ഒരു ഡിഗ്രി പോലുമില്ലാതെ ലക്ഷങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ചില ഉഗ്രന്‍ ജോലികള്‍

0
817

new1

ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ഉള്ളവര്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന കാഴ്ച ഇവിടെ പതിവാണ്.

എന്നാല്‍ ഒരു ഡിഗ്രിപോലും വേണ്ടാത്ത കിടിലന്‍ ജോലികളും ഈ ലോകത്തുണ്ട്…

ഓഹരി വ്യാപാരി

ലോകത്ത് കാശുണ്ടാക്കാന്‍ പറ്റിയ പരിപാടിയാണ് ഓഹരി നിക്ഷേപം. ഓഹരി വിപണിയില്‍ ഒരു വ്യാപാരിയാകാന്‍ നിങ്ങള്‍ക്ക് ഒരു ഡിഗ്രിയുടേയും ആവശ്യമില്ല. ശരാശരി തൊണ്ണൂറായിരം ഡോളറിലധികം വരുമാനം ലഭിയ്ക്കുന്ന ജോലിയാണത്രെ ഇത്.

ഖനി നിര്‍മാണം

ഒരു ഖനി നിര്‍മാണത്തൊഴിലാളിയാവുക എന്നത് മിക്കവരുടേയും വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇല്ലാത്ത കാര്യമായിരിക്കും. അതി കഠിനവും അതേ സമയം അപകടം പിടിച്ചതും ആണ് ഈ ജോലി. എങ്കിലും ഇപ്പോഴത്തെ കാലത്ത് ശരാശരി തൊണ്ണൂറായിരം ഡോളര്‍ വരുമാനമുണ്ടാക്കാന്‍ പറ്റുന്ന ജോലിയാണിതെന്നാണ് പറയുന്നത്.

ചരക്ക് വ്യാപാരി

ഷെയര്‍ മാര്‍ക്കറ്റ് പോലെ തന്നെയാണ് കമോഡിറ്റി മാര്‍ക്കറ്റും. ഇഷ്ടം പോലെ പണം ഉണ്ടാക്കാം. ഡിഗ്രിയോ പിജിയോ ഒന്നും വേണ്ട. നല്ല കച്ചവടക്കാരനായാല്‍ മതി. ശരാശരി 83,000 ഡോളര്‍ വരെ സമ്പാദിക്കാമത്രെ.

എണ്ണ കുഴിച്ചെടുക്കല്‍

അസംസ്‌കൃത എണ്ണയാണ് പലപ്പോഴും ലോകത്തെ തന്നെ നിയന്ത്രിയ്ക്കുന്നത്. ഒരു എണ്ണക്കിണറില്‍ പണിയെടുക്കുക എന്നാ അത്ര എളുപ്പമൊന്നും അല്ല. കഠിനമാണ്‌ജോലി. മാസങ്ങളോളം കരകാണാന്‍ പറ്റില്ല. എങ്കിലും ശമ്പളം കിട്ടുമ്പോള്‍ കണ്ണ് തള്ളിക്കോളും.

ആണവോര്‍ജ്ജമേഖല

മേഖലയില്‍ ജോലി ചെയ്യാന്‍ വലിയ വിദ്യാഭ്യാസം വേണമെന്നാണ് പൊതു ധാരണ. എങ്കിലും ഡഗ്രിയൊന്നും വേണ്ടാത്ത, കഴിവ് മാത്രം ആവശ്യമായ ജോലികളും ഇവിടെയുണ്ട്. ശരാശരി എഴുപതിനായിരം ഡോളര്‍ വരെ ശമ്പളം കിട്ടുന്ന ജോലികള്‍.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

വ്യോമയാന മേഖലയില്‍ ജോലി കിട്ടാന്‍ വലിയ വിദ്യാഭ്യാസ യോഗ്യത വേണം എന്നുള്ളത് തെറ്റിദ്ധാരണയാണ് കെട്ടോ. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ജോലിയ്ക്ക് ഇതിനായി നടത്തുന്ന പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രം മതി. അഞ്ച് മാസം മുതല്‍ ഒന്നത് മാസം വരെ നീളാം ഈ കോഴ്‌സ്.

എച്ച് ആര്‍ മാനേജര്‍

എച്ച് ആര്‍ ജോലിക്കാരെ പൊതുവെ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാര്‍ക്ക് അത്ര താത്പര്യമുണ്ടാവില്ല. ഇപ്പോള്‍ മികച്ച യോഗ്യതയുള്ളവരെ മാത്രമേ എച്ച് ആര്‍ മാനേജര്‍ തസ്തികയിലേക്ക് പരിഗണിക്കാറുള്ളൂ. എന്നാല്‍ ടോബി എന്ന അമേരിക്കന്‍ എച്ച് ആര്‍ മാനേജര്‍ ഒരു ഡിഗ്രി പോലും ഇല്ലാത്ത ആളായിരുന്നു.

മിലിട്ടറി സെക്യൂരിറ്റി

സൈന്യത്തിലെ ജോലി എന്ന് പറഞ്ഞാലും അല്‍പം ബുദ്ധിമുട്ടുള്ള പണിയാണ്. സമാധാനകാലത്താണെങ്കില്‍ അല്‍പം ആശ്വസിക്കാം. എന്നാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചാലോ. സെക്യൂരിറ്റി ജോലിയ്ക്ക് പോകുന്നവരുണ്ട്. എന്നാല്‍ പുറംനാടുകളില്‍ ഇത്തരക്കാര്‍ക്ക് വന്‍ ഡിമാന്റ് ആണ്. നല്ല ശമ്പളവും.

ജേര്‍ണലിസ്റ്റ്

ജേര്‍ണലിസ്റ്റുകള്‍ ഏറെ ഭീഷണികള്‍ നേരിടുന്നവരാണ്. എന്നാല്‍ വലിയ മാധ്യമ സ്ഥാപനങ്ങളിലാണെങ്കില്‍ ഗംഭീര ശമ്പളം തന്നെ ലഭിയ്ക്കും. ജേര്‍ണലിസ്റ്റ് ആകാന്‍ വേണ്ടത് ജര്‍ണലിസം ഡ്ഗ്രിയല്ല, വാര്‍ത്ത കണ്ടുപിടിക്കാനുള്ള കഴിവ് മാത്രമാണ്.