Share The Article

മന്‍മോഹന്‍റെ ചിറകരിഞ്ഞ് മോദിയുടെ പ്രതികാരം

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എഴുതുന്നു 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​നം ന​ട​ത്തി​യ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന് മോ​ദി​യു​ടെ വ​ക പ്ര​ഹ​ര​വും അ​പ​മാ​ന​വും. മോ​ദി​യു​ടെ നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ ന​ട​പ​ടി ആ​സൂ​ത്രി​ത കൊ​ള്ള​യും നി​യ​മാ​നു​സൃ​ത പി​ടി​ച്ചു​പ​റി​യു​മാ​ണെ​ന്ന് (ഓ​ര്‍​ഗ​നൈ​സ്ഡ് ലൂ​ട്ട് ആ​ന്‍​ഡ് ലീ​ഗ​ലൈ​സ്ഡ് പ്ല​ന്‍​ഡ​ര്‍) പാ​ര്‍​ല​മെ​ന്‍റി​ല്‍ ആ​ഞ്ഞ​ടി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ വെ​ട്ടി​യൊ​തു​ക്കി​യാ​ണു ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​രം.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് മ​ര​ണം വ​രെ ന​ല്‍​കി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് 86 വ​യ​സു​ള്ള മ​ന്‍​മോ​ഹ​നു നി​ഷേ​ധി​ച്ച​ത്.
വി​മാ​ന​യാ​ത്ര, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്, പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്കം 14 പേ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ്, ഒൗ​ദ്യോ​ഗി​ക വ​സ​തി എ​ന്നി​വ അ​ട​ക്കം കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ല്‍​കിവ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​നി​ മു​ത​ല്‍ മ​ന്‍​മോ​ഹ​ന് ഏ​റ്റ​വും താ​ഴ​ത്തെ ത​ട്ടി​ലു​ള്ള ര​ണ്ടു പേ​ഴ്സ​ണ​ല്‍ സ​ഹാ​യി​മാ​രും മൂ​ന്നു പ്യൂ​ണ്‍മാ​രും അ​ട​ക്കം അ​ഞ്ചു സ്റ്റാ​ഫി​നെ മാ​ത്ര​മാ​ണു കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും മ​റ്റ് അ​നു​കൂ​ല്യ​ങ്ങ​ളും തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ഭ്യ​ര്‍​ഥി​ച്ച്‌ മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യി​ലു​ള്ള സ്റ്റാ​ഫും അ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഒൗ​ദ്യോ​ഗി​ക തീ​രു​മാ​നം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. ലോ​കം ബ​ഹു​മാ​നി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ സാ​മ്പത്തി​ക വ​ള​ര്‍​ച്ച​യു​ടെ പി​താ​വി​നു വ​യ​സു​കാ​ല​ത്ത് മു​ന്‍​ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​തെ​യാ​ണു പ​ഴ​യ പ്ര​ഹ​ര​ത്തി​നു​ള്ള മോ​ദി​യു​ടെ പ​ക​രം​വീ​ട്ട​ല്‍. മോ​ദി​യു​ടെ സാ​മ്പത്തി​ക ന​യ​ങ്ങ​ളെ പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​തി​നാ​ണ് ഈ ​പ്ര​തി​കാ​ര ന​ട​പ​ടി​ക​ളെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍.

രാ​ഷ്‌​ട്ര​പ​തി, ഉ​പ​രാ​ഷ്‌​ട്ര​പ​തി എ​ന്നി​വ​ര്‍​ക്കു​ള്ള​തുപോ​ലെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ പ​രി​ഗ​ണി​ച്ച്‌ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്കു കൂ​ടി കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള പ​ദ​വി​യും ആ​നു​കൂ​ല്യ​ങ്ങ​ളും പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫും കാ​റും വ​സ​തി​യും വി​മാ​ന​യാ​ത്ര​യും അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കാ​ന്‍ ന​ര​സിം​ഹ റാ​വു സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു തീ​രു​മാ​നമെ​ടു​ത്ത​ത്. കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള ഇ​വ​യെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രിസ്ഥാ​ന​ത്തുനി​ന്നു വി​ര​മി​ച്ച ശേ​ഷം അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കു തു​ട​ര​ണ​മെ​ന്നും നി​ശ്ച​യി​ച്ചു. പി​ന്നീ​ട് അ​വ​രു​ടെ അ​പേ​ക്ഷ​യ​നു​സ​രി​ച്ച്‌ ആ​വ​ശ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ നീ​ട്ടി​ന​ല്‍​കു​ക​യാ​യി​രു​ന്നു പ​തി​വ്.

ച​ട്ട​പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന പ​ദ​വി​യും ആ​നു​കൂ​ല്യ​ങ്ങ​ളു​മെ​ല്ലാം ന​ര​സിം​ഹ റാ​വു മു​ത​ല്‍ വാ​ജ്പേ​യി വ​രെ​യു​ള്ള മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്ക് അ​വ​രു​ടെ മ​ര​ണംവ​രെ വീ​ണ്ടും നീ​ട്ടി ന​ല്‍​കി​യി​രു​ന്നു. ബി​ജെ​പി​യു​ടെ നേ​താ​വാ​യി​രു​ന്ന വാ​ജ്പേ​യി​ക്ക് മ​റ​വിരോ​ഗം ബാ​ധി​ച്ച്‌ അ​പേ​ക്ഷ അ​യ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് പ​ത്തു​വ​ര്‍​ഷ​ക്കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന മ​ന്‍​മോ​​ഹ​ന്‍ സിം​ഗ് സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളും മു​ഴു​വ​ന്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​രെ ത​ട​സ​മി​ല്ലാ​തെ അ​നു​വ​ദി​ച്ചി​രു​ന്നു. വാ​ജ്പേ​യി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​പേ​ക്ഷ​യ​നു​സ​രി​ച്ച്‌ 14നു ​പ​ക​രം 12 സ്റ്റാ​ഫി​നെ​യാ​ണു അ​വ​സാ​നം വ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു​ള്ള ബ​ഹു​മാ​ന​മെ​ന്ന നി​ല​യി​ലും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്തു ന​ല്‍​കി​വ​രു​ന്ന ഈ ​ആ​നു​കൂ​ല്യ​മാ​ണു മ​ന്‍​മോ​ഹ​ന് പ്രതികാരമെന്നോണം മോ​ദി നി​ഷേ​ധി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നോ മ​റ്റോ ഇ​നി രാ​ജ്യ​സ​ഭാം​ഗ​മാ​യി തി​രി​ച്ചെ​ത്തി​യാ​ല്‍ മാ​ത്ര​മേ എം​പി എ​ന്ന നി​ല​യി​ലു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ്രി​വി​ലേ​ജു​ക​ളും മ​ന്‍​മോ​ഹ​ന്‍ സിംഗിനു ല​ഭി​ക്കൂ. എ​ന്നാല്‍പോലും മ​ന്‍​മോ​ഹ​ന് ഇ​പ്പോ​ഴു​ള്ള 14 സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍​ക്കും തു​ട​രാ​നാ​കി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെത്തുട​ര്‍​ന്ന് സ്വ​ന്തം​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ പോ​ലും തു​ട​ര്‍​ന്നു നി​യ​മി​ക്കാ​ന്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നു ക​ഴി​യാ​ത്ത നി​ല​യാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള 14 സ്റ്റാ​ഫി​നു പ​ക​രം ഇ​നി മൂ​ന്നു പ്യൂ​ണ്‍, ര​ണ്ടു പി​എ എ​ന്നി​വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​കൂ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖാ​മൂ​ലം മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ അ​റി​യി​ച്ചു. ഇ​നി എം​പി​യാ​യി തു​ട​രാ​നാ​യാ​ല്‍ താ​ഴ്ന്ന ഗ്രേ​ഡി​ലു​ള്ള ഒ​രാ​ളെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​ന്‍ മാ​ത്ര​മേ മ​ന്‍​മോ​ഹ​ന്‍ സിംഗിനു ക​ഴി​യൂ.

മ​ന്‍​മോ​ഹ​ന്‍ സിംഗ് ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നു രാ​ജ്യ​സ​ഭ​യി​ലെ​ത്തും

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത മാ​സം 14ന് ​രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കും. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്നു​ള്ള ആ​റു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി ജൂ​ലൈ 27ന് ​അ​വ​സാ​നി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലൊ​ന്ന് മ​ന്‍​മോ​ഹ​നു ന​ല്‍​ക​ണ​മെ​ന്ന കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​വ​ശ്യം ഡി​എം​കെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ ആ​റു സീ​റ്റു​ക​ളി​ല്‍ ഇ​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല അ​നു​സ​രി​ച്ചു മൂ​ന്നു വീ​തം ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ മു​ന്ന​ണി​ക​ള്‍​ക്കു ല​ഭി​ക്കും. കോ​ണ്‍ഗ്ര​സ് ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു സ്വ​ന്തം നി​ല​യി​ല്‍ രാ​ജ്യ​സ​ഭാം​ഗ​ത്തെ ജ​യി​പ്പി​ക്കാ​ന്‍ 2020 ഏ​പ്രി​ല്‍ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലാ​ണു ത​മി​ഴ്​നാ​ട്ടി​ല്‍നി​ന്ന് അ​ടു​ത്തു​വ​രു​ന്ന ഒ​ഴി​വി​ല്‍ മ​ന്‍​മോ​ഹ​നെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.

1991 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ആ​സാ​മി​ല്‍ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​ണ് മ​ന്‍​മോ​ഹ​ന്‍. ആ​സാ​മി​ലെ ര​ണ്ടു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ കാ​മാ​ഖ്യ പ്ര​സാ​ദ് താ​സ​യും എ​ജി​പി​യു​ടെ ബീ​രേ​ന്ദ്ര പ്ര​സാ​ദ് ബൈ​ഷ്യ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​രു​വ​രും മു​ന്‍ എം​പി​മാ​രാ​ണ്. ജ​യി​ക്കാ​ന്‍ വേ​ണ്ട​ത്ര എം​എ​ല്‍​എ​ മാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി​യി​രു​ന്നി​ല്ല.

സ​ത്യ​സ​ന്ധ​ത​യ്ക്കും മാ​ന്യ​ത​യ്ക്കും പേ​രു​കേ​ട്ട ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് സൗ​മ്യ​ത​യി​ലും ലാ​ളി​ത്യ​ത്തി​ലും മാ​തൃ​ക​യാ​ണ്. സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലെ മി​ക​വി​ന് ലോ​ക​ത്തി​ന്‍റെ​യാ​കെ ആ​ദ​ര​വു നേ​ടി. സാ​ന്പ​ത്തി​ക ഉ​ദാ​ര​വ​ത്ക​ര​ണം, ആ​ഗോ​ള​വ​ത്ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​യെ ആ​ഗോ​ള സാ​ന്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ത്തി​യ ഭ​ര​ണ​ക​ർ​ത്താ​വ്.

വ​ലി​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കു രാ​ജ്യം നീ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു 1991ൽ ​പി.​വി. ന​ര​സിം​ഹ റാ​വു മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി​യാ​യെ​ത്തി സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​യു​മാ​യു​ള്ള ആ​ണ​വക​രാ​ർ അ​ട​ക്കം വി​ദേ​ശ, സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളി​ലെ കു​തി​പ്പു​ക​ൾ മു​ത​ൽ തൊ​ഴി​ലു​റ​പ്പ്, വി​വ​രാ​വ​കാ​ശം, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം, ഭ​ക്ഷ്യാ​വ​കാ​ശം തു​ട​ങ്ങി നി​ര​വ​ധി വി​പ്ല​വക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കും മ​ൻ​മോ​ഹ​ൻ സിം​ഗ് നേ​തൃ​ത്വം ന​ൽ​കി.

1972 മു​ത​ൽ 76 വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ്. 1976 മു​ത​ൽ കേ​ന്ദ്ര ധ​ന ​സെ​ക്ര​ട്ട​റി​യും റി​സ​ർ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​റും. 1982 മു​ത​ൽ 85 വ​രെ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ. 1985 മു​ത​ൽ 87 വ​രെ കേ​ന്ദ്ര ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ൻ ത​ല​വ​ൻ. 1987 മു​ത​ൽ 90 വ​രെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ ആ​സ്ഥാ​ന​മാ​യു​ള്ള സാ​ന്പ​ത്തി​ക “തി​ങ്ക് ടാ​ങ്കാ​യ’ സൗ​ത്ത് ക​മ്മീ​ഷ​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ.
1991 മു​ത​ൽ 95 വ​രെ കേ​ന്ദ്ര ധ​ന​മ​ന്ത്രി. 2004 മു​ത​ൽ തു​ട​ർ​ച്ച​യാ​യ പ​ത്തു വ​ർ​ഷം ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി. 1991 മു​ത​ൽ തു​ട​ർ​ച്ച​യാ​യി രാ​ജ്യ​സ​ഭാം​ഗ​ം. 1998 മു​ത​ൽ 2004 വ​രെ വാ​ജ്പേ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്. സോ​ണി​യാ ഗാ​ന്ധി​യു​ടെ പിന്മാ​റ്റ​ത്തത്തു​ട​ർ​ന്ന് 2004 മു​ത​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി.

പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. കേം​ബ്രിം​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ് ജോ​ണ്‍സ് കോ​ള​ജി​ൽനി​ന്ന് ഇ​ക്ക​ണോ​മി​ക്സി​ൽ ഉ​ന്ന​ത​ബി​രു​ദം. തു​ട​ർ​ന്ന് പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​നം. 1960ൽ ​ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന​ഫീ​ൽ​ഡ് കോ​ള​ജി​ൽ അം​ഗ​മാ​യി ഡി​ഫി​ൽ ഡോ​ക്ട​റേ​റ്റും നേ​ടി. നി​ര​വ​ധി അ​ന്താ​രാ​‌ഷ‌്ട്ര പു​ര​സ്കാ​ര​ങ്ങ​ളും മ​ൻ​മോ​ഹൻ സിം ഗിനെ തേ​ടി​യെ​ത്തി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.