Gautam R
ഏതൊരു കഥാപാത്രവും ചെയ്യുമ്പോൾ മിക്കപ്പോഴും അത് അഭിനയിക്കുന്ന നടന്/നടിക്ക് എവിടെങ്കിലും ഒരു reference point ഉണ്ടാകും. ആരെങ്കിലും ചെയ്ത ഒരു നൃത്തം, ഒരു സീൻ, ഒരു വാചകം അല്ലെങ്കിൽ ഒരു ആംഗ്യം, അങ്ങനെ എന്തെങ്കിലും. അവിടെ ആണ് മനോജ് കെ ജയൻ എന്ന നടൻ എന്നെ ഏറ്റവും ഞെട്ടിക്കുന്നത്.
കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിനു അതിനു മുമ്പോ ശേഷമോ ഒരു തത്തുല്യ സൃഷ്ടി ഉണ്ടായിട്ടില്ല. പൂർണമായും തൻ്റെ തലയിൽ ഉദിച്ച ഒരു മുഖവും ഭാവവും നൽകി പൂർണതയിൽ എത്തിക്കാൻ മാത്രമല്ല, മറ്റാരും ഇനിയൊരിക്കലും ചെയ്യാൻ ഇടയില്ലാത്ത രീതിയിൽ അദ്ദേഹം നടനമാടി.
അത് പോലെ തന്നെ അനന്തഭദ്രത്തിലെ ഭീതി ജനിപ്പിക്കുന്ന ദിഗമ്പരൻ. അനായാസം എന്ന് തോന്നിപ്പിക്കും വിധം കഥാപാത്രത്തിനെ അതിൻ്റെ പൂർണതയിൽ കൊണ്ടെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ ചെയ്യുമ്പോഴും തട്ടത്തിൻ മറയത്തിലെ പോലീസുകാരൻ്റെ കോമഡിയും ഒരു സാധാരണക്കാരൻ്റെ വികാര വിചാരങ്ങളും ഒക്കെ അദ്ദേഹം ഭംഗിയായി അവതരിപ്പിക്കുന്നു. അത് തന്നെ ആയിരിക്കും കാലം ഇത്ര കഴിഞ്ഞും മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമായി തുടരാൻ അദ്ദേഹത്തെ സഹായിക്കുന്നത്