fbpx
Connect with us

feminism

‘പ്രിയപ്പെട്ടവളേ…എല്ലാ പിന്തുണയും’ , ഗീതാ തോട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റ്

Published

on

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയമായാൽ അവരുടെമേൽ കുറ്റമാരോപിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കാലം എത്ര മുന്നോട്ടു ചലിച്ചു എന്ന് പറഞ്ഞിട്ടും കാര്യമില്ല, ചില മനസുകളുടെ യാത്ര ഇന്നും പിറകിലോട്ടാണ്. സ്ത്രീയുടെ മേൽ പുരുഷൻ ലൈംഗികാതിക്രമം കാണിച്ചാലും കുറ്റവാളിയെ തോജോവധം ചെയ്യാതെ ഇരയാക്കപ്പെട്ടവരെ മാത്രം കടന്നാക്രമിക്കുന്ന സമീപനം ഈ നൂറ്റാണ്ടിൽ മാറുമെന്ന് തോന്നുന്നില്ല. ഭാവനയുടെ വിഷയത്തിലും അതുതന്നെ സംഭവിക്കുന്നു. എഴുത്തുകാരിയായ ഗീതാ തോട്ടം ഫേസ്ബുക്കിൽ പങ്കുവച്ച ഈ കുറിപ്പ് അതിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്. കുറിപ്പ് വായിക്കാം

ഗീതാ തോട്ടം

ലൈംഗിക പീഡനത്തിന് വിധേയരായ സ്ത്രീകളുടെ മുഖമോ പേരുവിവരങ്ങളോ വെളിപ്പെടുത്തരുതെന്നുള്ള സുപ്രീം കോടതി ഉത്തരവ് കൃത്യമായി പാലിക്കപ്പെട്ട ഒരു കേസായിരുന്നു സൂര്യനെല്ലി പെൺകുട്ടിയുടേത്.ഏതെങ്കിലും പത്രമാധ്യമങ്ങൾ അവളുടെ ചിത്രമോ പേരുവിവരങ്ങളോ പുറത്തുവിട്ടതായി അറിയില്ല.
ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് വിധേയയാകുന്നത് അവളുടെ കുറ്റം കൊണ്ടാണെന്ന തെറ്റായ ധാരണ 99 % പേരും പുലർത്തിയിരുന്ന അന്നത്തെ സമൂഹത്തിൽ അത് ഒരു നല്ല കാര്യമായിരുന്നു. മറിച്ചായിരുന്നെങ്കിൽ അത്തരം ‘ഇരകൾ’ തുടർന്നും സമൂഹമധ്യത്തിൽ പലവുരു കൂട്ടബലാൽസംഗത്തിന് വിധേയരാകുമായിരുന്നു.കത്തെഴുതിയും ഫോണിൽ ബന്ധപ്പെട്ടും വീട്ടുപടിക്കൽ കാവൽ കിടന്നും അധമൻമാരായ നീച പുരുഷൻമാർ ആ പെൺകുട്ടിയെ വീണ്ടും വീണ്ടും അപമാനിച്ചേനെ

അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കിൽ ഇതായിരിക്കും നിങ്ങളുടെ ഗതി എന്ന് ആ പേരും ചിത്രവും ദുരുപയോഗം ചെയ്ത് മാതാപിതാക്കളും മുതിർന്നവരും ഗുരുജനങ്ങളും ആത്മീയ മൊത്തവ്യാപാരക്കാരും അവളെ വീണ്ടും വീണ്ടും കരിവാരിത്തേച്ചേനെ.1996 ൽ നിന്ന് 2017 ഓളം സമൂഹം വളർന്നിട്ടും ഒരു പെണ്ണ് ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെങ്കിൽ അത് അവളുടെ തന്നെ കുറ്റമാണെന്ന ധാരണയ്ക്കു മാത്രം കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.നീണ്ട അഞ്ച് വർഷക്കാലം ‘ഇര’ എന്ന തിരശ്ശീലയ്ക്ക് മറവിൽ ഭയന്നും ശാപവാക്കുകൾ കേട്ടും,കേട്ടാലറയ്ക്കുന്നതും മുൻവിധിയോടു കൂടിയതുമായ വ്യാജ ആരോപണങ്ങൾ കേട്ടും തകർന്നും സ്വയം കുറ്റപ്പെടുത്തിയും ഭാവന എന്ന യുവനടിക്ക് ഇരുട്ടിൽ പതുങ്ങേണ്ടി വന്നു.

ആ സമയമെല്ലാം കുറ്റാരോപിതനായ ഒരുവൻ (റിമാൻഡിൽ കഴിച്ച വളരെ ചെറിയ ഒരു കാലയളവു നീക്കിയാൽ ) അയാളുടെ മേഖലയിൽ നിർഭയം നിസ്സങ്കോചം ആരാധകരുടെ കൈയ്യടി നേടി മുന്നേറുകയായിരുന്നു.വനിതകളുടെ വഴികാട്ടി എന്ന് വീമ്പിളക്കുന്ന പൊങ്ങച്ച മാസിക പോലും അയാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചു പ്രചരിപ്പിച്ചു.നല്ല ഭർത്താവും അച്ഛനും കുടുംബ ബന്ധത്തിൻ്റെ കെട്ടുറപ്പിന് ഉദാഹരണവുമായിപ്പോലും അയാൾ വാഴ്ത്തപ്പെട്ടു.കുറ്റാരോപിതന് എല്ലാ ആനന്ദങ്ങളും ആഘോഷങ്ങളും അനുവദിച്ചു കൊടുത്ത സമൂഹം സർവ്വ ആഹ്ലാദങ്ങളും കവർന്നെടുക്കപ്പെട്ട ഒരു പെൺകുട്ടിയെ ഒന്നോർക്കുകയെങ്കിലും ചെയ്തിരുന്നോ?

Advertisement

ഇരുൾ മറയ്ക്ക് പിന്നിൽ അവൾ നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ ആഹ്ലാദനിമിഷങ്ങളുടെ കേവലമായ സ്വാതന്ത്ര്യത്തിൻ്റെ നിമിഷങ്ങൾ…. അഞ്ച് വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതം..ആയിരം കഷണങ്ങളായി നുറുങ്ങിച്ചിതറിപ്പോയ തൻ്റെ സ്വത്വത്തെ വല്ലവണ്ണവും ഒന്നു പെറുക്കിക്കൂട്ടിവയ്ക്കാൻ അവൾക്ക് വേണ്ടി വന്നത് ഇത്ര ദീർഘമായ ഒരു കാലയളവാണ്.WCC യുടെ ഉറ്റ സുഹൃത്തുക്കളുടെ കുടുംബത്തിൻ്റെ ഒക്കെ പിൻതുണയും സാമ്പത്തിക ഭദ്രതയും ഉള്ള താരതമ്യേന പ്രിവിലേജ് ഡ് ആയ (എന്ന് കരുതപ്പെടുന്ന ) ഒരുവളുടെ അവസ്ഥയാണിത് എന്നോർക്കണം❗ .അപ്പോൾ ഒരു സാധാരണക്കാരിയുടെയോ അതിലും താഴേക്കിടയിലുള്ളവരുടെയോ അവസ്ഥ എന്താവും ? പലരും ഗത്യന്തരമില്ലാതെ ആത്മസംഘർഷവും ബാഹ്യസമ്മർദ്ദവും താങ്ങാനാവാതെ സ്വയം ഒടുക്കിയിട്ടുണ്ടാവും.

ജീവച്ഛവമായി കഴിഞ്ഞിരുന്ന ആ കാലയളവിൻ്റെ ഇരുളിൽ നിന്ന് നേരെ വെളളിവെളിച്ചത്തിലേക്കൊന്നുമല്ല അവൾ കാലെടുത്ത് വച്ചത്. പ്രാഞ്ചിപ്രാഞ്ചി വല്ലവിധവും ഒന്ന് എണീറ്റു നിൽക്കാൻ ശ്രമിക്കുകയാണ് അവൾ. ആത്മബലം ഒന്നുകൊണ്ടു മാത്രം.ഒരു നോട്ടം കൊണ്ടോ ചിന്ത കൊണ്ടോ പോലും അവളെ വേദനിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.ഒളിച്ചു കഴിയേണ്ട ഇരയല്ല താൻ എന്നും കുറ്റക്കാരിയും അപമാനിക്കപ്പെടേണ്ടവളുമല്ല എന്നും മറിച്ച് നീതി ലഭിക്കേണ്ടവളാണ് എന്നുമുള്ള ഉത്തമ ബോധ്യം അവളുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.ആ ആത്മവിശ്വാസം അവളിൽ നിലനിർത്തേണ്ടത് സമുഹത്തിൻ്റെ കടമയും ഉത്തരവാദിത്തവുമാണ്.കോടതി കയറിയിറങ്ങിയ പതിനഞ്ച് ദിവസങ്ങളെ അവൾ അതികഠിനമായ മാനസിക സംഘർഷത്തോടെയാണ് ഓർത്തെടുക്കുന്നത്.

ഇരയുടെ മേൽ കൂട്ടത്തോടെ ചാടി വീഴുന്ന ചെന്നായ്ക്കളെപ്പോലെ അഭിഭാഷകരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചോദ്യമുനകൾ അവളുടെ ഹൃദയത്തിൽ തറഞ്ഞിറങ്ങിക്കാണും.അന്വേഷണോദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യലിൽ മാനസികനില തെറ്റിയ ഒരു പെൺകുട്ടി താൻ ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് കളവായി പറഞ്ഞതായിരുന്നെന്ന് പറഞ്ഞതും കള്ളം പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് പിഴയൊടുക്കേണ്ടി വന്നതുമായ ഒരു ഇംഗ്ലീഷ് സീരീസ് ഈയിടെ കണ്ടിരുന്നു. അതും അതിലപ്പുറവും ഇവിടെ സംഭവിക്കും.

ലൈംഗിക അതിക്രമത്തിന് വിധേയരാകുന്നവരെ തെറ്റുകാരായി കണക്കാക്കുന്ന മനോഹരമായ ആചാരത്തിന് ഇന്നും ഇവിടെ ഒരു കുറവും വന്നിട്ടില്ല എന്ന് അവളുടെ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കാം. എന്തായാലും മുഖപടമില്ലാതെ ധീരയായി നമ്മുടെ മുന്നിൽ നിൽക്കുന്ന ഇവളെ ഒപ്പം ചേർത്തു പിടിക്കുന്നു.
ഇവൾ അപമാനത്തെ ഭയന്ന് മറവിലിരിക്കുന്ന അനേകർക്ക് പ്രചോദനമാവട്ടെ.അപമാനിക്കപ്പെടാൻ താൻ കുറ്റക്കാരിയല്ല എന്നും അതിജീവിച്ചവളാണ് താനെന്നുമുള്ള ആത്മവിശ്വാസം എന്നും അണുവിട ചോരാതെ ഒപ്പമുണ്ടാകട്ടെ

Advertisement

പ്രിയപ്പെട്ടവളേ,
എല്ലാ പിന്തുണയും
സ്നേഹവും അറിയിക്കുന്നു.❤️

***

FB POST >>  https://www.facebook.com/geethathottam/posts/4950847088317978

 1,165 total views,  12 views today

Advertisement
Continue Reading
Advertisement
Comments
Advertisement
SEX4 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment5 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films6 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment6 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment14 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »