വിജയിനെ ഇന്ന് കാണുന്ന ലെവലിൽ എത്തിച്ചു കൊടുത്ത ചിത്രം. പ്രകാശ് രാജിനെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള വില്ലൻ ആക്കി മാറ്റിയ ചിത്രം. വിജയ്-തൃഷ ഭാഗ്യജോഡിയുടെ ആദ്യ ചിത്രം. ദില്ല്, ദൂൽ കഴിഞ്ഞ് ധരണിക്കു ലഭിച്ച ഹാട്രിക് വിജയം. മഹേഷ്ബാബു നായകനായ ഒക്കടു എന്നാ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെങ്കിലും അതിനേക്കാൾ മികച്ച രീതിയിൽ സംവിധായകൻ ധരണി അവതരിപ്പിച്ചു. ഒക്കടുയിൽ പ്രകാശ് രാജ് തന്നെയായിരുന്നു വില്ലൻ. എന്നാൽ ഒക്കടുയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രകാശ് രാജ് ഗില്ലിയിൽ അവതരിപ്പിച്ചത്.

വിദ്യസാഗറിന്റെ അടിപൊളി പാട്ടുകൾ. ഇതിലെ കബ്ബഡി തീം സോങ് കേട്ട് രോമാഞ്ചം വരാത്ത ആരും ഇല്ല. ഒരു ലാഗും ഇല്ലാതെ ആസ്വദിച്ചു കാണാൻ പറ്റിയ റീമേക്ക് പടമാണ് ഗില്ലി. ധരണിയുടെ ദൂൽ നിരസിച്ചതിന്റെ പ്രായശ്ചിത്തമായി വിജയ് അഭിനയിച്ച് പടമാണ് ഗില്ലി. അത് ഒരു ഒന്നൊന്നര പ്രായശ്ചിത്തമായി മാറി.

ശരവണവേൽ (വിജയ്) ഒരു കബഡി കളിക്കാരൻ ആണ്. ഒരു നാൾ കബഡി മത്സരത്തിന്റെ ഭാഗമായി വേലുവിന് മധുര വരെ പോകേണ്ടി വരുന്നു. അവിടെ വച്ചു ധനലക്ഷ്മി( തൃഷ) എന്ന സാധു പെൺകുട്ടിയെ പരിചയപ്പെടുന്നതും അവളെ മുത്തുപാണ്ടി(പ്രകാശ് രാജ്) എന്നൊരാളിൽ നിന്ന് രക്ഷിക്കുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം

സൗണ്ട് ട്രാക്ക് ആൽബവും സ്‌കോറും ഒരുക്കിയത് വിദ്യാസാഗർ ആണ്. ഛായാഗ്രഹണം ഗോപിനാഥും എഡിറ്റിംഗ് വി ടി വിജയനും ബി ലെനിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ എഴുതിയത് ഭരതനാണ്. 2004 ഏപ്രിൽ 16-ന് ഈ ചിത്രം പോസിറ്റീവ് റിവ്യൂകളോടെ പുറത്തിറങ്ങി. ചിത്രം 200 ദിവസത്തിലധികം ബോക്‌സ് ഓഫീസിൽ ഓടുകയും ബ്ലോക്ക്ബസ്റ്റർ ആകുകയും ചെയ്തു.

2004-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഇത് ഉയർന്നു. വിജയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഗില്ലി കണക്കാക്കപ്പെടുന്നത്. 2024 ഏപ്രിൽ 20-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ 4K-യിൽ റീ-മാസ്റ്റേർഡ് പതിപ്പ് വീണ്ടും റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

You May Also Like

വിവാഹം ഉടൻ ! തമന്ന സിനിമാ മേഖല വിടുമോ ? വിവാഹത്തെക്കുറിച്ചുള്ള തമന്നയുടെ തുറന്ന സംസാരം !

വിവാഹം ഉടൻ ! തമന്ന സിനിമാ മേഖല വിടുമോ ? വിവാഹത്തെക്കുറിച്ചുള്ള തുറന്ന സംസാരം !…

സൂപ്പർ സ്റ്റാർ മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 2023 ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തും

സൂപ്പർ സ്റ്റാർ മഹേഷ് ബാബു – ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 2023 ഏപ്രിൽ…

2000 കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നും എത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം ? വിക്രത്തിലെ സാങ്കേതികമായ പിഴവ്

ആശിഷ് ജോസ് അമ്പാട്ട്. രണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’ നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം ?…

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ. ജനുവരി 20 റിലീസ് .ആന്റണി വർഗീസ്,…