5 മിനുട്ട് കൊണ്ട് സിക്സ് പായ്ക്കുണ്ടാക്കുന്ന വിദ്യ ചിത്രങ്ങളില്‍ !

648

02

സാധാരണ നമ്മള്‍ എല്ലാവരും കാണുന്ന ഒന്നാണ് വെയ്റ്റ് ലോസ് പരസ്യങ്ങള്‍, അതായത് ഇന്ന മരുന്ന് അല്ലെങ്കില്‍ മെഷീന്‍ ഉപയോഗിച്ച് ഇത്ര നാള്‍ കൊണ്ട് ഇത്ര കിലോ കുറച്ചെന്നും പറഞ്ഞു കൊണ്ട് കുറയ്ക്കുന്നതിന് മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍. ഈ പരസ്യങ്ങള്‍ പൊണ്ണത്തടിയന്മാരും തടിച്ചികളും അതില്‍ വീഴാറും ഉണ്ട്. ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഫലം ലഭിക്കുവാന്‍ ഹാര്‍ഡ് വര്‍ക്ക് തന്നെ വേണം എന്നുള്ളതാണ്. കൂടാതെ നിങ്ങള്‍ കാണുന്ന ബിഫോര്‍ ആന്‍ഡ് ആഫ്ടര്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒരു ബ്യൂട്ടീഷന്റെ കരവിരുതുകള്‍ ആയിരിക്കും ഏറെയും.

03

ഇവിടെ ആന്‍ഡ്ര്യൂ ഡിക്സണ്‍ എന്ന് വ്യക്തി ഇത്തരം വെയിറ്റ് ലോസ് പരസ്യങ്ങളെ കണക്കിന് കളിയാക്കി കൊണ്ട് 5 മിനുട്ട് കൊണ്ട് തടി കുറച്ചു സിക്സ് പായ്ക്ക് ഉണ്ടാക്കുവാനുള്ള വിദ്യ നമുക്ക് പരിചയപ്പെടുത്തുകയാണ്. 84 കിലോ ഭാരവും അതില്‍ തന്നെ 16% ബോഡി ഫാറ്റും ഉണ്ടായിരുന്ന ഡിക്സണ്‍ തന്റെ കാമുകിയെ വിളിച്ചു തന്റെ ഷര്‍ട്ട്‌ അഴിച്ചതിനു ശേഷമുള്ള ഒരു ഫോട്ടോ എടുക്കുവാന്‍ ആവശ്യപ്പെട്ടു. അതിനു ഡിക്സണ്‍ തന്റെ തല മൊട്ടയടിക്കുകയും മുഖവും മാറും ഷേവ് ചെയ്യുകയും ചെയ്തു. അതിനു ശേഷം കുറച്ചു പുഷ് അപ്പ്‌ എടുത്ത കക്ഷി നേരത്തെ ഫോട്ടോ എടുത്തപ്പോള്‍ നിന്ന അതെ പോസില്‍ നിന്ന ശേഷം വയര്‍ ഉള്ളിലേക്ക് വലിച്ച് അങ്ങ് മറ്റൊരു ഫോട്ടോയ്ക്കും പോസ് ചെയ്തു. കണ്ടില്ലേ 5 മിനുട്ട് കൊണ്ട് സിക്സ് പായ്ക്ക് ഉണ്ടായ വിദ്യ ?

ഇങ്ങനെയാണ് ചിത്രങ്ങളില്‍ കാണുന്ന മിക്ക സിക്സ് പായ്ക്കുമെന്ന് ഡിക്സണ്‍ പറയുന്നു. അത് കൊണ്ട് തന്നെ ചിത്രങ്ങളും മറ്റു പരസ്യങ്ങളും കണ്ടു കൊണ്ട് ഇത്തരം പറ്റിക്കല്‍ ഏര്‍പ്പാടുകളില്‍ പോയി ചാടരുതെന്ന് ഡിക്സണ്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.