Connect with us

Psychology

വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ ? എന്നാൽ അതൊരു തോന്നൽ മാത്രമാണ്

മനോഹരമായ ഒരു വീട് വെച്ച് അതിൽ താമസം തുടങ്ങാറാകുമ്പോഴേക്കും, ഇലക്ട്രിക്കൽ ഹൈടെൻഷൻ ലൈനിന്റെ ഒരു ടവർ വീടിന്റെ നേരെ മുന്നിൽ സ്ഥാപിക്കപ്പെട്ടാൽ

 173 total views

Published

on

ജോർജ്ജ് കാടൻകാവിൽ

നിങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു ടവർ വന്നാലോ ?

മനോഹരമായ ഒരു വീട് വെച്ച് അതിൽ താമസം തുടങ്ങാറാകുമ്പോഴേക്കും, ഇലക്ട്രിക്കൽ ഹൈടെൻഷൻ ലൈനിന്റെ ഒരു ടവർ വീടിന്റെ നേരെ മുന്നിൽ സ്ഥാപിക്കപ്പെട്ടാൽ, നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും? അതു തന്നെയായിരുന്നു അഞ്ചു വർഷം മുമ്പ് ബ്ളെസ്സ് റിട്ടയർമെന്റ് ലിവിംഗിൽ താമസം തുടങ്ങിയപ്പോൾ ഞങ്ങളുടെ അവസ്ഥയും. ഈ കെട്ടിട സമുച്ചയത്തിന്റെ മുൻ വശത്ത്, ഒത്ത നടുക്ക് മെയിൻ ഗേറ്റിനോട് ചേർന്ന് ഒരു 220 കെ.വി ലൈനിന്റെ ടവർ.

മനോഹരമായ ഈ ബിൽഡിംഗിന്റെ ഫ്രണ്ട് വ്യൂ മാത്രം ഫോട്ടോ എടുക്കാൻ സാധിക്കുന്നില്ല, കാരണം ആ ടവർ അവിടെ ഒരു നോക്കുകുത്തി പോലെ മുഴച്ചു നിൽക്കുന്നു. ആദ്യമൊക്കെ ഈ ടവറിൽ നോക്കുമ്പോൾ ശ്ശോ നേരെ മുന്നിൽ തന്നെ ഇതു വന്നുവല്ലോ എന്ന് വലിയ ഇച്ഛാഭംഗം തോന്നുമായിരുന്നു. ക്രമേണ അത് ശീലമായി, കാഴ്ചയുടെ ഭാഗമായി.

ലോക്ക്ഡൌൺ കാലത്ത്, എനിക്ക് ഓഫീസിൽ പോകാൻ സാധിക്കാതെ വന്നപ്പോൾ ധാരാളം സമയം മിച്ചം ലഭിച്ചു. അതു വിനിയോഗിക്കാൻ കണ്ടു പിടിച്ച ഹോബി ഫോട്ടോഗ്രാഫി ആയിരുന്നു. അല്പം കൂടിയ ഒരു മൊബൈൽ ഫോൺ വാങ്ങി, ഈ കാംമ്പസ്സും അനുബന്ധ ഭൂമിയും ചേർന്ന എട്ടേക്കറോളം സ്ഥലത്തെ ജൈവ വൈവിധ്യങ്ങളുടെ ഫോട്ടോ എടുക്കുക. അത് അപ്പപ്പോൾ വൺ ഡ്രൈവിൽ അപ്-ലോഡ് ചെയ്യും. എന്റെ ഗ്രാഫിക്സ് ടീമിന് ഷെയർ ചെയ്തു കൊടുത്തു. അവർക്ക് അങ്ങിനെ ഞങ്ങളുടെ സ്വന്തം ചിത്രങ്ങൾ ധാരാളമായി ലഭിക്കാൻ തുടങ്ങി, ഡിസൈനിംഗ് കൂടുതൽ സ്വകീയം ആയി മാറി.

ഒരു വയൽക്കരയിലെ കുന്നിൻ ചെരിവിലാണ് ഈ പ്രദേശം. വൈകുന്നേരങ്ങളിൽ ക്യാമ്പസിന്റെ പടിഞ്ഞാറേ മൂലയിൽ ചെന്നാൽ പാടത്തു നിന്നും വരുന്ന ഇളം കാറ്റും കൊണ്ടിരിക്കാം, അതൊരു പ്രത്യേക സുഖമാണ്. അവിടെ നിന്നുകൊണ്ട് സൂര്യാസ്തമയം കാണാനും നല്ല ഭംഗിയാണ്. പക്ഷേ അതിന്റെ ഫോട്ടോ എടുത്താൽ ഈ ഇലക്ട്രിക് ലൈൻ പടത്തിലെ കരടാകും.
ഒരു ദിവസം സൂര്യാസ്തമയ നേരത്ത് ആകാശത്ത് പതിവിലും വ്യത്യസ്തമായ വർണ്ണ വിസ്മയം. ഈ കാഴ്ച ലൈനിന്റെ തടസ്സമില്ലാതെ ക്ളിക് ചെയ്യാൻ ബിൽഡിംഗിന് നേരെ എതിർവശത്ത് ലൈനിനും അപ്പുറത്തുള്ള ഒരു പറമ്പിലേക്ക് അന്നാദ്യമായി ഞാൻ കാമറയുമായി കടന്നു ചെന്നു.

