മോദിയെ പോലൊരു ദുരന്തം ഭരിക്കുന്ന ഇന്ത്യയിലാണ് യുക്തിവാദിയായ നെഹ്‌റു പണ്ട് ഭരിച്ചതെന്നോർക്കുമ്പോൾ ദൈവമില്ലെന്നു പറയാൻ പറ്റില്ല

69
Geordie George
എനിക്കൊണ് കുമ്പസാരിക്കണം… എത്ര കടുത്ത യുക്തിവാദി ആയാലും ‘ദൈവം ഉണ്ടെങ്കിലോ’ എന്ന് ഇടയ്ക്കൊക്കെ മനസ്സിൽ തോന്നും. ദൈവം ഉണ്ടെന്ന് എനിക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ട്…
അതിന് കാരണം ഈ മനുഷ്യനാണ്. നെഹ്റു. അതേ അങ്ങേര് തന്നെ. ഈശ്വര വിശ്വാസം ഇല്ലാതെ, മതപരമായി ജീവിക്കാതെ മരിച്ചുപോയ ഈ മനുഷ്യൻ. 2020 ലെ ഇന്ത്യ എങ്ങനെയാണെന്ന് നിങ്ങൾ കാണുന്നില്ലേ? മോദിയെപ്പോലെ ഒരു സമ്പൂർണ്ണ ദുരന്തത്തെ – രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക, ബൗദ്ധീക ദുരന്തത്തെ – കണ്ണും പൂട്ടി ആരാധിക്കുന്ന ജനത. അയാളുടെ ആനമണ്ടത്തരങ്ങൾ ഒരു ലോകോത്തര നേതാവിന്റെ ശക്തമായ ഇടപെടലുകൾ ആണെന്ന് കരുതുന്ന ഒരു ജനത. അന്ധവിശ്വാസങ്ങളുടെ വിശ്വ തലസ്ഥാനമായ ഒരു രാജ്യം. ചാണകവും ഗോമൂത്രവും മുതൽ, ജ്യോതിഷവും യോഗയും, പൊങ്കാലയും, എന്തിന് പാട്ട കൊട്ടൽ വരെ ശാസ്ത്രമാണെന്ന് വിശ്വസിക്കുന്ന ഒരു ജനത. സ്ത്രീ വിരുദ്ധതയുടെ ആഗോള പ്രഭവകേന്ദ്രം. ശാസ്ത്രത്തെ പശ്ചാത്യം എന്ന് പുച്ഛിക്കുന്ന, മോഡേൺ മെഡിസിൻ അനാവശ്യമാണെന്ന് കരുതുന്ന ഒരു ജനത. വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് അന്ധവിശ്വാസം exponentially വളരുന്ന ഒരേയൊരു ലോകരാജ്യം.
2020ൽ ഇതാണ് അവസ്‌ഥ എങ്കിൽ 1947ൽ എന്തായിരുന്നിരിക്കും അവസ്ഥ? ആലോചിക്കാൻ പറ്റുന്നുണ്ടോ? ഇങ്ങനെ ഒരു രാജ്യത്ത്, അങ്ങനെ ഒരു കാലത്ത് ദൈവരഹിതനായ മതരഹിതനായ നെഹ്റു, പ്രധാനമന്ത്രി ആയെങ്കിൽ… എവിടെയോ ഒരു ദൈവം ഉണ്ടായേ പറ്റൂ. അല്ലാതെ അത് ആംഭവിക്കുക എന്നത് അസാധ്യമാണ്.
NB: ഇതും വായിച്ച് ജൂക്തിവാദി മുട്ടുമടക്കി എന്നും പറഞ്ഞ് ഇറങ്ങരുത്. മടല് വെട്ടി അടിക്കും. ഇപ്പോഴേ പറഞ്ഞേക്കാം.