മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി . എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത 2005 സെപ്റ്റംബർ 29 ന് പുറത്തിറക്കിയ ഈ ചലച്ചിത്രത്തിൽ സൂര്യ ,അസിൻ ,നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇപ്പോൾ പറയുന്നത് തന്റെ സിനിമ കരിയറിൽ ഒരു തിരിച്ചടി നേരിട്ട സിനിമയായിരുന്നു ഗജിനി എന്നാണു. അതിന്റെ കാരണം എന്തെന്ന് പരിശോധിക്കാം.

തന്റെ സിനിമ കരിയറിൽ ഒരു തിരിച്ചടി നേരിട്ട സിനിമയായിരുന്നു ഗജിനി. സിനിമയെക്കുറിച്ച് ആരും ഇപ്പോൾ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്. ആ സിനിമയോ സംവിധായകനോ തന്നോട് നീതി കാണിച്ചിട്ടില്ല എന്നാണ് നയന്‍താര പറയുന്നത്. അസിന്‍ കഥയുടെ അവസാനം മരിച്ചുപോകും. നിങ്ങളാണ് നായിക എന്നൊക്കെയാണത്രെ എ ആര്‍ മുരുഗദോസ് തന്നോട് പറഞ്ഞു എന്നും അതോടെ ഞാൻ സമ്മതിച്ചു എന്നും താരം പറഞ്ഞു.

അല്പം അധികം ഗ്ലാമറസ്സായിട്ടാണ് തന്നെ ചിത്രത്തില്‍ കാണിച്ചത്. കഥാപാത്രത്തിന് അതാവശ്യമാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്റെ പല ഭാഗങ്ങളും കട്ട് ചെയ്തിരുന്നു. വെറുമൊരു സെക്കന്റ് ഹീറോയിനായി തള്ളപ്പെട്ടു എന്നും സൂര്യ – അസിന്‍ സിനിമ എന്ന നിലയില്‍ തമിഴ്‌നാടിന് പുറത്തും ചിത്രം വന്‍ ആഘോഷമായി എന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ തന്റെ കഥാപാത്രത്തിന് ഒരു ഗ്ലാമര്‍ നായികയുടെ പ്രാധാന്യം മാത്രമേ നല്കപ്പെട്ടുള്ളു എന്നാണ് താരം പറഞ്ഞത്.

ഇനി എ ആര്‍ മുരുഗദോസ് എന്ന സംവിധായകനോടൊപ്പം പ്രവൃത്തിക്കില്ല എന്ന് അന്ന് താരം തീരുമാനിക്കുകയും ചെയ്തിരുന്നു. 2008 ല്‍ ആണ് ഗജിനി എന്ന ചിത്രം റിലീസായത്. അയ്യ എന്ന തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച്, ചന്ദ്രമുഖി എന്ന സിനിമയുടെ വിജയത്തിന് ശേഷം തമിഴില്‍ കത്തി നില്‍ക്കുന്ന നയന്‍താരയ്ക്ക് അതൊരു തിരിച്ചടിയാകുകയായിരുന്നു എന്നതാണ് വാസ്തവം.

 

You May Also Like

“പഞ്ചായത്ത് ജെട്ടി ” പൂർത്തിയായി

“പഞ്ചായത്ത് ജെട്ടി ” പൂർത്തിയായി സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത്…

ബിഗ്രേഡ് സിനിമകളിൽ നായകപദവി നേടി ഒരുകാലത്ത് കത്തിനിന്ന നടൻ, ലക്ഷ്മി രാജ് അല്ലൂരി..!

 Moidu Pilakkandy ലക്ഷ്മി രാജ് അല്ലൂരി..! ബിഗ്രേഡ് സിനിമകളിൽ നായകപദവി നേടി ഒരുകാലത്ത് കത്തിനിന്ന നടൻ.…

കൊച്ചിയിലെ ആദ്യകാല നടൻ തോമസ് ബർലി, ഏഴോളം തിരക്കഥകളുടെ രചനയിലാണിപ്പോൾ ഈ തൊണ്ണൂറുകാരൻ

കൊച്ചിയിലെ ആദ്യ കാല നടൻ തോമസ് ബർലി ….. മൻസൂർ നൈന (944 62 07…

കാശ്മീർ ഫയൽസിനും കേരള സ്റ്റോറിക്കും ശേഷം അടുത്ത വിവാദ ചിത്രം വരുന്നു ‘റസാക്കർ’, ടീസർ പുറത്തിറങ്ങി

1948ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പോളോ.…