ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം

376

എഴുതിയത് : Geordie George

ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം. അതിപ്പോ കേന്ദ്ര മന്ത്രിക്ക് നേരെ യതീഷ് ചന്ദ്ര ആയാലും ലോക്കൽ സെക്രട്ടറിക്ക് നേരെ SI ആയാലും.ഒരു പൗരനെപ്പറ്റി അവൻ, അവൻ എന്ന് ഒരു SI കൂടെക്കൂടെ പരാമർശിക്കുന്നത് തെറ്റ്. SFI നേതാവായതുകൊണ്ട് പൗരത്വം നഷ്ടപ്പെടുന്നില്ല.

കോളിന്റെ തുടക്കം മുതൽ നിങ്ങൾ വിദ്യാർഥികളുടെ സൈഡ് ആണെങ്കിൽ എനിക്കൊന്നും പറയാനില്ല എന്ന ധാർഷ്ട്യം.സ്ഥലത്തുണ്ടായിരുന്നു എന്നവകാശപ്പെടുന്ന SI ക്ക് ആര് ആരെ അടിച്ചു എന്ന് ഒരു ധാരണയും ഇല്ല. തീർത്തും നിർഗ്ഗുണ നിഷ്പക്ഷൻ.

“ഞാൻ നേരെ വാ നേരേ പോ എന്നു പറയുന്ന ആളാണ്” തീർത്തും അനാവശ്യമായ പ്രസ്താവന. അതൊരു മേന്മയല്ല. ഓരോ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും ജനം അത് പ്രതീക്ഷിക്കുന്നു. “ഒരു പാർട്ടിയോടും കൂറില്ല” ഇതും ഒരനാവശ്യ പ്രസ്താവന. “കളമശ്ശേരി ആരുടെയാണെങ്കിലും എനിക്കൊരു പ്രശ്നവും ഇല്ല” എന്തൊരു വിവരക്കേട്. വീണ്ടും വീണ്ടും ഭരത് ചന്ദ്രൻ മോഡലിൽ വിഷയവുമായി ബന്ധപ്പെടാത്ത ജല്പനങ്ങൾ. “മനസ്സിലായോ” “മനസ്സിലായോ” എന്നു ഇടയ്ക്കിടെ വിരട്ടുന്നു.

“വളരെ വ്യത്യാസം ഉണ്ട് സുഹൃത്തേ. അതാണ് വ്യത്യാസം.” വ്യത്യസ്ഥനാമൊരു പൊലീസാണെന്ന് അവകാശപ്പെടുന്നു. തോളിൽ രണ്ടു നക്ഷത്രോം വശത്തു നീലയും ചുമപ്പും വരയും. യൂണിഫോം ഇട്ടാൽ ഒരേ റാങ്കുള്ളവർ എല്ലാം ഒന്നുതന്നെ. ഒരുത്തനും ആക്ഷൻ ഹീറോ ബിജു ഒന്നുമല്ല. “യൂണിഫോം ഇട്ടിട്ട് ചാകാനും റെഡിയായിട്ടാണ് വന്നേക്കണത്” . “നിങ്ങളെന്താ ചെയ്യാന്നു വച്ചാ ചെയ്യ്”. “ഇവിടെ ഇരിക്കണമെന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല”

“ചത്തു പണിയെടുക്കുന്ന പൊലീസുകാർ പറയുന്നത് നിങ്ങൾക്കെന്താ വിശ്വസിക്കാൻ പറ്റാത്തത്””ഞാൻ മാന്യമാണ്, മാന്യനുമാണ്. എനിക്ക് നന്നായിട്ടറിയാം എന്നെപ്പറ്റി”. എന്തോന്നെടെ ഇതൊക്കെ?”പണിയെടുത്ത് ടെസ്റ്റ് എഴുതി പാസായതാ..” ഒവ്വാ. IPS പാസ്സായസവന്മാർ എജ്ജാതി കോമാളികളാണെന്ന് കാണുന്നുണ്ട്. അപ്പോഴാ ഒരു ലോക്കൽ SI..”നിങ്ങൾക്ക് ഇഷ്ടമുള്ള ആളെ കൊണ്ടുവന്നിരുത്ത്”. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.”അങ്ങനെ പേടിച്ചു ജീവിക്കാൻ പറ്റൂല” പേടിക്കണം മോനേ. ജനങ്ങളെയും ജനപ്രതിനിധികളെയും പേടിക്കണം. അന്ത ഭയം ഇരുക്കണം. നീ നാടുവാഴിയല്ല. നീയൊരു പബ്ലിക് സെർവന്റ് ആണ്. Test എഴുതി പാസ്സായെങ്കിൽ ആ വാക്കിന്റെ അർത്ഥവും അറിഞ്ഞിരിക്കണം.

ഇമ്മാതിരി ജല്പനങ്ങൾ കേട്ടിട്ടും ഒരു പോലീസുകാരനെ ഹീറോയായി കാണുന്ന ഇത്രയധികം മലയാളികളോ? ഇതാണോ നമ്മുടെ പൗരബോധവും ജനാധിപത്യ ബോധവും? CPM എന്ന പാർട്ടിയെ ഇഷ്ടമല്ലെന്നു വച്ച് പോലീസിലെ ഗുണ്ടകളെ പ്രോത്സാഹിപ്പിക്കരുത്. ജനങ്ങളോട് ബഹുമാനമില്ലാത്ത ഒരാൾക്കും ജനാധിപത്യത്തിൽ കാക്കിയിട്ട് ജനങ്ങളോട് ധിക്കാരം പറയാൻ അവസരം ഉണ്ടാവരുത്.

ഭരണ കക്ഷിയുടെ സെക്രട്ടറിയോട് ഇയാൾ ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ സാധാരണക്കാരോട് എന്തായിരിക്കും ധിക്കാരം എന്ന് ഊഹിക്കാം. നിലയ്ക്ക് നിർത്തേണ്ടതിനെയൊക്കെ ഇനിയെങ്കിലും നിർത്തി ശീലിപ്പിക്കണം. ഇല്ലെങ്കിൽ ഉരുട്ടിക്കൊലകളും ലോക്കപ്പ് മർദ്ദനങ്ങളും ഇനിയും തുടരും.

NB: വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പൈങ്കിളി ഡയലോഗുകൾ നിർത്താതെ പറഞ്ഞിരുന്നത് call പുറത്തുവിടണം എന്ന ഉദ്ദേശത്തോടെ തന്നെയാണെന്ന് വ്യക്തം.