പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ സ്വദേശിനിയാണ്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.

സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടി വന്നിരുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് വീണ്ടും വീണ്ടും ട്രോളുകളും… അങ്ങനെ ഗായത്രിയെക്കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഒരു അഭിമുഖം വൈറലായി മാറിയിരുന്നു. ഈ അഭിമുഖത്തിൽ നടിയെക്കുറിച്ച് താരത്തിന്റെ സുഹൃത്തായ മറ്റൊരു നടിയായ മാനസ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.തങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ഗായത്രി സുരേഷിന്റെ മൊബൈലിന്റെ വാൾപേപ്പർ എന്തായിരുന്നു എന്നാണ് നടി മാനസ വെളിപ്പെടുത്തുന്നത്. ഒരിക്കൽ നോക്കിയപ്പോൾ പ്രണവിന്റെയും ഗായത്രിയുടെയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് വാൾപേപ്പർ ആയി കണ്ടത്. അപ്പോൾ താൻ പോലും ഞെട്ടിപ്പോയി എന്നാണ് പറയുന്നത്.

ഇപ്പോഴും പ്രണവിനെ ഗായത്രിക്ക് ഇഷ്ടമാണോ എന്നായിരുന്നു നടി മാനസ ചോദിച്ചിരുന്നത്. അപ്പോൾ വളരെ ചമ്മിയ മുഖത്തോടു കൂടി അതിനു മറുപടി പറയുന്ന ഗായത്രിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തനിക്ക് ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ ഇപ്പോഴും പ്രണവ് മോഹൻലാലിനെ ഇഷ്ടമാണ് എന്നാൽ അഭിമുഖത്തിൽ താൻ പറഞ്ഞത്.തനിക്ക് പ്രണവ് മോഹൻലാലിനോട് ക്രഷ് ഉണ്ട് എന്നല്ല. എന്റെ മനസ്സിൽ പ്രണവ് മാത്രമേ ഉള്ളൂ എന്നാണ്, അതാണ് പ്രശ്നമായി പോയത്. എനിക്ക് പ്രണവിനോടാണ് ക്രഷ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇത്രയും കോലാഹലങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നും രസകരമായ രീതിയിൽ താരം പറയുന്നുണ്ട്.

വാക്കുകൾ വളരെ വേഗമാണ് ആരാധകരും ഏറ്റെടുത്തത്. ഇപ്പോഴും തനിക്ക് പ്രണവിനോട് ഇഷ്ടമാണ് എന്ന് ഗായത്രി പറഞ്ഞതും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പ്രണവിനെ താൻ നേരിട്ട് കണ്ടുവെന്നും ആ സമയത്ത് താൻ പ്രണവിനെ കാണാൻ വേണ്ടി മാത്രമാണ് വന്നത് എന്ന് പറഞ്ഞപ്പോൾ ഓക്കേ താങ്ക്സ് എന്ന് പറഞ്ഞ് പ്രണവ് പോയതായി ആണ് ഗായത്രി പറയുന്നത്.

പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് പോലും ഗായത്രി സുരേഷ് പറഞ്ഞിരുന്നു. പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ. യൂണിവേഴ്സ് ചില സിഗ്‌നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ് പോവുന്നുണ്ട്. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്സിന്റെ ഒരു സിഗ്‌നലല്ലേ. ഒരു ഉത്തരമല്ലേ. ബിഹൈന്‍ഡ് വുഡ്‌സ് ഐസുമായുള്ള അഭിമുഖത്തില്‍ ആണ് ഗായത്രി പറഞ്ഞത്.

You May Also Like

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ…

‘മൂന്നാംമുറയുടെ, ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’, സോഷ്യൽ മീഡിയ പോസ്റ്റ്

‘മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 35 വർഷങ്ങൾ’ സഫീർ അഹമ്മദ് മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും…

അല്ല ഇതാരാ നാടനോ വിദേശിയോ ? അടിപൊളി ഗ്ലാമർ ചിത്രവുമായി യുവനടി സേതുലക്ഷ്മി

മോഡലും നടിയുമാണ് സീതു ലക്ഷ്മി. ഗ്ളാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം…

മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായി നടിയും നർത്തകിയുമായ നവ്യാനായർ

ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായി…