പ്രത്യുൽപ്പാദനത്തിന്റെ രാഷ്ട്രീയം

1030

Geordie George എഴുതുന്നു 

പ്രത്യുൽപ്പാദനത്തിന്റെ രാഷ്ട്രീയം

നിങ്ങളുടെ പട്ടണത്തിലെ ഒരു പബ്ലിക് പാർക്ക് സങ്കൽപ്പിക്കുക. എറണാകുളം പരിചയമുള്ളവർക്ക് സുഭാഷ്പാർക്ക് ഉദാഹരണമായി എടുക്കാം. ആർക്കും ഫ്രീ ആയി പോയിരുന്ന് കാറ്റുകൊള്ളാനും വിശ്രമിക്കാനും സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കാനും ഒക്കെ ശാന്തമായ ഒരു പൊതുസ്ഥലം.

Geordie George
Geordie George

ഒരു സായാഹ്നത്തിൽ ശരാശരി 200-250 പേർ ഈ പാർക്കിൽ ഉണ്ടാവും എന്നു കരുതുക.

ഒരു ദിവസം എറണാകുളത്തെ RSS ജില്ലാ കാര്യവാഹക്, സംഘാംഗങ്ങളോട് ഒരു ആഹ്വാനം നടത്തുന്നു. ഇന്നുമുതൽ സംഘാംഗങ്ങൾ ഗണവേഷത്തിൽ വൈകിട്ട് 5 മണിക്ക് സുഭാഷ് പാർക്കിൽ എത്തിച്ചേരണം.

അങ്ങനെ അന്നുമുതൽ ഏകദേശം 500 RSS പ്രവർത്തകർ കാക്കി നിക്കറും വെള്ള ഷർട്ടും ധരിച്ച് പാർക്കിൽ എത്തുന്നു എന്ന് കരുതുക. പ്രത്യേകിച്ച് ആരെയും ഉപദ്രവിക്കുന്നില്ല. പക്ഷെ ഇരിപിപ്പിടങ്ങൾ മുഴുവൻ അവർ കൈവശപ്പെടുത്തിയിരിക്കുന്നു. പാർക്ക് കാക്കിമയം. ചിലർ അവിടവിടെയായി വട്ടംകൂടിയിരുന്ന് നാമജപം നടത്തുന്നു.

സംഘാംഗംങ്ങൾ എല്ലാവരും പാദരക്ഷകൾ പാർക്കിനു പുറത്തുവച്ചിരിക്കുന്നു. പാദരക്ഷയുമായി അകത്തുവന്നവരെ ‘എവിടുന്നു വരുന്നെടെ’ എന്ന ഭാവത്തിൽ നോക്കുന്നു. സംഘാംഗങ്ങൾ ഉപവാസത്തിൽ ആണ്. പാർക്കിൽ കടല കൊറിക്കുന്നവരെയും ഐസ്ക്രീം തിന്നുന്നവരെയും ക്രിമിനലുകളെപോലെ നോക്കുന്നു. സംഘാംഗങ്ങൾ എല്ലാവരും പുരുഷന്മാർ ആണ്. അവർ സ്ത്രീകളെ തടയുന്നില്ല. പക്ഷെ നിങ്ങൾക്കിവിടെ എന്തു കാര്യം എന്ന രീതിയിൽ തുറിച്ചു നോക്കുന്നു. (കേസ് ഒഴിവാക്കാൻ 13ആം സെക്കൻഡിൽ 2 സെക്കൻഡ് ബ്രേക്ക് എടുക്കുന്നു. അടുത്ത 13 സെക്കൻഡ് അതിനു ശേഷം മാത്രം). ഇത് ആഴ്ചകളോളം തുടരുന്നു.

Image result for rssഅങ്ങനെ ആദ്യം സ്‌ത്രീകളും കുട്ടികളും പാർക്കിൽ വരാതാവുന്നു. ക്രമേണ പൊതുജനങ്ങൾ പാർക്ക് ഒഴിയുന്നു. പാർക്ക് സംഘത്തിന്റെ സ്വതന്ത്ര വിഹാരകേന്ദ്രം ആകുന്നു.

ഇതൊന്നും ഇഷ്ടപ്പെടാത്ത ചിലർ സംഭവം വർത്തയാക്കുന്നു. സംഘത്തിന്റെ വിശദീകരണം വരുന്നു… ഓരോ സംഘ പ്രവർത്തകനും അവിടെ വരാൻ വ്യക്തി സ്വാതന്ത്ര്യം ഉണ്ട്. അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും (ഗണ വേഷം ഉൾപ്പെടെ എന്തും) അവകാശമുണ്ട്. അവരെ ആരും നിർബന്ധിച്ചു വരുത്തുന്നതല്ല. അവർ പൊതുജനങ്ങളെ തടഞ്ഞിട്ടില്ല. തടയുകയും ഇല്ല. നിങ്ങൾക്കും വേണമെങ്കിൽ നിങ്ങളുടെ പാർട്ടിയുടെ/ മതത്തിന്റെ വേഷം ധരിച്ചു വരാം. സംഘം തടയില്ല.

സംഘടിത കയ്യേറ്റത്തെ വ്യക്തി സ്വാതന്ത്ര്യം എന്ന ഒഴിവുകഴിവ്‌ പറഞ്ഞ് ന്യായീകരിക്കുന്നതിന്റെ ഒരു ഉദാഹരണമാണിത്. ഒന്നോ രണ്ടോ, അഞ്ചോ പത്തോ സംഘപ്രവർത്തകർക്ക് പാർക്കിൽ പോകാൻ തോന്നാം. സ്വഭാവികം. ആദ്യം പാർക്കിൽ വന്നിരുന്ന 200 പേരിൽ തന്നെ കുറേപ്പേർ RSS കാർ ആയിരുന്നിരിക്കാം.

പക്ഷെ കേന്ദ്രീകൃതമായ ഒരു ആസൂത്രണത്തിന്റെ ഫലമായി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിച്ചു ചെയ്യുന്ന സംഘടിത നീക്കങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവിൽ ഒളിച്ചു കടത്തുന്നത് അപകടകരമാണ്.

സംഘത്തെ വിമർശിക്കുമ്പോൾ രോമാഞ്ചം. വെള്ളക്കുപ്പായവും തൊപ്പിയും ഡിസൈനർ കൂമ്പൻ താടിയുമായി ഈദ് നമസ്കാരത്തിന് പൊതുസ്ഥലം കയ്യേറുന്നതും വ്യക്തി സ്വാതന്ത്ര്യമല്ല, അതൊരു സംഘടിത കയ്യേറ്റമാണ്‌ എന്നുപറഞ്ഞാൽ? അതാണ് സത്യം.

Image result for eid niskaramആയിരക്കണക്കിന് (or ലക്ഷക്കണക്കിന്) സ്ത്രീകൾ മതനേതാക്കളുടെ ഫത്വകൾ അനുസരിച്ചു കറുത്തചാക്കിൽ സ്വയം പൊതിഞ്ഞു നിരത്തിൽ ഇറങ്ങുന്നതും വ്യക്തി സ്വാതന്ത്ര്യം അല്ല. അടിമത്തം ആണ്. ആയിരക്കണക്കിൽ വസ്ത്രങ്ങളിൽ നിങ്ങൾക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കുന്നത് സ്വാതന്ത്ര്യം. മതം ഒരു പ്രത്യേക വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയും 100ൽ 80 സ്ത്രീകൾ അത് അനുസരിയ്ക്കുകയും ചെയ്യുന്നത് എങ്ങനെ വ്യക്തി സ്വാതന്ത്ര്യം ആവും!!

ഇനി ജനസംഖ്യ. ഭൂമിയിലെ സ്രോതസ്സുകൾ പരിമിതമാണ്. പ്രകൃതി വിഭവങ്ങൾ പരിമിതമാണ്. ശുദ്ധജലം പരിമിതമാണ്. കൃഷിഭൂമി പരിമിതമാണ്. വാസയോഗ്യമായ ഭൗമോപരിതലം പോലും പരിമിതമാണ്. ഇപ്പോൾ തന്നെ ഭൂമിയിലെ മനുഷ്യരുടെ ജനസംഖ്യ പ്രകൃതിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച്, മനുഷ്യൻ ആർജ്ജിച്ച സകല അറിവുകളെയും അവഗണിച്ച് ഏതോ ഗോത്രവർഗ്ഗ സങ്കല്പത്തിലെ ആകാശജീവി കാത്തുകൊള്ളും എന്ന മണ്ടൻ ധാരണയിൽ ജീവിക്കുന്നവർ ഇന്നും ഉണ്ട്. അവരുടെ നേതാക്കൾ സ്വന്തം സാമുദായിക രാഷ്ട്രീയ സാമ്പത്തീക നേട്ടങ്ങൾക്ക് വേണ്ടി അണികളുടെ ജനസംഖ്യ അനിയന്ത്രിതമായ പ്രത്യുൽപാദനത്തിലൂടെ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ മുതൽ സമുദായത്തെ വന്ധ്യംകരിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനകൾ വരെ ഉദ്ധരിച്ച് വർദ്ധിതമായ തോതിൽ പ്രത്യുൽപ്പാദനം തുടരണം എന്ന്‌ ആഹ്വാനം ചെയ്തുകൊണ്ടേയിരിക്കുന്നു.

ഇത്തരം മനുഷ്യത്വഹീനവും സാമൂഹ്യ വിരുദ്ധവുമായ ആഹ്വാനങ്ങൾ കണ്ണടച്ചു വിശ്വസിച്ചു ബേബി ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നവർ ദയവു ചെയ്ത് വ്യക്തി സ്വാതന്ത്ര്യം എന്നു മാത്രം പറയരുത്.

ആ പ്രയോഗത്തിന്റെ അർത്ഥം നിങ്ങൾക്കൊക്കെ സ്വപ്നം കാണാൻപോലും പറ്റാത്തത്ര വിശാലമാണ്. സ്വന്തം സമുദായ നേതാക്കളുടെ ഉത്തരവുകൾ പാലിക്കാൻ ശരീരവും ജീവിതവും സമർപ്പിക്കുന്ന അശ്ലീലത്തെ ദയവായി ആ പേരുപറഞ്ഞ് – വ്യക്‌തിസ്വാതന്ത്ര്യം – വിളിക്കരുത്.

Advertisements