പുരുഷന്റെ പച്ചയായ മുഖം തുറന്നു കാട്ടുന്ന ‘ഗെഹ്‌രായിയാന്‍’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
72 SHARES
866 VIEWS

ത്രികോണ പ്രണയ കഥകൾ ബോളീവുഡിന് അപരിചിതമല്ല. ഇപ്പോഴിതാ അത്തരമൊരു പ്രമേയം വലിയ ചർച്ചകൾക്ക് വഴിവയ്ക്കുയാണ് . ദീപിക പദുകോൺ നായികയായ ‘ഗെഹ്‌രായിയാൻ’ ആണ് ബോളിവുഡിലെ ഇപ്പോഴത്തെ ട്രെന്റ്. ശകുൻ ബത്രയാണ് സംവിധാനം . വർത്തമാനകാല ബന്ധങ്ങളിലെ സങ്കീർണ്ണതകൾ പ്രതിപാദ്യമായ സിനിമയുടെ അനുഭവം എഴുതുന്നു അച്ചു ഹെലൻ.

Achu Helen

പുരുഷന്റെ പച്ചയായ മുഖം തുറന്നു കാട്ടുന്ന ഒരു സിനിമയാണ് ഇന്നലെ കണ്ട Gehraiyaan.എത്ര മനോഹരമാണ് അത് അവതരിപ്പിച്ചത്. നല്ല രീതിയിൽ പോകുന്ന നായികയുടെ ഒരു റിലേഷൻ കുളമാക്കി അവിടേക്കു നായകൻ കടന്നു കയറി എന്ന് പറഞ്ഞു കൂടാ.കാരണം പ്രേശ്നങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ. അതിൽ എരിതീയിൽ എണ്ണയായി മാറുന്ന ചിലരുണ്ട്. അവരുടെ ലക്‌ഷ്യം ഏതു വിധേനയും സ്വന്തമാക്കുക എന്നതാണല്ലോ.ആദ്യം പെണ്ണിന്റെ കണ്ണിൽ ഇഷ്ടം നിറയ്ക്കാനുള്ള ശ്രമങ്ങളാണ്.

ഒരു പാർട്ണർ ഉള്ള പെണ്ണിനോട് അത്യധികം സ്നേഹമുള്ള ഒരു പാർട്ണർ ഉള്ളവൻ യാതൊരു നാണവുമില്ലാതെ പ്രണയം പറയുക. (കാരണം ബിരിയാണി ആണേലും എന്നുമായാൽ മടുക്കുമല്ലോ)നിഷേധിക്കുന്ന അവളെ നിരന്തരം മെസ്സേജും കാൾസും കൊണ്ട് ഇമോഷണൽ ട്രാക്ക് ചെയ്യുക.അവളെ അത്രയ്ക്ക് സ്നേഹിക്കുന്നെന്നു നിരന്തരം തോന്നിപ്പിക്കുക.അവളുടെ പ്രശ്നങ്ങളിൽ പൂർണമായും കൈകടത്തി ഞാൻ നിനക്കായി മാത്രം നിലനിൽക്കുന്നു എന്ന് വരുത്തി തീർക്കുക. അങ്ങനെ പകുതി വെറുത്തു പോയ അവളുടെ പാർട്ണറെ പൂർണമായി വെറുക്കാൻ അവളെ പ്രാപ്തയാക്കുക.പോകപോകെ അവളുടെ എല്ലാ കാര്യങ്ങളിലും ഒന്നാമനായി മാറുക. മറ്റൊന്നില്ലെന്നു അവളെ കൊണ്ട് ചിന്തിപ്പിക്കും വിധം മനസ്സിലേക്ക് കടന്നു കയറുക.
ഒടുവിൽ പാർട്ണറെ ഒഴിവാക്കുന്ന ഇടം വരെ ആ ബന്ധം എത്തിക്കുക. അങ്ങനെ അവളെ പൂർണമായി നേടുന്നത്തോടെ അവൻ വിജയിച്ചു.

അവൾക്ക് അവൻ( കാമുകൻ) മാത്രം എന്ന അവസ്ഥയിൽ എത്തുമ്പോൾ, അതായത് അവൾ അങ്ങോട്ട് പൂർണമായും അവനു അടിമപ്പെട്ടു എന്നാകുമ്പോൾ അവൻ ജോലിയും തിരക്കും കുടുംബ പ്രശ്നങ്ങളും പറഞ്ഞു അവളുടെ ഫോൺ എടുക്കാത്ത അവഗണയിലേക്ക് നീങ്ങും. കാരണം അവന്റെ ലക്‌ഷ്യം അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു.

അവൾ ഉപേക്ഷിച്ച പോലെ അവൻ അവന്റെ പാർട്ണറെ ഉപേക്ഷിക്കുമെന്ന് വാക്കു കൊടുത്തിരുന്നത് പാലിക്കാനാകാത്ത കള്ള കാമുകൻ പാർട്ണറുമായി ജീവിതം ആഘോഷിക്കുന്നു. അവന്റെ വാഗ്ദാനങ്ങൾ എല്ലാം വെറും വാക്കെന്നു അറിയാതെ അവന്റെ ഗർഭം പേറി കാമുകി കാത്തിരിക്കുന്നു.
കാമുകൻ അവന്റെ പ്രശ്നങ്ങളിൽ മാത്രം മുഴുകി ഭാര്യയെ സന്തോപ്പിക്കുവാൻ ടൂർ പോകുന്നു.
കാമുകിയുടെ നിരന്തരം calls വരുന്ന ഫോണിൽ പാർട്ണർക്കു സംശയം തോന്നുമ്പോൾ ഫോൺ തുറന്നു കയ്യിൽ കൊടുക്കുന്ന ആ അവന്റെ ആ ആത്മാർത്ഥ സീൻ കാണുമ്പൊൾ കണ്ണിൽ വെള്ളം വന്നുപോയി.കള്ളന്മാർ എപ്പോഴും ഇങ്ങനാണ് ഞാൻ നിന്നെ മാത്രം എന്ന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേ ഇരിക്കും ( എല്ലാവരോടും ) പാവം ഇവനെയാണല്ലോ ഞാൻ സംശയിച്ചത് എന്നോർത്ത് പാർട്ണർ വീണ്ടും ചതിയറിയാതെ അവനെ ആത്മാർഥമായി സ്നേഹിക്കുന്നു.

കാമുകൻ കാരണം ജോലിസ്ഥലം പോലും നഷ്ടമായ നായിക അവൻ ജോലി സംബന്ധമായ തിരക്കുകളിൽ ആണെന്ന് വിശ്വസിച്ചു ഇരിക്കുമ്പോൾ ആണ് അവർ ടൂറിൽ ആണെന്ന സത്യം ഇടിത്തീ പോലെ അറിഞ്ഞത്. എല്ലാം നഷ്ടപ്പെട്ടു മഴ നനഞ്ഞു കരയുന്ന അവളോട് എനിക്കേറെ സഹതാപം തോന്നിയത് സ്വഭാവികം.
രണ്ടുപേരെയും ( പാർട്ണറേയും , കാമുകിയെയും ) ഒരു പോലെ ബാലൻസ് ചെയ്തു കൊണ്ടു പോകാമെന്ന നായകന്റെ (വില്ലൻ) മോഹം അവസാനം സ്ത്രീകളുടെ സ്വാർത്ഥ വികാരങ്ങൾക്ക് മേൽ അടിപതറുകയാണ്. അവൾക്ക് സ്നേഹിക്കുന്നവനെ അവരുടേത് മാത്രമായി കിട്ടണമെന്ന് ആഗ്രഹിക്കാമല്ലോ.

