സിനിമയിലും വേദിയികളിലും നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ഗിന്നസ് പക്രു. താരം അനവധി സിനിമകളിൽ പ്രധാനവേഷം തന്നെ ചെയ്തിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഗിന്നസ് പക്രു പറയുന്നത് പ്രബുദ്ധ മലയാളികളുടെ സാമൂഹ്യബോധം ഇല്ലായ്മ തന്നെയാണ്.
ഒരിക്കൽ തനിക്ക് തിരുവനന്തപുരം മുതൽ കോട്ടയം വരെ ബസിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്നു എന്നാണു അദ്ദേഹം പറയുന്നത്. ഭിന്നശേഷിക്കാർക്കായി സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെങ്കിലും ആളുകൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ ആണ് പക്രുവിന് അങ്ങനെയൊരു സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നത്. കുട്ടിക്കാലത്തു താൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം യാത്ര ബുദ്ധിമുട്ടുകൾ തന്നെ ആയിരുന്നു എന്ന് താരം പറയുന്നു. തനിച്ചു പുറത്തെവിടെയെങ്കിലും പോയി മടങ്ങിവരിക എന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും പക്രു പറയുന്നു.
“സംവരണ സീറ്റുകൾ ആരും പറയാതെ തന്നെ സ്വമേധയാ ഒഴിഞ്ഞുകൊടുക്കുകയാണ് വേണ്ടത് , എന്നാൽ പലരും അങ്ങനെ ചെയ്യില്ല. പലരും സീറ്റിന്റെ കാര്യത്തിൽ എനിക്ക് വേണ്ടി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്നെഴുന്നേറ്റു കൊടുക്കൂ ഇയാൾ ഇരിക്കട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെ ഒരൊറ്റ നിൽപ്പിൽ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട് . ഭിന്നശേഷിക്കാർ സമൂഹത്തിനു ആവശ്യമില്ലാത്തവരാണ് എന്നാണു ചിലരുടെ ചിന്ത. ആ മനോഭാവം മാറേണ്ടതുണ്ട് . ” താരം പറയുന്നു.