കുറച്ച് ജീവിത പ്രാരാബ്ദങ്ങളോടെ തന്നെ ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ ആസ്വാദ്യകരമാവുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
547 VIEWS

Gayathri Suresh

കേൾക്കുമ്പോൾ തികച്ചും തെറ്റാണെന്ന് തോന്നാം പക്ഷെ എനിക്ക് മിക്കവാറും തോന്നിയിട്ടുള്ള കാര്യമാണ് കുറച്ച് ജീവിത പ്രാരാബ്ദങ്ങളോടെ തന്നെ ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ ആസ്വാദ്യകരമാവുന്നതെന്ന്, അപ്പോഴാണ് ജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലും അതിന്റെ മുഴുവൻ നിറവോടെയും മനോഹാരിതയോടെയും ആസ്വദിക്കാനാവുക എന്ന്.

‘Do dooni chaar’ എന്ന ഹിന്ദി സിനിമ കണ്ടപ്പോൾ ആ ചിന്ത ഒന്നുകൂടി അടിവരയിടുന്ന അനുഭവമാണുണ്ടായത്. സ്വകാര്യ സ്കൂളിലെ ഗണിത ശാസ്ത്രാദ്ധ്യാപകന് തന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടത്തുന്ന പരിശ്രമങ്ങൾക്കിടയിൽ കടന്നുപോകേണ്ടി വരുന്ന വഴികളെക്കുറിച്ചാണ് സിനിമ സംവദിക്കുന്നത്. സന്തോഷകരമായി കുടുംബത്തെ നിലനിർത്തി കൊണ്ടുപോകാൻ സന്തോഷ് ദുഗ്ഗൽ എന്ന കുടുംബനാഥൻ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. കുടുംബവും എല്ലാ തരത്തിലും അദ്ദേഹത്തോട് സഹകരിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും അതിൽ നിന്നൊരു പാഠം ഉൾക്കൊള്ളാനും സ്വയം തിരുത്താനും അത്തരത്തിലുള്ള തിരുത്തലുകൾ സ്വയം കൂടുതൽ മെച്ചപ്പെടുത്താനും അവരെ സഹായിക്കുന്നുണ്ട്.

പാട്രിയാർക്കിയെ നിശിതമായി വിമർശിക്കുമ്പോഴും നമ്മുടെ ഭരണ സംവിധാനങ്ങളും സ്ഥാപനങ്ങളും എല്ലാം തന്നെ അത്തരത്തിലാണ് പ്രവർത്തിച്ചു വരുന്നത് എന്നത് നാം സൗകര്യാർത്ഥം മറന്നു പോവുകയാണ് പതിവ്. അതിന്റെ ഗുണഫലങ്ങളും ദൂഷ്യവശങ്ങളും നാം ഒരുപോലെ അനുഭവിച്ചു വരുന്നു. പക്ഷെ കുടുംബങ്ങളെ മാത്രമേ നാം വിമർശിക്കാറുള്ളൂ. Patriarchal family എന്ന നിലയിൽ വിവർശന വിധേയമാക്കാവുന്ന കുടുംബം തന്നെയാണ് ദുഗ്ഗൽ കുടുംബം, അതിലുപരി അവർ സന്തോഷകരമായി മുന്നോട്ട് പോകുന്നു എന്നതാണ് ഞാൻ പ്രാധാന്യം നൽകുന്ന കാര്യം. കുടുംബത്തിന്റെ സമാധാനത്തിനും സന്തോഷത്തിനും തന്നെയാണ് പ്രാധാന്യം നൽകേണ്ടതെന്നും വിശ്വസിക്കുന്നു.

സ്വകാര്യ മേഖലയിലെ കുറഞ്ഞ വേതന നിരക്കിനെക്കുറിച്ചും അധിക ജോലി ഭാരത്തെക്കുറിച്ചും കുടുംബ ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ കണ്ടെത്തേണ്ടി വരുന്ന മറ്റ് ജോലികളെക്കുറിച്ചും അത് തരുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും സിനിമ സംവദിക്കുന്നു. ഏറ്റവും മികച്ച ചലചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രമാണിത്. ഋഷി കപൂറും നീതു സിംഗും വർഷങ്ങൾക്കുശേഷം വെള്ളിത്തിരയിൽ ഒരുമിച്ച ചിത്രം കൂടിയാണ് ‘Do dooni chaar’, written and directed by debutant director Habib Faisal.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.