fbpx
Connect with us

Featured

ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍

ആരോഗ്യ രംഗത്ത് നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.

 128 total views

Published

on

ആരോഗ്യ രംഗത്ത് നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ലേഖനം എഴുതുന്നത്. കോഴിക്കോട് നാഷനല്‍ ഹോസ്പിറ്റലിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. കുഞ്ഞാലിയുടെ ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞാന്‍ ഇതില്‍ ചേര്‍ക്കുന്നു.

ഈ അടുത്ത് ഒരു ദിവസം ഞാന്‍ എന്റെ ഉപ്പയെയുംകൊണ്ട് മലപ്പുറം ജില്ലയിലെ ഒരു പ്രസസ്ഥ സഹകരണ ആശുപത്രിയില്‍ കാര്‍ഡിയോള്ളജിസ്റ്റ്‌നെ കാണാന്‍ പോയി.അവിടെ ഒടുക്കത്തെ തിരക്കായിരുന്നു…രാവിലെ ഒന്‍പതു മണിക്ക് പോയിട്ട് ഡോക്ടറെ കാണാന്‍ കഴിഞ്ഞപ്പോള്‍ സമയം അഞ്ചു മണ്ണി കയിഞ്ഞിരുന്നു.ഡോക്ടറോട് ഉപ്പയുടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു . ഉടനെ ഒരു ചെറിയ ലിസ്റ്റില്‍ രണ്ടു ചെറിയ ടെസ്റ്റുകള്‍ കുറിച്ച് തന്നു…അത് കഴിഞ്ഞു വരാനും പറഞ്ഞു. ടിഎംടിയും എക്കോ ടെസ്റ്റും…ബില്‍ അത്ര ചെറുതായിരുന്ന്‌നില്ല….

ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഒന്നു ആന്‍ജിയോഗ്രാം ചെയ്യേണ്ടി വരും ബ്ലോക്ക് എവിടെയാണ്ണ്! എന്ന് മനസ്സിലാക്കണം. നിങ്ങള്‍ നാളെ രാവിലെ നേരത്തെ വരൂ ഒരു മൂന്ന് മണിക്കൂര്‍കൊണ്ട് എല്ലാം കഴിയും എന്നും പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം രാവിലെ അത്യാവിശ്യം വേണ്ടതെല്ലാം എടുത്ത് ആശുപത്രിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ വേറെ ചില ടെസ്റ്റിനുള്ള ലിസ്റ്റ് നേഴ്‌സ് എന്റെ കയ്യില്‍ തന്നിട്ട് അതുകൂടി ചെയ്തു വന്നിട്ടുവേണം ആന്‍ജിയോഗ്രാം ചെയ്യാന്‍ എന്ന് പറഞ്ഞു. അങ്ങനെ ആ ടെസ്റ്റും ആന്‍ജിയോഗ്രാമും കഴിഞ്ഞു റിസള്‍ട്ട് വന്നു. കാത്ത് ലാബിലേക്ക് ഡോക്ടര്‍ എന്നെ വിളിച്ചു ആന്‍ജിയോഗ്രാം ചെയ്ത വീഡിയോ കാണിച്ചിട്ടു പറഞ്ഞു ‘ഉപ്പക്കു മൂന്ന് ബ്ലോക്കുണ്ട് ഉടനെ എന്തെങ്കിലും ചെയ്യണ്ണം (ആന്‍ജിയോപ്ലാസ്റ്റി ചെയ്യണം). ഇല്ലെങ്കില്‍ ഉപ്പാന്റെ കാര്യം കഷ്ടത്തിലാകും’ പിന്നെ ഒരു കാര്യംകൂടി പറഞ്ഞു ‘ഇപ്പോള്‍ത്തന്നെ ചെയ്യുന്നതാണ് നല്ലത് നിങ്ങള്‍ ആലോചിച്ചിട്ടു വേഗം പറയൂ. ‘അവിടെ ഡോക്ടറെ കാണാന്‍ വന്ന എല്ലാ ആളുകളുടെയും സ്ഥിതി മറിച്ചല്ല. എല്ലാവരോടും ബലൂണ്‍ സര്‍ജറി (ആന്‍ജിയോപ്ലാസ്റ്റി) ചെയ്യാന്‍ പറഞ്ഞു എന്നറിഞ്ഞു. ചിലരോട് ഡോക്ടര്‍ ഇങ്ങനെയും പറഞ്ഞു ‘പെട്ടന്ന് ചെയ്യണം ഇല്ലെങ്കില്‍ വാപ്പ തട്ടിപോകും’ ഇതൊക്കെ കേട്ട് ഞാനും വല്ലാത്ത വിഷമത്തിലായി.

ഞാന്‍ എന്തായാലും ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ഒന്നുകൂടി തിരക്കി. ഈ സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും, എത്ര ദിവസം ഇവിടെ കിടക്കേണ്ടിവരും എന്നൊക്കെ.അപ്പോള്‍ ഡോക്ടര്‍ വളരെ നിസാരമായി പറഞ്ഞു ‘ഉപ്പക്കു കാര്യമായ രണ്ട് ധമനികളില്‍ ബ്ലോക്ക് ഉണ്ട് അതുചെയ്യാന്‍ ഏകദേശം രണ്ട് ലക്ഷം രൂപ മതിയാകും. ഉള്ളില്‍ വില കൂടിയ മുന്തിയ സ്റ്റണ്ട് തന്നെയിടാം അതാകും നല്ലത് (ഡോക്ടര്‍ക്ക് കമ്മിഷന്‍ കൂടുകയും ചെയ്യും)’. അപ്പോള്‍ ശരിക്കും എനിക്ക് തോന്നിയത് ഒരു കച്ചവടകാരന്‍ തന്റെ പ്രോഡക്റ്റ് വില്‍ക്കുന്ന പോല്ലെയാണ്ണ്!. ഉപ്പ എന്തായാലും ഇപ്പോള്‍ ചെയ്യേണ്ടാ എന്ന ഉറച്ച തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതിതന്നു. ഉപ്പക്ക് ഇത് ഇന്നോ ഇന്നല്ലെയോ തുടങ്ങിയ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല എന്നത് കൊണ്ട് ഞാനും എതിര്‍ത്ത് ഒന്നും പറഞ്ഞില്ല. മറ്റുള്ള രോഗികളുടെ അവസ്ഥ ഇതായിരുന്നില്ല ബ്ലോക്കുണ്ടെന്നു കേട്ടപ്പോയെ ജീവതം അവസാനിച്ചു എന്ന മട്ടില്‍ നിരാശരായി എന്തൊക്കെയ്യോ പിറു പിറുക്കുന്നത് കാണാമായിരുന്നു. അവരുടെ കൂടെവന്നവര്‍ ഓപരേഷനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലും.

എന്തായാലും ഡിസ്ചാര്‍ജ് ബില്‍ കിട്ടാന്‍ കുറച്ചു സമയമെടുക്കും, ഞാന്‍ ഡോക്ടറെ കാണാന്‍ വന്ന ഒരു രോഗിയുടെ അടുത്തിരുന്നു അദ്ധേഹത്തിന്റെ അസുഖവിവരങ്ങള്‍ തിരക്കി അയാള്‍ ഒരു മാസം മുന്‍പ് സര്‍ജറി കഴിഞ്ഞു ഡോക്ടറെ കാണാന്‍ വന്നതാണ്. ഒരു പാവപ്പെട്ട കൂലിപ്പണികാരനാണ് അദ്ദേഹം. സര്‍ജറി ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരും എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി അതങ്ങു ചെയ്തു പക്ഷെ എനിക്ക് ഇപ്പോയും പണിയെടുക്കാനൊന്നും വയ്യാ എന്നയാള്‍ സങ്കടത്തോടെ പറഞ്ഞപ്പോള്‍ മനസ്സൊന്നു പതറി. ഇതൊക്കെ കേട്ട് സമയം പോയതറിഞ്ഞില്ല. ഞാന്‍ ഡിസ്ചാര്‍ജ് ബില്ലടച്ചു രസീത് വാങ്ങി ആന്‍ജിയോഗ്രാം ചെയ്തതിന്റെ വീഡിയോ പകര്‍പ്പ് ചോദിച്ചപ്പോയാണ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപോയത് അതിനു 750 രൂപ വേറെ അടക്കണമെന്നു. വെറും 15 രൂപയുടെ സീഡിയില്‍ പകര്‍പ്പ് ചെയ്തുതരാന്‍ 30 രൂപപോലും തികച്ചു വേണ്ടെന്നിരിക്കെ ഇത്രയും വലിയ തുക ഈടാക്കുന്നതിനെതിരെ ഞാന്‍ ചോദ്യംചെയ്തപ്പോള്‍ ബില്ലിംഗ് സെക്ഷനിലേ മാഡത്തിന്റെ ഉത്തരം ഇതായിരുന്നു ‘എല്ലാ ആശുപത്രിയിലും ഇതിനെക്കാള്‍ വലിയ തുകയാണ് നിങ്ങള്ക്ക് പരാതി ഉണ്ടെങ്കില്‍ ഓഫീസില്‍ പറയണം’. ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണെന്നതു എനിക്ക് ഒറ്റ ദിവസംകൊണ്ട് മനസ്സിലായി.

Advertisement



‘ഇടിമിന്നലേറ്റവനെ പാമ്പ് കടിച്ച പോലെ’ എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍ അതിനെ അനര്തമാക്കുന്ന വിതം വ്യവസായമായി മാത്രം ഇന്നു ആരോഗ്യ രംഗം മാറിയിരിക്കുന്നു. ഒരു രോഗി വന്നാല്‍ അവനെവെച്ചു ഏതൊക്കെ രീതിയില്‍ കാശുണ്ടാക്കാം എന്നാണ് അവര്‍ ചിന്തിക്കുന്നത്. എമെര്‍ജെന്‍സി രോഗികളാണ് ഇന്നു ഡോക്ടര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍. അവരാകുമ്പോള്‍ ആസുപത്രിയിലുള്ള സകലടെസ്റ്റും ചെയ്‌തോളും പ്രത്യകിച്ചു ഹാര്‍ട്ട് അറ്റാക്ക് വന്നവരാകുമ്പോള്‍ സംഗതി കുശാല്‍ !!!….

നമ്മുടെ നാട്ടില്‍ ഹൃദരോഗികള്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു അതിന്റെ കാരണക്കാരും നമ്മള്‍ തന്നെ. ഭക്ഷണ രീതിയിലെ അറേബ്യന്‍ ടച്ച് കേരളത്തിലും പ്രത്യേകിച്ച് മലബാറിലും പടര്‍ന്ന്! അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ കാര്‍ഡിയോളോജി ഡോക്ടര്‍മാര്‍ക്ക് ചാകര വന്ന സന്തോഷമാണ്. അന്ജിയോപ്ലാസ്ടിയും ബൈപാസ്സ് സര്‍ജരിയും നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരുന്ന ഇത്തരം സര്‍ജറികള്‍ പെട്ടന്ന് ചെയ്യണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നതിലെ വ്യവസായ ലക്ഷ്യം തുറന്നു പറയുകയാണ് ഡോ. കെ കുഞ്ഞാലി.

ഡോ .കെ കുഞ്ഞാലിയുടെ നാല്‍പതു വര്‍ഷത്തെ അനുഭവത്തിന്റെ വെള്ളിച്ചത്തില്‍ ആന്‍ജിയോപ്ലാസ്റ്റി ഒരു പരാജയമാണെന്ന് അദ്ദേഹം തുറന്നു പറയുന്നു. മാത്രമല്ല ഇതുവരെ അദ്ധേഹത്തിന്റെ മൂവായിരത്തില്‍ ഏറെ വരുന്ന ഹൃദയരോഗികളില്‍ ഓപ്പറേഷന്‍ ചെയ്തവരെക്കാള്‍ കൂടുതല്‍ക്കാലം ജീവിച്ചത് ഓപ്പറേഷനൊന്നും ചെയ്യാതെ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധ ചെലുത്തി ജീവിച്ചവര്‍ ആണെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. എന്തിനേറെ പറയുന്നു ഈ ഡോക്ടര്തന്നെ അതിനു ജീവിച്ചിരിക്കുന്ന തെളിവാണ്.23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൃദയ ധമനികളില്‍ രണ്ടു ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു ശസ്ത്രക്രിയ ചെയ്യാതെ തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തി സ്വയം പരീക്ഷണത്തിന്നു വിധേയമായി നടത്തിയ ഗവേഷനങ്ങളുടെയും അനുഭവ സമ്പത്തിന്റെയും വെളിച്ചത്തില്‍ ഇന്നു കോഴിക്കോട് ‘ഡോ. കുഞ്ഞാലിസ് ഓപ്പണിങ്ങ് ഹാര്‍ട്ട് പ്രോഗ്രാം‘ എന്ന പേരില്‍ ഓപ്പറേഷന്‍ കൂടാതെ ഹൃദയരോഗികളെ ചികില്‍സിച്ചു സുഗപെടുത്തിവരുന്നു. രോഗത്തെ അല്ല രോഗം ഉണ്ടാക്കാന്‍ കാരണമായവയെ കണ്ടെത്തി അതിനെ ഒഴിവാക്കുകയാണ് വേണ്ടത് എന്ന് ഡോക്ടര്‍ പറയുന്നു. ഇതാണ് വസ്തുത എന്നിരിക്കെ എന്തിനാണ് നമ്മുടെ ഡോക്ടര്‍ സമൂഹം ഓപ്പറേഷനു തിടുക്കം കാട്ടുന്നത് എന്നതിന്റെ മനശാസ്ത്രം മനസിലാക്കാന്‍ ഡോക്ടര്‍ ബുദ്ധിയൊന്നും വേണ്ട!

Advertisement



ഓരോ മരുന്ന് കമ്പനിക്കാരും കൊടുക്കുന്ന കാശിന്റെ തൂക്കമനുസരിച് ഡോക്ടര്‍മാര്‍ രോഗിയെ ഉപയോഗിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ പ്രതികരിക്കാതിരുനാല്‍ കേരളം നേടിയ വിദ്യഭ്യാസവും സാക്ഷരതയും ഉപയോഗസൂന്യമാണെന്നു വിലയിരുത്തേണ്ടി വരും….

നിങ്ങള്‍ക്ക് ഈ ലേഖനം ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക…

 129 total views,  1 views today

Advertisement



Advertisement
Uncategorized10 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment26 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment1 hour ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement