fbpx
Connect with us

Entertainment

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Published

on

ഗീതാ തോട്ടം ഫേസ്ബുക്കിൽ 9 ആഗസ്ത് 2017 എഴുതിയത്.

പാതിവ്രത്യവും പള്ളീലച്ചനും

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ഒരു അനാഘ്രാത കുസുമത്തിനെ പങ്കാളിയായിക്കിട്ടുന്നതിൽ ആർക്കും എതിർപ്പും അരോചകത്വവും കണ്ടില്ല. ആ സിനിമ, തിയേറ്ററുകളിലും ജനമനസ്സുകളിലും നിറഞ്ഞോടുകയും ചെയ്തു. അത് സിനിമയല്ലേന്ന് ചോദിച്ചാൽ, സിനിമേലല്ലേന്ന് ചോദിച്ചാൽ മോനേ.. സുരേഷ മോളേ.. സുഭാഷിണീ … കല ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ആരാണ്ട് പറഞ്ഞിട്ടൊണ്ട് എന്ന് പറയേണ്ടി വരും. തിരിച്ച് ഒന്നാലോചിക്കൂ

തേവിടിശ്ശിയും മദ്യപയും ക്വട്ടേഷൻ ഏജൻറുമായിരുന്ന ഒരു മേലേടത്തെ പത്മാവതിയ്ക്ക് (കീഴേടങ്ങളിലൊള്ളവർക്ക് ലേശം വഴിമാറിപ്പേക്കൊക്കെ ആകാം ലിംഗഭേദമില്ലാതെ, എന്നാണ് കണ്ടും കേട്ടും അനുഭവം) ‘മറ്റൊരംബുജാക്ഷിയെ തൊടാത്ത ‘ ഒരുത്തനെ പങ്കാളിയായി കിട്ടുന്ന കഥ ജീവിതത്തിലോ ഏട്ടിലോ ഡിജിറ്റൽ ഭിത്തികളിലോ ഒരാഴ്ച തികയ്ക്കുമോ? ഇവിടെയാണ് പുരുഷാധിപത്യം എന്ന ഒരു ഇരുമ്പുവല അത്യുന്നതങ്ങളിൽ നിന്ന് താഴോട്ട് സാമൂഹ്യനീതി എന്ന നാട്ടുനടപ്പിന്റെ ചരടിൽക്കെട്ടിയിറങ്ങി ആദ്യം നമ്മടെ അമ്മച്ചിമാരുടെ മനസ്സിലോട്ടും അവിടുന്ന് ആൺമക്കളുടെ ശരീരത്തോട്ടും കേറുന്നത്. അവിടുന്ന് ഭാര്യ വഴി, മക്കൾ ( ആണു പെണ്ണടച്ച് ) മരുമക്കൾ ഇവരിലേക്കും. സ്വത്തു സമ്പാദിക്കുകയും അത് അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യാനായി സൂക്ഷിക്കുകയും ചെയ്യുന്ന ജോലി പുരുഷനിൽ നിക്ഷിപ്തമായ കാലം മുതലാണെന്നു തോന്നുന്നു. സ്ത്രീയുടെ പാതിവ്രത്യനിഷ്ഠയ്ക്ക് അത്രയേറെ നിഷ്കർഷ വന്നത്.

Advertisement

സന്താനോല്പാദനത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞതുമുതൽ സ്വശരീരത്തിൽ നിന്ന് മറ്റൊരു ജീവനെ ഉണ്ടാക്കുന്ന സ്ത്രീ അവന്  ആരാധനാമൂർത്തിയല്ലാതായി. മാത്രമല്ല ‘വിത്തും വയലും ‘ സങ്കല്പം രൂഢമൂലമാവുകയും ചെയ്തു.സ്വഭാവികമായും വിത്തിനും അത് കൈവശമുള്ളവനും സാമൂഹ്യ പദവിയുടെ ഹയരാർക്കിയിൽ മുകളറ്റത്ത്‌ സ്ഥാനം ലഭിക്കുകയും ചെയ്തു.അപ്പോൾ താൻ കൈ കഴച്ചും മെയ് വിയർത്തും നേടിയ സമ്പാദ്യങ്ങൾ ‘കണ്ടവ’ന്റെ പ്രജയ്ക്ക് പോകരുത് തന്റെ സന്താനത്തിനു തന്നെ ലഭ്യമാകണം എന്നൊരു സ്വാർഥ ചിന്തയും പുരുഷനു കൈവന്നു.

തന്റെ ‘വയ’ലിൽ മറ്റൊരുത്തൻ വിതയ്ക്കാതെ നോക്കേണ്ടത് അവന്റെ ഉത്തരവാദിത്തമായി മാറി. പതിവ്രതാസങ്കല്പത്തിന്റെ വേര് അവിടെ നിന്നാകണം. അത് പിന്നീട് ആചാരവും അനുശാസനവും ആയി മാറുകയും ചെയ്തു. സ്വഭാവികമായും അതുൾക്കൊള്ളുന്നവൾ നല്ലവളും നിഷേധിക്കുന്നവൾ കെട്ടവളും ആയി.
അങ്ങനെയാവാം വേശ്യ – കുലസ്ത്രീ ദ്വന്ദ്വങ്ങളുടെ ഉദ്ഭവം.കുലീന -വേശ്യാ വേർതിരിവിന്റെ അടിസ്ഥാന കാരണം സമ്പത്തിനെച്ചൊല്ലിയുള്ള ആധിതന്നെ ആയിരുന്നിരിക്കണം.പിന്നീട് ആ സമ്പത്തിന്റെ കൂട്ടത്തിൽ കൃഷി ചെയ്യാനുപയോഗിക്കുന്ന വയലുപോലെ താനുപയോഗിക്കുന്ന ശരീരവും വന്നു ചേർന്നതാവാം.
ക്രിസ്തുമതത്തിനാണ് പിതൃദായക്രമം

ഇൻട്രൊഡ്യൂസ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ ഏതാണ്ട് 99% ഉത്തരവാദിത്തവും. (അതു വരെ മാതൃദായ പ്രകാരമുള്ള മരുമക്കത്തായ മായിരുന്നു നമ്മുടെ ദായക്രമം. സംബന്ധങ്ങളും അസംബന്ധങ്ങളും ഒക്കെ ഉണ്ടായിരുന്ന കാലത്ത് കുഞ്ഞിന്റെ പിതൃത്വം മാതാക്കൾക്കു വരെ ചിലപ്പോൾ കീറാമുട്ടിയായിരുന്നു.
അച്ഛനാരുമാകട്ടെ അമ്മ ഒന്നേയുള്ളൂ എന്ന വലിയ സത്യമാണ് ആ പ്രതിസന്ധിയെ പരിഹരിച്ചത്. നമ്മുടെ വയലിലെ വിള ഏതവൻ വിതച്ചാലും നമ്മുടേതു തന്നെ എന്നതു തന്നെയായിരുന്നു ശരിയായ കാഴ്ചപ്പാട്) ഭാര്യ, ഭർത്താവിനു കീഴ്പ്പെട്ടിരിക്കേണ്ടവളാണെന്ന വലിയ തത്ത്വം ലോകത്തിന് പ്രദാനം ചെയ്തത് പാതിരിമാരും അവരുടെ ബൈബിളുമാണ് . പക്ഷെ അത് ബഹിഷ്കരിക്കേണ്ടതിന്നു പകരം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തലയിലും നെഞ്ചത്തും ഏറ്റി നടന്നത് സ്ത്രീകൾ തന്നെയാണന്നെത് വിചിത്രമായ സത്യമാണ്. വിശ്വസ്തയായ ഭാര്യ ഏതു പുരുഷന്റെയും, രഹസ്യവും കൂടുതൽ പരസ്യവുമായ അഹങ്കാരവും അലങ്കാരവുമാണ്.

അത്തരം ഒരലങ്കാരം മാത്രമായി ഒതുക്കപ്പെടുന്നതിൽ സ്ത്രീ അഭിമാനിക്കുന്ന തരത്തിൽ അവളുടെയും അവളുൾപ്പെടുന്ന സമൂഹത്തിന്റെയും ചിന്താധാരയെ കണ്ടീഷൻ ചെയ്യാൻ പുരുഷ ബുദ്ധിയ്ക്ക് (പുരോഹിത ബുദ്ധിക്ക്) കഴിഞ്ഞു എന്നത് ചെറിയ നേട്ടമല്ല.തങ്ങൾക്ക് വിദിതമായ എല്ലാ മാധ്യമങ്ങളും അവർ അതിനായി വിനിയോഗിച്ചു.രാമൻ സീതയെ അഗ്നിപരീക്ഷക്ക് വിധേയയാക്കിയത് ക്രിസ്ത്യൻ പാതിരിമാർ പറഞ്ഞിട്ടാണോ എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്.

1.രാമായണത്തിന്റെ ആദിരൂപം ഇന്നു പ്രചരിക്കുന്ന തരത്തിലുള്ളതായിരുന്നോ?
2.പാതിരി ( പുരോഹിതൻ) അവിടെയുമുണ്ടല്ലോ!
ഇതേ മനശ്ശാസ്ത്രമാണ് മംഗലശ്ശേരി നീലക്കണ്ഠൻമാർക്ക് ഭാനുമതിമാരെയും , തനിക്ക് കെട്ടിപ്പിടിച്ചു കിടക്കാനും തന്റെ മക്കളെപ്പെറാനും തനിക്ക് തൊഴിക്കാനും താൻ ചാകുമ്പം നെഞ്ചത്തലച്ചു കരയാനും ഒരു പെണ്ണുവേണംന്നു പറയുമ്പോൾ ‘ഞാൻ തയ്യാർ ‘ എന്ന് സഹർഷം സാഭിമാനം പറയുന്ന ഒരുത്തിയെയും സമ്മാനിക്കുന്നത്,
സ്ത്രീവിരുദ്ധ പഴഞ്ചൊല്ലുകളെ നിർമ്മിച്ചെടുക്കുന്നത്,
ചലന സ്വാതന്ത്ര്യം നിഷേധിക്കുന്ന വേഷം സ്ത്രീകൾക്കു വിധിക്കുന്നത്,
സ്വന്തം അടിമയെ ചാപ്പകുത്തുന്ന പോലെ ഉടമസ്ഥാവകാശം വിളിച്ചോതുന്ന നെറ്റിയിലെ ചുവപ്പും കഴുത്തിലെ കുരുക്കും അവളെ അണിയിക്കുന്നത്.
താൻ ഒരുത്തന്റേതാണ് ( മാത്രം)
എന്ന് അടയാളമണിഞ്ഞ് എത്ര അഭിമാനപുളികിതരായാണ് കുലവധുക്കൾ നടക്കുന്നത്.അടിമ സ്വയം തേടിച്ചെന്ന് ചങ്ങല കഴുത്തിലിടും എന്ന് പറയുന്നത് എത്ര നേര്! പഴയ കാലത്ത് അന്തർജനങ്ങൾക്ക് പാരായണം ചെയ്യാൻ അനുവാദമുണ്ടായിരുന്ന രണ്ടേ രണ്ടു പുസ്തകങ്ങൾ ഭാഗവതവും ശീലാവതീ ചരിതവും ആണെന്നു കേട്ടിട്ടുണ്ട്. ശീലാവതീചരിതം ഉൾക്കൊണ്ടും പഠിച്ചും വളർന്നവരിൽ നിന്ന് മറ്റൊരു എക്സ്ട്രീമായ താത്രിക്കുട്ടിയുമുണ്ടാകാം എന്നത് ദൈവത്തിന്റെ (?) കാവ്യനീതിയാവാം

 793 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment22 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment37 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment57 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »