ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർസ് ഡ്രാമ ചിത്രമാണ് ഗാട്ട കുസ്തി. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം.
അടിപിടിയും അലമ്പുമായി നടക്കുന്ന വീര എന്ന യുവാവിന് താൻ കല്യാണം കഴിക്കുന്ന കുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ നാട്ടിൽ വഴക്കാളിയായതുകൊണ്ട് അവിടെ നിന്നാരും വീരയ്ക്ക് പെണ്ണ് നല്‍കില്ല. അങ്ങനെ കേരളത്തിൽ നിന്നും അവൻ കീർത്തി എന്ന കുട്ടിയെ വിവാഹം കഴിക്കുന്നു. അവിടെയാണ് വീരയുടെ പണി പാളിയത്. മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനറങ്ങുന്ന പെൺകുട്ടിയാണ് കീർത്തി. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.