ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ കണ്ട് തന്നെ മനസ്സിലാക്കണം, കുറിപ്പ്

വെട്ടുക്കിളി

സുരേഷ് ഗോപിയും ബിജു മേനോനും ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച് പുറത്ത് വന്ന് ഒന്നുമല്ലാതായി തീരേണ്ടിയിരുന്ന സിനിമയായിപ്പോയേനെ ഗരുഡൻ. പക്ഷേ ഒരു സിനിമയുടെ സൂപ്പർ ഫിനിഷിങ്ങിന് സീനിയർ താരങ്ങൾ എത്ര ഗുണം ചെയ്യും എന്നത് ഈ സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. പലവുരു കണ്ട കഥയെ രണ്ട് സീനിയർ താരങ്ങൾ കൂടി ഇലവേറ്റ് ചെയ്ത് അത്ര ഗംഭീരമാക്കിയിരിക്കുന്നു.

ഒരു കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകമാണ് സിനിമയുടെ തുടക്കം. തെളിവുകൾ എതിരാകുമ്പോൾ ബിജു മേനോൻ അകത്താകുന്നു. നിരപരാധിയായ തന്നെ കുറ്റവാളിയാക്കി മുദ്രകുത്തി ജീവിതവും കുടുംബവുമെല്ലാം ഇല്ലാതാക്കിയ സുരേഷ് ഗോപിയോടുള്ള കലിപ്പ്‌ തീർക്കാൻ അയാൾ നടത്തുന്ന പടയൊരുക്കങ്ങളും അതിനോട് എതിർക്കാനുള്ള സുരേഷ് ഗോപിയുടെ ശ്രമങ്ങളുമൊക്കെയാണ് സിനിമ. നല്ലൊരു കൺസപ്റ് നന്നായി തന്നെ എടുത്തിരിക്കുന്നു. BGM ക്യാമറ ഒക്കെ നന്നായി വന്നിരിക്കുന്നു. സംഭാഷണങ്ങൾ അൽപ്പം കൂടി മൂർച്ചയുള്ളതായിരുന്നെങ്കിൽ എന്ന് തോന്നി.

സുരേഷ് ഗോപിയുടെ രണ്ടാം വരവിലെ ഏറ്റവും നല്ല ചിത്രം എന്ന ഒറ്റവാക്കിൽ നിങ്ങൾക്ക് ഈ സിനിമയുടെ ക്വാളിറ്റി മനസ്സിലാകും. അദേഹത്തിന്റെ അഭിനയത്തിലെ അതി വൈകാരികത പിടിക്കാത്ത വെട്ടുകിളിയെ പോലുള്ളവർക്ക് ഒരു ആശ്വാസമായിരുന്നു ഈ സിനിമയിലെ സുരേഷ് ഗോപിയുടെ അളന്നുകുറിച്ചുള്ള പ്രകടനം. ബിജു മേനോൻ ഭംഗിയായി എങ്കിലും തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് തന്നെയാണ് അഭിനയിച്ചത്. അവസാനഭാഗങ്ങളിൽ അദേഹത്തിന്റെ ലിമിറ്റ് എത്രവരെയാണ് എന്നത് നമുക്ക് കൃത്യമായി മനസ്സിലാകും. അല്ലെങ്കിലും അയ്യപ്പനും ചാണ്ടിയിലും അഭിനയിച്ചത് കൊണ്ട് ആഘോഷിക്കപ്പെടുന്നതൊഴിച്ചാൽ ബിജു ഒരു അവറേജ് നടൻ മാത്രമായേ തോന്നിയിട്ടുള്ളൂ. സിനിമയുടെ ക്ലൈമാക്സിൽ ലാലേട്ടന്റെ മാനറിസത്തിലേക്ക് അദ്ദേഹം നടക്കുന്നതും ആ സ്ട്രിക്റ്റിലി ആവേറേജ് റേഞ്ച് മൂലമാണ്. എങ്കിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടൻ എന്നത് കൊണ്ട് ഒരിക്കലും ബിജു സ്‌ക്രീനിൽ വെറുപ്പിച്ചിട്ടില്ല.

സിനിമയുടെ തുടക്കത്തിൽ ബിജുവിലേക്ക് ആദ്യ തെളിവ് എത്തുന്ന വഴി കോമൺസെൻസ് വെച്ച് അംഗീകരിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ് എന്നതൊഴിച്ചാൽ ഒരു സെക്കന്റ് പോലും ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന ത്രില്ലർ ! പാട്ടുകൾ ഈ സിനിമയിൽ നിന്ന് പാടേ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. മിഥുൻ മാനുവലിന്റെ കഥ എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് തന്നെ ഇത് ഒരു സൂപ്പർ സ്റ്റാർ ഇമേജ് ആവശ്യപ്പെടുന്ന സിനിമയൊ അവർക്ക് പൂണ്ടു വിളയാടാനുള്ള ഗൂസ് ബമ്പ്സ് സിനിമയോ ആയിരിക്കില്ല എന്ന് തന്നെയായിരുന്നു. അത് കൃത്യമായി തന്നെ വന്നു.അതായത് സൂപ്പർ താരങ്ങൾക്ക് ഈ സിനിമ കൊണ്ട് ഉണ്ടായതിനേക്കാളും ഗുണം സൂപ്പർ താരങ്ങളെക്കൊണ്ട് ഈ സിനിമയ്ക്കാണ് ഉണ്ടായത് എന്നർത്ഥം!

You May Also Like

തല്ലില്ലാത്ത തല്ലുമാല ! ഇംഗ്ലണ്ടിൽ നിന്നും കണ്ട തല്ലുമാലയിൽ ഒരൊറ്റ തല്ലില്ല, കാരണം ഇതാണ്

തല്ലില്ലാത്ത തല്ലുമാല  Sankaran Kutty സംഭവ സ്ഥലം – ഇൽഫോർഡ് സിനിവേൾഡ് , ലണ്ടൻ അടുത്തുള്ള…

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ: ഈ നടൻ 2009 ൽ ‘ലണ്ടൻ ഡ്രീംസ്’ എന്ന…

നിങ്ങൾക്ക് നിങ്ങളെ തന്നെ കല്യാണം കഴിക്കാനാവുമോ? ചിരിക്കേണ്ട, അത്ഭുതപ്പെടേണ്ട, സത്യമാണ് !

എന്താണ് സോളോഗാമി ? കടപ്പാട്: ഡോ. ജോൺ സക്കരിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി…

എക്കാലത്തെയും ഹോട്ട് ഗോസ്റ്റായി സണ്ണി ലിയോൺ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് സണ്ണി ലിയോൺ. ‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി…