fbpx
Connect with us

Literature

തൊണ്ണൂറിന്റെ ഒരു വരൾച്ചയിലേക്കായിരുന്നു ഈ കവിയുടെ വരവും

ഒരു കവിതയായാലും, നോവലായാലും, ചെറുകഥയായാലും അതെഴുതിക്കഴിഞ്ഞാൽ ഒരു പൂർണ്ണ സൃഷ്ടിയായി. പൂർണ്ണസർഗസൃഷ്ടി തന്നെ. എന്നാൽ ചലച്ചിത്രങ്ങൾക്ക് വേണ്ടി എഴുതുന്ന പാട്ടുകൾ എഴുതി കഴിഞ്ഞാൽ

 238 total views

Published

on

ഗിരീഷ് വർമ്മ ബാലുശ്ശേരി

പാട്ടിന്റെ പെരുമഴക്കാലം

ഒരു കവിതയായാലും, നോവലായാലും, ചെറുകഥയായാലും അതെഴുതിക്കഴിഞ്ഞാൽ ഒരു പൂർണ്ണ സൃഷ്ടിയായി. പൂർണ്ണസർഗസൃഷ്ടി തന്നെ. എന്നാൽ ചലച്ചിത്രങ്ങൾക്ക് വേണ്ടി എഴുതുന്ന പാട്ടുകൾ എഴുതി കഴിഞ്ഞാൽ അത് പൂർണ്ണത നേടുന്നില്ല . അത് പിന്നെ മറ്റൊരാളുടെ ഭാവനകളിലൂടെ, സംഗീതം ചേർക്കുന്നതിലൂടെ പുതിയൊരു സൃഷ്ടി ആയി മാറുന്നു . അപ്പോഴും അപൂർണമായി തന്നെ നിലകൊള്ളുന്നു. ഒരു ഗായികയുടെയോ, ഗായകന്റെയോ ശബ്ദത്തിലൂടെയേ അതിന്റെ ശരിയായ രൂപത്തിൽ ആവിഷ്കരിക്കപ്പെടുന്നുള്ളൂ…

അതൊക്കെയാണെങ്കിലും പാട്ടെഴുത്തിൽ തന്നെ കവിതാംശം ഏറെ കലർന്ന ഗാനങ്ങൾ ഇവിടെ പിറവിയെടുത്തിട്ടുണ്ട്. അതിനുചിതമായ സംഗീതം മേമ്പൊടിയായി ഉൾച്ചേർന്നു വരുമ്പോൾ അതൊരപൂർവ സൃഷ്ടിയായി മാറ്റപ്പെടുന്നു. അത്തരത്തിൽ ഈണമിട്ട കവിതകളായി ചലച്ചിത്രഗാനങ്ങളിലും കുറച്ചേറെയുണ്ട്. തൊണ്ണൂറിനു മുൻപൊക്കെ കവികൾ പാട്ടെഴുത്തുകാരായി നിരന്ന കാലഘട്ടങ്ങളിൽ …
തൊണ്ണൂറിന്റെ ഒരു വരൾച്ചയിലേക്കായിരുന്നു അത്തരമൊരു കവിയുടെ വരവും. ശ്രീ റഫീഖ് അഹമ്മദ്. അതും ഒരു കവിത തന്നെ നമുക്കേകിക്കൊണ്ടും . സംഗീതം ചെയ്യാൻ ഒരു ഗസൽ സാമ്രാട്ടിനെയും! ഉണർവിന്റെ സംഗീതമായി നമ്മിലേക്ക്‌ പെയ്തിറങ്ങിയ ഹിന്ദുസ്ഥാനി ജോഗ് രാഗം ! ” പറയാൻ മറന്ന പരിഭവങ്ങൾ ” ഗർഷോം എന്ന പി ടി കുഞ്ഞുമുഹമ്മദ് ചിത്രം .

Advertisement

വിരഹത്തിന്റെ തീവ്രഭാവം വരികളിൽ പിടഞ്ഞുണരുന്നത് ബാബുരാജിന്റെ ഈണങ്ങളിലൂടെ അറിഞ്ഞനുഭവിച്ചിട്ടുണ്ടെങ്കിലും രമേശ് നാരായണന്റെ ഈണസമൃദ്ധി അനുഭവവേദ്യമാകാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ അന്ന് …! ഓരോ വരികളിലും വിങ്ങുന്ന വിധുര സുസ്മിതങ്ങൾ ! റഫീഖ് എന്ന നവാഗതന് കിട്ടിയ ഗംഭീര വരവേൽപ് തന്നെയായിരുന്നു ഈ ഗാനം .
തുടർന്നുള്ള യാത്രയിലും തുടക്കത്തിൽ കനമുള്ള ചിത്രങ്ങളും അതിന് ഒരു കാവ്യഭാവനയ്ക്ക് വേണ്ടും വണ്ണം പുഷ്ടിപ്പെടുത്താവുന്ന ഗാനങ്ങളും ഉണ്ടായി.

വിരഹത്തിന്റെ മറ്റൊരു ഭാവം , എന്നാൽ തീവ്രതയ്ക്കൊരു അരയ്ക്കിട്ടുറപ്പിക്കൽ ! അങ്ങിനെയൊക്കെ പറയാവുന്ന തരത്തിൽ ഒരു എം ജയചന്ദ്രൻ ഗാനം. പെരുമഴക്കാലം എന്ന കമൽ ചിത്രത്തിലെ ഒരു ഗാനം. “രാക്കിളി തൻ വഴി മറയും … നോവിൻ പെരുമഴക്കാലം ” ആളുന്ന സങ്കടങ്ങളിലേക്ക് പെരുമഴയുടെ കൂട്ടും. മഴക്കാലം കൊണ്ടുവരുന്ന തടസ്സങ്ങളുടെ കണ്ടെടുപ്പുകൾ ഉണ്ട് പാട്ടിൽ നീളെ . രാക്കിളിയുടെ വഴി മറച്ചും, കാത്തിരിപ്പിൻ തിരി നനച്ചും വരുന്ന ഈറൻ പെരുമഴക്കാലം. വരില്ലെന്ന് ഉറപ്പുള്ള ഒരാളുടെ കാൽപ്പെരുമാറ്റം പോലും മഴശബ്ദത്തിൽ അലിഞ്ഞു പോവുമോ എന്ന ഭയവും ..ഓർമ്മകളുടെ ലോലകരങ്ങൾ പുണർന്നു കൊണ്ട് ആർത്തലച്ച് ….. മറ്റൊരു ഗസൽ രാഗം . എം ജയചന്ദ്രന്റെയും , സുജാതയുടെയും ശബ്ദത്തിൽ വെവ്വേറെ സോളോ ..ഗംഭീരമായ ഒരു തുടർച്ചയിലൂടെ കവിയുടെ സഞ്ചാരം തുടർന്നു .

പി ടി കുഞ്ഞുമുഹമ്മദിന്റെ അടുത്ത ചിത്രത്തിലും ഇദ്ദേഹം തന്നെ. പരദേശി . ” തട്ടം പിടിച്ചു വലിക്കല്ലേ , മൈലാഞ്ചി ചെടിയേ ” എന്ന അതി സുന്ദരമായ ശബ്ദത്തിൽ സുജാതയുടെ ഗീതം . മൈലാഞ്ചി ചെടിയോടു കൊഞ്ചുന്ന പ്രണയിനിയുടെ ലാളനകൾ നിറഞ്ഞ ഗാനം. രമേശ് നാരായണോടൊപ്പം , ഗസൽ ഗായകൻ ഷഹബാസ് അമനും കൂടെ ഈണം ചേർത്തപ്പോൾ അതിമധുരം കൊണ്ട് കണ്ണടഞ്ഞു പോയി പാട്ടാസ്വാദകർ .

Advertisement

ഉപകരണസംഗീതത്തിന്റെ അകമ്പടിയില്ലാതെ , ഒട്ടും തട്ടും തടവുമില്ലാതെ പാട്ടിന്റെ കുഞ്ഞൊഴുക്ക് ! മുസ്ളീം പശ്ചാത്തലത്തിലുള്ള കഥാരചനയ്ക്ക് ഇമ്പമേറിയ വരികൾ കോർത്തു നൽകി റഫീഖ് അഹമ്മദ് . ഗർഷോം, പെരുമഴക്കാലം, പരദേശി എന്നിവ അദ്ദേഹത്തിന് ആദ്യനാളുകളിൽ ഏറെ ഊർജം നല്കിയിട്ടുണ്ടാവും എന്നുറപ്പുണ്ട്. ആ ഒരു നല്ല തുടക്കം തന്നെയാണ് റഫീഖ് വരികളുടെ പിന്നീടത്തെ ഇവിടുത്തെ നിലനിൽപ്പിനും ഒരു തുടർച്ച നൽകിയത് . റഫീഖ് വരികളുടെ ആത്മാംശം കണ്ടെത്തിയവരിൽ പ്രമുഖർ ശ്രീ രമേശ് നാരായണും, എം ജയചന്ദ്രനും ആണ്. പാട്ടിനെ കവിതയിൽ തളച്ചിടാതെയും , കവിതയുടെ കരുത്ത് ചോരാതെയും കാത്തു സൂക്ഷിച്ചവർ .പിന്നീട് വന്നവരിൽ പുതുക്കക്കാരിൽ അത് നിലനിർത്താൻ ശ്രീ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്.

ശ്രീവത്സൻ ജെ മേനോൻ ലാപ്ടോപ്പ് എന്ന ചലച്ചിത്രത്തിന് നൽകിയ ഈണങ്ങൾ റഫീഖ് അഹമ്മദിന് മറ്റൊരു തലം കൊണ്ടുവന്നു. കണ്ണ് നിറയുന്ന സംഗീതം എന്നൊക്കെ ഒറ്റവാക്കിൽ പറയുമ്പോൾ അതിന്റെ ആഴം മനസ്സിലാക്കണം. കണ്ണ് നിറഞ്ഞിട്ട് പിന്നെ വാക്കുകളില്ലാതെ ആവുകയാണ്. ” ജലശയ്യയിൽ കുളിരമ്പിളി ” എന്ന ഗാനം . ഒരമ്മയുടെ മനസ്സിന്റെ വേവലാതികൾ , സ്നേഹ സ്പർശങ്ങൾ നിറഞ്ഞ ഗാനം. പല വരികളിലും വല്ലാതെ പിടഞ്ഞുപോവും. പല്ലവിയിലെ വാത്സല്യത്തിന്റെ ആ സൂക്ഷ്മത നമ്മെ തെല്ലല്ല സുഖിപ്പിക്കുന്നത്. പിന്നീടുള്ള ഓരോ വരികളിലും അവന്റെ വളർച്ചയിലെ നിഴലായി തുടരുന്നത് … ചിത്രീകരണത്തിൽ മാത്രം ചെറിയ കല്ലുകടി തോന്നി. ഗാനചിത്രീകരണം നന്നായെങ്കിലും കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ അത്യപൂർവ സീൻ അനുകരിക്കാൻ ശ്രമിച്ചതായി തോന്നും.. അതിന്റെ പരിസരത്തു പോലും എത്തിയില്ലെങ്കിലും … അതൊന്നും സാരമില്ല . പാട്ടിന്റെ മാധുര്യത്തിൽ സീൻ നമ്മൾ കണ്ടിട്ടില്ലല്ലോ!

“മെയ്മാസമേ … നിൻ നെഞ്ചിലേ ” എന്ന അമൽ ആന്റണി ഗാനവും ഇതേ പോലെ നെഞ്ചുരുക്കുന്നത് .
റഫീഖ് അഹമ്മദിന്റെ കാവ്യസമ്പത്ത് തിരിച്ചറിഞ്ഞിട്ടുള്ള മറ്റു ചിലരെ കൂടി ഒന്ന് തിരഞ്ഞുപോവാം …
ശരത് സംഗീതത്തിലെ അത്ര പ്രധാനമല്ലാത്ത ഒരു ഭാഗമാണ് തിരക്കഥയിലെ ഗാനങ്ങൾ. ശരത് ഗാനങ്ങളുടെ ആ ഭാവതീവ്രത ഇതിലെ പാട്ടുകൾക്ക് കിട്ടിയതായി തോന്നിയിട്ടില്ല. എങ്കിലും
” പാലപ്പൂവിതളിൽ , വെണ്ണിലാപ്പുഴയിൽ ” എന്ന ഗാനത്തിൽ അദ്ദേഹം കുറച്ചു ശ്രദ്ധിച്ചെന്നുതോന്നുന്നു!
മോഹൻ സിതാരയുടെ ശാന്ത സംഗീതം ഏറെ ഗുണപ്രദമായി സൂഫി പറഞ്ഞ കഥയിലെ ഗാനങ്ങൾക്ക്. തീവ്രമായ ഒരു കഥാതന്തു പേറുന്ന സിനിമ ആണെങ്കിലും മൃദുലമായ ഗാനങ്ങളാണിതിൽ . ” തെക്കിനി കോലായ ചുമരിൽ ” എന്ന ചിത്രഗാനം ചിത്രത്തിൽ ഇഴചേർന്നു പോവുന്നത്.
പുതുകാല സംഗീതജ്ഞരിൽ പ്രമുഖനായ ശ്രീ ഗോപി സുന്ദർ ഇദ്ദേഹത്തിന്റെ വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ മറ്റൊരു
ഈണകർത്താവ് . അൻവർ എന്ന ചിത്രത്തിലെ ” കിഴക്കു പൂക്കും മുരിക്കിനെന്തൊരു ” എന്ന ശ്രേയ ഘോഷാലും സംഘവും ആലപിച്ച ഗാനത്തിൽ പുതിയ കാല സംഗീതത്തിന്റെ ഒരു വഴിമാറ്റവും ദർശിക്കാം.. ഹൌ ഓൾഡ് ആർ യു എന്നതിലെ ” വിജനതയിൽ …..” എന്ന ഗാനം നൽകിയ അനുഭൂതി ഒന്ന് വേറെ ആണ്. ജീവിതത്തിൽ പിന്തള്ളപ്പെട്ടു, തോൽപ്പിക്കപ്പെട്ടു എന്ന് തോന്നുന്നവർക്ക് ജീവനാളത്തിന്റെ ഒരു തിരി കത്തിച്ചു നൽകുന്ന വരികളും , ഈണവും. മുന്നേറാൻ കരുത്തേകുന്ന എന്തോ ഒന്നുണ്ട് ഈ ഗാനത്തിൽ…ശ്രേയാഘോഷാലിന്റെ ശ്രുതി മധുരം. ഗോപീ സുന്ദർ മധുരം തുടരുന്നുണ്ട്….
കാടണിയും കാൽചിലമ്പേ ,…. ( പുലിമുരുകൻ )
പാൽത്തിര പാടും …. ( ക്യാപ്റ്റൻ )

Advertisement

യെരുശലോം നായകാ എന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം വേറിട്ട ഒരനുഭവമാണ്.
നീ മുകിലോ എന്ന ഉയരെയിലെ ഗാനത്തിലും ഹൌ ഓൾഡ് ആർ യുവിലെ അതെ ഭാവം നിഴലിക്കുന്നുണ്ട്.
രമേശ് നാരായൺ ഈണം വീണ്ടും റഫീഖ് വരികളെ തേടി വന്നിരുന്നു. വീരപുത്രനിലെ ” കണ്ണോടു കണ്ണോരം നോക്കിയിരുന്നാലും ” എന്ന ഗാനം ശ്രേയ ഘോഷാൽ തന്റെ പതിവ് ശ്രദ്ധയോടെ ആലപിച്ചത്. നിർവൃതിയുടെ കാണാക്കയങ്ങളിൽ മുങ്ങുന്ന അനുഭവം.
മക്കാമദീനത്തിൽ …..( ആദാമിന്റെ മകൻ അബു ) രമേശിന്റെ മറ്റൊരു സൃഷ്ഠി .
എം ജയചന്ദ്രന്റെ മറ്റ് ഈണമാധുര്യം നുണയാം..

സത്യസന്ധമായ പ്രണയത്തിന്റെ നാൾവഴികൾ കണ്ടമ്പരന്ന സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. അത്തരം സിനിമകളിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതി ശക്തമായ കഥാ തന്തുവിൽ മെനഞ്ഞെടുത്ത സിനിമയിൽ ദുർബലമായ ഗാനങ്ങൾ വന്നാൽ അത് സിനിമയെ തന്നെ ബാധിച്ചിരിക്കും. എന്നാൽ ” കാത്തിരുന്ന് കാത്തിരുന്ന് ….” എന്ന ഗാനം കഥസന്ദർഭങ്ങളെ മൊത്തം ആവാഹിച്ചെടുക്കുന്നു ആ സീനോടുകൂടി . അതുണ്ടാക്കിയെടുക്കുന്നതിൽ ഗാനരചയിതാവും, സംഗീതജ്ഞനും ഒരുക്കിയെടുത്തതെന്തോ അതാണ് ഒരു സിനിമയ്ക്ക് വേണ്ടതും! ” കണ്ണോടു ചൊല്ലണ് ” എന്ന ഗാനവും അതെ ഭാവം നിലനിർത്തുന്നത്…
മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിൽ പകർത്തിയ കമൽ ചിത്രം ആണ് ” ആമി ” .
” നീർമാതളപ്പൂവിനുള്ളിൽ ”
“പ്രണയമയീ രാധ ”
ഇവ രണ്ടും ചിത്രത്തിന്റെ പ്രോജ്വലതയ്ക്കു ചേർന്ന തരത്തിൽ എഴുതപ്പെട്ടത്. മാധവിക്കുട്ടിയുടെ മനസ്സിന്റെ അകങ്ങളിലൂടെ ഒരു റഫീഖ് മുഹമ്മദ് സഞ്ചാരം തന്നെ..
ഒടിയൻ എന്ന ചിത്രം കാഴ്ച്ചയിൽ അത്ര സുന്ദരമായില്ലെങ്കിലും ഗാനങ്ങൾ വേറിട്ട് നിന്നു .
“: കൊണ്ടൊരാം .. കൊണ്ടോരാം ”
” മാനം തുടിക്കണ് “…..
നിറയെ സംഗീത സംവിധായകരാൽ ആശ്ലേഷിക്കപ്പെട്ട വരികൾ എഴുതപ്പെട്ടിട്ടുണ്ട്. എത്ര പേരതിനെ മനസ്സറിഞ്ഞു കൊണ്ടാശ്ലേഷിച്ചു !!!!
സ്പിരിറ്റ് എന്ന ചിത്രം ജനസമൂഹത്തിനു നൽകിയ ഒരു തിരിച്ചറിവുണ്ട്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങളുടെ ആ തിരിച്ചറിവുകൾ പ്രേക്ഷകരിലും ചലനങ്ങൾ സൃഷിടിച്ചിരുന്നു. അതിലെ എല്ലാ ഗാനങ്ങളും കവിതകൾ തന്നെയായിരുന്നു. ഷഹബാസ് അമൻ സ്വതന്ത്ര സംഗീത സംവിധായകനായി ചെയ്ത പാട്ടുകൾ.
മരണമെത്തുന്ന നേരത്ത് അരികിലിരിക്കാൻ അഭ്യർത്ഥിക്കുന്ന ഒരുവന്റെ സങ്കടങ്ങൾ . അവസാനത്തെ നിന്റെ സാമീപ്യം മാത്രം മതി ശരീരം തണുത്തവസാനം മണ്ണിലടങ്ങി വീണ്ടുമൊരു പുൽക്കൊടിയായുയരുവാൻ …. മരണത്തിന്റെ വിഹ്വലതയും , നിസ്സഹായതയും നിഴലിക്കുന്ന ഗാനം.
മഴയും പ്രണയവും ഇഴചേർന്നു പോകുന്ന മറ്റൊരു ഗാനം ….
” മഴകൊണ്ട് മാത്രം മുളയ്ക്കുന്ന ”
നൽകാനുള്ളതെല്ലാം നല്കാനാവാതെ പിരിഞ്ഞുപോവുന്ന പ്രണയിതാക്കൾക്കു വേണ്ടിയും ഈ ഗാനം സമർപ്പിക്കുന്നു.
ഒരു വേലപ്പുഴയിൽ ( പ്രണയകാലം )
വേനൽക്കാറ്റിൽ പൂക്കൾ പോലെ ( ഋതു )
പുലരുമോ രാവൊഴിയുമോ ( ഋതു )
നാട്ടുവഴിയോരത്തെ ( ഗദ്ദാമ )
പ്രേമിക്കുമ്പോൾ നീയും ഞാനും ( സാൾട് ആൻഡ് പെപ്പർ )
ആവണിത്തുമ്പീ ( സ്‌നേഹവീട് )
ശലഭമഴ പെയ്യുമീ ( നിദ്ര )
വിജനസുരഭീ ( ബാച്ചിലർ പാർട്ടി )
ആറ്റുമണൽപ്പായയിൽ ( റൺ ബേബി റൺ)
മലർവാകക്കൊമ്പത്ത് ( എന്നും എപ്പോഴും )
കണ്ണിലെ പൊയ്കയില് ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും )
നോക്കി നോക്കി ( ജോമോന്റെ സുവിശേഷങ്ങൾ )
അത്തിമരക്കൊമ്പിനെ ( മുന്തിരി വള്ളികൾ തളിർക്കുമ്പോൾ )
എന്നീ ഗാനങ്ങളൂം ഇഷ്ടങ്ങൾ ചേർത്തു പോവുമ്പോൾ നമ്മെ പിന്തുടരും. റഫീഖ് മുഹമ്മദിന്റെ വരികളോട് നീതി പുലർത്തിയെന്നു കരുതുന്ന ഗാനങ്ങളാണിവ.
ഇനിയുമേറെ ഗാനങ്ങളുണ്ട് . എങ്കിലും മനസ്സിൽ എന്നും നിലനിൽക്കുന്നു എന്ന് തോന്നുന്നവ മാത്രം എടുത്തെഴുതി.
ഇനിയുമെഴുതട്ടെ ….
ഈണമിട്ട് കേൾക്കാൻ ഇവിടെ ഞങ്ങളുമുണ്ട്….

 239 total views,  1 views today

Advertisement
Advertisement
Entertainment10 mins ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house53 mins ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment2 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment3 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment3 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX12 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment13 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment13 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business13 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

India14 hours ago

ഇന്ത്യയിലെ ആ മൂന്നാമത്തെ മഹാൻ ആരാണ് ?

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment3 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment14 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment15 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »