നീയൊരു വസന്തം

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാടിത്തിമിർക്കുന്ന രണ്ടുമൂന്നു ഗായികമാർക്കിടയിലേക്ക് ആണ് പത്മജ തമ്പി എന്ന ഗായികയുടെ ഉദയം. 1970 ൽ . അമ്പിളി എന്ന പേരിൽ പ്രസിദ്ധയായ ഗായിക. കർണ്ണാടക സംഗീതത്തിൽ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞന്റെ ശിഷ്യയായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം മലയാളസിനിമയിൽ ഒരു ലഹരിയായി പടരും കാലം ആയിരുന്നു. സമയമായപ്പോൾ ശിഷ്യയെ അദ്ദേഹം തന്നെ കൈപിടിച്ച് സിനിമയിലേക്കും എത്തിച്ചു. എത്തിക്കുക എന്നത് അദ്ദേഹത്തിന്റെ കർമ്മം . കഴിവ് കൊണ്ട് സ്വന്തം നില ഉണ്ടാക്കേണ്ടത് ഗായികയുടെയും ചുമതല. ഏറ്റെടുത്ത ജോലി അമ്പിളി ആദ്യ സിനിമയിൽ തന്നെ മികവുറ്റതാക്കി. ശബരിമല ശ്രീ ധർമ്മ ശാസ്താ എന്ന പുരാണചിത്രത്തിൽ നാലഞ്ച് പാട്ടുകൾ . എല്ലാം ശ്രീദേവി ബാലനടിയായി അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയും. ആ നാദം പിന്നീട് കുറെ കാലത്തോളം മലയാളസിനിമയെ കുളിരണിയിച്ചു. ജാനകി, സുശീല എന്നിവരോടും 1969 ൽ വന്ന മാധുരിയോടും , 63 ൽ തുടക്കം കുറിച്ച ബി വസന്തയോടും മത്സരിക്കേണ്ടി വന്നു. ആദ്യചിത്രം നൽകിയ മുന്നേറ്റം , ആ മധുര ശബ്ദം , കുഞ്ഞുങ്ങൾക്ക് വേണ്ടി പാകപ്പെട്ട ശബ്ദം അതുകൊണ്ടും കൂടി അത്തരത്തിൽ പിന്നെയും കുറെ ഉപയോഗിക്കപ്പെട്ടു. ഓരോന്നും വ്യത്യസ്തമായതുകൊണ്ടും സുന്ദരവുമായിരുന്നു.

ഒരു പുരാണ ചിത്രത്തിന് വേണ്ടി ആലാപനം തുടങ്ങിയതുകൊണ്ട് പിന്നീട് അത്തരം ചിത്രങ്ങൾക്ക് വേണ്ടി കൂടുതൽ ഗാനങ്ങൾ ആലപിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ തന്നെ മികച്ചത് എന്ന് പറയാവുന്നത് ഇവയാണ്.അന്നത്തെ സൂപ്പർ ബാലനടി ആണ് ബേബി സുമതി . ബേബി സുമതിക്കു വേണ്ടി രണ്ടു സിനിമകളിൽ പാടിയ ഗാനങ്ങൾ ചലച്ചിത്ര ഗാനചരിത്രത്തിൽ പ്രത്യേകമായി എഴുതിവെക്കപ്പെട്ടിട്ടുള്ളതാണ്. അക്കാലത്ത് ബേബി സുമതിയുടെ ശബ്ദം അമ്പിളിയുടേതും , അമ്പിളിയുടേത് ബേബി സുമതിയുടേതും എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു കൗമാരം എനിക്കും ഉണ്ടായിരുന്നു. ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിന് വേണ്ടി ഓ എൻ വി – ദക്ഷിണാമൂർത്തി ടീമിന്റെ ഗാനം വിപ്ലവം സൃഷ്ടിച്ചത്..

ഗുരുവായൂരപ്പന്റെ തിരുവാമൃതേത്തിന് ഉരുളി നിറച്ചും പാൽച്ചോറ് വെച്ചു ….. എന്നത്…ബേബി സുമതിക്ക് വേണ്ടി അമ്പിളിയുടെ ഏറ്റവും യോജിച്ച ശബ്ദം . ഭക്തിയുടെ ഒരു മായിക പ്രപഞ്ചം…
പിന്നീട് കുറച്ചു കാലങ്ങൾക്ക് ശേഷം വീണ്ടും സുമതി – അമ്പിളി ലയം.
സ്വാമി അയ്യപ്പൻ എന്നതിന് വേണ്ടി വയലാർ – ദേവരാജൻ ഭാവന .
തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമി….
ഈ ഗാനങ്ങളൊക്കെ അന്നത്തെ ജപസന്ധ്യകളെ പുളകം കൊള്ളിച്ചിരുന്നത്….
പ്രായം കൊണ്ടും , ശബ്ദത്തിലെ കുട്ടിത്തം കൊണ്ടും കൂടിയാവാം പെൺബാല്യങ്ങൾക്കു വേണ്ടി പാടിത്തുടർന്നു അമ്പിളി…
കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ …( പാവങ്ങൾ പെണ്ണുങ്ങൾ )
ഊഞ്ഞാലാ ഊഞ്ഞാലാ ( വീണ്ടും പ്രഭാതം ) എന്നിവ ഉദാഹരണങ്ങൾ .
അമ്പിളിക്ക് കിട്ടിയ മറ്റൊരു ഭാഗ്യം ആണ് വിവിധ ഗായികമാരോടൊത്ത് പാടാനുള്ള അവസരം.
തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി എന്ന അഭിജാത്യത്തിലെ ഒരു ഗാനം. അടൂർഭാസിക്കൊപ്പവും ലതാ രാജു എന്ന ഗായികക്കു ഒപ്പവും ..
ചിരിക്കു ചിരിക്കു ചിത്രവർണ്ണപ്പൂവേ ( സുശീലക്കൊപ്പം )
കലയുടെ ദേവീ കരുണാമയീ ( ജാനകിക്കൊപ്പം )
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ( സുശീല , വസന്ത എന്നിവരോടൊപ്പം)
രാജാധിരാജന്റെ വളർത്തു പക്ഷി ( സുജാതക്കൊപ്പം)
രജനീകദംബം പൂക്കും ( പത്മിനി വാര്യർക്കൊപ്പം )
എന്റെ നീലാകാശം നിറയെ ( സുശീലക്കൊപ്പം )
ഓർമ്മകളിൽ ഒരു സന്ധ്യ തൻ ( എസ് പി ബാലസുബ്രഹ്മണ്യം , ജാനകി എന്നിവർക്കൊപ്പം )
ഇവനൊരു സന്യാസി പൂച്ചസന്യാ സി ( സുജാത , വാണിജയറാം , എസ് പി ശൈലജ എന്നിവർക്കൊപ്പം)
സപ്തസ്വരങ്ങൾ പാടും ചിത്ര വിപഞ്ചികകൾ ( സുശീല മാധുരി എന്നിവർക്കൊപ്പം )
തുമ്പീ തുമ്പീ തുള്ളാൻ വായോ ( സുജാതക്കൊപ്പം)

ഇത്തരത്തിൽ പാടുമ്പോൾ വേറിട്ട് കേൾക്കുന്നത് ഓരോ ഗായികയും ആഗ്രഹിക്കുന്നത്… അത് ഗായികമാർക്ക് അവരുടെ ശബ്ദത്തിന്റെ ആഴം സ്വയം തിരിച്ചറിയാനും സഹായിച്ചേക്കും… ശ്രോതാക്കൾക്കും…
ദക്ഷിണാമൂർത്തി പരിചയപ്പെടുത്തിയ ഗായിക ആണല്ലോ അമ്പിളി . ശേഷം മലയാളത്തിൽ സംഗീതം ചെയ്ത മിക്കവരും അമ്പിളിക്ക് ഗാനങ്ങൾ കൊടുക്കുക ഉണ്ടായി. കുട്ടികൾക്ക് വേണ്ടി പാടിയ സോളോ പോലെ മറ്റുള്ള സോളോ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുകയുണ്ടായോ എന്നത് നോക്കേണ്ടതാണ്. എന്നാലും…
പൊന്നോണക്കിളിക്കാറു കടക്കാൻ ( നഗരം സാഗരം )
കച്ചകച്ച കയറിട്ട് ( മറ്റൊരു സീത )
പുള്ളിപ്പശുവിന്റെ കുഞ്ഞീ ( ചോറ്റാനിക്കര ‘അമ്മ )
വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ ( അമൃതവാഹിനി )
ഗുരുവായൂരപ്പാ അഭയം നീയേ ( ഒഴുക്കിനെതിരെ )
പണ്ട് പണ്ടൊരു കുറുക്കൻ ( അവൾ വിശ്വസ്തയായിരുന്നു )
ഏഴു നിലയുള്ള ചായക്കട ( ആരവം )
ഗോപുര വല്ലരി പ്രാവുകൾ നാം ( അന്തപ്പുരം )
എന്നിവ എടുത്തുപറയാവുന്ന ഗാനങ്ങൾ ആണ് …

യുഗ്മഗാനങ്ങളിൽ ഗായകരോടൊപ്പം നന്നായി ചേർന്ന് പോവുന്ന ഒരു ഗായിക ആണ് അമ്പിളി. യുഗ്മ ഗാനങ്ങൾ തുടക്കം മുതൽ 90 അവസാനം വരെ ഓരോരോ കാലങ്ങളിൽ തിളക്കമാർന്നു നിന്നു .
ഉന്മാദം ഗന്ധർവ സംഗീത സായാഹ്നം ( കാമം ക്രോധം മോഹം)
നീലത്തടാകത്തിലെ ( സ്വിമ്മിങ് പൂൾ )
സന്ധ്യതൻ കവിൾ തുടുത്തു ( രാജാങ്കണം )
കിഴക്കു മഴവിൽ പൂവിശറി ( അനുമോദനം )
കഴിഞ്ഞ കാലത്തിൻ കല്ലറയിൽ ( മനോരഥം )
നീയൊരു വസന്തം എന്റെ മാനസ സുഗന്ധം ( ബീന)
ശാരിക തേന്മൊഴികൾ ( കന്യക )
ഏറ്റുമാനൂരമ്പലത്തിൻ പരിസരത്ത് ( കുടുംബം നമുക്ക് ശ്രീകോവിൽ )
ആരാരോ സ്വപ്നജാലകം ( ശുദ്ധികലശം )
ഇളവങ്കപൂവുകൾ മിഴി തുറന്നു ( ഭക്തഹനൂമാൻ )
ഇടവഴിയിൽ ശംഖു മാർക്ക് ( പാതിരാസൂര്യൻ )] ഏകാന്തതയുടെ യാമങ്ങൾ ( ബീഡികുഞ്ഞമ്മ )
തേന്മലർ തേരിലേറി വാ ( ഭീമൻ )
നിനവിന്റെ കായലിൽ ( മണിയറ )
മിഴിയിണ ഞാനടക്കുമ്പോൾ ( മണിയറ )
കരിമ്പെന്നു കരുതി ( മണിത്താലി )
തന്നെന്നം താനെന്നം (യാത്ര )

ഈ ഗാനങ്ങളിലൂടെ പോവുമ്പോൾ എഴുപതുകളിലെയും , എൺപതുകളിലെയും , തൊണ്ണൂറുകളിലെയും കാലങ്ങളെ സ്പർശിച്ചു പോവാൻ കഴിയും എന്നൊരു സുഖമുണ്ട്..തൊണ്ണൂറുകളിൽ എത്തുമ്പോൾ അമ്പിളിക്ക് കിട്ടുന്ന സിനിമകൾ മികച്ചവ ആയിരുന്നില്ല. തട്ടുപൊളിപ്പൻ സിനിമകളിൽ വരെ പാടേണ്ടി വന്നു. ചിത്ര , സുജാത എന്നിവരുടെ കടന്നു വരവും പിന്നീട് അവസരങ്ങൾ കുറഞ്ഞു. മറ്റു ഭാഷകളിലും പാടിയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ സിനിമകളിലെ ചില മേൽക്കോയ്മകളെ കുറിച്ച് അമ്പിളി പറഞ്ഞിട്ടുണ്ട്. കണ്ണദാസൻ എന്ന പ്രസിദ്ധ തമിഴ് കവിയും ഗാനരചയിതാവും കൂടിയായ ആൾ സുശീലയുടെ ഉയരങ്ങളിലേക്കു അമ്പിളിയെ ചേർത്തു വെച്ചിട്ടും എം എസ് വിശ്വനാഥൻ പോലുള്ളവർ തമിഴിൽ പാടിക്കാൻ മടിച്ചതിനെ കുറിച്ചും..എന്നിരുന്നാലും അമ്പിളി എന്ന ഗായികയെ മലയാളത്തിന് ഒരു കാലത്തും മറക്കാൻ ആവില്ല… ആശംസകൾ പ്രിയ ഗായികയ്ക്ക് …

Leave a Reply
You May Also Like

താനതില്‍ പെട്ടു പോയതാണെന്ന് സലിംകുമാർ

ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിന്നരത്തുമ്പികൾ. ഒരു…

ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ആദ്യ ഗാനം റിലീസായി

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ആദ്യ ഗാനം റിലീസായി. ബ്രോ ഡാഡിയ്ക്ക്…

നല്ല നടിക്കുള്ള അവാർഡ് മേടിക്കാൻ മോഹിച്ചു ഒടുവിൽ ബി ഗ്രേഡ് നടിയാകേണ്ടിവന്ന ഹേമ

Shijeesh U K ഗുജറാത്ത് ഭൂകമ്പത്തിൻ്റെ ചെറിയൊരു അനുരണനം ഇങ്ങ് മദിരാശിയിലുമുണ്ടായി.ഫ്ലാറ്റിലെ ബാത്ത് റൂമിലായിരുന്നു ഹേമ.…

നടി മഞ്ജുളയുടെ വ്യക്തിജീവിതത്തിൽ ‘ജാക്‌പോട്ടി’ലെ കഥയുമായി സാമ്യങ്ങളുണ്ടായി

Sunil Kolattukudy Cherian കുതിരയോട്ട മത്സര പശ്ചാത്തലത്തിൽ കുടുംബകഥ പറഞ്ഞ ‘ജാക്ക്പോട്ട്’. ഷാജൂൺ കാര്യാലിന്റെ കഥയിൽ…