കൺഫ്യൂസ്ഡ് ആക്കുന്ന ശിവരാജ് കുമാറിന്റെ ഗോസ്റ്റ്
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
സ്റ്റാറ്റസ് : 50-60%
Genre : Heist thriller

നാരായണൻ

ശിവരാജ്‌കുമാറിന്റെ ഗോസ്റ്റ് എന്ന ചിത്രം കാണാൻ തീയറ്ററിൽ എത്തുമ്പോൾ ഇത്രെയും ആൾക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്യഭാഷ ചിത്രങ്ങൾക്ക് കേരളത്തിൽ വരുന്ന സ്വീകാര്യതയെക്കുറിച്ച് ആലോചിച്ചപ്പോൾ സന്തോഷം തോന്നി. ലിയോ ടിക്കറ്റ് കിട്ടാഞ്ഞിട്ട് ആൾക്കാർ കേറിയതാണോ എന്നും അറിയില്ല. സാധാരണ ഇത്തരം ചിത്രങ്ങൾക്ക് ഇവിടെ ആളുകൾ വളരെ കുറവാണ് പതിവ്. തമിഴ് ഡബ്ബ് ആണ് കണ്ടത്. തീയറ്ററിൽ ഇംഗ്ലീഷ് സബ്‌ടൈറ്റിലും ഉണ്ടായിരുന്നു.

ട്രൈലെറിൽ കണ്ടത് പോലെ ഒരു Heist thriller ആണ് ഗോസ്റ്റ് . ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഒരുതവണ കണ്ട് മറക്കാവുന്ന ഒരു ശരാശരി ചിത്രം എന്നതിനപ്പുറത്തേക്ക് ഗോസ്റ്റിനു പോകാൻ സാധിച്ചിട്ടില്ല. വളരെ കൺഫ്യൂസിങ് ആണ് സിനിമയുടെ കഥയും തിരക്കഥയുടെ പോക്കും. അത് കൊണ്ട് തന്നെ പലതും കണക്ട് ആകാതെ ഇങ്ങനെ കിടക്കും. ശിവരാജ്കുമാർ എന്ന നടന്റെ swag നെ അധികമായി ഡിപെൻഡ് ചെയ്യുന്ന ചിത്രം ചിലപ്പോഴൊക്കെ പഴയ ക്ളീഷേ ടെംപ്ളേറ്റിലേക്ക് മാറുന്നുമുണ്ട്. സിനിമയുടെ രണ്ടാം പകുതിയേക്കാൾ ആദ്യ പകുതി മികച്ചതായിരുന്നു. പ്രധാന act ലേക്ക് വരുമ്പോൾ ചിത്രം ഇടയ്ക്ക് കൈവിട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.

മൂന്ന് വർഷം കർണാടകയിൽ പഠിച്ചത് കൊണ്ട് തന്നെ ശിവണ്ണയ്ക്ക് അവിടെയുള്ള ബാൻബേസിനെ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. കിടു ഫാൻ ബേസ് ആണ് അദ്ദേഹത്തിന് അവിടെ. ആ തരത്തിൽ ശിവരാജ്‌കുമാർ വമ്പൻ swag തന്നെയാണ്. Swag എന്നാൽ എന്താണ് എന്ന് ചോദിച്ചാൽ.. ഒരു നടൻ സ്‌ക്രീനിൽ വരുമ്പോൾ അദ്ദേഹത്തിന്റെ കരിസ്മ ഒന്ന് കൊണ്ട് മാത്രം പ്രേക്ഷകന് സ്‌ക്രീനിൽ നോക്കി ഇരിക്കാനും ആസ്വദിക്കാനും തോന്നിയാൽ അത് തന്നെയാണ് swag. അത്തരത്തിൽ ശിവരാജ്കുമാറിന്റെ ഒരുപാട് swag moments സിനിമയിലുണ്ട്.

ക്ലൈമാക്‌സിലെ വൃത്തികേട് ഒഴിച്ച് നിർത്തിയാൽ ശിവരാജ്കുമാർ ഗംഭീരമാണ് സിനിമയിൽ ഉടനീളം. ജയറാം ഒരു പ്രധാന കഥാപാത്രമായി സിനിമയിലുണ്ട്. പണ്ട് നാസർ,പ്രകാശ് രാജ് തുടങ്ങിയവർ സൗത്ത് ഇന്ത്യയിൽ ചെയ്തിരുന്ന വേഷങ്ങൾ ഇനി ജയറാമിന്റെ കയ്യിൽ കുറേക്കാലം ഭദ്രമായിരിക്കും.

കന്നഡ സിനിമയുടെ പ്രധാന പ്രശ്നം Amaetuer ലെവൽ മേക്കിങ് ആണ്. അത് ഒരു പരിധിയിൽ മാറിയിട്ടുണ്ട് ഇപ്പോൾ. എന്നാൽ പ്രധാന അഭിനേതാക്കൾ അല്ലാത്തവർ പലരും ഇപ്പോഴും പഴയ ആർട്ടിഫിഷ്യൽ ആക്ടിങ് സിസ്റ്റം ആണ് പിന്തുടരുന്നത് എന്നത് പലപ്പോഴും കല്ലുകടി ആണ്. സിനിമ പിന്നെ വളരെ കോംപ്ലക്സ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയുള്ള കണക്ഷൻസ് വർക്ക് ആകണമെങ്കിൽ പ്രേക്ഷകന് കൃത്യമായി മനസിലാകണ്ടേ. ഇത് പലപ്പോഴും ലിങ്ക് നഷ്ടപ്പെട്ടു പോകുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ ഉൾപെടുത്താൻ ഉള്ള വ്യഗ്രതയാകും. അർജുൻ ജന്യ നൽകിയ ബിജിഎം സ്കോർ കിടിലനാണ്. പഞ്ച് ബിജിഎം നല്ല രസമുണ്ട്. ആകെമൊത്തത്തിൽ നേരത്തെ പറഞ്ഞത് പോലെ ത്രില്ലെർ പ്രേമികൾക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു ശരാശരി heist genre പടമാണ് ഗോസ്റ്റ് .

NB : കർണാടകത്തിൽ പഠിച്ചപ്പോളും അന്ന് പുള്ളിയുടെ പടങ്ങൾ കണ്ടപ്പോഴും ഞാൻ കരുതിയത് ശിവരാജ്‌കുമാർ ഒരു വ്യാളി ആണെന്നാണ്. ശിവരാജ് കുമാറിന്റെ ഇന്റർവ്യുസ് ഒക്കെ ഈയടുത്താണ് കണ്ടത്. ഇന്റർവ്യു കണ്ട് വിലയിരുത്താൻ കഴിയില്ലെങ്കിലും അവർ തങ്കമാന ആൾ. നല്ലൊരു സത്യസന്ധനായ വ്യക്തിത്വം ആണെന്ന് തോന്നി.

You May Also Like

ജയസൂര്യയ്ക്കൊപ്പം തെന്നിന്ത്യൻ താരസുന്ദരി അനുഷ്‍ക: നായികയെ അവതരിപ്പിച്ച് ‘കത്തനാര്‍’ ടീം

ജയസൂര്യയ്‍ക്കൊപ്പം അനുഷ്‍ക: നായികയെ അവതരിപ്പിച്ച് ‘കത്തനാര്‍’ ടീം ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രത്തിന്‍റെ…

ഒടിയനെ ഹിന്ദിക്കാർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു, എട്ടുദിവസംകൊണ്ട് 64 ലക്ഷം കാഴ്ചക്കാർ

മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിയനെ ഹിന്ദിക്കാർ നിറഞ്ഞ മനസോടെയാണ് വരവേറ്റിരിക്കുന്നത്. എട്ടു ദിവസം കൊണ്ട് 62…

ഒരു രാഷ്ട്രീയനിലപാട് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി സിനിമചെയ്യുന്ന ആളല്ല ഞാൻ

ജനഗണമനയുടെ ട്രെയ്‌ലറിൽ കേട്ട ഒരു ഡയലോഗ് ആണ് ഇത് . “ഇവിടെ നോട്ടുനിരോധിക്കും, വേണ്ടിവന്നാൽ വോട്ടുനിരോധിക്കും.…

ഗുണ്ടാ സ്റ്റീഫന്‍, മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 16)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…