ഭൂമിയിലെ വിചിത്രമായ കാഴ്ചകളില്‍ ഒന്നാണ് ജയന്‍റ് കെറ്റില്‍. കെറ്റില്‍ എന്നാല്‍ ഗ്ലാസിനേക്കാള്‍ അല്‍പ്പം വലിപ്പമുള്ളതും പിടിയോടു കൂടിയതുമായ പാത്രമാണ് എന്ന് നമുക്കറിയാം. ഇവയുടെ ആകൃതിയില്‍ കാണപ്പെടുന്ന ഒട്ടേറെ ജലാശയങ്ങളുണ്ട് . ഇവയെയാണ് ജയന്‍റ് കെറ്റില്‍ അഥവാ ഭീമന്‍ കെറ്റില്‍ എന്ന് വിളിക്കുന്നത്. അമാനുഷിക ജീവികള്‍ വെള്ളം കുടിക്കാനായി നിർമിച്ച വലിയ പാത്രങ്ങളാണ് ഇവയെന്ന് നാടോടിക്ക ഥകളില്‍ പറയുന്നു. ഇത്തരം കഥകള്‍ കാരണം ‘സെലിബ്രിറ്റി പരിവേഷം’ കൈവന്ന ഇവ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ കൂടിയാണ്. ഈ “കെറ്റിലുകൾ” യഥാർത്ഥത്തിൽ പാറയില്‍ സൃഷ്ടിക്കപ്പെട്ട ജല ദ്വാരങ്ങളാണ്. അവയിൽ മിക്കതും വൃത്താകൃതിയിലുള്ളതും മണൽ നിറഞ്ഞതുമാണ്, ഒറ്റനോട്ടത്തില്‍ ഇവ മനുഷ്യ നിർമിതമാണെന്ന് തോന്നിപ്പോകും. ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പ് ഹിമാനികൾ ഉരുകിയാണ് ഈ ജലദ്വാരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.

ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും ജയന്‍റ്സ് കെറ്റിലുകള്‍ കാണപ്പെടുന്നുണ്ട്.സ്വീഡനിലെ തരാര്‍പ്വേഗന്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പത്തോളം ഭീമൻ കെറ്റിലുകള്‍ ഉണ്ട്, ഇവയില്‍ ഏറ്റവും വലുതിന് 11 അടി(3.5 മീറ്റർ) വീതിയും ഏറ്റവും ചെറിയതിന് 5 അടി(1.5 മീറ്റർ) വീതിയുമാണ് ഉള്ളത്. സഞ്ചാരികള്‍ക്ക് ഈ കെറ്റിലുകൾ സൌജന്യമായി സന്ദര്‍ശിക്കാനാ വും.സ്വിറ്റ്സർലൻഡിലെ ഗ്ലെറ്റ്ഷെർഗാർട്ടൻ ഓഫ് ലൂസേൺ ഭീമാകാരമായ കെറ്റിലുകൾക്ക് പേരുകേട്ടതാണ്, ഇവിടെ 32 ഓളം കെറ്റിലുകള്‍ ഉണ്ട്. ഇതില്‍ ഏറ്റവും വലുതിന് 8 മീറ്റർ വീതിയും 9 മീറ്റർ ആഴവുമുണ്ട്. കൂടാതെ, ജർമ്മനി, നോർ‌വെ (ജെറ്റെഗ്രൈറ്റ്), സ്വീഡൻ (ജാറ്റെഗ്രിറ്റ), ഫിൻ‌ലാൻ‌ഡ് (ഹൈഡെൻ‌കിർ‌നു, ഹൈസിസ് ചേൺ), യുണൈറ്റഡ് സ്റ്റേറ്റ്സിലെ മോസ് ദ്വീപ് എന്നിവിടങ്ങളിലും ഇവ സാധാരണമാണ്.

You May Also Like

കോടതി കയറിയ “നെജിൽ മാസ്ക്”:36 കോടി രൂപയ്ക്ക് ലേലം ചെയ്ത അത്യപൂർവ്വ മുഖംമൂടി

ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായിരുന്ന, ഈ ദമ്പതികളിലെ ഭർത്താവിൻ്റെ മുത്തച്ഛനായ റെനെ-വിക്ടർ ഫോർനിയർ 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഗബോണീസ് റിപ്പബ്ലിക്ക് എന്ന മദ്ധ്യ ആഫ്രിക്കൻ രാജ്യത്തിൽ നിന്നും ഫ്രാൻസിലേക്ക് കടത്തി കൊണ്ടു വന്ന പുരാവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതായിരുന്നു ഈ നെജിൽ മുഖംമൂടി.

ഈ മുറിയിൽ ആർക്കും ഒരു മണിക്കൂറിൽ കൂടുതൽ തങ്ങാൻ കഴിയില്ലെന്നാണ് അവകാശവാദം, കാരണം ഇതാണ്

ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി. ഇവിടെ ഇരുന്നാൽ സ്വന്തം ഹൃദയമിടിപ്പ്, തുണി ശരീരത്തിൽ ഉരയുന്ന ശബ്ദം, ഉമിനീരിന്റെ ശബ്ദം, എല്ലുകൾ ഞെരിയുന്ന ശബ്ദം, എന്തിനു ഏറെ രക്തം ഒഴുകുന്ന ശബ്ദം പോലും കേൾക്കാം

പല്ലികളുടെ ഇണചേരൽ രസകരമാണ്

ഗെക്കോനിഡെ കുടൂംബത്തിൽ പെട്ടതാണ് പല്ലികളെല്ലാം. ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാ വുന്ന കൺപോളകൾ ഇല്ല എന്നതാണ്.

ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത് ?

ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…