Sajid AM

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഒരു മികച്ച ചിത്രമാണ് Gangubai Kathiawadi. കാമാത്തിപുരയിലെ മാഫിയ ക്വീൻ എന്ന ടാഗ്‌ലൈനോട് കൂടിയെത്തിയ ചിത്രം ആലിയ ഭട്ടിന്റെ ഗംഭീര പ്രകടനം കൊണ്ടും തീവ്രമായ സംഭാഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു കാലത്ത് കാമാത്തിപുരയുടെ അധിപയായി വാണ, മുംബൈ അധോലോകം കൈക്കുള്ളിൽ കൊണ്ട് നടന്ന ഗംഗുഭായ് കൊത്തേവാലിയുടെ ജീവിത കഥ പറയുന്ന ‘മാഫിയ ക്യുൻസ് ഓഫ് മുംബൈ’ എന്ന ഹുസ്സൈൻ സൈദിയുടെ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൻസാലി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കാനും നടിയാകാനും ആഗ്രഹിച്ച ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ ബാരിസ്റ്ററുടെ മകളായ ഗംഗ തന്റെ പിതാവിന്റെ കീഴിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുകയും പ്രണയം വീട്ടിൽ സമ്മതിക്കില്ല എന്നുറപ്പായതോടെ അയാൾക്കൊപ്പം തന്റെ പതിനാറാമത്തെ വയസ്സിൽ ഒളിച്ചോടി ബോംബെയിലേക്കെത്തുകയും ചെയ്യുന്നു. പുതിയ സ്ഥലവും പുതിയ ജീവിതവും സന്തോഷവും തൻ്റെ സിനിമ ആഗ്രഹങ്ങളും സ്വപ്നം കണ്ട ഗംഗക്ക് പക്ഷെ, ബോംബെ കാത്തുവച്ചിരുന്നത് മറ്റൊരു വിധിയായിരുന്നു.

താൻ ജീവന് തുല്യം സ്നേഹിച്ച തൻ്റെ കാമുകൻ പണത്തിന് വേണ്ടി കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിൽ ഗംഗയെ വിൽക്കുകയും അവിടെ വെച്ച് അതി ക്രൂരമായ ബലാത്സംഗത്തിന് അവള് ഇരയാവുകയും ചെയ്യുന്നു. മരവിച്ച മനസും ശരീരവുമായി കഴിയുന്ന ഗംഗക്ക് ഒരു തരത്തിലും അവിടെന്ന് രക്ഷപ്പെടാൻ സാധിക്കതെ വരുന്നതോടെ കാമാത്തിപുരയിലേക്ക് എത്തുന്ന അതിഥികൾക്ക് സ്വന്തം ശരീരം കാഴ്ച വെക്കാൻ നിർബന്ധിതയാവുന്നു. തുടന്ന് അങ്ങോട്ടാണ് ഗംഗയെന്ന ഗംഗുഭായുടെ ജീവിതത്തിൻ്റെ മറ്റൊരു അധ്യായം ആരംഭിക്കുന്നത്.

വെറുമൊരു വേശ്യ സ്ത്രീയായിരുന്നു ഗംഗഭായ് തൻ്റെ ഇച്ഛാശക്തികൊണ്ടും നിശ്ചയദാര്ഢ്യം കൊണ്ടും മുംബൈ അധോലോകത്തിന്റെ അധിപനായ കരീം ലാലയിലിൽ നിന്ന് കാമത്തിപുരയുടെ സർവ്വാധികാരം ഏറ്റെടുക്കുകയും അവിടെ തൻ്റേതായൊരു സാമ്രാജ്യം പടുത്തുയർത്തുകയും ചെയ്തു. അങ്ങനെ വേശ്യാലയങ്ങളുടെ നാഥയായി കാമാത്തിപുരയിൽ വാഴുമ്പോഴും വേശ്യാവൃത്തിയിലേക്ക് സ്ത്രീകളെ തള്ളുന്നതിനെതിരെ ഗാംഗുഭായ് ശബ്ദമുയർത്തി. അവിടെ പിറന്ന് വീഴുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടി.

സ്ത്രീശാക്തീകരണത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി നിലകൊണ്ടു. അതിലൂടെ കാമാത്തിപുരയിലുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുതാനും വെറുമൊരു വേശ്യസ്ത്രീയെന്ന പേരിൽ നിന്ന് എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തിയെന്ന നിലയിലേക്ക് ഉയരാനും ഗംഗുഭായിക്ക് കഴിഞ്ഞു.

ഇത് കേവലം ഗംഗുഭായിയുടെ കഥയല്ല. അതിനപ്പുറം ഇന്നും വളരെ പ്രസക്തവും തീവ്രവുമായ ഒരു സാമൂഹിക കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്ത് കൂടിയാണ്. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാന മികവും ആലിയ ഭട്ടിന്റെ അതിമനോഹരവും ഗംഭീരവുമായ പ്രകടനവും അതിന് ഓളം നൽകുന്ന സംഗീതവുമാണ് ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നത്.

ഒപ്പം മുംബൈ അധോലോകത്തിന്റെ അധിപനായ കരീം ലാലയായി അജയ് ദേവ്ഗണും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ ഒരു തയ്യൽക്കാനായി കാമത്തിപുരയുടെ റാണിയുടെ ഹൃദയത്തിലേക്ക് തൻ്റെ നിർമാല്യമായ പ്രണയം ചൊരിഞ്ഞ ഷാന്തനു മഹേശ്വരിയും തൻ്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും ബോറടിക്കാതെ ഈ ചിത്രം കണ്ട് തീർക്കാൻ നിങ്ങൾക്ക് കഴിയും ❤️
Any human who has a minimum respect towards women would surely love this film without doubt.

Leave a Reply
You May Also Like

‘നേര്’ നാം ഓരോരുത്തരുടെയും മനോഭാവങ്ങൾക്ക് ചെറുതായെങ്കിലും മാറ്റം വരുത്താൻ സാധിക്കുന്ന സിനിമ ആണ്

നേര് സിനിമാ അനുഭവം Eldho Kurian സോഷ്യൽ മീഡിയയിൽ കുറിച്ചത് ജിത്തു ജോസഫ് പറഞ്ഞത് പോലെ…

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ്…

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘BABYLON’ ഒഫീഷ്യൽ ട്രെയിലർ

Brad Pitt, Margot Robbie, Diego Calva എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന Damien Chazelle സംവിധാനം…

ചുവപ്പിൽ അതിസുന്ദരിയായി ദീപ്തി. ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദീപ്തി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് ആയിട്ടുണ്ട്.