ആഹാ മനോഹരമായ ആകാശകാഴ്ച്ചകൾ, എല്ലാം ഒരു തടസ്സവും ഇല്ലാതെ ക്ളിക് ചെയ്തെടുത്തു. അവിടെ നിന്ന് തിരികെ ഞങ്ങളുടെ ബിൽഡിംഗിലേക്ക് നോക്കി. അന്തിവെയിലിൽ ബിൽഡിംഗ് തിളങ്ങി നിൽക്കുന്നത് കാണാൻ അതി മനോഹരമായിരിക്കുന്നു. ഒരു ഫോട്ടോ എടുത്തു നോക്കി. അയ്യേ, ആ ടവർ ശരിക്കും ഒരു നോക്കു കുത്തി പോലെ കാഴ്ച്ച മുടക്കി നിൽക്കുന്നു. എന്നാലും എന്റെ ടവ്വറേ എന്നു വിചാരിച്ച് ആ ടവറിനെ തന്നെ അല്പനേരം നോക്കി നിന്നു പോയി. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്, അന്തിവെയിലിൽ ആ ടവ്വറും തിളങ്ങി നിൽക്കുകയാണ്. ഒരുപാട് കൈകളുള്ള ഏതോ പുരാണ കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം നല്ല പ്രൌഢിയിൽ, രണ്ടു വശത്തേക്കും കൈവിരിച്ചു പിടിച്ചു നിൽക്കും പോലെ, കമ്പികൾ വിരിച്ച് തല ഉയർത്തി ആണ് ആ ടവറിന്റെ നിൽപ്പ്.

Advertisement

ഇതൊരു നല്ല കാഴ്ച്ചയാണല്ലോ എന്നു കരുതി ഞാൻ ആ ടവറിന്റെ ഒരു ഫോട്ടോയെടുത്തു നോക്കി. ആഹാ പ്രൌഢം, ഗംഭീരം, മനോഹരം. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി, ആ ടവറിന്റെ പശ്ചാത്തലമായി, ഞങ്ങളുടെ കെട്ടിട സമുച്ചയം, മനോഹരമായി തിളങ്ങി നിൽക്കുന്നു.

ഒരു കാതലായ തത്വ ചിന്തയാണ് ഈ ഒരു അനുഭവത്തിലൂടെ എനിക്ക് ലഭിച്ചത്. നമ്മുടെ സ്വപ്നങ്ങൾക്ക് വിഘാതം സൃഷ്ടിച്ചു കൊണ്ട് എന്ന പോലെ നിൽക്കുന്ന, തടസ്സങ്ങൾ എന്ന് നമ്മൾ കണക്കാക്കുന്ന പലതും, സത്യത്തിൽ ഇതു പോലെ ഒക്കെ ആയിരിക്കില്ലേ?

ഈ ടവർ ഞങ്ങൾക്ക് ഒരു ശല്യമാണല്ലോ, അസൌകര്യം ആണല്ലോ, അഭംഗി ആണല്ലോ എന്നൊക്കെ അതിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധി സന്ദർഭവശാൽ മാറ്റി വെച്ച്, ആ ടവറിന്റെ സവിശേഷതകൾ ശ്രദ്ധിച്ചപ്പോഴാണ്, ഈ ശല്യത്തിനും ഭംഗിയുണ്ട് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.
പ്രിയപ്പെട്ടവരെ, ഇപ്പോൾ അഭംഗി എന്നു നിങ്ങൾ കണക്കാക്കിയിരിക്കുന്ന ഓരോന്നിനെയും, ഇനി മറ്റു പല വശങ്ങളിൽ നിന്നും കൂടി വീക്ഷിച്ചു നോക്കണേ. ശല്യം എന്നു കരുതിയവയ്ക്ക് എന്തെങ്കിലും ഗുണം കൂടിയുണ്ടോ എന്നും നോക്കണേ. പോരായ്മ എന്നു കണക്കാക്കിയിരുന്ന ഓരോന്നും ഒരു പ്രത്യേകതയായിരുന്നോ എന്നും പരിശോധിക്കണം.

വിവാഹം അന്വേഷിക്കുന്നവരിൽ ഞാൻ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്, ഓരോരുത്തരുടെ പോരായ്മകളെ കുറിച്ചുള്ള ധാരാളം മുൻവിധികൾ. സ്വന്തം പോരായ്മകൾ മൂടിവെക്കാനായി മറ്റുള്ളവരുടെ പോരായ്മകൾ ചികഞ്ഞു കണ്ടു പിടിച്ച് അത് എടുത്തു പറഞ്ഞ് സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങിനെയാണ് നമ്മൾ സ്ഥിരം പരദൂഷണക്കാരായി മാറിപ്പോകുന്നത്.ആരുടെയെങ്കിലും കാര്യത്തിൽ അസാധാരണമായി എന്തെങ്കിലും കാണുന്നത്, അവരുടെ പോരായ്മ ആയിരിക്കില്ല, അത് അയാളുടെ പ്രത്യേകത ആയിരിക്കാം എന്ന് മാറി ചിന്തിക്കാൻ ഈ കുറിപ്പുപകാരപ്പെടട്ടെ

 174 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement