അറിവ് തേടുന്ന പാവം പ്രവാസി

‘Getting tanked’ എന്നത് കുടിച്ചു ബോധം കെട്ടു പോകലാണ്. പണ്ട് ബ്രിട്ടനില്‍ കുടിച്ചു ബോധം കെട്ടുകിടക്കുന്നവരെ മരിച്ചവരെന്നു കരുതി ജീവനോടെ കുഴിച്ചിട്ടിരുന്നുവത്രെ! പൾസ് നോക്കലൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത് മരിച്ചോ എന്ന് സംശയം തോന്നിയാല്‍ കാലിന്റെ പെരുവിരലില്‍ ഒരു ചരടു കെട്ടും, എന്നിട്ടേ കുഴിച്ചിടൂ. ആ ചരടിന്റെ മറ്റേയറ്റം മരത്തില്‍ കെട്ടിയ മണിയിലായിരിക്കും. ശരിക്കും മരിച്ചിട്ടില്ലെങ്കില്‍ കുഴിക്കുളളില്‍ കിടന്നു കാലനക്കുമ്പോള്‍ മണിയടിച്ചുകൊള്ളുമല്ലോ; അപ്പോള്‍ പോയി കുഴിയില്‍ നിന്നു പുറത്തെടുക്കാം. ഇതായിരുന്നു ചിന്ത. ഇങ്ങനെ കുഴിയില്‍ നിന്നു മണിയടിച്ചു രക്ഷപ്പെടുന്നതിനെ ‘saved by the bell’ എന്നുപറയും. മണി ആരെയും രക്ഷിച്ചിട്ടില്ല എന്നതു ചരിത്രം! ‘Saved by the bell’ ഏതായാലും ഇംഗ്ലീഷ് ഭാഷയിലെ ഒരു ഭാഷാപ്രയോഗം  ആയി. പറയാന്‍ ഇഷ്ടമില്ലാത്തത്, പറയേണ്ടിവരുന്നതിനു തൊട്ടുമുമ്പ്, അഥവാ ചെയ്യാന്‍ ഇഷ്ടമില്ലാത്തത്, ചെയ്യേണ്ടി വരുന്നതിനു തൊട്ടുമുമ്പ് എന്തെങ്കിലും പെട്ടെന്ന് ഉണ്ടാവുകയും ആ പഴുതിലൂടെ ആ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ‘saved by the bell’ എന്നു പറയാം. അവസാന നിമിഷത്തിലെ ഇടപെടലിലൂടെ രക്ഷപ്പെടുന്ന ആരുടെ കാര്യത്തിലും ഉപയോഗിക്കാവുന്ന metaphor കൂടിയാണിത്.

You May Also Like

നൈട്രസ് ഓക്സൈഡിനെ എന്തുകൊണ്ട് ലാഫിങ് ഗ്യാസ് എന്ന് വിളിക്കുന്നത് ?

ചിരിപ്പിക്കുന്ന വാതകം അഥവാ ലാഫിങ് ഗ്യാസ്, ഇതിന്റെ യഥാർത്ഥ നാമം Nitrous oxide (NO)എന്നാണ്. ഇന്ന് നിലവിലുള്ളതിൽ വെച്ചു ഏറ്റവും സുരക്ഷിതവും ,വേഗവുമേറിയ വാതക anaesthetic ആണ് NO

ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന 10 കൈകളും,ശരീരത്തിൽ പലയിടത്തായി പത്തു കണ്ണുകളും, നീല നിറത്തിൽ ചോരയുള്ളതുമായ ജീവി ഏതാണ് ?

4500 ലക്ഷം വർഷമായി ഭൂമിയിൽ കണ്ടുവരുന്ന ഒരു ജീവിയാണ് അരശുഞണ്ട്(Horseshoe crab). ഇത്രകാലമായിട്ടും അവയ്ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല

രണ്ടാം ഗൾഫ് യുദ്ധത്തിൽ ഫിർദോസിലെ സദ്ദാം പ്രതിമ വലിച്ചു താഴെയിട്ട സംഭവം എങ്ങനെയാണ് വളരെ പ്രാധാന്യം അർഹിക്കുന്നത്?

ബഗ്ദാദ് പോരാട്ടത്തിന് വലിയ മാധ്യമശ്രദ്ധയും , ലോകശ്രദ്ധയും കൈവന്നിരുന്നു. ഒട്ടേറെ ചിത്രങ്ങൾ, വി‍ഡിയോകൾ, ലൈവ് ടെലിക്കാസ്റ്റുകൾ ഒക്കെ ഉണ്ടെങ്കിലും ഈ പോരാട്ടത്തെക്കുറിച്ചുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഒരു ചിത്രമാണ്. ഇറാഖ് ഭരണാധികാരിയായ സദ്ദാമിന്റെ പ്രതിമ താഴേക്കു വലിച്ചിടുന്ന ചിത്രം.

ഗ്യാസടുപ്പിലെ തീനാളം നീലനിറത്തിൽ കാണുന്നത് എന്തുകൊണ്ട് ?

ഗ്യാസടുപ്പിന്റെ നോബ് തിരിക്കുമ്പോൾ ഇന്ധന വാതകം (ബ്യൂട്ടെയിൻ) ഉയർന്ന വേഗതയിൽ ഒരു ചെറിയസുഷിരം വഴി പുറത്തേക്ക് വരുന്നു. ഈ ഘട്ടത്തിൽ വായുവിനെ ഇന്ധന വാതക ത്തിലേക്ക് വലിച്ചെടുക്കുന്നു