Get Out (English 2017)
Jaseem Jazi
ഭൂത പ്രേത പിശാചുക്കളോ.. സൂപ്പർ നാച്ചുറൽ എലമെന്റ്സുകളോ ഒന്നുമില്ലാതെ തന്നെ.. ജീവിതത്തിലെ ഭീതിജനകമായ സംഭവങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിവരിച്ച്.. ഭയത്തിന്റ പരമാവധി നൽകുന്ന സിനിമ.! ഹൊറർ സിനിമകളിൽ എന്റെ ഫേവറൈറ്റ്സിൽ ഒന്നാണീ സിനിമ. ഇത് കണ്ടിട്ടുള്ള ഏതൊരാൾക്കും അങ്ങനെ തന്നെയാവാനാണ് സാധ്യത. നിങ്ങളൊരു ടിപ്പിക്കൽ ടൈപ്പ് ഹൊറർ സിനിമകൾ മാത്രം ഇഷ്ട്ടപ്പെടുന്ന ആളായിക്കോട്ടെ, അല്ലെങ്കിൽ അറ്റ്മോസ്ഫിയറിക് ഹൊറർ മാത്രം താല്പര്യമുള്ള ആളായിക്കോട്ടെ, എങ്ങനെ ആണേലും ഈ സിനിമ തീർച്ചയായും നിങ്ങൾക്കിഷ്ട്ടമായിരിക്കും. ഈ സിനിമയുടെ ഒരു സ്ട്രക്ച്ചർ അങ്ങനെയാണ്. രണ്ട് വിഭാഗക്കാരെയും തൃപ്തിപ്പെടുത്താനുള്ള സംഗതികൾ ഇതിലുണ്ട്.
ഈ സിനിമയെക്കുറിച്ച് കൂടുതലായെന്നും അറിയാതെ കണ്ടവർക്കാണ് അതിന്റെ കറക്റ്റ് ഇമ്പാക്റ്റ് കിട്ടുക. ഞാനങ്ങനെ കണ്ട ഒരാളാണ്. സിനിമ ഇറങ്ങിയ സമയത്ത് തന്നെ. ഇതിനെക്കുറിച്ച് രണ്ടോ മൂന്നോ പോസ്റ്റുകളേ ആ സമയത്ത് കണ്ടിരുന്നുള്ളൂ. എന്റെ ഭാഗ്യത്തിന് അതിലൊന്നും കഥയെക്കുറിച്ചൊരു സൂചനയും ഉണ്ടായിരുന്നില്ല. തുടങ്ങി കുറച്ചുനേരത്തേക്ക് ഒരു ‘നോർമൽ’ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പോക്ക്. പക്ഷേ അധികം വൈകാതെ തന്നെ ആ പോക്ക് ഒരു വഴിത്തിരിവിലേക്ക് ചെന്നെത്തും. കഥയുടെ ഹൈ പോയിന്റ് എന്നൊക്കെ പറയാവുന്ന ഭാഗം. കഥയുടെ കോർ കൺസെപ്റ്റ് റീവീൽ ചെയ്യുന്നത് ആ ഭാഗത്താണ്. അവിടം തൊട്ട് സിനിമയുടെ ലെവൽ തന്നെ മാറുകയാണ്. പിന്നീട് തീരുന്നത് വരെ ഒരു മായാ ലോകത്ത് ചെന്നെത്തിപ്പെട്ട ഫീലായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഭയം, അത്ഭുതം, സങ്കടം, ദേഷ്യം.. തുടങ്ങിയ വികാരങ്ങളൊക്കെയും ആ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളനുഭവിക്കും. അവസാനം ഒരു മികച്ച ത്രില്ലിംഗ് ആയ കൺക്ലൂഷനിലേക്ക് സിനിമ നിങ്ങളെ നയിക്കുകയും ചെയ്യും.
ഒരുപാട് പോസിറ്റീവുകൾ പറയാനുള്ളതുണ്ട് സിനിമയ്ക്ക്. അതിൽ പ്രധാനം.. സിനിമ ക്രീയേറ്റ് ചെയ്യുന്ന അറ്റ്മോസ്‌ഫിയറാണ്. വളരെ ഡാർക്ക് ആയ ചില്ലിങ്ങായ അറ്റ്മോസ്‌ഫിയറിലാണ് കഥ മുഴുവനായും സംഭവിക്കുന്നത്. സിനിമ സൃഷ്ടിച്ചെടുക്കുന്ന ഒരു അസാധാരണ ലോകം. അതിൽ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷകനെയും കുരുക്കിയിടാൻ സിനിമക്ക് കഴിയുന്നു. Forced ആയിട്ടുള്ള ഒറ്റ രംഗം പോലും ഭയപ്പെടുത്താനായി സിനിമയിൽ ഉപയോഗിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ സൂക്ഷ്മവും ഗംഭീരവുമായ പ്രകടനങ്ങളിലൂടെയും, സംഭാഷണങ്ങളിലൂടെയും, സൗണ്ട് എഫക്ട്സിലൂടെയുമാണ് പ്രേക്ഷകനിലേക്ക് ‘ഭയം’ വിനിമയം ചെയ്യപ്പെടുന്നത്. കഥയുടെ ഓരോ കോർണറുകളിലും വച്ച് വളരെ നാച്ചുറലായി അത് സംഭവിക്കുകയാണ്. ചായക്കപ്പും ടീ സ്പൂണും വച്ചൊരു പരിപാടിയുണ്ടീ സിനിമയിൽ. ആ സമയമെല്ലാം പ്രേക്ഷകനിലേക്ക് ഇൻജെക്റ്റ് ചെയ്യുന്ന ഭീതി എത്രത്തോളമാണെന്നുള്ളത് അനിഭവിച്ചറിയേണ്ടത് തന്നെയാണ്.
സിനിമ കണ്ടവരാരും ആ രംഗങ്ങളൊന്നും ഒരിക്കലും മറക്കാൻ സാധ്യതയില്ല. വളരെ ബ്രില്യന്റായ സ്ക്രീൻപ്ലേയാണ് സിനിമയുടെ ബാക്ക് ബോൺ. സ്റ്റോറി ഡിമാൻഡ് ചെയ്യുന്ന രീതിയിൽ റേസിസവും അതിന്റെ ഭീകര വശങ്ങളും വളരെ അഗ്ഗ്രസ്സീവല്ലാത്ത നിലയിൽ.. എന്നാൽ അതിന്റെ ഇമ്പാക്ട് ഒട്ടും കുറയാതെ തന്നെ സിനിമ സംസാരിക്കുന്നു. ആ വർഷത്തെ ഒറിജിനൽ സ്ക്രീൻപ്ലേക്കുള്ള ഓസ്കാർ സിനിമ കരസ്ഥമാക്കുകയും ചെയ്തു. സിനിമയുടെ സ്ക്രീൻ പ്ലേ തയ്യാറാക്കിയത് ഡയറക്റ്റ് ചെയ്തതും ഒരാൾ തന്നെയാണ്.. ‘Jordan Peele’ എന്ന മാന്ത്രികൻ.! ഈയൊരൊറ്റ സിനിമയിലൂടെ തന്നെ നിങ്ങൾ അങ്ങേരുടെ ഫാനാകുമെന്ന് തീർച്ച.
ഇത്രയൊക്കെ പറഞ്ഞിട്ടും ഇതിന്റെ കഥയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്, ഇനിയും ഈ സിനിമ കാണാത്തവർക്ക് വേണ്ടിയാണ്. സിനിമയുടെ ഓരോ വശങ്ങളും, ഓരോ വഴിത്തിരിവുകളും, സസ്പെൻസും അതിന്റെ പൂർണ്ണതയിൽ അവരനുഭവിക്കട്ടെ ❤