ഡീപ് ബ്ലൂവിനെ കാസ്പറവ് വീണ്ടും വെല്ലുവിളിച്ചിരുന്നു, എന്നാൽ അതിൻ്റെ സംഘാടകർ തന്ത്രപൂർവ്വം പിൻവലിയുകയായിരുന്നു

87

✍🏿റെയ്മോന്‍ റോയ്✍🏿

1997 മെയ് 11 … ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ്… ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ , മനുഷ്യന്‍െറ എക്കാലത്തെയും സവിശേക്ഷമായ കണ്ടുപിടിത്തത്തോട് ചതുരംഗ കളരിയില്‍ നേര്‍ക്ക് നേര്‍ പോരാടുകയാണ്….2.5 പോയന്‍െറുകള്‍ നേടി തുല്യ നിലയില്‍ നില്‍ക്കുകയാണ് മനുഷ്യരിലെ പൂര്‍ണ്ണനും ഡീപ്പ് ബ്ള്യൂ എന്ന എൈബിഎമ്മിന്‍െറ സൂപ്പര്‍ കമ്പ്യൂട്ടറും …അവസാന പോരാട്ടം …ചോദ്യം മനുഷ്യനോ? യന്ത്രമോ? എന്ന ചോദ്യമുയര്‍ത്തി…

1985 ല്‍ 22 ആം വയസ്സില്‍ ലോകചെസ് ചാമ്പ്യനായ ഗാരികാസ്പറോവ് , അതിന് ശേഷം അപരാജിതനായി ചതുരംഗം ഭരിക്കുകയാണ്…മനുഷ്യബുദ്ധിയുടെ അളവ് കണ്ട് പിടിച്ചകാലത്ത്, അളവുകളില്‍ ചരിത്രം തിരുത്തിയ ബോബ് ഫിഷര്‍ ഇരുട്ടുകളിലെവിടെയോ ജീവിതത്തെ ഒളിച്ച് പാര്‍പ്പിച്ച് കഴിഞ്ഞിരുന്നു…. അനറ്റോലി കാര്‍പോവും വിശ്വനാഥന്‍ ആനന്ദും തുടര്‍ച്ചയായി അയാള്‍ക്ക് മുന്നില്‍ തലകുമ്പിട്ട് മടങ്ങി… അതിന് മുമ്പേ അയാളെ തോല്‍പ്പിക്കുവാനെത്തിയ ഡീപ്പ് ബ്ളൂ പരാജിതനായി മടങ്ങിയിരുന്നു…അത് കൊണ്ട് തന്നെ അപ്ഗ്രേഡ് ചെയ്ത ഡീപ്പ് ബ്ളൂവാണ് ഒരിക്കല്‍ കൂടി അയാളോട് മത്സരിക്കാനെത്തിയത്..ആദ്യ മത്സരത്തില്‍ ഒരിക്കല്‍ കൂടി ഡീപ്പ് ബ്ളൂവിനെ പരാജയപെടുത്തി തനിക്ക് മുകളിലൊരു സൂപ്പര്‍ കമ്പ്യൂട്ടറില്ലെന്ന് ഗാരി വീണ്ടും തെളിയിക്കുന്നതിന്‍െറ സൂചനയായി മാറി… എന്നാല്‍ വിവാദമായ രണ്ടാം മത്സരത്തില്‍ ഡീപ്പ് ബ്ളൂ തിരിച്ച് വന്നു….അടുത്ത മൂന്ന് മത്സരങളും സമനിലയിലാവുകയാരിരുന്നു….ഒടുവില്‍ നിര്‍ണായകമായ അവസാന മത്സരം… മനുഷ്യനോ ? യന്ത്രമോ?..

Garry Kasparov and the game of artificial intelligenceപക്ഷേ അന്ന് കാസ്പറോവിന്‍െറ ദിനമല്ലായിരുന്നു…ബിഷപ്പിനെ ബലികഴിച്ച് കൊണ്ടുളള ഡീപ്പ് ബ്ളൂവിന്‍റെ നീക്കം കാസ്പറോവിക്സിന്‍െറ കാരോ കാന്‍ ഡിഫന്‍സിനെ തകര്‍ത്തെറിയുകയാരിരുന്നു… തന്‍െറ കരിയറിലാധ്യമായി 19 നീക്കങള്‍ക്കുളളില്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ തലകുനിച്ചു…ചരിത്രത്തിലാദ്യമായി ഒരു ലോക ചെസ് ചാമ്പ്യന്‍ യന്ത്രത്തിന് മുന്നില്‍ കീഴടങ്ങി….അപരാജിതനായ കാസ്പറോവ് …..പക്ഷേ ഒടുവില്‍ പരാജിതനായി മടങ്ങി….
ദൂരദര്‍ശനില്‍ രാവിലെ 8 മണിയുടെ ഇംഗളീഷ് ന്യൂസ് ഏറ്റവും ആവേശത്തോടെ കണ്ടത് അക്കാലത്തായിരുന്നു…കുറച്ച് വര്‍ഷങള്‍ക്ക് മുമ്പ് നടന്ന ഫിഷര്‍- സ്പാംസ്കി മാച്ചിന് ശേഷം … ഒരുപക്ഷേ ചെസ്സ് ജീവിതത്തില്‍ ഏറെയേറെ വേദന നല്‍കിയ ദിനമായിരുന്നു അന്ന്.

(അവസാന മത്സരത്തിലെ ഒൻപതാമത്തെ നീക്കത്തിലെ പിഴവായിരുന്നു കാസ്പറവിനെ കുഴച്ചത്. മനുഷ്യസഹജമായ ആവേശത്തിൻ്റെ പരിണിത ഫലം! Deep Blue വിനെ കാസ്പറവ് വീണ്ടും വെല്ലുവിളിച്ചിരുന്നു.എന്നാൽ അതിൻ്റെ സംഘാടകർ തന്ത്രപൂർവ്വം പിൻവലിയുകയായിരുന്നു.അവർക്ക് കാസ്പറവിനെ നന്നായറിയുമായിരുന്നു.!)