ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന, ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് നായകനാകുന്ന ഗ്യാങ്സ് ഓഫ് in സുകുമാരക്കുറുപ്പ്

ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് ഇൻ സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പ്രശസ്ത സംവിധായകൻ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു.

കാക്കിപ്പടയിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്,ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി അഷറഫ് പിലായ്ക്കൽതുടങ്ങി യനിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.

സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി,പി ആർ ഒ വാഴൂർ ജോസ്
ഏറെ കൗതുകവും ഒപ്പം ത്രില്ലിംഗും കോർത്തിണക്കി

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നിർമ്മാണ. പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.

You May Also Like

സിനിമ വിജയിച്ചപ്പോൾ നിർമാതാവ് കാർ നൽകി, ഞാൻ കാറിന്റെ വില തന്നാൽ മതിയെന്ന് പറഞ്ഞു, കാരണമുണ്ടായിരുന്നു

ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് അതിലൂടെ സിനിമയിൽ അവസരങ്ങൾ കണ്ടെത്തിയ വ്യക്തിയാണ് പ്രദീപ് രംഗനാഥൻ .…

‘ലിയോ ബ്ലഡി സ്വീറ്റ്’ പ്രമോയിൽ തന്നെ വിജയ്യുടെ കാരക്ടറിനെക്കുറിച്ച് കുറേ സൂചനകൾ ലോകേഷ് ഇട്ട് കൊടുത്തിട്ടുണ്ട്, ചിത്ര സൂചനകൾ ഇങ്ങനെ

ട്രാവിസ് ബിക്കിൾ ലോൺലിനസ് ബോയ് ലിയോ ബ്ലഡി സ്വീറ്റ് പ്രമോയിൽ തന്നെ വിജയ്യുടെ കാരക്ടറിനെക്കുറിച്ച് കുറേ…

പഴയകാല ഓർമ്മകളിലേക്ക്, ‘പുലിമട’യിലെ മൂന്നാമത്തെ വീഡിയോ സോങ് പുറത്തിറങ്ങി

ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണവുമായി എ കെ സാജൻ –…

ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ

The story of great gratitude ✍️K Nandakumar Pillai ലോകകപ്പ് പുരസ്‌കാര വിതരണ വേദിയിൽ…