ജനിതക ശാസ്ത്രം തൊട്ടങ്ങോട്ടു മനുഷ്യന്റെ പുതു ചരിത്രം ആരംഭിക്കും, മനുഷ്യൻ അവനെ പുതുക്കി തുടങ്ങിയിരിക്കുന്നു

218

Umer Kutty

മനുഷ്യ കുലത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് മനുഷ്യൻ തന്നെയാണ് . ആദ്യത്തെ അവന്റെ കണ്ടുപിടുത്തം തീയാണ് എപ്പോഴാണത് ? 125000 വർഷങ്ങൾക്ക് മുൻപണത് അതൊരു ഊഹമാണ് പക്ഷെ തീ ഉണ്ടാക്കാനുള്ള മനുഷ്യന്റെ ശ്രമത്തിൽ നിന്നാണ് പിന്നീട് മാനുഷകുലം വളർച്ചയുടെ പടവ് താണ്ടുന്നത് എന്ന് പറയാം .

തീ ഊർജ്ജമാണ് അതുപയോഗിച്ച് അവന്റെ രണ്ടാമത് പരീക്ഷണം നടന്നു ,അത് പാചകമായിരുന്നു …
തുടർന്ന് നടന്ന പ്രധാന്യമേറിയ പതിനെട്ടു കണ്ടെത്തലുകൾ തിങ്ക്സ് എന്ന വെബ് പേജിൽ നിന്നെടുത്തു ഞാനവിടെ ചുരുക്കി എഴുതുന്നു .

മൂന്ന് : – ചക്രം ബി സി മൂവായിരത്തി അഞ്ഞൂറിൽ മെസോപ്പൊട്ടാമിയക്കാരാണ് ആദ്യമായി ചക്രം ഉപയോഗിച്ചത് ഈജിപ്തുകാർ കാളകളെ പൂട്ടിയ വണ്ടി ഉപയോഗിച്ചിരുന്നത് ചിത്രീകരിച്ച ബി സി 2000 ലെ ഒരു ചിത്രം കണ്ടെത്തിയിട്ടുമുണ്ട് .
നാല് :- ആണി ,ബി സി 3400 ൽ ഈജിപ്‌തുകാർ ആണികൾ ഉപയോഗിച്ചിരുന്നു
അഞ്ച് :- സ്ക്രൂ ,പുരാതന ഗ്രീക്കുകാർ 1 2 ബി സി കളിൽ സ്ക്രൂ ഉപയോഗിച്ചിരുന്നു
ആറ് :- സുതാര്യ ഗ്ലാസ്സ് , ഈജിപ്ത് മെസോപ്പൊട്ടാമിയ
ഏഴ് :- കോമ്പസ്സ് 200 300 ബി സിയിൽ ചൈനക്കാർ കോമ്പസ് കണ്ടെത്തി ,മനുഷ്യന്റെ ലോക സഞ്ചാര ചരിതം അവിടെ തുടങ്ങി
എട്ട് :- പേപ്പർ 100 ബി സി യിൽ ചൈനക്കാർ പേപ്പർ ഉപയോഗിച്ചിരുന്നു
ഒന്പത് :- വെടിമരുന്ന് 9 എ ഡി യിൽ ചൈനക്കാർ
പത്ത് :- അച്ചടിയന്ത്രം, പത്തു മുതൽ ആധുനിക കാലത്തെ കണ്ടുപിടുത്തങ്ങൾ ആണ് , അത് കണ്ടുപിടിച്ച ആളുകളുടെ പേരും നാടും ചേർക്കുന്നു 1493 ,ജർമ്മനി ,ഗുട്ടൻ ബർഗ്ഗ്
പതിനൊന്ന് :- വൈദ്യുതി പതിനെട്ടാം നൂറ്റാണ്ട് ബെഞ്ചമിൻ ഫ്‌ളാങ്കിൻ അമേരിക്കൻ ഐക്യനാടുകൾ
പന്ത്രണ്ട് :- ആവിയന്ത്രം 1763 1775 കാലഘട്ടത്തിൽ സ്‌കോട്ടീഷുകാർ
പതിമൂന്നു :- ഇന്റേണർണൽ കംപഷൻ മെഷീൻ ഇത് ആധുനിക കണ്ടുപിടുത്തങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് . കെമിക്കൽ എൻജിനുകൾ മെക്കാനിക്കൽ പ്രവർത്തികളിലേക്കു പരിവർത്തിപ്പിക്കുന്ന ഈ കണ്ടുപിടുത്തം ബെൽജിയൻ ശാസ്ത്രജ്ഞനായ ഏറ്റനോ ലിനോയിറിന്റെ പേരിൽ ആണെന്നാലും ഇതൊരു കൂട്ടായ യത്നമായിരുന്നു ജർമ്മനിയും ഇതിൽ സുപ്രധാന പങ്കു വഹിച്ചു . ഇന്നത്തെ ആയുധങ്ങൾ മുതൽ വൻ യന്ത്ര സമുച്ചയങ്ങൾ വരെ വികാസം കൊണ്ടതു ഇതുവഴിയാണ് . പത്തൊൻപതാം നൂറ്റാണ്ട് .
പതിനാല് :- ടെലിഫോൺ സ്‌കോട്ടിഷ് സ്വദേശി അലക്സിൻഡർ ഗ്രഹാം ബെൽ
പതിനഞ്ച് :- വാക്സിൻ മനുഷ്യ കുലത്തെ ജീവിപ്പിച്ച നിലനിർത്തിയ മഹത്തായ കണ്ടുപിടുത്തം എഡ്വേർഡ് ജെന്നർ 1796 ലൂയി പാസ്റ്റർ 1885
പതിനാറ്‍ :- കാർ പത്തൊൻപതാം നൂറ്റാണ്ടിൽ പലരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി കാർ നിരത്തിലിറങ്ങുന്നതോടെ ഭൂമിയുടെ ഉപരിതലത്തിൽ മനുഷ്യന്റെ ചലനവേഗം വർധിച്ചു കാൾ ബെൻസ് ജർമ്മനി എന്ന് കാറിനെ ചേർത്തു പറയാം ..
പതിനേഴ് : – വിമാനം അമേരിക്ക റൈറ്റ് സഹോദരന്മാർ 1903
പതിനെട്ട് :- റോക്കറ്റ് , പിന്നെയും നാം പിറകിലേക്ക് പോകണം അതിന്റെ തുടക്കം ചൈനയിൽ നിന്നാണ് . ഇരുപതാം നൂറ്റാണ്ടിൽ ആധുനിക രാജ്യങ്ങൾ റോക്കറ്റുകൾ നിർമ്മിച്ചു തുടങ്ങി
പത്തൊൻപത് :- ന്യൂക്ലിയർ ഫിഷൻ, ഓട്ടോഹാൻ ജർമ്മനി
ഇരുപതു :- കമ്പ്യൂട്ടർ

കമ്പ്യൂട്ടർ പറയുമ്പോൾ ഇന്റർ നെറ്റും പറയണമല്ലോ 1960 യു എസ് പട്ടാളമാണ് ഇന്ന് ലോകത്തെ മാറ്റിമറിച്ച വിവര സാങ്കേതിക വിദ്യക്കും വിവര കൈമാറ്റത്തിനും ഞാനിതു എഴുതുന്നതിനും നിങ്ങൾ വായിക്കുന്നതിനും ഒക്കെ കാരണമായ ലോകത്തെ അതി മഹത്തായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ 1990 കളോടെ ലോക വ്യാപകമായ ഈ കണ്ടു പിടുത്തം വാക്സിൻ കണ്ടു പിടുത്തത്തെക്കാൾ മികവുറ്റതാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല എന്നത് ദയവായി ക്ഷമിക്കുക .

ഇനി ജനിതക ശാസ്ത്രം തൊട്ടങ്ങോട്ടു മനുഷ്യന്റെ പുതു ചരിത്രം ആരംഭിക്കും മനുഷ്യൻ അവനെ പുതുക്കി തുടങ്ങിയിരിക്കുന്നു . മനുഷ്യകുലത്തെ ഇനി പുതുക്കി നിർണ്ണയിക്കുക ജനിതക ഇഞ്ചിനീറിങ് ആയിരിക്കും ..