സ്ത്രീ വേശ്യാവൃത്തി പ്രമേയമായ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ലോകത്തു എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യാവൃത്തിയെ അധികം ഉപയോഗിച്ചുകണ്ടിട്ടില്ല. എന്താണ് ഒരു പുരുഷവേശ്യയുടെ റോൾ, എന്താണ് അവന് സമൂഹത്തോട് പറയാനുള്ളത് ? എന്താണ് അവന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ? ഈ വിധ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചാലിയാർ രഘു സംവിധാനം ചെയുന്ന ജിഗോള പറയുന്നത്. ഇപ്പോൾ ചിത്രം ദിവ്യദൃഷ്ടി എന്ന ഒടിടിയിൽ സ്ട്രീം ചെയ്തു. സംവിധായകൻ ചാലിയാർ രഘുവിന് പറയാനുള്ളത്
“പ്രിയ സുഹൃത്തുക്കളെ ജിഗോള എന്നു പറഞ്ഞ സിനിമ ദിവ്യദൃഷ്ടി എന്ന ഓ ടി ടി യിൽ സ്ട്രീം ചെയ്യപ്പെട്ടിട്ടുണ്ട് പ്രിയ സുഹൃത്തുക്കൾ സിനിമ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തണം മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുരുഷൻ ലൈംഗിക തൊഴിലാളികളുടെ കഥ പറയുന്ന ഒരു കണ്ടന്റ് സിനിമയാക്കുന്നത് സിനിമയുടെ ചിത്രീകരണ ഘട്ടത്തിലും തുടർന്നും സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് പ്രൊഡ്യൂസർ നിജാസ് അരുൺ പൂർത്തീകരിക്കുന്നതിന് സഹായിച്ച വി ആർ എസ് പ്രൊഡക്ഷൻസ് കമ്പനിയുടെ സലീഷ് വിപിൻ എല്ലാവർക്കും ഉള്ള പ്രത്യേക നന്ദി രേഖപ്പെടുത്തി കൊള്ളട്ടെ ….
….ഈ സിനിമയുടെ വിജയം നിങ്ങൾ ഓരോരുത്തരും ആണ് വളരെ ലോ ബഡ്ജറ്റിൽ ചെയ്ത ഒരു സിനിമയാണ് ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ഒന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല സമൂഹത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു വിഷയം ആ വിഷയം എങ്ങനെ സമൂഹത്തോടും ജനങ്ങളോടും ചർച്ച ചെയ്യപ്പെടാൻ എന്ന് ആലോചിച്ചപ്പോൾ കിട്ടിയ ഏറ്റവും എളുപ്പവും ഉപകാരപ്രദമായ മാർഗം സിനിമയാണെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഒരു വിഷയത്തെ നിങ്ങളിലേക്ക് അവതരിപ്പിക്കുകയാണ് നിങ്ങൾ ഈ വിഷയമാണ് ചർച്ച ചെയ്യേണ്ടത് ജിക്ലോ എന്ന് പറഞ്ഞ പശ്ചാത്യ സംസ്കാരം നമ്മുടെ നാടിന് ആവശ്യമുണ്ടോ എന്നുള്ളത് യുവാക്കളും ചിന്തിക്കുക”
“ജിഗോള എന്ന കൺസപ്റ്റിലേക്കു വരുമ്പോൾ ആൺവേശ്യ എന്ന ആ കൺസപ്റ്റ് ആണ്. അത് യൂറോപ്പിൽ ഉള്ളവർക്കൊക്കെ അറിയാം. അത് യൂറോപ്പിൽ ഉള്ള സർവ്വസാധാരണമായ ഒരു കൾച്ചർ ആണ്. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിൻ പ്രദേശത്തു പോലും വന്നിട്ടുണ്ട് എന്നതാണ് ഒരത്ഭുതം. നമ്മുടെ നാട്ടിൽ ഓഫീസ് ഒക്കെ വച്ചിട്ട് രജിസ്‌ട്രേഷൻ ഒക്കെ നടത്തി ആൺവേശ്യ ആയി ജീവിക്കുന്നവർ ഒരുപാടുണ്ട്. ഒരു ദിവസം 10000 -20000 ഒക്കെ സമ്പാദിക്കുന്ന ആളുകളുണ്ട്. നമ്മൾ ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്,
ഒരുപാട് ആളുകളുമായി സെക്സ് ചെയ്യുന്നതുകൊണ്ട് ശീരത്തിനുണ്ടാകുന്ന , മനസിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒക്കെയാണ്. അവരുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അവർ സമൂഹത്തിൽ നിന്നും അകന്നുപോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ..എല്ലാം ഉണ്ടാകുന്നുണ്ട്. മെന്റലി സ്ട്രെസ് ആണ് കൂടുതലായി ഉണ്ടാകുക.ജിഗോള ആകാൻ…അതിലേക്കു കയറാൻ ഒരു എൻട്രൻസ് മാത്രമേ ഉള്ളൂ…എന്നാൽ തിരിച്ചിറങ്ങാൻ ഒരു എൻട്രൻസും ഇല്ല. ഒരു പഴുതു പോലും ഇല്ല എന്നതാണ് യാഥാർഥ്യം . പല ജിഗോളയോടും സംസാരിച്ചിട്ടുള്ള അനുഭവം വച്ചിട്ടാണ്” .
ഫ്രാൻസിൽ ഉടലെടുത്ത് ലോകത്തിൻ്റെ വിവിധ മെട്രോ സിറ്റികളിൽ മാത്രം കണ്ടു വന്നിരുന്ന, പുരുഷ വേശ്യകളുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ദൃശ്യവൽക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകനായ ചാലിയാർ രഘു .”സോറോ”എന്ന ചിത്രത്തിനു ശേഷം ചാലിയാർ രഘു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ജിഗോള “. ഛായാഗ്രഹണം വിപിൻ ശോഭാനന്ദ് നിർവ്വഹിക്കുന്നു.രഘു ചാലിയാർ, അനൂപ് അയ്യപ്പൻ, രാമചന്ദ്രൻ നായർ,ഷിംജിത്, പ്രിനിൽ കടലുണ്ടി, ഷാഹുൽ കൃഷ്ണൻ, അനശ്വര എസ്, ലോഹിതദാസൻ, രമാദേവീ, പ്രസീത, ധന്യ, സതീഷ് അമ്പാടി, രാമചന്ദ്രൻ നായർ,ലൗജേഷ് തുടങ്ങിയവരാണ് ജിഗോളയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം-സിബു സുകുമാരൻ,എഡിറ്റര്‍- സലീഷ് ലാൽ.കോ- പ്രൊഡ്യൂസർ അരുൺ ദിവാൻ കെ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജിൽ ദിവാകരൻ,കല-അബി അച്ചൂര്‍, മേക്കപ്പ്-ഷനീജ് ശില്‍പം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍-എല്‍ദോ, അനൂബ് ജോ, ഷാഹുല്‍ കൃഷ്ണന്‍. എക്‌സിക്യൂട്ടീവ്-ജിജേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ഹരി എസ് നായര്‍, വാർത്ത പ്രചരണം-എ എസ് ദിനേശ്.