വീണ്ടും കാണുമ്പൊൾ അവളെ ബ്രെയിൻ വാഷ് ചെയ്തു എല്ലാം സാഹചര്യങ്ങൾ കൊണ്ടെന്നു sentimental ആയി നായകൻ പറയുമ്പോൾ അവൾ അത് വിശ്വസിച്ചു പോകുന്നു.അവൾക്ക് അവസാന നിമിഷം വരെയും അവനെ മനസ്സിലാക്കാൻ സാധിച്ചില്ല. കാമുകിയുടെ അടുത്തെത്തി ഞാൻ പാർട്ണറെ ഒഴിവാക്കി, അവളെ hurt ചെയ്യണ്ട എന്നത് കൊണ്ട് നീ കാരണം എന്ന് പറഞ്ഞില്ല എന്ന് വീണ്ടും യാതൊരു ഉളുപ്പുമില്ലാത്ത കള്ളം പറഞ്ഞു ഫലിപ്പിക്കുന്ന നായകന്റെ മുഖത്ത് കാറിതുപ്പാൻ തോന്നിപ്പിച്ചു. ഗർഭിണിയായ കാമുകിയെ കൊന്നാലെ അവനു സമാധാനപരമായി ജീവിക്കാനാവു എന്ന് ബോധ്യപ്പെട്ട അവൻ അതിനു മുതിരുമ്പോൾ ആക്സിഡന്റ്ലി കടലിൽ വീണു അവൻ മരിക്കുന്നു.അവന്റെ കള്ളത്തരങ്ങൾ ഒന്നും അറിയാതെ അവനു വേണ്ടി പാർട്ണർ അപ്പോഴും കണ്ണീർഒഴുക്കി വിഡ്ഢിയായി ജീവിക്കുന്നു.

പരസ്ത്രീ ബന്ധം നല്ല മധുരമാണ് സ്വന്തം ജീവിതത്തെ അത് ബാധിക്കാത്ത കാലത്തോളം മാത്രം. സ്വന്തം പാർട്ണർ അറിയുകയോ, കാമുകി കാരണം ഫാമിലിയിൽ പ്രേശ്നമാകുകയോ ചെയ്യുമ്പോൾ ക്രൂരമായി തള്ളിക്കളയാവുന്ന ഒന്നാണ് മറ്റു ബന്ധങ്ങൾ. കാരണം സമൂഹത്തിന് മുന്നിൽ അവർ മാന്യന്മാർ ആണല്ലോ. പര പുരുഷ ബന്ധങ്ങളിൽ പെടുന്ന പെണ്ണിന് എന്ത് മാന്യത.അതറിയാതെ ഇപ്പോഴും ആണിന്റെ ഇമോഷണൽ ട്രാക്കിൽ കുടുങ്ങി സ്വന്തമായതെല്ലാം ഉപേക്ഷിക്കുന്ന എത്രയോ വിഡ്ഢികളുണ്ട് ഇപ്പോഴും . ശിവശങ്കരന്മാർ ആണ് നമുക്ക് ചുറ്റും. പിടിക്കപ്പെടുമ്പോൾ അവർക്ക് മുന്നിൽ വെച്ചു നിങ്ങളെ അറിയില്ലെന്നു യാതൊരു മടിയുമില്ലാതെ പറയുന്നവർ. ആരുമില്ലാതെ കാണുമ്പൊൾ മാത്രം വാരിക്കോരി സ്നേഹം വിളമ്പുന്ന നല്ല ഒന്നാന്തരം അഭിനേതാക്കൾ. സത്യത്തിൽ ഇവർ എല്ലായിടത്തും അഭിനയമാണോ? എവിടെയാണ് ഇവരുടെ ഒർജിനൽ? ഉത്തരമില്ലാത്ത ചോദ്യം തന്നു സിനിമ അവസാനിക്കുന്നു.

Nb: അവൻ കയ്യും കണ്ണും കാണിക്കുമ്പോൾ അവൾ പോകാൻ നിന്നിട്ടല്ലേ എന്ന കുല കമന്റ്‌സ് പ്രതീക്ഷിക്കുന്നു.😂

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി