ഗിരീഷ് വർമ്മ ബാലുശ്ശേരി

ദലീമ

ഒരേ ഛായയുള്ളവർ ലോകത്തിൽ ഏറെ പേരുണ്ടാവും . ചെറിയ ചെറിയ വ്യത്യാസങ്ങളിൽ തമ്മിൽ തെറ്റിപ്പോവുന്നവർ . പെരുമാറ്റത്തിൽ ഒരേപോലെ ഉള്ളവർ .അങ്ങിനെയും അപൂർവം പേരുണ്ടാവും. ഒരേ ശബ്ദം … കണ്ണടച്ച് ശ്രദ്ധിച്ചാൽ പോലും തിരിച്ചറിയാൻ പറ്റാത്ത സാമ്യം ഉള്ളവർ . അങ്ങിനെ സാമ്യം തോന്നുന്ന തരത്തിൽ കാഴ്ചയിലും, പെരുമാറ്റത്തിലും , ശബ്ദത്തിലും എല്ലാം ഓരോരോ ഇടങ്ങളിൽ മനുഷ്യരെത്രയോ ഉണ്ട്. പ്രശസ്തരായവരുമായി സാമ്യം തോന്നുന്നത് അത്യപൂർവമായി അനുഭവപ്പെടുന്നത്. അത്തരം ഒരു സാമ്യത ഒന്ന് തേടിപോവാം.

എസ് ജാനകി . ശബ്ദ മാധുര്യത്തിന്റെ ഉന്നതങ്ങളിലെ നില തുടരുന്ന ഈ ദക്ഷിണേന്ത്യൻ ഗായികയോട് ശബ്ദത്തിൽ സാമ്യം തോന്നുന്ന ഒരു ഗായിക നമുക്ക് മലയാളത്തിൽ ഉണ്ട്. ആലപ്പുഴക്കാരിയായ ദലീമ എന്ന ഗായികയെ കുറിച്ചാണ് സൂചിപ്പിച്ചത്. ശബ്ദത്തിൽ എസ് ജാനകിയോടു ഏറെ സാമ്യം തോന്നിപ്പിക്കുന്നത് . മലയാള സിനിമയിൽ ഏറെയൊന്നും പാടാൻ ഇവർക്കവസരം ലഭിച്ചിട്ടില്ല .

അത്രയും മധുര ശബ്ദമായിട്ടും എന്തോ വളരെ കുറച്ചു മലയാള ചലച്ചിത്രത്തിലെ പാടാൻ കഴിഞ്ഞുള്ളു. അതും ശ്രദ്ധിക്കപ്പെട്ടത് വിരലിൽ എണ്ണാവുന്നതും… അതൊരിക്കലും അവരുടെ കഴിവിന്റെ കുറവായി തോന്നില്ല. കാരണം എടുത്തു പറയാവുന്ന പാട്ടുകളുടെ മനോഹാരിത അത് കേട്ടാലേ മനസ്സിലാവൂ…

മഞ്ഞുമാസപ്പക്ഷീ മണിത്തൂവൽ കൂടുണ്ടോ ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് വിദ്യാസാഗറിന്റെ സംഗീതം… നല്ലൊരു തുടക്കം കിട്ടിയിട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
ഈ തെന്നലും തിങ്കളും പൂക്കളും ( നീ വരുവോളം )
ഗിരീഷ് പുത്തഞ്ചേരി രചന ജോൺസൻ സംഗീതം.
കല്യാണപിറ്റേന്നിൽ തുടങ്ങി ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം ,ഗ്രാമപഞ്ചായത്ത് , ഇഗ്ളീഷ് മീഡിയം ഇവയിലൂടെയൊക്കെ കടന്നു പോവാൻ പറ്റിയെങ്കിലും ചൊവ്വുള്ള ഗാനങ്ങളൊന്നും ആയിരുന്നില്ല അവയൊന്നും..

ആ ശബ്ദ മാധുര്യം സിനിമാ ഗാനങ്ങളിലൂടെ കേൾക്കാൻ ആയില്ലെങ്കിലും കൈ നിറയെ ഭക്തി ഗാനങ്ങൾ ഉണ്ട് ദലീമക്ക് . ക്രിസ്ത്യൻ , ഹിന്ദു ഭക്തി ഗാനങ്ങളിലൂടെ ദലീമ തിളങ്ങി നിൽക്കുന്നുമുണ്ട് .ഇന്നിപ്പോൾ കേരളത്തിന്റെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ കൂടിയാണ് ദലീമ . സീ പി ഐ എമ്മിനെ പ്രധിനിധീകരിച്ചു കൊണ്ട് അരൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയിരിക്കയാണ്….സിനിമയിൽ പരാജയപ്പെട്ടെങ്കിലും സമൂഹത്തിനു വേണ്ടി ഒരു എമ്മെല്ലേ എന്ന നിലയിൽ ദലീമയ്ക്ക് പലതും ചെയ്യാൻ കഴിയും.. അതിനുള്ള എല്ലാ അവസരങ്ങളും അവർക്കു കിട്ടട്ടെ എന്നാശംസിച്ചു കൊളളുന്നു…

 

**

You May Also Like

പ്രണയിനി

‘സിതാരേ, അജേഷിന്റെ ‘ഫോര്‍ച്ചുനെര്‍’ എനിക്കിന്നവശ്യമുണ്ടെന്നു അവനോടു വിളിച്ചു പറയ് ‘. സിതാര ഫോണ്‍ ചെയ്യാന്‍ നടക്കുന്നതിനിടയില്‍ ഒരു നെടുവീപോടെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്..

ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ്പ് മീഡിയ മറയ്ക്കുന്നതെങ്ങനെ?

ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായമില്ലാതെ ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ പറയുന്നു

വാവയുടെ വയറിളക്കം ഒരു നാടിനെ നടുക്കിയ കഥ,  ഇതൊരു വല്ലാത്ത കഥയാണ്

വാവയുടെ വയറിളക്കം ഒരു നാടിനെ നടുക്കിയ കഥ,  ഇതൊരു വല്ലാത്ത കഥയാണ് {spoiler warning} NaVas…

അപകടകാരികളായ രണ്ടു ജീവികൾ ഏറ്റുമുട്ടുന്ന വീഡിയോ !

പാമ്പുകളിൽ ഏറ്റവും കൂടുതൽ അപകടകാരിയും ഏറ്റവും വിഷമുള്ളതുമായ ഒരു ഏതാണെന്നു ചോദിച്ചാൽ എല്ലാവര്ക്കും ഒരു ഉത്തരമേ ഉണ്ടാകു അത് രാജവെമ്പാല എന്നായിരിക്കും. ഇതിന്റെ മുന്നിൽ പെട്ടാൽ