്ലാ & പഞ്ചായത്ത്‌ നേതാക്കൾ, ഉൾപ്പെടണം.അവർ, ആ കമ്മ്യൂണിറ്റിയിലെ കുട്ടികൾ അനുഭവിയ്ക്കുന്ന എല്ലാത്തരത്തിലും ഉള്ള പീഡനങ്ങൾ, തട്ടിക്കൊണ്ടു പോകൽ, വയലൻസ് എന്നിവയെ ചെറുത്തു് കുട്ടികൾ സുരക്ഷിതർ ആണെന്ന് ഉറപ്പ് വരുത്തണം. സംരക്ഷിയ്ക്കുകയും ഒപ്പം മതിയായ വിദ്യാഭ്യാസം നൽകുകയും വേണം.ഉത്തരവാദിത്തപ്പെട്ടവർ എന്ന നിലയിൽ രാജ്യത്തെ മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് (ഡോക്‌ടേഴ്‌സ് ) കുട്ടികൾക്കോ കുടുംബത്തിനോ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിയ്ക്കാൻ പറ്റിയ ഒരു സൗഹാർദ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടുന്ന പരിശീലനവും തിരിച്ചറിവും ആർജിയ്ക്കേണ്ടതുണ്ട്.കുട്ടി എന്നാൽ 18 വയസും അതിനു താഴെയും ഉള്ളവർ ആണ് CRC (convention on the rights of child.) പ്രകാരം.

  പീഡനങ്ങൾ നടക്കുന്ന അല്ലെങ്കിൽ കൂടുതൽ സാധ്യത ഉള്ള ഇടങ്ങളെ പല തലങ്ങൾ ആയി തിരിച്ചിരിയ്ക്കുന്നു.

  വ്യക്തി കേന്ദ്രികൃതം , ചെറിയ ഗ്രൂപ്പ്, കമ്മ്യൂണിറ്റി, സൊസൈറ്റി.

  1: പേർസണൽ ലെവൽ അഥവാ വ്യക്തികേന്ദ്രീകൃതം

  a. വയസ്സ് : കൊച്ചു കുട്ടികൾ മുതിർന്ന കുട്ടികളെ അപേക്ഷിച്ച് കൂടുതൽ ഇരയാകുന്നു.

  b.ലിംഗം : 14 വയസിൽ താഴെ ആൺകുട്ടിയും പെൺകുട്ടിയും ഒരുപോലെ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നു.

  c. ജനിച്ച ഓർഡർ : ഏറ്റവും മൂത്തതും ഏറ്റവും ഇളയതും നടുവിൽ ജനിച്ചവരെക്കാൾ കൂടുതൽ ആയി പീഡിപ്പിയ്ക്കപ്പെടാൻ സാധ്യത.

  d. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സാധ്യതയുണ്ട്

  2 :ചെറിയ ഗ്രൂപ്പ്‌ :

  താഴെ പ്പറയുന്ന ഗ്രൂപുകളിൽ പെടുന്ന കുട്ടികൾക്കിടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് പീഡനങ്ങൾക്ക് കൂടുതൽ സാധ്യത നില നിൽക്കുന്നു.

  a. അനാഥാലയം

  b. തെരുവ് കുട്ടികൾ

  c. മയക്കു മരുന്നിനു അടിമകൾ

  d. ജോലി സ്ഥലത്തെ ഒറ്റപ്പെടൽ. ബാലവേല ആകാം.

  d. വീട്ടകങ്ങളിൽ മുതിർന്ന മയക്കുമരുന്ന്, മദ്യ അടിമകൾ ഉണ്ടെങ്കിൽ

  3 : കമ്മ്യൂണിറ്റി :

  a. ലിംഗ വിവേചനം: പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് താരതമ്യേന കൂടുതൽ ഇരയാക്കപ്പെടുന്നു.

  b. ജാതി : ജാതിവിവേചനം ശക്തമായി നില നിൽക്കുന്ന ഇന്ത്യയിൽ ചില ടീച്ചേർസ് ചില സ്‌കൂളുകളിൽ ദളിതർ ആയ കുട്ടികളെ മറ്റ് കുട്ടികളെ അപേക്ഷിച്ച് കൂടുതൽ ശിക്ഷിയ്ക്ക് വിധേയർ ആക്കാറുണ്ട്. ചിലപ്പോൾ ക്രൂരമായും.

  4 :സൊസൈറ്റി :

  a. നിയമ പാലകരോ നിയമ പാലനത്തിലോ വരുത്തുന്ന, വരുന്ന മനഃപൂർവം ആയോ അല്ലാതെയോ ഉള്ള വീഴ്ചകൾ

  b. നീതി വൈകിയ്ക്കുക.

  വൈകി കിട്ടുന്ന നീതി അനീതിയ്ക്ക് തുല്യം ആണ്.

  c. ദാരിദ്ര്യം. ദരിദ്ര വിഭാഗത്തിൽ പെടുന്ന കുട്ടികൾ താരതമ്യേന പീഡനത്തിനു വിധേയരാകാൻ സാധ്യത കൂടുതൽ ആണ്.

  സൊസൈറ്റിയിൽ ചിന്തകളിലും പൊതുബോധത്തിലും സമൂല മാറ്റങ്ങൾ വരേണ്ടതുണ്ട്.

  പീഡനത്തിനെതിരെ സംരക്ഷണം കൊടുക്കുന്ന ഘടകങ്ങൾ

  ചില കുട്ടികൾക്ക് സ്വയം പ്രതിരോധിയ്ക്കാൻ അറിയും. അതിനുള്ള കഴിവ് സ്വായത്തം ആക്കിയിട്ടുണ്ട്.

  സോഷ്യൽ നെറ്റ് വർക്കിന്റെ സഹായം അല്ലെങ്കിൽ സംരക്ഷണം നൽകുന്ന വ്യക്തിയുമായി ഉള്ള അടുപ്പം കുട്ടിയ്ക്ക് ഉണ്ടെങ്കിൽ.

  Abuse നു കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ

  a.തെരുവ് കുട്ടികൾ

  b.ബുദ്ധിമാന്ദ്യമോ ശാരീരികമായ വൈകല്യം അല്ലെങ്കിൽ ഭിന്ന ശേഷി ഉള്ളവർ

  c അനാഥാലയം

  d റിമാൻഡ് അല്ലെങ്കിൽ കസ്റ്റടി യിലുള്ളവർ

  e.വീട്ടിൽ മദ്യത്തിന് അടിമ ഉള്ള ഒരാൾ ഉണ്ടെങ്കിൽ

  f.ഏക രക്ഷിതാവ് ഉള്ള കുട്ടികൾ.

  (വിവാഹമോചിതർ, അല്ലെങ്കിൽ ഭാര്യയോ ഭർത്താവോ മരണപ്പെട്ടവർ, പുനർവിവാഹിതർ ആയവർ, താത്കാലിക രക്ഷിതാക്കൾ സംരക്ഷിയ്ക്കുന്നവർ. )

  അവരുടെ ഒന്നോ ഒന്നിൽ കൂടുതലോ ഉള്ള പങ്കാളികൾ കുട്ടികളെ പീഡിപ്പിയ്ക്കാൻ സാധ്യത ഉണ്ട്.

  ചുരുക്കത്തിൽ ബാലപീഡനങ്ങളെ ചെറുക്കാനും ഇല്ലാതാക്കാനും രക്ഷിതാക്കൾക്കും സ്റ്റേറ്റിനും തുല്യ കൂട്ടു ത്തരവാദിത്തം പ്രായോഗികമായി നിലവിൽ വരണം.

  എവിടെ രക്ഷിതാക്കൾക്ക് വീഴ്ച സംഭവിയ്ക്കുന്നു, അല്ലെങ്കിൽ സംഭവിയ്ക്കാൻ സാധ്യത ഉണ്ട്, അവിടെ കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്റ്റേറ്റിലേയ്ക്ക് മാറണം.

  അത്തരം അസാധാരണ സന്ദർഭങ്ങളിൽ കുട്ടിയുടെ സംരക്ഷണാധികാരം രക്ഷിതാക്കളിൽ നിന്ന് സ്റ്റേറ്റിലേയ്ക്ക് സ്വമേധയാ മാറണം.

  ഇപ്പോൾ അത്ര കർശന നിയമം ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തണം.

  (ട്രൈബൽ സ്കൂളിൽ നിന്ന് വാളയാർ കുട്ടിയെ അമ്മ വിളിച്ചുകൊണ്ടു പോയി എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ)

  വാളയാർ കുഞ്ഞുങ്ങൾക്ക് നീതി ലഭിയ്ക്കണം.

  Nb : സർവേയും കണക്കുകളും മെഡിക്കൽ പുസ്തകം അവലംബം.