Connect with us

Music

മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മൾ ഏറെ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ

കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും ഓർക്കപ്പെടും

 32 total views

Published

on

ഗിരീഷ് വർമ്മ ബാലുശ്ശേരി

മായാമഞ്ചലിൽ …
കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും ഓർക്കപ്പെടും എന്ന സത്യം …എഴുത്തുകാരായാലും, പാട്ടുകാരായാലും മനസ്സുകളിൽ സംരക്ഷിക്കപ്പെടുന്നത് കൂടാതെ എന്നേക്കുമായതിന്റെ നിലനിൽപ്പിനായി ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്. ഗാനങ്ങൾക്കാണ് അതേറെ പ്രയോജനപ്പെട്ടത് . നഷ്ടപ്പെട്ടേക്കാവുന്ന പഴയ ഗാനങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ഇന്ന് ഇന്റർനെറ്റ് സംവിധാനങ്ങൾ ഉണ്ട്. പല ശേഖരങ്ങളായി അത് കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും…

ശബ്ദങ്ങളുടെ മേളനങ്ങൾ ആണല്ലോ പാട്ട് . അതിൽ ഈണമധുരങ്ങൾ ചേർന്നലിയുമ്പോൾ മധുരിക്കുന്നത് മനസ്സും മോഹങ്ങളുമാണ്. ഏതോ കാലത്തിന്റെ ഇടനാഴികകളിൽ നിന്നും ഒരീണമധുരം മൂളി ആരോ ! അവർ മണ്ണിനോട് ചേർന്നിട്ട് കാലങ്ങൾ കഴിഞ്ഞു. സുന്ദരമായ ആ ദേഹം ഇന്നില്ല . എന്നിരുന്നാലും ആ ശബ്ദത്തിന്റെ അലയൊലികൾ ഇന്നും കണ്ണീറനാക്കിക്കൊണ്ടു ഇവിടെയൊക്കെ ….

Radhika Tilak Playback Singer - Profile & Biographyരാധികാതിലക് ….ഒരപൂർവ ശബ്ദത്തിന്റെ ഉടമ. അവരോടു ചേർത്തുവെക്കാൻ പ്രമുഖ ഗായികമാരെ ഉണ്ടാവൂ. മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മൾ ഏറെ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ . പാട്ടിന്റെ അപാര സാധ്യതകൾ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു. ആരുടെയൊക്കെയോ കൈകൾ അണിയറയിൽ പ്രവർത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവൾ . പറയാതെ വയ്യ. അത്രക്കേറെ ശ്രുതിമധുരമായിരുന്നു രാധികാ ശബ്ദം … അതേറെ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടാൻ യോഗമുണ്ടായില്ല. ഉണ്ടായതോ വളരെ കുറച്ചും. എങ്കിലും ആ ഗാനവീചികളിലൂടെ തൊട്ടുരുമ്മി പോകുമ്പോഴറിയാം അതിന്റെ മൃദുലത, സാരള്യം എല്ലാമെല്ലാം..

1989 മുതൽ മലയാളത്തിൽ പാടാനെത്തിയെങ്കിലും വെറും ഇരുപതിൽ താഴെ വർഷങ്ങളെ സജീവമാവാൻ കഴിഞ്ഞുള്ളു. ആദ്യത്തെ രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെരാധികയുടെ മാസ്റ്റർ പീസ് പിറന്നു.
” മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ ” എന്ന ഒറ്റയാൾ പട്ടാളത്തിലെ ഗാനവുമായി ഇവിടെ തന്റെ വേരുറപ്പിക്കാനുള്ള ശ്രമം നടത്തി . ബന്ധുവായ ശ്രീ ജി വേണുഗോപാലുമൊത്ത് അത്രയേറെ മനോഹരമായ ഒരു ഗാനം. മറ്റൊരു ഭാഗ്യം ശ്രീ ശരത് സാറിന്റെ ഈണത്തിൽ ഒരു നല്ല തുടക്കം കിട്ടിയതിലാണ്. കവി പി കെ ഗോപിയുടെ രചനയുടെ സൗകുമാര്യം എടുത്തു പറയാവുന്നത്….

അതുകൊണ്ടും കാര്യമുണ്ടായില്ല. ഈ പൂങ്കുയിലിനെ മലയാള സിനിമ എന്നിട്ടും ശ്രദ്ധിച്ചില്ല.
“ചന്ദനം പെയ്തു പിന്നെയും ” എന്നൊരു ഗാനം മാത്രം . അത്രയേറെ ശ്രദ്ധ നേടാത്ത ഒന്നായിരുന്നു. ചെപ്പു കിലുക്കണ ചെങ്ങാതി എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ രചന , ജോൺസന്റെ സംഗീതം….!!!
1991 ലെ ഈ ഗാനങ്ങൾക്ക് ശേഷം മലയാള സിനിമ മറന്നിട്ടോ ? സ്വയമൊതുങ്ങിയതോ ? സാധാരണ പാട്ടിഷ്ടക്കാർക്ക് എന്തറിയാൻ !!പിന്നീട് തമിഴിൽ നിന്നും ഇളയരാജ വരേണ്ടി വന്നു വീണ്ടും ആ ശബ്ദമൊന്നുയരുവാൻ . ഗുരു എന്ന ഒരു സവിശേഷ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത പാട്ടുകളിൽ എല്ലാം രാധികയുടെ ശബ്ദവും ചേർത്തു കൊടുത്തു . അതാരും ചെയ്യാത്ത ഒന്നായിരുന്നു.
മറ്റു ഗായകരോടൊപ്പം ആണെങ്കിലും അതിലും രാധികയുടെ ശബ്ദം വേറിട്ട് കേൾക്കാം.

അരുണകിരണ ദീപം ….
ഗുരു ചരണം ശരണം… എന്നീ ഗാനങ്ങൾ …
എന്നാൽ അതിലെ തന്നെ “ദേവസംഗീതം നീയല്ലേ … ” എന്ന യുഗ്മഗാനം അവർക്ക് വീണ്ടുമൊരു ബ്രേക്ക് കൊടുത്തു . അന്ധരായ രണ്ടു കാമുകരുടെ പ്രണയ പരാവശ്യങ്ങൾ പാട്ടിലൂടെ രാധികയും യേശുദാസും ഭംഗിയാക്കി…കന്മദത്തിലെ ടൈറ്റിൽ സോങ് പാടി വീണ്ടും രാധികാ തിലക്. സിനിമയ്ക്ക് പേരെഴുതികാണിക്കുന്ന സമയത്തെ പാട്ട് പലപ്പോഴും ശ്രദ്ധിക്കപ്പടാറില്ല. എന്നാൽ ” തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം ” എന്ന ഗാനം പക്ഷെ അങ്ങനെയായിരുന്നില്ല. ഗാനമേളകൾക്കു വരെ അക്കാലത്ത് പാടിയിരുന്ന നല്ലൊരു യുഗ്മ ഗാനം . ” മൂവന്തി താഴ് വരയിൽ” , മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ” എന്നീ ഗാനങ്ങളൊക്കെ മുൻപന്തിയിൽ ഉണ്ടെങ്കിലും ഒട്ടും പുറകിലല്ലാതെ ” തിരുവാതിര….യും ” സ്ഥാനം പിടിച്ചു. കൂടാതെ ” മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ” എന്നത് രാധികയുടെ ശബ്ദത്തിലും സിഡിയിൽ കേൾക്കാം., സിനിമയിൽ ഇല്ലെങ്കിലും…

Advertisement

മറ്റൊരു തിരുവാതിര പാട്ടുമായി വീണ്ടും രാധിക…സ്നേഹം എന്ന ജയരാജ് ചിത്രത്തിൽ ” കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ” … അത് ചിത്രത്തിൽ നല്ലൊരനുഭവമായിരുന്നു. ദൃശ്യത്തിലും, കേൾവിയിലും….
അതി മധുരമായി പ്രണയഗാനത്തിലും തന്റെ ഭാഗം പാടിവെക്കാൻ ആവുമായിരുന്നു രാധികയ്ക്ക് . പ്രണയനിലാവിലെ ” പാൽകുടങ്ങൾ തുളുമ്പും ” എന്ന ഗാനം ഉദാഹരണം. യേശുദാസുമൊത്ത് കട്ടയ്ക്ക് തന്നെയുണ്ട് ഗായികയും…യൂസഫലി കേച്ചേരിയുടെ രചനകൾ ചിലവയിൽ പങ്കുകൊള്ളാൻ കഴിഞ്ഞുവെന്നത് രാധികയ്ക്ക് നിർവൃതി തന്നെയായിരിക്കും…
ദീപസ്തംഭം മഹാശ്ചര്യം ..
” എന്റെ ഉള്ളുടുക്കും കൊട്ടി”
“നിന്റെ കണ്ണിൽ വിരുന്നു വന്നു ” ഇവയൊക്കെ ഓളങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ ആയിരുന്നു. മോഹൻ സിതാരയുടെ ലളിതസംഗീതം അതിനേറെ ഉപകരിച്ചു.
ഇനി അടിപൊളി വേണോ അതിനും തെയ്യാർ…
” തകില് പുകില്” മായി രാവണപ്രഭുവിൽ ഒന്ന് വന്നു പോയി പ്രിയ ഗായിക .
കുഞ്ഞിക്കൂനനിലേ അന്ധഗായികയ്ക്കു ചുണ്ടു ചേർത്തു രാധിക പിന്നെയും . നവ്യാനായർ ധന്യമാക്കിയ ചിത്രം.

” ഓമനമലരെ നിൻ മാരൻ ” എന്ന നാട്ടുവഴിയിൽ ചിതറി വീണ ഗദ്ഗദം പുരണ്ടതല്ലെങ്കിലും മനസ്സിൽ നീറ്റൽ പരത്തിയ ഗാനം,.
ഇടയ്ക്കിടെ തന്റെ സാന്നിധ്യം അറിയിച്ചു പോയ ഇവർക്ക് അവസരങ്ങൾ അപ്പോഴേക്കും വല്ലാതെ കുറഞ്ഞിരുന്നു.
നന്ദനത്തിലെ യുഗ്മഗാനം ഒരോർമ്മയായുണ്ട് മനസ്സിൽ…
” മനസ്സിൽ മിഥുനമഴ ” പൊഴിച്ച് കൊണ്ട് രവീന്ദ്രൻ സംഗീതത്തിൽ …
അവസാന കാലത്ത് ചില ഗിരീഷ് പുത്തഞ്ചേരി വരികളോടൊപ്പം വന്നുപോവാൻ അവസരം ലഭിച്ചിരുന്നു. കന്മദത്തിലൂടെ, നന്ദനത്തിലൂടെ അത് പാട്ടാളത്തിലെ ഗാനത്തിൽ എത്തി…
” വെണ്ണക്കല്ലിൽ നിന്നെ കൊത്തി ” എന്നെ വിദ്യാസാഗർ ഈണം..
” കാനനകുയിലേ കാതിലിടാനൊരു കാൽപവൻ പൊന്നു തരാമോ ?” എന്ന ഗിരീഷ് ഗാനത്തോടെ നല്ലൊരു പാട്ടുകാലം അവസാനിച്ചു എന്ന് പറയാം… പിന്നീടും ഒറ്റക്കും തെറ്റെക്കും പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല . 2015 ൽ പൂർത്തികരിക്കാതെ തന്റെ പാട്ടു മോഹങ്ങളോടെ ആ ജീവിതം സമാധിയായി …. കണ്ണീർപൂക്കൾ അർപ്പിക്കുന്നു പ്രിയഗായികയ്ക്ക് .

 33 total views,  1 views today

Advertisement
Entertainment21 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement